വനിത കൃഷി ഓഫിസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലി വെള്ളിശ്ശേരിതറ സുരേഷ് ബാബുവിനെയാണ് (50) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയതത്. കള്ളനോട്ട് വിതരണത്തിൽ പ്രധാനിയായ ഇയാൾ നേരത്തെയും സമാനകേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ട പ്രധാനപ്രതി ആലപ്പുഴ സ്വദേശി അജീഷിനെ പാലക്കാട് നിന്ന് പിടികൂടിയിരുന്നു. വാഹനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൃഷി ഓഫിസർക്ക് കള്ളനോട്ട് നൽകിയ വിവരം പൊലീസിന് ലഭിച്ചത്.