വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍:ഫെനി ബാലകൃഷ്ണന്‍ ഭൂലോക തട്ടിപ്പുകാരന്‍ ആണെന്ന് വെള്ളാപ്പള്ളി നടേശന്‍

കോഴിക്കോട് വവ്വാലിന്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയിലെ പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുത്; മന്ത്രി

 

തിരുവനന്തപുരം: കോഴിക്കോട് വവ്വാലിന്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു ആരോഗ്യമന്ത്രി. ശരീര സ്രവങ്ങളിലൂടെ രോഗം പടരും. രോഗ ലക്ഷണം ഇല്ലാത്തവരില്‍ നിന്നും നിപ മറ്റൊരാളിലേക്ക് പടരില്ല. കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. വവ്വാല്‍ അല്ലാതെ മറ്റൊരു സസ്തനിയില്‍ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണം ഉള്ള കുട്ടികളെ സ്‌കൂളില്‍ വിടരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കുറ്റ്യാടി മേഖലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ പൊതുപരിപാടിക്ക് എത്തുന്നവര്‍ മാസ്‌ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നു ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കണ്ടയിന്‍മെന്റ് സോണിലോ അതിന് സമീപത്തോ ഉള്ളവര്‍ വയനാട്ടിലെ ജോലിക്കാര്‍ ആണെങ്കില്‍ യാത്ര ഒഴിവാക്കണമെന്നും കളക്ടര്‍ രേണുരാജ് അറിയിച്ചു.

അതേ സമയം, നിപ വൈറസ് ബാധയില്‍ കോഴിക്കോട് നിന്ന് ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. നിപ പ്രതിരോധത്തില്‍ കേരളം ശരിയായ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആശ്വാസ വാര്‍ത്ത.

അതേസമയം നിപ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരന്റെ നിലയില്‍ ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. 9 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. എന്നാല്‍ ഏറ്റവും ഒടുവിലായി നിപ്പ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നത് ആശ്വാസകരമാണ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ജില്ലയിലെ ആക്റ്റീവ് കേസുകള്‍ 3 ആയത്. ആദ്യം മരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടയാളാണ് ഒടുവിലായി നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍.

ഫെനി ബാലകൃഷ്ണന്‍ ഭൂലോക തട്ടിപ്പുകാരന്‍ ആണെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ഫെനി ബാലകൃഷ്ണന്‍ ഭൂലോക തട്ടിപ്പുകാരന്‍ ആണെന്ന് വെള്ളാപ്പള്ളി നടേശന്‍. സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു എന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളം ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാര്‍ കേസ് അടഞ്ഞ അധ്യായമാണ്. ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സോളാര്‍ കേസില്‍ താന്‍ ഇടപെട്ടിട്ടേയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കത്തില്‍ ഒരു കൂട്ടം പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഇന്നലെ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍, സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്നായിരുന്നു അഡ്വ. ഫെനി ബാലകൃഷ്ണന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരാതിക്കാരി വാര്‍ത്താ സമ്മേളനം നടത്തിയതെന്നും ഫെനി കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരി പത്തനംതിട്ട ജയിലില്‍ നിന്നും കോടതിയില്‍ നല്‍കാന്‍ ഏല്‍പ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റ് ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വഴി മധ്യേ ശരണ്യ മനോജാണ് ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്ത് തനിക്ക് കാണിച്ച് തന്നത്. ഗണേഷ് കുമാറിന് മന്ത്രിയാവാന്‍ കഴിഞ്ഞില്ല, അതിനാല്‍ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

സിഡി ഉള്‍പ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാന്‍ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. എനിക്ക് ഗണേഷ് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീല്‍ ഫീസ് തന്നിരുന്നത് ഗണേഷിന്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പല രാഷ്ട്രീയക്കാരും തന്നെ സമീപിച്ചിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. ഇ പി ജയരാജന്റെ കാറില്‍ തന്നെ കൊല്ലത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നല്‍കണമെന്നും ഫെനിക്ക് വേണ്ടതെന്താണെന്ന് വച്ചാല്‍ ചെയ്യാമെന്നും പറഞ്ഞിരുന്നു. ഈ വിഷയം എങ്ങനെയും കത്തിച്ച് നിര്‍ത്തി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കണമെന്നായിരുന്നു ജയരാജന്റെ ആവശ്യമെന്നും ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി.

