ആലുവയില്‍ അതിക്രൂര പീഡനത്തിനായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് അന്ത്യകർമങ്ങൾ ചെയ്തത് ചാലക്കുടി സ്വദേശിയായ രേവത് ആണ്. കുട്ടിക്ക് കർമം ചെയ്യാൻ പല പൂജാരിമാരും തയ്യാറാകാതിരുന്നപ്പോൾ രേവത് സ്വയം സന്നദ്ധനായി എത്തുകയായിരുന്നു.”ആലുവ, മാള, കുറമശ്ശേരി ഭാഗത്തെല്ലാം അലഞ്ഞിട്ടും ഒരു പൂജാരിയും വരാന്‍ തയ്യാറായില്ല, അവരൊന്നും മനുഷ്യന്മാരല്ല എന്നാണ് കർമ്മം ചെയ്യാൻ എത്തിയ രേവതി പറഞ്ഞത്.
അവരെല്ലാം ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എണ്ണയൊരുന്നു. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ അതും? ഞാന്‍ അപ്പൊ അത് മാത്രമേ വിചാരിച്ചുള്ളൂ. നമ്മുടെ മോള്‍ക്ക് താൻ തന്നെ കര്‍മം ചെയ്യാമെന്നും താൻ ഒരു മരണത്തിനേ ഇതിനു മുന്‍പ് കര്‍മം ചെയ്തിട്ടുള്ളൂവെന്നും രേവത് വികാരാധീനനായി പറഞ്ഞു. രേവതിന്റെ വാക്കുകള്‍ കേട്ട അന്‍വര്‍ സാദത്ത് എം.എല്‍.എ രേവതിനെ ചേര്‍ത്തുപിടിച്ചു അഭിനന്ദിച്ചു.
അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് കേരളം കണ്ണീരോടെയാണ് യാത്രയയപ്പ് നൽകിയത്. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കം നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. രണ്ട് മാസം മുൻപ് അധ്യാപികയുടെ കൈപിടിച്ച് നടന്നു കയറിയ ക്ലാസ് മുറിയിൽ കുട്ടിയെ പൊതുദർശനത്തിന് വെച്ചു.
മകളെ കാത്തിരുന്ന് കരഞ്ഞു തളർന്ന അമ്മയ്ക്ക് മുൻപിൽ ചലനമറ്റ മകളെ എത്തിച്ചപ്പോൾ നെഞ്ച് പൊട്ടുന്ന വൈകാരിക നിമിഷകൾക്കാണ് സ്കൂൾ അങ്കണം സാക്ഷിയായത്. കീഴ്മാട് പൊതുശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു കുട്ടിയുടെ സംസ്കാരം നടന്നത്. കുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ ആലുവയിലെ മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്.
അഫ്സക്കിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുള്ളതിനാൽ പോക്സോ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.അഫ്‌സാക്കിനെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്കും തെളിവെടുപ്പിലേക്കും കടക്കുമെന്നാണ് പോലീസ് പറയുന്നത്. ലൈംഗിക പീഡനം നടത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു അസ്ഫാക്ക് കുട്ടിയെ ആലുവ മാർക്കറ്റിൽ എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലവിലുള്ള നിഗമനം. ഈ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ചോദ്യം ചെയ്യലുമുണ്ടാകും.
അതേസമയം അസ്ഫാക്കിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. അതിനിടെ അസ്ഫാക്കിന്‍റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കേസിന്റെ ഭാഗമായി അന്വേഷണ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥർ ഉടൻ ബിഹാറിലേക്ക് പോകുമെന്നാണ് പോലീസ് പറഞ്ഞത്. പോക്സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം ഒൻപത് വകുപ്പുകളാണ് അസ്ഫാക്കിനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്.
45 ദിവസം കൊണ്ട് തക്കാളി വിറ്റു; കർഷകൻ നേടിയത് 4 കോടി രൂപ
തക്കാളിയുടെ വില കുതിച്ചുയരുന്നതിനിടയിൽ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ കർഷക ദമ്പതികൾ 40,000 പെട്ടി തക്കാളി വിറ്റ് 45 ദിവസം കൊണ്ട് 3 കോടി രൂപ നേടി. 22 ഏക്കർ കൃഷിഭൂമിയുള്ള ചന്ദ്രമൗലി എന്ന കർഷകൻ ഏപ്രിൽ ആദ്യവാരം അപൂർവയിനം തക്കാളി ചെടികളായിരുന്നു നട്ടിരുന്നത്. വിളവ് വേഗത്തിൽ ലഭിക്കുന്നതിന് പുതയിടൽ സൂക്ഷ്മ ജലസേചനം തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ചന്ദ്രമൗലി നടപ്പിലാക്കി. ജൂൺ അവസാനത്തോടെ തക്കാളി വിളവ് ലഭിക്കാൻ തുടങ്ങുകയും ചെയ്തു.
