സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്ന ‘തിങ്കളാഴ്ച നിശ്ചയത്തിലെ’ നടി അനഘ നാരായണന്റെ ആർക്കുമറിയാത്ത ചില വിശേഷങ്ങൾ കാണാം…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാള സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. ഈ സിനിമയെ കുറിച്ച് മോശമായ അഭിപ്രായങ്ങൾ ഒന്നും കേൾക്കാൻ ഇല്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു നിശ്ചയം നടക്കുന്ന വീട്ടിൽ തലേദിവസം മുതൽ പിറ്റേ ദിവസം വരെ ക്യാമറ വെച്ച പ്രതീതിയാണ് സിനിമ കണ്ടവർക്ക് ഫീൽ ചെയ്യുന്നത്.

അത്രയ്ക്കും റിയലിസ്റ്റിക് സിനിമയായിരുന്നു. മലയാളത്തിൽ ഈ അടുത്ത് ഇറങ്ങിയ ഏറ്റവും മികച്ച റിയലിസ്റ്റിക് സിനിമ തിങ്കളാഴ്ച നിശ്ചയം എന്നതിൽ യാതൊരു സംശയവുമില്ല. ഒരുപാട് പുതുമുഖ കലാകാരന്മാർ സ്ക്രീനിൽ വന്ന് നിറഞ്ഞാടിയ സിനിമയായിരുന്നു തിങ്കളാഴ്ച നിശ്ചയം. പ്രധാന വേഷത്തിൽ തിളങ്ങിയ കലാകാരന്മാർ മുതൽ ചെറിയ വേഷങ്ങൾ ചെയ്ത കലാകാരന്മാർ വേറെ മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്.

സുജ എന്ന പെൺകുട്ടിയുടെ നിശ്ചയത്തെ ആസ്പദമാക്കിയാണ് സിനിമ മുന്നോട്ടു പോകുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുജയുടെ നിശ്ചയം നടക്കുമോ നടക്കില്ല യോ, അഥവാ പ്രണയിച്ചവന്റെ കൂടെ സുജ ഇറങ്ങി പോകുമോ എന്നതാണ് സിനിമ കാണുന്ന ഓരോ പ്രേക്ഷകനെയും ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നത്. കാസർകോട് സ്ലാങ് ൽ ആണ് സിനിമ പുറത്തുവന്നിട്ടുള്ളത്.

സുജ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ കലാകാരിയാണ് അനഘ നാരായണൻ. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ മൂന്നാംവർഷ ബിരുദം പഠിക്കുന്ന താരം വളരെ മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്. താരം അവസാനം ഒളിച്ചോടാൻ പോകുമ്പോൾ എഴുതിവെച്ച കത്ത് ചിരിയോടെ അല്ലാതെ നമുക്ക് വായിക്കാൻ കഴിയില്ല.

അതിൽ താരം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. താരത്തെ ആദ്യമായി പെണ്ണുകാണാൻ വന്ന ചെറുക്കനോട് താരം പറയുന്ന വാക്കുകൾ..
“ഞാനിന്ന് രാവിലേം അമ്പലത്തില് പോയിരുന്ന്, പിന്നെ അടുത്തകൊല്ലം ശബരിമലയ്ക്കെല്ലാം പോണന്നെല്ലാം വിചാരിക്ക്ന്ന്ണ്ട്’” എന്നായിരുന്നു. വളരെ മികച്ച രീതിയിൽ ആണ് ഈ രംഗങ്ങളൊക്കെ താരം സ്ക്രീനിൽ അവതരിപ്പിച്ചത്.

താരം ഈയടുത്ത് ഒരു അഭിമുഖത്തിൽ താൻ സിനിമയിലേക്ക് വന്ന അവസ്ഥ തുറന്നു പറയുകയുണ്ടായി. ചെറുപ്പം മുതലേ അഭിനയത്തോട് വളരെയധികം താല്പര്യമുള്ള വ്യക്തിയായിരുന്നു അനഘ. പക്ഷേ അത് സാധിച്ചില്ലെങ്കിലോ എന്ന് വിചാരിച്ച് ആരോടും പറയാൻ താരം ധൈര്യം കാട്ടിയില്ല. പിന്നീടാണ് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയുടെ ഓഡിഷൻ താരം അറിയുന്നത്. തുടർന്ന് ഓഡിഷനിൽ പങ്കെടുക്കുകയും സിനിമയിൽ നായികവേഷം കൈകാര്യം ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്തു. ഈ സിനിമയിലഭിനയിച്ച ഒരുപാട് പേരെ താരത്തിന് മുമ്പ് പരിചയം ഉണ്ടായിരുന്നു. അച്ഛൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ആളെ താരത്തിന് ചെറുപ്പം മുതലേ അറിയാം എന്ന് പറയുന്നുണ്ട്. അനഘയുടെ അച്ഛനും ഈ സിനിമയിൽ വേഷം ചെയ്തിട്ടുണ്ട്. വാർഡ് മെമ്പർ ആയി പ്രത്യക്ഷപ്പെട്ടത് താരത്തിന്റെ യഥാർത്ഥ അച്ഛനായിരുന്നു.

Leave a Comment