അതേസമയം,കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ വൃത്തികെട്ടവനെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആസക്തി പണത്തോടും പെണ്ണിനോടുമാണ്. ഈ പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതു ജനാധിപത്യത്തിന്റെ അപചയമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

”കലഞ്ഞൂര്‍ മധു മാന്യനാണ്. അയാളെ ചവിട്ടി കളഞ്ഞിട്ടാണു മാനത്യയുടെ ഒരു തരി പോലുമില്ലാത്തയാള്‍ എന്‍എസ്എസിന്റെ തലപ്പത്തു കയറിയിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അപ്പോള്‍ കാണുന്നവനെ അപ്പായെന്നു വിളിക്കുന്നയാളാണ്. പുറത്തു കാണുന്ന കറുപ്പു തന്നെയാണു അയാളുടെ ഉള്ളിലും. തരം പോലെ മറുകണ്ടം ചാടുന്ന രാഷ്ട്രീയ ചാണക്യനാണ്. തിരുവഞ്ചൂര്‍ അധികാരത്തിനു വേണ്ടി കാണിച്ച തറവേലയാണു സോളര്‍ കേസ്. ഗൂഢാലോചന അന്വേഷിച്ചാല്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും. ഗണേഷിനെ മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കും. ഫെന്നി ബാലകൃഷ്ണന്‍ പറയുന്നതെല്ലാം കള്ളക്കഥകളാണ്. ആരുടെയും പേരു ചേര്‍ക്കാനോ ഒഴിവാക്കാനോ താന്‍ ഇടപെട്ടിട്ടില്ല.

തുണിയുടുക്കാതെ നടക്കുന്നവനെ തുണിപൊക്കി കാണിക്കുന്നതിനു തുല്യമാണു ഗണേഷ് കുമാറിന്റെ അവസ്ഥ. ഉമ്മന്‍ ചാണ്ടിക്ക് മാധ്യമങ്ങള്‍ നല്‍കിയ ദൈവീക പരിവേഷമാണു പുതുപ്പള്ളിയിലെ വന്‍ വിജയത്തിനു കാരണം. കുലംകുത്തികളുടെ ബീഭത്സ രൂപമാണ് സിബിഐ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിട്ടുള്ളത്. അച്ഛനെയും സഹോദരിയെയും ചതിച്ചവനാണു ഗണേഷ് കുമാര്‍. ഒരുകാലത്തും അദ്ദേഹത്തെ മന്ത്രിയാക്കാന്‍ പാടില്ല. ജനാധിപത്യത്തെ വ്യഭിചരിക്കുന്നയാളാണ് അയാള്‍. സിനിമാക്കാരനായാല്‍ എന്തുമാകാമെന്ന ധാരണ വേണ്ട” വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

 

ഒന്നാം ദിവസം ചില സിനിമകള്‍ പൊട്ടിപ്പോകുന്നതു പോലെ ജയസൂര്യയുടെ തിരക്കഥയും സിനിമയും പൊട്ടിപ്പോയെന്ന് കൃഷിമന്ത്രി പി.പ്രസാദ്

മാസങ്ങള്‍ക്കു മുന്‍പേ മുഴുവന്‍ പണവും വാങ്ങിയാളുടെ പേരു പറഞ്ഞിട്ടാണ് ജയസൂര്യ കര്‍ഷകരുടെ പേരില്‍ പുതിയ തിരക്കഥ മെനഞ്ഞതെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ഒന്നാം ദിവസം ചില സിനിമകള്‍ പൊട്ടിപ്പോകുന്നതു പോലെ ഈ തിരക്കഥയും സിനിമയും പൊട്ടിപ്പോയെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. നെല്ലു കര്‍ഷകരുടെ പ്രശ്‌നം ഉന്നയിച്ച ജയസൂര്യയ്ക്കു നേരെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി എന്ന സണ്ണി ജോസഫിന്റെ വാക്കുകള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

