നെറ്റിയില്‍ സിന്ദൂരം തൊട്ട് നില്‍ക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ കണ്ടാണ് ഞെട്ടി ആരാധകര്‍.. വിവാഹം കഴിഞ്ഞു????…..

സൗത്ത് ഇന്ത്യന്‍ ആരാധകരുടെ ഇഷ്ടതാര ജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും.


കുറച്ച് നാള്‍ മുന്‍പ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇരുവരുടെയും വിവാഹത്തിന് കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍ .അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു വിവാഹ നിശ്ചയം. എന്നാല്‍ വിവാഹം എല്ലാവരെയും അറിയിക്കുമെന്ന് നയന്‍താര വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിത നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

നെറ്റിയില്‍ സിന്ദൂരം തൊട്ട് നില്‍ക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ കണ്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. ചെന്നൈയിലെ കാളികാംബാള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ നയന്‍താരയും വിഘ്‌നേഷും എത്തിയിരുന്നു. ഇവിടെ നിന്ന് പുറത്ത് വന്നപ്പോഴാണ് നയന്‍താര സിന്ദൂരം ചാര്‍ത്തി എത്തിയത്. ഇത് ആദ്യമായാണ് നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് താരത്തെ കാണുന്നത്.ഇതോടെയാണ് നയന്‍താര വിവാഹിതയായോ എന്ന സംശയം ആരാധകരില്‍ ഉണ്ടായത്.ചുരിദാര്‍ ധരിച്ച് വളരെ സിംപിളായാണ് നയന്‍താരയെ കാണുന്നത്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും നിരവധി ക്ഷേത്രങ്ങളില്‍ ഇരുവരും ഇതിനു മുന്‍പ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്.


എന്നാല്‍ അപ്പോഴൊന്നും താരത്തെ സിന്ദൂരമണിഞ്ഞ് കണ്ടിട്ടില്ല.എന്തായാലും താരത്തിന്റെ ആരാധകര്‍ക്കിടയില്‍ വിഡിയോ ചര്‍ച്ചയാവുകയാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെയാണ് വിവാഹവാര്‍ത്ത എത്തുന്നത്.അതേസമയം വിവാഹ കാര്യത്തില്‍ വ്യക്തതയില്ല. ക്ഷേത്രത്തിന്റെ ആചാരത്തിന്റെ ഭാഗമായിട്ടാണോ നയന്‍താര സിന്ദൂരം ചാര്‍ത്തിയത് എന്ന സംശയവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

Leave a Comment