ഒരിടവേളയ്‍ക്കു ശേഷം ശങ്കര്‍ നായകനായി തിരിച്ചെത്തുന്നു. ‘ഓര്‍മകളില്‍’ എന്ന ചിത്രത്തിലാണ് താരം നായകനായി എത്തുന്നത്..

ഒരിടവേളയ്‍ക്കു ശേഷം ശങ്കര്‍ നായകനായി തിരിച്ചെത്തുന്നു. ‘ഓര്‍മകളില്‍’ എന്ന ചിത്രത്തിലാണ് ശങ്കര്‍ നായകനാകുന്നത് എം വിശ്വപ്രതാപാണ് ചിത്രം തിരക്കഥ എഴുതുന്നത്.‘ഓര്‍മകളില്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി .

കന്യാകുമാരിയായിരുന്നു ലൊക്കേഷന്‍. ഷാജു ശ്രീധര്‍, നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ പൂജിത മേനോന്‍, വിജയകുമാരി, അജയ്, ആര്യന്‍ കതൂരിയ, റോഷന്‍ അബ്‍ദുള്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ, സുരേഷ് കുമാര്‍, പി സുരേഷ് കൃഷ്‍ണ എന്നിവരും ചിത്രത്തിലുണ്ട്. നിതിന്‍ കെ രാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന്. എഡിര്റിംഗ് വിപിന്‍ മണ്ണൂര്‍.

ജാസി ഗിഫ്റ്റ് ചിത്രത്തിനായി ഒരു ഗാനം ആലപിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഗാനരചന എം വിശ്വപ്രതാപ്. സംഗീതം ജോയ് മാക്‍സ്വെല്‍. കല ബിനില്‍ കെ ആന്റണി. പ്രൊഡക്ഷന്‍ മാനേജര്‍ പ്രസാദ് മുണ്ടേല. ഫിനാന്‍സ് കണ്‍ട്രോളര്‍ ടി മേഗഷ്. ഡിസൈന്‍സ് വിനീത് വാസുദേവന്‍, സ്റ്റുഡിയോ പോസ്റ്റ് ഫോക്കസ് എന്റര്‍ടെയ്‍ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. പി ആര്‍ ഒ അജയ് തുണ്ടത്തില്‍.

Leave a Comment