”യഥാസമയങ്ങളില്‍ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റേയോ പൈസ കിട്ടാത്ത സാഹചര്യത്തില്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് ബാങ്കുകളുമായി പിആര്‍എസ് സംവിധാനം നടപ്പിലാക്കിയത്. ഇത് നടപ്പിലാക്കിയപ്പോള്‍ ചിലര്‍ ഒരുപാട് കഥകള്‍ ഇറക്കി. ആ കഥകളില്‍ ഒന്നാണ് ഒരു സിനിമാ നടനും ഇറക്കിയ കഥ. മാസങ്ങള്‍ക്കു മുന്‍പേ മുഴുവന്‍ പൈസയും വാങ്ങിയ ഒരാളുടെ പേരും പറഞ്ഞിട്ടാണ് ഒരു സിനിമാ താരം ഒരു പുതിയ തിരക്കഥ മെനഞ്ഞത്.

ഒന്നാം ദിവസം തന്ന ചില സിനിമകള്‍ പൊട്ടിപ്പോകുന്നതു പോലെ ഈ തിരക്കഥയും പടവും പൊട്ടിപ്പോയി.രണ്ട് മന്ത്രിമാരുടെ മുഖത്തു നോക്കി പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഓണമുണ്ണാന്‍ നിര്‍വാഹമില്ലാതെ പൈസ ലഭ്യമാകാതെ ഇരിക്കുന്നു എന്നായിരുന്നു. അത് ഒരാളെ ചൂണ്ടിക്കാട്ടിത്തന്നെ ആയിരുന്നു പറഞ്ഞത്. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി വലിയ ബന്ധവുമുണ്ട്. പാലക്കാട് ഉള്‍പ്പെടെ പോയി പ്രസംഗിക്കുകയും ചെയ്തു.

കൃഷ്ണപ്രസാദ് എന്ന കര്‍ഷകന്‍ മാസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന്റെ മുഴുവന്‍ പൈസയും ലഭിച്ചതാണ്. ചെറുപ്പക്കാരൊന്നും കൃഷിയിലേക്കു വരുന്നില്ല എന്നല്ല ഞങ്ങള്‍ ആ വേദിയില്‍ പ്രസംഗിച്ചത്. കൃഷികൊണ്ട് വരുമാനമുണ്ടാക്കി ഔഡി കാര്‍ വാങ്ങിയ ഒരാള്‍ ആ വേദിയില്‍ ഇരിപ്പുണ്ടായിരുന്നു. അതുപോലെ ഒരുപാട് ചെറുപ്പക്കാര്‍ തന്നെ നമ്മുടെ നാട്ടില്‍നിന്ന് കൃഷിയിലേക്ക് വരുന്നുണ്ട്” പി.പ്രസാദ് പറഞ്ഞു.

റബര്‍ കര്‍ഷകെ വഞ്ചിച്ചു എന്ന സണ്ണി ജോസഫിന്റെ പ്രസ്താവന രാഷ്ട്രീയപരമാണെന്നും മന്ത്രി പി.പ്രസാദ് ആരോപിച്ചു. കേരളത്തിലെ റബര്‍ കര്‍ഷകരുടെ കാര്യത്തില്‍ ഒരു പൈസപോലും കേന്ദ്ര സഹായമില്ലാതെ 1914. 15 കോടി രൂപ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ കേരള സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഇത് കെ.എം.മാണി ധനമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ ഈ പണത്തിന്റെ സിംഹഭാഗവും കൊടുത്തത് രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ്. കേന്ദ്രത്തിന്റെ സഹായത്തോടെയാണ് റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

 

പേര് മാറ്റിയ രാജ്യങ്ങള്‍

ന്ത്യയിലിപ്പോള്‍ ജി 20 ഉച്ചകോടി നടക്കുകയാണ് അതിന്റെ ഭാഗമായി നമ്മുടെ രാഷ്ട്രപതി ശ്രീ ദ്രൗപദി മുര്‍മു. ഇവിടെയെത്തിച്ചേര്‍ന്നിട്ടുള്ള ലോക നേതാക്കള്‍ക്കൊരു അത്തഴമൊരുക്കി അതിനൊരു വിരുന്നു കുറിയുമടിച്ചു. അതില്‍ ക്ഷണിതാവിന്റെ ഔദ്യോഗിക സ്ഥാനമെഴുതുന്നിടത്ത് 74 വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തിനു വിരുദ്ധമായി പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു എഴുതിയിരുന്നത്.