ചന്ദ്രമൗലിയുടെ ജന്മനാടിനോട് ചേർന്നുള്ള കർണാടകയിലെ കോലാർ മാർക്കറ്റിലാണ് അദ്ദേഹം തക്കാളി വിറ്റത്. കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ 40,000 പെട്ടികൾ വിറ്റപ്പോൾ മാർക്കറ്റിൽ 15 കിലോഗ്രാം തക്കാളിയുടെ വില 1000 മുതൽ 1500 രൂപ വരെയായിരുന്നു. തക്കാളിയുടെ വില കുതിച്ചുയർന്നതിൽ സന്തോഷം പ്രകടിപ്പിച്ച ചന്ദ്രമൗലി പറഞ്ഞത് ഇതുവരെ നടത്തിയ കച്ചവടങ്ങളിൽ നിന്ന് തനിക്ക് 4 കോടി രൂപ ലഭിച്ചു എന്നാണ്.
തന്റെ 22 ഏക്കർ സ്ഥലത്ത് ഒരു കോടി രൂപ നിക്ഷേപിച്ചാണ് ഈ വിളവ് ലഭിച്ചതെന്നും കൂട്ടിച്ചേർത്തു. കമ്മീഷനും ഗതാഗത ചാർജുകളും ഉൾപ്പെടുന്നത് കൊണ്ട് ലാഭം 3 കോടി രൂപയാണ്. അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ തക്കാളി വിപണികളിലൊന്നായ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ തക്കാളിയുടെ വില ഇപ്പോഴും കുതിച്ചുയരുകയാണ്. ഒന്നാം തരം തക്കാളി കിലോഗ്രാമിന് ജൂലൈ 28 ന് 200 രൂപയായി കൂടിയിരിക്കുകയാണ്.
വെള്ളിയാഴ്ച തക്കാളി വാങ്ങാൻ ഒട്ടേറെ വ്യാപാരികൾ എത്തിയിരുന്നു. ഒന്നാംതരം തക്കാളി വടക്കൻ നഗരങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ച മുൻപ് കിലോയ്ക്ക് 120 രൂപ വിലയുള്ള 25 കിലോഗ്രേറ്റ് 3000 രൂപയ്ക്കാണ് വിറ്റിരുന്നത്. എന്നാൽ, ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽ തക്കാളിയുടെ ആവശ്യം വർധിച്ചതോടെ വില കിലോയ്ക്ക് 200 രൂപയായി. തക്കാളിയുടെ കുതിച്ചുയരുന്ന വില ഓഗസ്റ്റ് അവസാനം വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
4 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ക്രൂരത; 17 വയസുകാരിയ്ക്ക് പീഡനം
മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ ഗ്രാമത്തിൽ 17 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു. നാല് ദിവസത്തിനിടെ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. വെള്ളിയാഴ്ചയാണ് രണ്ടാമത്തെ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാർ രാംനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ശനിയാഴ്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആളൊഴിഞ്ഞ പ്രദേശത്ത് വെച്ചാണ് പെൺകുട്ടിയെ പ്രതി വിജയ് സാകേത് (19) ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്നാണ് രാംനഗർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ആദിത്യ നാര്യൻ ധുർവെ പറഞ്ഞത്.
വെള്ളിയാഴ്ചയാണ് രണ്ടാമത്തെ സംഭവം നടന്നത്. പ്രതി പെൺകുട്ടിയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയാണ് പീഡനത്തിരയാക്കിയത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി ഭയന്ന് ആദ്യം സംഭവം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ശനിയാഴ്ച്ചയാണ് പെൺകുട്ടി തന്റെ വീട്ടുകാരോട് കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഇരയെ ബലാത്സംഗം ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്.
വ്യാഴാഴ്ച, സത്‌ന ജില്ലയിലെ മൈഹാർ പട്ടണത്തിലെ പ്രശസ്തമായ ക്ഷേത്രം കമ്മിറ്റി ട്രസ്റ്റിൽ ജോലി ചെയ്യുന്ന രണ്ട് പേർ 12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്ത കേസ് മുൻപ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് പ്രതികളായ രവീന്ദ്ര കുമാറിനെയും അതുൽ ഭഡോലിയയെയും അറസ്റ്റ് ചെയ്തിരുന്നു.
