ഒരുകാലത്ത് മലയാള സിനിമയുടെ ഇഷ്ട നായികയായിരുന്ന പ്രിയ രാമന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞു ഞെട്ടി ആരാധകർ…

കാശ്മീർ സൈന്യം എന്ന മലയാള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയ രാമൻ. മലയാളത്തിലെ സൂപ്പർ സ്റ്റാർ സ്റ്റാർ മോഹൻലാലിൻറെ ബ്ലോക്ക്ബസ്റ്റർ മൂവിയായ ആറാം തമ്പുരാനിലും പ്രിയ രാമൻ അഭിനയിച്ചിരുന്നു.


തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് വള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് പ്രിയരാമൻ രംഗപ്രവേശനം. പിന്നീട് വിവാഹത്തോടെ സിനിമയിൽ നിന്ന് പ്രിയ മാറിനിൽക്കുകയായിരുന്നു. നടനും നിർമാതാവുമായ രഞ്ജിത്ത് ആയിരുന്നു പ്രിയയുടെ ഭർത്താവ്.ചന്ദ്രോത്സവം, നാട്ടുരാജാവ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ രഞ്ജിത്ത് പ്രധാനവേഷം ചെയ്തിട്ടുണ്ട് പിന്നീട് ഇരുവരും വേർപിരിഞ്ഞു. അത്  തന്നെ മാനസികമായി ഏറെ തളർത്തിയെന്ന് പ്രിയാരാമൻ പറഞ്ഞു. ജീവിതത്തിൽ വിജയിക്കണമെങ്കിൽ കൃത്യതയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും പ്രിയാരാമൻ പറയുന്നു.

ശരിയാണെന്ന് ഉറപ്പില്ലാത്ത, വ്യക്തത ഇല്ലാത്ത കാര്യങ്ങൾ ചെയ്തപ്പോൾ അതെല്ലാം പരാജയപ്പെട്ടെന്നും ഇതെല്ലാം താൻ തൻറെ ജീവിതത്തിൽ നിന്ന് പഠിച്ച കാര്യമാണെന്നും പ്രിയാരാമൻ പറയുന്നു. തൻറെ ജീവിതത്തിൽ സംഭവിച്ച എല്ലാം കാര്യങ്ങളുടെയും ഉത്തരവാദിത്വം താൻ തന്നെ ഏറ്റെടുക്കുന്നു എന്നും പ്രിയ രാമൻ പറയുന്നു. ഞാനാണ് തൻറെ ജീവിതത്തിൻറെ ഡ്രൈവിംഗ് സീറ്റിൽ എന്നും അതുകൊണ്ട് താൻ തന്നെയാണ് നല്ല കാര്യത്തെയും മോശം കാര്യത്തെയും ഉത്തരവാദി എന്നും പ്രിയാരാമൻ പറയുന്നുണ്ട്.

അത് ഏറ്റെടുക്കുവാനുള്ള ധൈര്യം ഉണ്ടായതോടെ തെറ്റുകൾ തിരുത്തുവാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും തന്നെക്കൊണ്ട് കഴിഞ്ഞു എന്ന് പ്രിയ മോഹൻ പറയുന്നു. മറ്റുള്ളവരെ പഴി പറഞ്ഞ് ഇരിക്കാതെ സ്വന്തം കാര്യം നോക്കി ജീവിച്ചപ്പോൾ തനിക്ക് സമാധാനവും സന്തോഷവും ഉണ്ടായെന്നും നടി പറയുന്നു. 100 ശതമാനവും ആലോചിച്ച് നിയമപരമായി എല്ലാം നോക്കിയായിരുന്നു തങ്ങൾ വേർപിരിഞ്ഞതെന്ന് മലയാളികളുടെ പ്രിയപ്പെട്ട നടി പറഞ്ഞു. അതിൽ ഒട്ടും നാടകീയത ഉണ്ടായിരുന്നില്ല എന്തുവേണം എന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു.

തൻറെ ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും വലിയ ചലഞ്ച് ആയിരുന്നു ഇതെന്നും മാനസികമായും വൈകാരികമായും ഒരുപാട് അനുഭവിച്ചന്നും, താൻ ഒരുപാട് കഴിഞ്ഞിട്ടുണ്ടെന്നും വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട് എന്നും ഏതൊരു റിലേഷൻ മുറിഞ്ഞു പോകുമ്പോൾ വലിയ കഷ്ടതകൾ അനുഭവിക്കേണ്ടി വരുമെന്നും നടി കൂട്ടിച്ചേർത്തു. അതെല്ലാം നേരിടാനുള്ള മനസ്സും ധൈര്യവും സർവ്വശക്തൻ തന്നു എന്നും നന്ദി പറയുന്നു.ജീവിതത്തിൽ ഒരുപാട് മാനസിക സംഘർഷങ്ങൾ ഉണ്ടാവുന്ന നിമിഷങ്ങൾ ഉണ്ടാകും എന്ന് തിരിച്ചറിയാൻ കഴിഞ്ഞു മകളെയും ദൈവത്തെയും ആണ് ആ സമയം ഓർത്തത് പ്രതിസന്ധി നേരിടുവാൻ തൻറെ മാതാപിതാക്കളും സുഹൃത്തുക്കളും തന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു എന്നും നടി പറയുന്നു.

Leave a Comment