ഇതൊരു വിവാദത്തിന്റെ മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ തുടക്കമായിതിനെ കാണുന്നവരുണ്ട്. സ്വാഭാവികമായും പ്രതിപക്ഷം എതിര്‍പ്പുമായെത്തി. ബിജെപി മന്ത്രിമാരും നേതാക്കളുമടങ്ങിയ വലിയൊരു കൂട്ടം സോഷ്യല്‍ മീഡിയകളിടക്കം ഔദ്യോഗിക സ്ഥാനത്തിന്റെ കൂടെയുള്ള ഇന്ത്യ വെട്ടി ഭാരതമാക്കി. രാജ്യത്തിന്റെ പെരുമാറ്റ വിവാദം കത്താന്‍ തുടങ്ങിയപ്പോള്‍ അങ്ങനൊരു മാറ്റം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട് എന്നാലും ഭാരത് എന്ന പേരിനു പ്രാധാന്യം നല്‍കി കൊണ്ടിരിക്കുന്നത് നമ്മളൊക്കെ കാണുന്നുണ്ട്. അടുത്ത പാര്‍ലമെന്റ് സമ്മേളനം കഴിയുന്നതോടെ ആരുടെയൊക്കെ മനസ്സില്‍ എന്തൊക്കെയുണ്ടെന്നു അറിയാന്‍ പറ്റും.
ഇനി രാജ്യത്തിന്റെ പേര് മാറ്റിയാല്‍ നമ്മുടെ രാജ്യത്തിനതൊരു പുതിയ സംഭവം തന്നെയാണ് എന്നാല്‍ ലോകത്തുള്ള പല രാജ്യങ്ങള്‍ക്കും അങ്ങനെയല്ല കാരണം പേര് മാറ്റിയ രാജ്യങ്ങളും ലോകത്തുണ്ട്.

 

മ്യാന്മറിന്റെ പഴയ പേര് ബര്‍മ എന്നായിരുന്നു. മ്യാന്‍മറിലെ പ്രധാനപെട്ട ഒരു ജന വംശമാണ് ബര്‍മന്‍ എന്നുള്ളത്‌.െ് മ്യാന്മാറിന്റെ മൊത്തം ജനസംഖ്യയുടെ 2/3 ഭാഗം ഇവരാണ്. ഈ ബര്‍മന്‍ എന്ന ജനവിഭാഗം താമസിക്കുന്ന സ്ഥലമായതു കൊണ്ട് ആ സ്ഥലം ബര്‍മ എന്നറിയപ്പെട്ടു. ബര്‍മയിലെ പട്ടാള അട്ടിമറിക്കു ശേഷം 1989 ഇല്‍ പട്ടാള ഭരണക്കൂടം ആ രാജ്യത്തിന്റെ പേര് മ്യാന്മാര്‍ എന്നാക്കി.രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന പേരാണെന്ന് പറഞ്ഞാണ് മ്യാന്മാര്‍ എന്നാക്കിയത്. എന്നാല്‍ ഇന്നും രാജ്യത്തെ പല പ്രതിപക്ഷ പാര്‍ട്ടികളും ഗോത്രങ്ങളും ഭരണകൂടത്തിനെ അം??ഗീകരിക്കാത്ത പോലെ രാജ്യത്തിന്റെ പുതിയ പേരിനെയും അംഗീകരിക്കുന്നില്ല.

തുര്‍ക്കിയാണ് അടുത്ത രാജ്യം. കാലങ്ങളായി ലോകം ടര്‍ക്കി എന്ന് വിളിച്ചിരുന്ന രാജ്യം 2021 ഡിസംബറിലാണ് ഔദ്യോഗികമായി പേരുമാറ്റത്തിനുള്ള പണിയെടുത്ത് തുടങ്ങുന്നത്. പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ അന്ന് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞത്. ‘തുര്‍ക്കിയ എന്ന പേരാണ് തുര്‍ക്കി ജനതയുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും മൂല്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നതെന്നായിരുന്നു’ തുടര്‍ന്ന് അവര്‍ ഐക്യ രാഷ്ട്രസഭയിലൂടെ രാജ്യം പുതിയ പേര് സ്വീകരിക്കുന്നതായി ലോകത്തെ അറിയിക്കുകയുണ്ടായി.

