വെറുതെ നാടകം കളിച്ച് നടക്കുന്നവന് ഒന്നും മോളെ കെട്ടിച്ച് കൊടുക്കില്ലെന്ന് പറഞ്ഞു തന്റെ അച്ഛന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞു നടി ലിയോണ….

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് നടന്‍ ലിഷോയിയും മകള്‍ ലിയോണ ലിഷോയിയും. അച്ഛന്‍ അഭിനയ ജീവിതത്തില്‍ സജീവമായിരുന്നപ്പോഴും ലിയോണയ്ക്ക് അഭിനയം അത്ര താത്പര്യമുണ്ടായിരുന്നില്ല.

ഒരിക്കലും സിനിമ ലൊക്കേഷനില്‍ പോലും താന്‍ പോയിട്ടില്ലെന്ന് പറയുകയാണ് ലിയോണ. ജഗദീഷ് അവതാരകനായി എത്തിയ പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലിഷോയും ലിയോണയും. ലിഷോയുടെ വിവാഹത്തെ കുറിച്ചും ഇവര്‍ മനസ് തുറന്നു.

‘അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു. പക്ഷേ വിവാഹത്തിന് മുന്നെ അച്ഛന് പ്രണയം ഉണ്ടായിരുന്നതായി ലിഷോയ് പറയുന്നു. അച്ഛന്റെ ഒരു സുഹൃത്ത് പെരുമ്ബാവൂരില്‍ ഒരു കല്യാണത്തിന് പോയപ്പോഴാണ് അമ്മയെ കണ്ടതെന്ന് ലിയോണ പറയുന്നു. ആ സുഹൃത്ത് പറഞ്ഞാണ് അച്ഛന് ആ കല്യാണാലോചന വന്നത്. അങ്ങനെ പോയി കണ്ടു, ഇഷ്ടപ്പെട്ടു. നാടകം കളിച്ച് നടക്കുന്ന ആളാണെന്ന് പറഞ്ഞപ്പോള്‍ സിന്ധുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പ് വന്നിരുന്നു.അക്കാലത്ത് അവരുടെ നാട്ടില്‍ വെച്ച് ഫാസിലിന്റെ കൂടെ ഒരു നാടകത്തില്‍ താന്‍ അഭിനയിച്ചു. അത് കണ്ടതോടെ കല്യാണം പറ്റില്ലെന്ന് അവരുടെ വീട്ടുകാര്‍ പറഞ്ഞു. കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടായി. പിന്നെ എന്തൊക്കെയോ നുണ പറഞ്ഞാണ് കല്യാണം നടത്തിയതെന്ന് ലിഷോയ് പറയുന്നു.

അച്ഛന്റെ ഒരു സുഹൃത്ത് അമ്മയുടെ ആങ്ങളയോട് അദ്ദേഹത്തിനൊരു പെങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ലിഷോയിയെ കെട്ടിച്ച് കൊടുക്കുമെന്ന് പറഞ്ഞു. ആ വാക്ക് കേട്ട് മാമാന്‍ വീണ് പോയി. അങ്ങനെയാണ് അച്ഛനും അമ്മയും തമ്മിലുള്ള കല്യാണം നടന്നതെന്ന് ലിയോണ പറയുന്നു.അച്ഛന്റെ ഒരു സുഹൃത്ത് അമ്മയുടെ ആങ്ങളയോട് അദ്ദേഹത്തിനൊരു പെങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ലിഷോയിയെ കെട്ടിച്ച് കൊടുക്കുമെന്ന് പറഞ്ഞു. ആ വാക്ക് കേട്ട് മാമാന്‍ വീണ് പോയി. അങ്ങനെയാണ് അച്ഛനും അമ്മയും തമ്മിലുള്ള കല്യാണം നടന്നതെന്ന് ലിയോണ പറയുന്നു.

 

Leave a Comment