ഭാര്യയെ ആക്രമിക്കുന്നത് തടയാൻ എത്തിയ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.
നെല്ലിക്കുഴി മുണ്ടയ്ക്കപ്പടി തച്ചു കുടിവീട്ടിൽ മന്മഥൻ (50), തച്ചുകുടിവീട്ടിൽ അഖിൽ (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
മന്മഥൻ, വീട്ടമ്മയെയും കുടുംബത്തേയും നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് അയൽവാസികൾ കൂടിയായ പ്രതികൾ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി മർദ്ദനമേറ്റ വീട്ടമ്മയെയും ഭർത്താവിനെയും കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.