കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. വിഷം കഴിച്ചാണ് മരിച്ചത്. മരിച്ച ശിവരാമന്‍ അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്നു. ഇന്നലെയാണ് സംഭവം. പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ഇന്നലെയാണ് ശിവരാമന്‍ ഓഫീസിലെത്തി വിഷം കഴിച്ചത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കും: ഡോ. വന്ദന ദാസിന്റെ പിതാവ്

 

ഡോ. വന്ദന മോഹന്‍ദാസിന്റെ മരണം സംബന്ധിച്ച് സി ബി ഐ അന്വേഷണം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തില്‍ അപ്പീല്‍ നല്‍കുമെന്ന് വന്ദന ദാസിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണം നടന്ന് നാലര മണിക്കൂറോളം മകള്‍ക്ക് ചികിത്സ വൈകി. ചികിത്സ നല്‍കുന്നതിനും, തുടര്‍ നടപടിക്രമങ്ങളിലും വീഴ്ച ഉണ്ടായി.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിരവധി അന്വേഷണമാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. കൊലപാതകത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കുന്നതിന് കേരളത്തിന് പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കണം എന്ന് മനസ്സിലാക്കിയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നേരിട്ട് ഹാജരായി അന്വേഷണത്തെ എതിര്‍ക്കുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ 30 നാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചത് ചൂണ്ടിക്കാട്ടി അന്വേഷണത്തെ അവര്‍ നിരാകരിക്കുകയായിരുന്നു. തങ്ങള്‍ ഇതുവരെ സര്‍ക്കാരിനെതിരായി ഒന്നും സംസാരിച്ചിട്ടില്ല. എന്നിട്ടും കഴിഞ്ഞ ഏഴ് മാസം കൊണ്ട് 20 തവണ കേസ് പരിഗണിച്ചിട്ടും നീട്ടിക്കൊണ്ടുപോയി. എന്തിനാണ് സി ബി ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സിബിഐ അന്വേഷണം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തില്‍ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കും.

 

എക്‌സൈസ് നിയമങ്ങളില്‍ പൊളിച്ചെഴുത്ത്; വിദേശ മദ്യകയറ്റുമതി പ്രോത്സാഹിപ്പിക്കും, അനുമതിപത്രം വേണ്ടെന്ന് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന വിദേശ മദ്യം കയറ്റുമതി ചെയ്യുന്നതിന് എക്‌സൈസ് നിയമങ്ങളില്‍ സമഗ്രമായ പൊളിച്ചെഴുത്തുവേണമെന്ന് വിദഗ്ദ സമിതി. മദ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാനത്ത് മദ്യ ഉല്‍പ്പാദകരുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള വ്യവസായിക്ക് ഡിസ്റ്ററി ലൈസന്‍സ് നിര്‍ബന്ധമാക്കേണ്ടതില്ലെന്നും സമിതി ശുപാര്‍ശ ചെയ്തു.

സംസ്ഥാനത്തുല്‍പ്പാദിക്കുന്ന മദ്യം കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെനനായിരുന്നു കഴിഞ്ഞ മദ്യ നയത്തിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശം. ഇതിനാവശ്യമായ ശുപാര്‍ശ കള്‍ സമര്‍പ്പിക്കാനാണ് കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ അധ്യക്ഷനായ സമിതി യെ രൂപീകരിച്ചത്. 9 നിദ്ദേശങ്ങളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. വിദേശ മദ്യം കയറ്റുമതി ചെയ്യാന്‍ ഇനി അനുമതി പത്രം വേണ്ടെന്നാണ് ഒന്നാമത്തെ ശുപാര്‍ശ. എക്‌സപോട്ട് ലൈസന്‍സ് നല്‍കുമ്പോള്‍ എക്‌സൈസ് എല്ലാ വശങ്ങളും പരിശോധിക്കുന്നതിനാല്‍ പ്രത്യേക അനുമതി പത്രത്തിന്റെ ആവശ്യമില്ല. നിലവില്‍ 17 ഡിസ്ലറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഉല്‍പ്പാദകരുമായി ചേര്‍ന്ന് മദ്യം നിര്‍മ്മിക്കാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നും ഒരു നിക്ഷേപകനെത്തിയാല്‍ ഡിസ്ലറി ലൈസന്‍സ് ഉണ്ടാകണമെന്നാണ് ചട്ടം. ഈ നിബന്ധന ഒഴിവാക്കിയാല്‍ ആരുമായും ധാരണ പത്രത്തില്‍ ഒപ്പിടാനും മദ്യോപാദനം വര്‍ദ്ധിപ്പാക്കാനും സാധിക്കും.