ആശുപത്രിയിൽ തീപിടുത്തം; 125 രോഗികളെ ഒഴിപ്പിച്ചു
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ പത്ത് നിലകളുള്ള ആശുപത്രിയുടെ ബേസ്‌മെന്റിൽ തീ പിടിച്ചു. തുടർന്ന് മുൻകരുതൽ നടപടിയായി 125 ഓളം രോഗികളെ അവിടെ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സാഹിബാഗ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഇൻസ്പെക്ടർ എം ഡി ചമ്പാവത്ത് പറഞ്ഞു. ആശുപത്രിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, ബേസ്‌മെന്റിൽ സൂക്ഷിച്ചിരുന്ന നിരവധി വസ്തുക്കൾക്ക് തീപിടിക്കുകയും വൻ പുക ഉയരുകയും ചെയ്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാഥമിക വിവരമനുസരിച്ച്, നഗരത്തിലെ സാഹിബാഗ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന രാജസ്ഥാൻ ആശുപത്രിയുടെ ബേസ്‌മെന്റിൽ പുലർച്ചെ 4.30 ന് ആണ് തീപിടുത്തമുണ്ടായത് എന്നാണ് റിപ്പോർട്ട്. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും തീപിടിത്തമുണ്ടായ ആശുപത്രിയുടെ ബേസ്‌മെന്റിൽ നിന്ന് പുക ഉയരുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകരുതൽ നടപടിയായി ഏകദേശം 125 രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.
ഒരു ചാരിറ്റബിൾ ട്രസ്റ്റാണ് ആശുപത്രി നടത്തുന്നത്. 10 നിലകളുള്ള രാജസ്ഥാൻ ആശുപത്രിയുടെ രണ്ടാമത്തെ ബേസ്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 4.30 നാണ് ഒരു കോൾ ലഭിച്ചതെന്നും ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ ജയേഷ് ഖാദിയ പറഞ്ഞു. ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ബേസ്‌മെന്റിൽ സൂക്ഷിച്ചിരുന്ന നിരവധി സാധനങ്ങൾക്ക് തീ പിടിച്ചു. രണ്ട് ഡസനോളം അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
സെൽഫിയെടുക്കുന്നതിനിടെ പതിനെട്ടുകാരൻ ട്രെയിൻ തട്ടി മരിച്ചു
ഉത്തർപ്രദേശിലെ മഥുരയിൽ സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെ പതിനെട്ടുകാരൻ ട്രെയിൻ തട്ടി മരിച്ചു. വാൻഷ് ( 18 ) ആണ് മരിച്ചത്. വാൻഷ് തന്റെ മൂന്ന് സുഹൃത്തുക്കളോടൊപ്പം രാവിലെ ദ്വാരക ധിഷ് ക്ഷേത്രം സന്ദർശിക്കാൻ പോയതായിരുന്നു. തിവാരിപുരം റെയിൽവേ ബ്രിഡ്ജിൽ വെച്ചാണ് സംഭവം. ഹോളി ഗേറ്റിലെ തിരക്ക് കാരണം മൂവരും ജമുനാപർ ഏരിയയിലെ തിവാരിപുരത്ത് ആയിരുന്നു. പാലത്തിന് മുകളിൽ നിന്നും സെൽഫി എടുക്കുകയായിരുന്നു യുവാവ്.
