നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ ജനങ്ങളോട് പറയുകയുള്ളൂ.. ബാലയ്ക്കുള്ള മറുപടിയുമായി അമൃത സുരേഷ്..

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് അമൃത സുരേഷ്.പിന്നീട് ഷോയുടെ സ്പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്രതാരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യ്തു. എന്നാല്‍ പിന്നീട് 2016 ഇരുവരും വിവാഹമോചിതരായി. എന്നാലിപ്പോള്‍ ഗോപി സുന്ദറുമായുള്ള നടിയുടെ പ്രണയം വീണ്ടും സോഷ്യല്‍മീഡിയയിലടക്കം നടിയെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുകയാണ്.

സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ചയായത് അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും ജീവിതമാണ്. വിഷയത്തില്‍ പലരും അമൃതയെയും ഗോപി സുന്ദറിനെയും വിമര്‍ശിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മുന്‍ഭര്‍ത്താവ് ബാല ഒരു അഭിമുഖത്തില്‍ പറഞ്ഞ വിഷയത്തോട് പരോക്ഷമായി പ്രതികരിച്ചിരിയ്ക്കുകയാണ് അമൃത സുരേഷ ഇപ്പോള്‍.കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ ബാല പലപ്പോഴും മനപൂര്‍വ്വം അമൃത സുരേഷിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചിരുന്നു. തന്റെ മാന്യമായ വിവാഹം എന്നും, കഴിഞ്ഞ ജീവിതത്തെ കുറിച്ചും എല്ലാം സൂചിപ്പിയ്ക്കുമ്ബോള്‍ പരോക്ഷമായി എങ്കിലും ഉദ്ദേശിക്കുന്നത് അമൃതയെ ആണ് എന്നും, അമൃതയുമായി ഉണ്ടായിരുന്നത് സമാധാനപരമായ ദാമ്ബത്യമായിരുന്നില്ല എന്നും ബാല സൂചിപ്പിയ്ക്കുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ ബാലയ്ക്കുള്ള മറുപടി നല്കുകയാണ് അമൃത സുരേഷും. പേരെടുത്ത് പറയാതെ ബാല പറഞ്ഞതിനുള്ള മറുപടി അമൃത സുരേഷ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നല്‍കി. ജീവിതത്തില്‍ നിന്നും മുറിച്ച്‌ മാറ്റപ്പെട്ട ആള്‍ എന്നാണ് അമൃത ബാലയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്.നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്ബോള്‍, അവര്‍ ഒരിക്കലും ആളുകളോട് മുഴുവന്‍ കഥയും പറയില്ല, നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ ജനങ്ങളോട് പറയുകയുള്ളൂ’ എന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്.

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലാണ് എന്ന് വെല്‍പ്പെടുത്തിയ ശേഷം പലരും വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ബാലയോട് പ്രതികരണം ചോദിച്ചപ്പോള്‍ ‘അത് അവരുടെ ജീവിതമാണ്, അതില്‍ അഭിപ്രായം പറയാനുള്ള അവകാശം എനിക്കില്ല. ഞാന്‍ മാന്യമായി വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിയ്ക്കുന്നു’ എന്നായായിരുന്നു പ്രതികരണം.

Leave a Comment