ഡിസ്റ്റിലറികളില്‍ നിന്നും 10 ലിറ്റര്‍ മദ്യം വിദേശത്തേക്ക് കൊണ്ടുപോകാന്‍ ഉല്‍പ്പാദനകന് അനുമതിയുണ്ട്. റോഡ് ഷോ ട്രേഡ് ഷോ എന്നിവടങ്ങളില്‍ വില്‍പ്പനക്കായാണ് ഈ അനുമതി. ഇത് 20 ലിറ്ററാക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. മദ്യത്തിന്റെ ലേബല്‍ മാറ്റം വരുത്താന്‍ നിലവില്‍ എക്‌സൈസ് അനുമതിവേണം, ഫീസും അടയ്ക്കണം. ലേബല്‍ അപ്രൂവല്‍ ചട്ടത്തില്‍ മാറ്റം വരുത്തി ലേബല്‍ എങ്ങനെ വേണമെന്ന തീരുമാനം മദ്യകമ്പനിക്ക് നല്‍കണം. രാജ്യവിരുദ്ധ- മോശം പരാമശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നു മാത്രം.

സ്പിരിറ്റ് കൊണ്ടുപോകുമ്പോഴുള്ള എക്‌സൈസ് അകമ്പടി , വിവിധ എക്‌സൈസ് ഫീസുകള്‍ എന്നിവ നീക്കം ചെയ്യണമെന്നാണ് മറ്റ് ശുപര്‍കള്‍. ലൈസന്‍സ് ഇല്ലാത്ത നിക്ഷേപകനും മദ്യ ഉല്‍പ്പാദനത്തിന് പങ്കാളിത്വം നല്‍കാനുള്ള ചട്ട ഭേദഗതി അടക്കം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ശുപാര്‍ശകള്‍ സര്‍ക്കാര്‍ വിശദമായി പഠിച്ച ശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക. എക്‌സൈസിന്റെ അധികാരങ്ങള്‍ പലതും എടുത്തു കളയാനുള്ള ശുപാര്‍ശയാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്.

‘വിദ്യാര്‍ഥികള്‍ വിദേശപഠനത്തിന് പോകുന്നതു കുറയ്ക്കുക ലക്ഷ്യം; സ്വകാര്യ മൂലധനത്തിനു പാര്‍ട്ടി എതിരല്ല’: എം.വി.ഗോവിന്ദന്‍

