തേക്കടിയിലെ റിസോർട്ടിൽ നിന്നുള്ള ഹൃദയഹാരിയായ ദൃശ്യങ്ങളാൾ പങ്കുവച്ച് അമൃത..ചിത്രങ്ങൾ കാണാം..

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത.

തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്.

ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതമാരംഭിച്ചതോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. നിരവധിപ്പേർ‌ വിമർശനവുമായെത്തിയിരുന്നു. മനോഹരമായൊരു അവധി ആഘോഷത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട് അമൃത സുരേഷ്. തേക്കടിയിലെ റിസോർട്ടിൽ നിന്നുള്ള ഹൃദയഹാരിയായ ദൃശ്യങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഹണിമൂണാണോയെന്നാണ് ഒരു ആരാധകൻ ചോദിച്ചിരിക്കുന്നത്.

ഇതിന് ഇടക്ക് വിമർശനങ്ങൾക്ക് ഗോപി സുന്ദർ മറുപടി പറഞ്ഞിരുന്നു. എന്റെ സ്വകാര്യ ജീവിതവുമായി മുന്നോട്ട് പോകുന്ന ആളാണ് ഞാൻ. അത് എന്റെ സ്വകാര്യതയാണ്. ആർക്കും അതിൽ കൊടുക്കാനോ വാങ്ങാനോ ഒന്നും ഇല്ല.എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ, എന്നോട് വ്യക്തിപരമായി ഇടപെടുന്നവർക്ക് പ്രശ്‌നമില്ലാത്ത പക്ഷം അതിന് എനിക്കൊരു വിലയും ഇല്ല. എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്‌നമാണ് നാട്ടുകാർക്ക്. അവർക്ക് എന്റെ തീരുമാനങ്ങളിൽ എതിർപ്പില്ല. എനിക്കൊപ്പം ജീവച്ചവർക്കും പരാതിയില്ല. പിന്നെ ഞാൻ ആരെയാണ് നോക്കേണ്ടത്. എന്നാണ് ഗോപി സുന്ദർ പറഞ്ഞത്.

Leave a Comment