ബംഗളൂരുവിൽ അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് എയർഹോസ്റ്റസ് വീണു മരിച്ച സംഭവത്തിൽ ആൺസുഹൃത്തായ മലയാളി യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശിയായ ആദേശിനെയാണ് (26) ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഹിമാചൽപ്രദേശ് സ്വദേശി അർച്ചന ധിമാനാണ് (28) ശനിയാഴ്ച മരിച്ചത്.
ബംഗളൂരുവിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ എയർഹോസ്റ്റസായ യുവതിയ ശനിയാഴ്ച പുലർച്ചെയാണ് അപ്പാർട്ട് മെന്റിന്റെ നാലാമത്തെ നിലയിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആദേശ് തന്നെയാണ് പൊലീസിനെ വിളിച്ച് യുവതി താഴെ വീണ കാര്യം അറിയിച്ചത്. അർച്ചനയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. നാലു ദിവസം മുൻപാണ് അർച്ചന ആദേശിനെ കാണാൻ ബംഗളൂരുവിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡൻസി അപ്പാർട്ട്‌മെൻറിൻറെ നാലാം നിലയിൽനിന്ന് അർച്ചനയെ വീണ നിലയിൽ കണ്ടത്. ആദേശ് തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് യുവതി താഴെ വീണ കാര്യം അറിയിച്ചത്. അർച്ചനയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. നാലു ദിവസം മുമ്ബാണ് അർച്ചന ആദേശിനെ കാണാൻ ബംഗളൂരുവിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ കംപ്യൂട്ടർ എഞ്ചിനിയറായ ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അർച്ചനയുമായി അടുപ്പത്തിലായത്. ആറു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. സംഭവദിവസം രാത്രി ഏറെ വൈകിയും ഇവർ തമ്മിൽ തർക്കമുണ്ടായി. ആദേശ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് അർച്ചനയെ തള്ളിയിട്ടതാണെന്ന് മാതാവ് പരാതിയിൽ പറയുന്നു. അർച്ചന സിറ്റൗട്ടിൽ നടക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീണെന്നാണ് ആദേശ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ആദേശിനെതിരെ കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കോറമംഗല പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ആദേശിനെ അറസ്റ്റ് ചെയ്തത്.