ചങ്ങനാശ്ശേരി വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം കാറും, ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയ്ക്ക് ദാരുണന്ത്യം. തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തിൽ മരിച്ചത്. ഭർത്താവ് ജസ്‌വിൻ മക്കൾ ജോവാൻ, ജോൺ ഉൾപ്പെടെ 5 പേർക്കും അപകടത്തിൽ പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. തെങ്ങണാ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.
ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ സ്വദേശി ജെറിൻ, ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന അഞ്ജലി സുശീലൻ , ഓട്ടോ ഡ്രൈവർ രാജേഷ് എന്നവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.