 

പോര്‍ച്ചുഗ്രീസ്‌കാരാണ് ശ്രീലങ്കയില്‍ അധിനിവേശവുമായി ആദ്യമെത്തുന്നത്. അവരന്നാ നാടിനെ സെയിലോ എന്നായിരുന്നു വിളിച്ചിരുന്നത് പിന്നീട് അവര്‍ക്കു ശേഷം വന്ന ബ്രിടീഷുകാര്‍ ആ പോര്ടുഗ്രീസ് വാക്ക് പരിഷ്‌കരിച്ച് സിലോണ്‍ എന്നാക്കി. 1948 ഇല്‍ ശ്രീലങ്കക്കു സ്വാതന്ത്ര്യം കിട്ടിയിരുന്നെകിലും 1972 ല്‍ ഒരു റിപ്പബ്ലിക്ക് ആയി മാറുന്നത് വരെ സിലോണ്‍ എന്നായിരുന്നു ആ നാട് അറിയപ്പെട്ടിരുന്നത്. 1972 ന് ശേഷം അവര്‍ ശ്രീ ലങ്ക എന്ന പേര് സ്വീകരിച്ചു.

 

നെതെര്‍ലാന്‍ഡിന്റെ ആദ്യത്തെ പേര് ഹോളണ്ട് എന്നായിരുന്നു ഹൗട് ലാന്‍ഡ് അഥവാ മരങ്ങള്‍ നിറഞ്ഞ പ്രദേശം എന്ന പേരില്‍ നിന്നും ഉടലെടുത്ത വാക്കാണത്. എന്നാല്‍ ഹോളണ്ട്, നെതെര്‌ലാന്ഡ് എന്ന രാജ്യത്തെ ഒരു പ്രദേശം മാത്രമാണ് മൊത്തം രാജ്യത്തെ അത് പ്രതിനിധാനം ചെയ്യുന്നില്ല. അതായിരുന്നു 2020 ഇല്‍ നടന്ന പേര് മാറ്റത്തിന്റെ കാരണം

 

പേര്‍ഷ്യ, അതായിരുന്നു ഒരു കാലത്ത് മിഡില് ഈസ്റ്റ്‌നെ നാം മലയാളികള്‍ വിളിച്ചിരുന്ന പേര്. എന്നല്‍ ആ പേരിലൊരു രാജ്യമുണ്ടായിരുന്നു. ഇന്നത്തെ ഇറാനിന്റെ മുന്‍ പേരാണത്. ഗ്രീക്ക്കാരാണ് പേര്‍ഷ്യക്ക് ആ പേര് നല്‍കുന്നതെന്നാണ് ചരിത്രം. സൈറസ് ദി ഗ്രേറ്റ് രാജാവിന്റെ കാലത്ത് ആ നാട്ടിലുണ്ടായിരുന്ന പാര്‍സ എന്ന വംശത്തിന്റെ പേരില്‍ നിന്നാണ് പേര്‍ഷ്യ എന്ന വാക്ക് ഉദയം ചെയ്യുന്നത്. എന്നാല്‍ അതിനും മുന്‍പ് ക്രിസ്തുവിന് 1000 കൊല്ലം മുന്‍പ് തന്നെ ആ നാട്ടുകാര്‍ അവരുടെ നാടിനെ വിളിച്ചിരുന്ന പേരായിരുന്നു ആര്യന്‍മാരുടെ നാട് എന്നര്‍ത്തമുള്ള ഇറാന്‍. 1935 ല്‍ റാസ ഷാഹ് രാജാവ് പേര്‍ഷ്യയുടെ പേര് ഇറാന്‍ എന്നാക്കി പിന്നീട് 1979 ഇല്‍ ഇസ്ലാമിക ഭരണകൂടം നിലവില്‍ വന്ന ശേഷം ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ എന്നായി രാജ്യത്തിന്റെ പേര്.