വിദേശ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ സംബന്ധിച്ച ബജറ്റ് നിര്‍ദേശങ്ങളില്‍നിന്നു മാറ്റമില്ലെന്നു എം.വി.ഗോവിന്ദന്‍ പറഞ്ഞു. സ്വകാര്യ മൂലധനത്തിനു പാര്‍ട്ടി എതിരല്ല. ഒരിക്കലും എതിരു നിന്നിട്ടുമില്ല. വിജ്ഞാന സമ്പദ്വ്യവസ്ഥയാണു പാര്‍ട്ടി ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മൂലധനം വരുന്നതില്‍ തെറ്റില്ല. സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകണമെന്നു മാത്രം. അതിനു തയാറാകുന്നവര്‍ മാത്രം വന്നാല്‍ മതി. വിദ്യാര്‍ഥികള്‍ വിദേശത്തു പഠനത്തിനു പോകുന്നതു കുറയ്ക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ സംബന്ധിച്ച് മന്ത്രിമാരില്‍ അഭിപ്രായ വ്യത്യാസമില്ല. എസ്എഫ്‌ഐയുടെ എതിര്‍പ്പ് അവരുമായി ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിന്റെ വികസനത്തിനു സ്വകാര്യ പങ്കാളിത്തം ഇനിയങ്ങോട്ട് ആവശ്യമാണെന്ന് എം.വി.ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇഎംഎസിന്റെ കാലംതൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. സ്വകാര്യ മേഖല വേണ്ടെന്നു പറഞ്ഞല്ല പണ്ടു സമരം നടത്തിയത്. ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുകയാണു ചെയ്തത്. സ്വകാര്യമൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ല. ഇനി എതിര്‍ക്കുകയുമില്ല. ഇതൊരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനും രാജ്യാന്തര കോണ്‍ക്ലേവ് നടത്താനുമുള്ള ബജറ്റ് പ്രഖ്യാനപനങ്ങളില്‍ ഉന്നതവിദ്യാഭ്യസ വകുപ്പിന് അതൃപ്തി. സുപ്രധാന നയംമാറ്റമായതിനാല്‍ ചര്‍ച്ച വേണമെന്നാണ് വകുപ്പിന്റെ നിലപാട്. എന്നാല്‍ ഇതു സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഒഴിഞ്ഞുമാറി. ഉന്നത വിദ്യാഭ്യാസവകുപ്പ് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങള്‍ നിങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു. ധനവകുപ്പ് ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിനും ഉരുണ്ടുകളിച്ച മന്ത്രി സര്‍വകലാശാലകളുടെ വാണിജ്യ താല്‍പര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കി.

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് റിയാസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. യു.എ.പി.എ. പ്രകാരമുള്ള രണ്ട് കുറ്റങ്ങള്‍ ഉള്‍പ്പെടെ പ്രതിക്കെതിരേ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. വ്യാഴാഴ്ച ശിക്ഷയിന്മേലുള്ള വാദം നടക്കും. ഇതിനുശേഷമായിരിക്കും ശിക്ഷ വിധിക്കുക.

കാസര്‍കോട് ഐ.എസ്. കേസിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കര്‍ എന്‍.ഐ.എ.യുടെ പിടിയിലായത്. തുടര്‍ന്ന് റിയാസ് അബൂബക്കറിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മുഖ്യപ്രതി റിയാസ് ഉള്‍പ്പെടെ മൂന്നുപ്രതികളാണുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ പിന്നീട് മാപ്പുസാക്ഷികളായി. അറസ്റ്റിലായ റിയാസ് അബൂബക്കര്‍ അഞ്ചുവര്‍ഷത്തിലേറെയായി ജയിലിലാണ്.

റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. ഇതിന്റെ നിരവധി തെളിവുകളും പ്രതിയില്‍നിന്ന് എന്‍.ഐ.എ. കണ്ടെടുത്തിരുന്നു. ചില വോയിസ് ക്ലിപ്പുകളടക്കമുള്ള തെളിവുകളാണ് അന്വേഷണസംഘത്തിന് കിട്ടിയത്. സ്വയം ചാവേറായി ആക്രമണം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നും എന്‍.ഐ.എ. സംഘം പറഞ്ഞിരുന്നു.

അഡ്വ. ശ്രീനാഥായിരുന്നു കേസിലെ പ്രോസിക്യൂട്ടര്‍. പ്രതിക്കായി അഡ്വ. ബി.എ.ആളൂരും ഹാജരായി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വ്യാഴാഴ്ചയിലെ വാദം പൂര്‍ത്തിയാക്കിയ ശേഷമാകും പ്രതിക്കുള്ള ശിക്ഷ വിധിക്കുക.

മാസപ്പടി കേസ് അന്വേഷണം;എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ മടങ്ങുന്നു; നാല് പേര്‍ ബെംഗളൂരുവിലേക്ക് തിരിച്ചു

മാസപ്പടി കേസ് അന്വേഷണത്തിലെ എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ മടങ്ങുന്നു. നാല് എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലേക്ക് തിരിച്ചു. രണ്ട് എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരം ശേഖരിച്ച ശേഷം തുടരും.

പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയ കണക്കുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പല സാമ്പത്തിക ഇടപാടുകളും നടന്നത് ചട്ടവിരുദ്ധമായെന്ന് കണ്ടെത്തല്‍. സെബി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പലര്‍ക്കും പണം കറന്‍സിയായി നല്‍കിയെന്ന് കണ്ടെത്തല്‍.

