കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം മൃഗബലി നടന്നെന്നായിരുന്നു കര്‍ണാടകകോണ്‍ഗ്ര്‌സ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന്റെ ആരോപണം. ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെയാണ് ബലി നല്‍കിയെന്നാണ് ഡികെയുടെ ആരോപണം.
കര്‍ണാടകയില്‍ വരാനിരിക്കുന്ന എംഎല്‍സി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അവസാനമാണ് തീര്‍ത്തും അനൗദ്യോഗികമായും തമാശ കലര്‍ന്ന രീതിയിലുമാണ് ഡികെ ശിവകുമാര്‍ ഇത്തരമൊരു പരാമര്‍ശമുന്നയിച്ചത്.
തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കര്‍ണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നില്‍. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏല്‍ക്കില്ല എന്നുമായിരുന്നു ഡികെ ശിവകുമാര്‍ പറഞ്ഞത്.
ആരുടെയും പേര് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയുള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡികെ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ തന്റെ കൈത്തണ്ടയില്‍ കെട്ടിയിരിക്കുന്ന ചരട് കാണിച്ചിട്ട് ഇതെല്ലാം എനിക്ക് നേരെയുള്ള ദുഷിച്ച കണ്ണുകളെ തടയാനാണ് ഇത് കെട്ടിയിരിക്കുന്നതെന്നും പറഞ്ഞു.ഡി കെ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ കോണ്‍ഗ്രസ് നേതാക്കളായ കൊടിക്കുന്നില്‍ സുരേഷും രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരളത്തില്‍ നടന്ന മൃഗബലിയെക്കുറിച്ചുള്ള സര്‍ക്കാര്‍ പരിഹസിച്ചു തള്ളുകയല്ല കാര്യമായി അന്വേഷിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.
ഡികെ ശിവകുമാറിന്റെ വെളിപ്പടുത്തലില്‍ ദേവസ്വം മന്ത്രിയും രംഗത്തെത്തി. ശിവകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ചു. രാജരാജേശ്വര ക്ഷേത്രത്തില്‍ അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നണ് മനസിലായത് വേറേ എവിടെയെങ്കിലും നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മൃഗബലി പരാമര്‍ശം വിവാദമായതോടെ മലക്കം മറിഞ്ഞ് ഡികെ ശിവകുമാര്‍ വീണ്ടും രംഗത്തെത്തി. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോള്‍ പറയാന്‍ താല്‍പ്പര്യമില്ലെന്നും ഡികെ വ്യക്തമാക്കി.
രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണ് താന്‍ പറഞ്ഞത്. മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച് നില്‍ക്കുന്നു. ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികള്‍ക്ക് എതിരെ ഒന്നും താന്‍ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാം. ഇപ്പോള്‍ ഒന്നും പറയില്ല. ബാക്കി ഒന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ഡികെ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഡികെ പറഞ്ഞതുപോലെ മൃഗബലി നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കേരള ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. നിരവധി മൃഗങ്ങളെ ബലികഴിച്ചുള്ള പൂജ നടന്നതായി തെളിവ് ലഭിച്ചിട്ടില്ല. വെളിപ്പെടുത്തലോടെ കര്‍ണാടക രഹസ്യാന്വേഷണ വിഭാഗവും തളിപറമ്പിലും പഴയങ്ങാടി മാടായിയിലുമെത്തി അന്വേഷണം നടത്തിയിരുന്നു. മാടായിക്കാവ് ക്ഷേത്രത്തിലെ പൂജാരികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡികെയുടെ വെളിപ്പെടുത്തല്‍ ശരിയില്ലെന്നാണ് സംസ്ഥാന പൊലീസിന്റെ അന്വേണത്തില്‍ തെളി്ഞ്ഞത്. ഇതിനിടയില്‍ ഡികെയുടെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വം പ്രതികരിച്ചു. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പൊയെന്നും ദേവസ്വം വ്യക്തമാക്കി.
തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി പൂജകളില്ല. മറ്റ് വഴിപാടുകളാണ് പ്രധാനം. ശത്രുസംഹാര പൂജയ്ക്ക് പ്രസിദ്ധം മാടായി ക്ഷേത്രമാണ്. നൂറുകണക്കിന് ശത്രുസംഹാര പൂജകള്‍ നടക്കാറുണ്ട്. അമാവാസി ദിവസം കര്‍ണാടകത്തില്‍ നിന്ന് നിരവധി പേര്‍ ക്ഷേത്രത്തിലെത്താറുണ്ട്. കോഴിയിറച്ചി നിവേദ്യമാണ് പ്രധാനം. മൃഗബലി ക്ഷേത്രത്തില്‍ നടത്താറില്ല. ക്ഷേത്രത്തില്‍ ശിവകുമാര്‍ പറഞ്ഞതുപോലുളള പൂജയും നടന്നിട്ടില്ല. എന്നാല്‍ ക്ഷേത്രത്തോട് അനുബന്ധിച്ചുളള പൂജാരിമാരില്‍ ചിലര്‍ വീടുകളില്‍ പ്രത്യേക പൂജ നടത്താറുണ്ട്. അവിടെ ഇത്രയും വിപുലമായ മൃഗബലിയുള്‍പ്പെടെ നടന്നതായും വിവരമില്ലെന്നാണ് സൂചന.
ഡികെയുടെ തുറന്ന് പറച്ചിലിലൂടെ വെട്ടിലായത് സംസ്ഥാന ഗവണ്‍മെന്റാണ്്. ഡികെയുടെ വെളിപ്പെടുത്തല്‍ ശരിയല്ലെന്നാണ് കേരള പൊലീസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഡികെ ഈ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ്. കര്‍ണാടകയിലെ മുന്‍മുഖ്യമന്ത്രിയായ ഒരാളും പ്രമുഖ ബിജെപി നേതാവും കണ്ണൂരിലെ ക്ഷേത്രത്തിലെത്തിയതായി കര്‍ണാടക ഇന്റലിജന്‍സിന് വെളിപ്പെടുത്തിയിട്ടുണ്ട്. ഏതായാലും അന്വേഷണം നടക്കുകയാണ്‌സത്യം പുറത്ത് വരട്ടെ.