 

തായ്ലന്‍ഡ്‌ന്റെ ആദ്യത്തെ പേര് സയാം എന്നായിരുന്നു. സംസ്‌കൃതത്തില്‍ നിന്നുരുത്തിരിഞ്ഞു വന്നതാണ് ഈ പേര് പിന്നീട് 1939 ഇല്‍ ഇത് തായ്ലന്‍ഡ് എന്നാക്കി മാറ്റി. തായ് ജന വിഭാഗത്തിന്റെ ഏകീകരണമൊക്കെ മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഈ തിരുമാനമെടുത്തതെന്നൊക്കെ പറയാം. 1946 മുതല്‍ 1948 വരെ രണ്ടു വര്ഷം അവര്‍ പഴയ പേരിലേക്ക് മടങ്ങിയെങ്കിലും വീണ്ടും തായ്ലന്‍ഡ് എന്ന പേരിലേക്ക് തന്നെ മടങ്ങിയെത്തി.

കംബോഡിയയുടെ പ്രാദേശിക ഭാഷയിലുള്ള പേരാണ് കമ്പുച്ച. 1953 മുതല്‍ 1970 വരെ കിങ്ഡം ഓഫ് കംബോഡിയ എന്നായിരുന്നു അവരുടെ രാജ്യത്തിന്റെ പേര് അതിന് ശേഷം കമേര്‍ റിപ്പബ്ലിക്ക് എന്നായി. കമേര്‍ എന്നാല്‍ കംബോഡിയയിലെ ജന വിഭാഗത്തിന്റെ പേരാണ്. 1975 ലെ കമ്മ്യൂണിസ്‌റ് മുന്നേറ്റങ്ങളുടെ ഫലമായി ആ രാജ്യത്തിന്റെ പേര് ഡെമോക്രാറ്റിക് കമ്പൊച്ച എന്നാക്കി. പിന്നെ അത് സ്റ്റേറ്റ് ഓഫ് കംബോഡിയയായി 1993 മുതല്‍ ആ രാജ്യം അറിയപ്പെടുന്നത് കിങ്ഡം ഓഫ് കംബോഡിയ എന്നാണ്

 

ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്റ് അവരുടെ രാജ്യത്തിന്റെ പേര് എസ്വതീനി എന്നാക്കാനുള്ള കാരണം രാജ്യത്തിന്റെ പേരിനു സ്വിസ്സര്‍ലാന്‍ഡ് എന്ന രാജ്യത്തിന്റെ പേരിനോടുള്ള സാമ്യമാണ്. 2018 ഏപ്രിലില്‍ സ്വാസിലാന്റ് രാജാവ് മ്‌സ്വാടി മൂന്നാമന്‍ രാജ്യത്തിന്റെ പേര് ഇനി മുതല്‍ എസ്വതീനി എന്നായിരിക്കുമെന്നു ഔദ്യോഗികമായി അറിയിച്ചു.

ഇവക്കു പുറമെ വിവിധങ്ങളായിട്ടുള്ള കാരണങ്ങളാല്‍ പെരുമാറ്റപെട്ടിട്ടുള്ള മറ്റു പ്രദേശങ്ങളും രാജ്യങ്ങളുമൊക്കെ ലോകത്തുണ്ട്. ഭാവിയിലും അത് തുടര്‍ന്ന് കൊണ്ടിരിക്കും. ആ കൂട്ടത്തിലൊരു പേര് നമ്മുടെ രാജ്യത്തിന്റേതാവുമോ എന്നറിയാന്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനം വരെ കാത്തിരുന്നേ മതിയാവു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

സുരക്ഷാ വടം കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കെട്ടിയ വടം കഴുത്തില്‍...

Free Slot Games and Video Slots For Your iPhone – How to Increase Your Chances of Winning

Sweepstakes casinos have long been a favourite way of...

Free Slots No Download No Enrollment: Delight In Immediate Video Gaming without Trouble

In to Pagina apuestas csgoday's busy electronic age, online...

Free Slots: No Download or Enrollment, Simply Fun and Enjoyment

Are you a fan of gambling establishment games and...