കോര്‍പ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) പരിശോധന സിഎംആര്‍എല്‍ കമ്പനിയുടെ കൊച്ചിയിലെ ഓഫിസലാണ് നടന്നത്.

2019-ല്‍ തന്നെ ആദായ നികുതി വകുപ്പ് സിഎംആര്‍എല്‍ ഓഫിസില്‍ പരിശോധന നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഡയറിയും കണ്ടെത്തിയിരുന്നു. കമ്പനി പണം നല്‍കിയ രാഷ്ട്രീയ നേതാക്കളുടെ പേരു വിവരങ്ങളും ഇതോടെയായിരുന്നു പുറത്ത് വന്നത്.

നേരത്തെ, മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് എസ്എഫ്ഐഒയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതിയില്‍ തുടര്‍ നടപടികള്‍ അന്വേഷണ ഏജന്‍സി സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പരാതിക്കാന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ കേസ് പുരോഗമിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി കേരളത്തില്‍ വിറ്റ് തുടങ്ങി

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി കേരളത്തില്‍ വിറ്റ് തുടങ്ങി, തൃശ്ശൂരിലാണ് ആദ്യ വില്‍പ്പന നടത്തിയത്. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് അരി വില്‍പ്പന. തൃശ്ശൂരില്‍ 150 ചാക്ക് പൊന്നി അരി വിറ്റു. ജില്ലയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ അരി എത്തിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്ന് എന്‍സിസിഎഫ് വൃത്തങ്ങള്‍ പറഞ്ഞു.

അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് തയ്യാറാക്കാനാണ് പദ്ധതി. പട്ടിക്കാട്, ചുവന്നമണ്ണ്. മണ്ണുത്തി ഭാഗങ്ങളിലാണ് അരി വിറ്റത്. ഒരാഴ്ചക്കുള്ളില്‍ ഭാരത് അരി വിതരണത്തിന് ഷോപ്പുകളും തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.

പവന്‍ കല്യാണ്‍ ഇടനില, ടിഡിപി വീണ്ടും എന്‍ഡിഎയിലേക്ക്

2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഉപേക്ഷിച്ച ബി.ജെ.പി. സഖ്യത്തിലേക്ക് തിരിച്ചെത്താന്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. ഇതിന്റെ ഭാഗമായി ബുധനാഴ്ച ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ചനടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കളെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് അഞ്ചോടെ ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ എത്തുമെന്നാണ് സൂചന.

നടന്‍ പവന്‍ കല്യാണിന്റെ ജനസേനയുമായി നേരത്തെതന്നെ ടി.ഡി.പി. സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന എന്‍.ഡി.എ. സഖ്യകക്ഷികളുടെ യോഗത്തില്‍ ജനസേന പങ്കെടുത്തിരുന്നു. ടി.ഡി.പിയെക്കൂടെ സഖ്യത്തിലെത്തിക്കാന്‍ ജനസേന ശ്രമം തുടര്‍ന്നുവരികയായിരുന്നു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനസേനയുമായി ടി.ഡി.പി. ഏകദേശ സീറ്റുധാരണയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, എന്‍.ഡി.എ. സഖ്യത്തിലുണ്ടായിരുന്ന ടി.ഡി.പി, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം ഉപേക്ഷിച്ചിരുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സഖ്യമുപേക്ഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Kasyno Online Na Prawdziwe Pieniądze I Automaty Do Gry Za Kas

Kasyno Online Na Prawdziwe Pieniądze I Automaty Do Gry...

Mejores Internet Casinos Online Con Fortuna Real En Ee Uu En 2024

Mejores Internet Casinos Online Con Fortuna Real En Ee...

Mejores Internet Casinos Online Con Fortuna Real En Ee Uu En 2024

Mejores Internet Casinos Online Con Fortuna Real En Ee...

“Les 10 Meilleurs Casinos Bitcoin Et Crypto-monnaies 202

"Les 10 Meilleurs Casinos Bitcoin Et Crypto-monnaies 2024Les Casinos...