ട്രെയിൻ വരുന്നത് കണ്ട് എല്ലാവരും വേഗത്തിൽ പാലത്തിന്റെ ഒരു വശത്തേക്ക് മാറി നിന്നു. എന്നാൽ വാൻഷ് ട്രാക്കിനോട് വളരെ അടുത്ത് നിന്നതിനാൽ തന്നെയും ശക്തമായ കാറ്റിനെ നേരിടാൻ കഴിയാതെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രെയിൻ തട്ടിയ വാൻഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. നദീതീരങ്ങൾ, റെയിൽവേ ട്രാക്കുകൾ തുടങ്ങിയ അപകടകരമായ സ്ഥലങ്ങൾക്ക് സമീപം സെൽഫി എടുക്കുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് എസ്എസ്പി ശൈലേഷ് കുമാർ പാണ്ഡെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഉമേഷ് പാൽ വധക്കേസ്; അതിഖ് അഹമ്മദിന്റെ അഭിഭാഷകൻ വിജയ് മിശ്ര അറസ്റ്റിൽ
ഉമേഷ് പാൽ വധക്കേസിൽ തിരയുന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവ് അതിഖ് അഹമ്മദിന്റെ അഭിഭാഷകൻ വിജയ് മിശ്രയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ ഞായറാഴ്ച അറിയിച്ചു. ഞായറാഴ്ച ധൂമംഗഞ്ച് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് മിശ്രയെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീപക് ഭുക്കർ പറഞ്ഞു. ക്രിമിനൽ നിയമം, പട്ടികജാതി-പട്ടികവർഗ നിയമം, സ്‌ഫോടകവസ്തു നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
ലഖ്‌നൗവിലെ ഒരു ഹോട്ടലിന് പുറത്ത് മിശ്രയെ അറസ്റ്റ് ചെയ്തതായും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. 2005ൽ ബിഎസ്പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് വെടിയേറ്റ് മരിച്ചത്. ഈ കേസിലെ മുഖ്യപ്രതികളായ അഹമ്മദും സഹോദരൻ അഷ്‌റഫും ഏപ്രിലിൽ മെഡിക്കൽ കോളേജിന് സമീപം അക്രമികൾ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. ഉമേഷ് പാൽ വധക്കേസിലെ പ്രതി അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീൺ ഇപ്പോഴും ഒളിവിലാണ്.
നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി 26 അംഗ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായി മധ്യപ്രദേശ് ഭാരതീയ ജനതാ പാർട്ടി 26 അംഗ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. ക്ഷണിക്കപ്പെട്ട അഞ്ച് അംഗങ്ങളും സമിതിയിൽ ഉൾപ്പെടുന്നവരാണ്. ശനിയാഴ്ച രാത്രിയാണ് പ്രഖ്യാപനം നടത്തിയത്. കൺവീനറും കേന്ദ്രമന്ത്രിയുമായ നരേന്ദ്ര സിംഗ് തോമർ അധ്യക്ഷനായ സമിതിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ്മയും ഉൾപ്പെടുന്നുവെന്ന് പാർട്ടി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ഫഗ്ഗൻ സിംഗ് കുലസ്തെ, പ്രഹ്ലാദ് സിംഗ് പട്ടേൽ എന്നിവരും നാല് എംപി കാബിനറ്റ് മന്ത്രിമാരും നരോത്തം മിശ്ര, ഭൂപേന്ദ്ര സിംഗ്, തുളസി സിലാവത്, ഗോവിന്ദ് സിംഗ് എന്നിവരുമാണ് മറ്റ് അംഗങ്ങൾ.
ബിജെപി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ശിവപ്രകാശ്, മധ്യപ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്, കേന്ദ്രമന്ത്രിയും തിരഞ്ഞെടുപ്പ് ജോയിന്റ് ഇൻചാർജും ആയ അശ്വിനി വൈഷ്ണവ്, പാർട്ടി ജനറൽ സെക്രട്ടറി എന്നിവരാണു സമിതിയിലെ ക്ഷണിക്കപ്പെട്ട അഞ്ച് അംഗങ്ങൾ. മുരളീധർ റാവു, സംസ്ഥാന ജനറൽ സെക്രട്ടറി ഹിതാനന്ദ് എന്നിവരാണ് മറ്റുള്ളവർ.
ബിജെപിയുടെ സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ പറഞ്ഞത് ബിജെപി സർക്കാരിന്റെ പ്രധാന പദ്ധതിയായ ലാഡ്‌ലി ബഹ്‌ന യോജനയുടെ നേട്ടങ്ങൾ സുഗമമാക്കുന്നതിന് മഹിളാ മോർച്ച നിലവിൽ ഒരു സുപ്രധാന പ്രചാരണം നടത്തുന്നുണ്ട്. എല്ലാ ഭാരവാഹികളും നേതാക്കളും ഈ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്നു. വിവിധ സ്ഥലങ്ങളിൽ സ്ത്രീകൾ പാർട്ടിയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി മുൻ മന്ത്രി സംസ്ഥാന ജയന്ത് മലയ്യയുടെ നേതൃത്വത്തിലുള്ള 19 അംഗ പ്രകടന പത്രിക കമ്മിറ്റിയെയും ബിജെപി പ്രഖ്യാപിച്ചു.