മീനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് വിളക്ക് തളിക്കും. പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്‌നി പകരുന്ന ചടങ്ങും മേൽശാന്തിയുടെ കാർമികത്വത്തിൽ നടക്കും.
നാളെ പുലർച്ചെ നിർമ്മാല്യ ദർശനവും നെയ്യഭിഷേകവും നടക്കും. 19-ാം തിയതി രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനെത്താവുന്നതാണ്. നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഉണ്ട്.