പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിന് തുടക്കം. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണ് വ്യാഴാഴ്ച നടക്കുന്നത്. ഇത് നിര്‍മ്മല സീതാരാമന്റെ ആറാമത്തെ ബജറ്റാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റായതിനാല്‍ വളരെ പ്രതീക്ഷയോടെ രാജ്യം ഉറ്റുനോക്കുന്ന ബജറ്റ്. ഈ ബജറ്റ് കൈയ്യടി നേടാനുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍, ഈ ബജറ്റ് ‘വോട്ട്-ഓണ്‍-അക്കൗണ്ട്’ ആയിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭയെ തിരഞ്ഞെടുത്തതിന് ശേഷം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു. ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്ന് മോദിയും പ്രഖ്യാപിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പ്രധാനമന്ത്രി ബജറ്റിനെക്കുറിച്ചുള്ള സൂചന നല്‍കിയത്.
രാജ്യത്ത് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത് ചരിത്ര നീക്കം. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരി ശക്തിയുടെ ഉദാഹരണങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 10 ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് സമ്മേളനം ഫെബ്രുവരി ഒമ്പതിന് അവസാനിക്കും.
2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബജറ്റിലാണ് കര്‍ഷകര്‍ക്ക് 6000 രൂപയുടെ പ്രധാനമന്ത്രിയുടെ പ്രധാനമന്ത്രി കിസാന്‍സമ്മാന്‍ നിധിയുടെ പ്രഖ്യാപനമുണ്ടായത്. അഞ്ച്‌ലക്ഷം രൂപ വരെയുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയത് ഈ ബജറ്റില്‍ തന്നെയാണ്. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും ബജറ്റ് അവതരിപ്പിക്കുമ്പോള്‍, 2024 ല്‍ പൊതുതിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ 2019 ലേതിനേക്കാള്‍ മികച്ച ബജറ്റായിരിക്കും ധനമന്തി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ബിജെപിയുടെ വോട്ട് ബാങ്കായ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് തന്നെയായിരിക്കും പ്രഖ്യാപനങ്ങള്‍.
ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. അടിസ്ഥാന ഇളവ് പരിധിയിയില്‍ അരലക്ഷം രൂപയുടെയെങ്കിലും വര്‍ദ്ധനവ് കൊണ്ടുവരുമെന്നാണ് സൂചന. ഈ ബജററില്‍ വലിയ ഇളവുകളാണ് നികുതി ദായകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ ഇടക്കാല ബജറ്റില്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്ന് നേരത്തെ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലുള്ള സ്ത്രീ തൊഴിലാളികള്‍ക്ക് ആറായിരത്തില്‍ നിന്ന് പന്ത്രണ്ടായിരം രൂപയായി സഹായം വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. രാജ്യത്തെ 13% സ്ത്രീകര്‍ഷകര്‍ക്ക് മാത്രമാണ് ഭൂമിയുള്ളതിനാല്‍ വലിയ ബാധ്യതയ്ക്ക്് വഴിവെയ്ക്കില്ലെന്നതും പ്രഖ്യാപനത്തിന് സാധ്യത തെളിയുന്നുണ്ട്.
മധ്യപ്രദേശിലെ സ്ത്രീകള്‍ക്കുള്ള ലാഡ്‌ലി ബെഹ്ന യോജന നിയമസഭ തിരഞ്ഞെടുപ്പിലുണ്ടാക്കിയ സ്വാധീനവും ബിജെപി കണക്കിലെടുക്കാനാണ് സാധ്യത. ധനക്കമ്മി നിയന്ത്രിക്കാനുള്ള ഇടപെടലും കേന്ദ്രസര്‍ക്കാര്‍ തുടരും. 2024ല്‍ പാരീസ് ഒളിമ്പിക്‌സ് നടക്കാനിരിക്കെ കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങളുണ്ടാകാനും സാധ്യതയുണ്ട്.
പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയില്‍ എന്താണ് ബജറ്റിലുള്‍പ്പെടുത്തുന്നതെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതി വിഹിതം കാര്യമായി കൂട്ടുന്നതുള്‍പ്പടെ പ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇത്തവണ ഉണ്ടാകുമെന്നും സൂചനയുണ്ട്. എല്ലാ മേഖലയിലും ഇലക്ട്രിക്ക് വാഹനരംഗവും ഡിജിറ്റല്‍ മേഖലയുമെല്ലാം കാത്തിരിക്കുകയാണ് ഈ തവണത്തെ ബജറ്റ് പ്രഖ്യാപനത്തിനായി. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.
ആരോഗ്യ പരിപാലന മേഖലയിലെ വര്‍ധിച്ച ചെലവ് കുറയ്ക്കല്‍, മേഖലയ്ക്കുള്ളില്‍ നവീകരണവും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന് അനുകൂലമായ രീതിയിലുള്ള പ്രഖ്യാപനങ്ങളിലാണ് നവ സംരംഭകരുടെ പ്രതീക്ഷ.
പിസി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു
ദില്ലിയില്‍ ബിജെപി ആസ്ഥാനത്തെത്തി പിസി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. പിസി ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി എന്നിവര്‍ പിസി ജോര്‍ജ്ജിനൊപ്പമുണ്ടായിരുന്നു.
കേരള ജനപക്ഷം (സെക്യുലർ) ചെയർമാൻ പി.സി. ജോർജ് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിക്കുന്നു. കേന്ദ്ര മന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ, അഡ്വ. ഷോൺ ജോർജ്, അഡ്വ.ജോസഫ് കാക്കനാട്ട് എന്നിവർ സമീപം.
പിസി ജോര്‍ജിന്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 5 എംപിമാര്‍ ബിജെപിക്ക് സംസ്ഥാനത്ത് നിന്നും ഉണ്ടാകും. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചര്‍ച്ച ചെയ്ത ശേഷമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
‘രാജ്യം വികസനപാതയില്‍’; രണ്ടാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പാര്‍ലമെന്റില്‍ എണ്ണിപ്പറഞ്ഞ് ദ്രൗപതി മുര്‍മു
രണ്ടാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പാര്‍ലമെന്റില്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്റിനായി. ജമ്മു കാശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ കീര്‍ത്തി ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ വാനോളമുയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമായെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഡിഫന്‍സ് കോറിഡോര്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഇതെല്ലാം നേട്ടങ്ങളാണ്. സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ ഗ്രാമങ്ങളില്‍ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകള്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോര്‍ഡിട്ടു. ദേശീയപാതകളുടേതടക്കം വികസനം റെക്കോര്‍ഡ് വേഗത്തിലാണ്. റോഡ് മാര്‍ഗമുള്ള ചരക്ക് നീക്കം ഗണ്യമായി കൂടി. ഗ്യാസ് പൈപ്പ് ലൈന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും ദ്രൗപതി മുര്‍മു പ്രസംഗത്തില്‍ പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകള്‍ റയില്‍വേ വികസനത്തിന്റെ പുതിയ ഉദാഹരണമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 39 ഭാരത് ട്രെയിനുകള്‍ വിവിധ റൂട്ടുകളില്‍ ഓടുന്നുണ്ട്. 1300 റയില്‍വേ സ്റ്റേഷനുകള്‍ നവീകരിച്ചു. നികുതിഭാരം ഒഴിവാക്കാനും സര്‍ക്കാര്‍ മികച്ച ഇടപെടലുകള്‍ നടത്തി. രണ്ടര ലക്ഷം കോടി ഗ്യാസ് കണക്ഷന്‍ പാവപ്പെട്ടവര്‍ക്ക് നല്‍കി. സൗജന്യ ഡയാലിസിസ് പദ്ധതി നിരവധി പേര്‍ക്ക് ആശ്വാസമായി. പാവപ്പെട്ടവര്‍ക്ക് പോലും വിമാന സര്‍വീസുകള്‍ പ്രാപ്യമാക്കി. സ്ത്രീകളെ സാമ്പത്തികമായും ശാക്തീകരിച്ചു. സ്വയം സഹായ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി. പത്ത് കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ടു. പി എം കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ രണ്ട് ലക്ഷം കോടിയിലേറെ രൂപ അനുവദിച്ചുവെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം: അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസ്; പ്രതി ബാബുവിന് വധശിക്ഷ
അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തില്‍ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളില്‍ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം.
ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞിരുന്നു. പ്രതിയായ ബാബു സഹോദരന്‍ ശിവന്‍, ഭാര്യ വല്‍സല, മകള്‍ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി പറഞ്ഞു. സ്മിതയെ കൊലപ്പെടുത്തിയ രീതി ഭയാനകമായിരുന്നു. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതക രീതി കണക്കിലെടുത്താണ് ബാബുവിന് വധശിക്ഷ വിധിച്ചത്.
ഫെബ്രുവരി 11 നായിരുന്നു കൊലപാതകം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച മകളുടെ മകനെയും ഇയാള്‍ വെട്ടിയിരുന്നു. കൊലപതാകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം: അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസ്; പ്രതി ബാബുവിന് വധശിക്ഷ
അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തില്‍ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളില്‍ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം.
ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞിരുന്നു. പ്രതിയായ ബാബു സഹോദരന്‍ ശിവന്‍, ഭാര്യ വല്‍സല, മകള്‍ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി പറഞ്ഞു. സ്മിതയെ കൊലപ്പെടുത്തിയ രീതി ഭയാനകമായിരുന്നു. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതക രീതി കണക്കിലെടുത്താണ് ബാബുവിന് വധശിക്ഷ വിധിച്ചത്.
ഫെബ്രുവരി 11 നായിരുന്നു കൊലപാതകം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച മകളുടെ മകനെയും ഇയാള്‍ വെട്ടിയിരുന്നു. കൊലപതാകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.
വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കി വാരാണസി ജില്ലാകോടതി
വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കി വാരാണസി ജില്ലാകോടതി ഉത്തരവിട്ടു. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ചുള്ള വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളില്‍ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിര്‍ദേശിച്ചു. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
ഗ്യാന്‍വ്യാപി പള്ളി മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വാരണാസിയിലെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് എഎസ്‌ഐ സ്ഥിരീകരിച്ചെന്നും പള്ളി ക്ഷേത്രത്തിനായി ഹിന്ദു സമൂഹത്തിന് കൈമാറണമെന്ന് വിഎച്ച്പി പറഞ്ഞിരുന്നു. മനോഹരമായ ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് പള്ളി നിര്‍മിച്ചതെന്ന് എഎസ്‌ഐ പുറത്തുവിട്ട തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
പള്ളിയില്‍ ക്ഷേത്ര ഘടനയുള്ള, പ്രത്യേകിച്ച് പടിഞ്ഞാറന്‍ മതില്‍, ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിക്കുന്ന ഭാഗമാണെന്നും തൂണുകളും പൈലസ്റ്ററുകളും ഉള്‍പ്പെടെ ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പരിഷ്‌കരിച്ചതാണെന്നും റിപ്പോര്‍ട്ട് തെളിയിക്കുന്നു. വസുഖാനക്ക് ശിവലിംഗത്തിന്റെ ആകൃതിയാണെന്നത് അത് പള്ളിയല്ലെന്ന് തെളിയിക്കുന്നു. ജനാര്‍ദ്ദന, രുദ്ര, ഉമേശ്വര തുടങ്ങിയ പേരുകള്‍ ഈ നിര്‍മിതിയില്‍ നിന്ന് കണ്ടെത്തിയ ലിഖിതങ്ങളില്‍ നിന്ന് ഇത് ക്ഷേത്രമാണെന്നതിന്റെ തെളിവാണെന്നും അലോക് വര്‍മ അവകാശപ്പെട്ടു.
1947 ഓഗസ്റ്റ് 15 ന് ആരാധനാലയത്തിന്റെ മതപരമായ ആചാരം നിലനിന്നിരുന്നുവെന്നും ഇതൊരു ഹിന്ദു ക്ഷേത്രമാണെന്നും എഎസ്‌ഐ ശേഖരിച്ച തെളിവുകളും നിഗമനങ്ങളും തെളിയിക്കുന്നു, അലോക് കുമാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരം, നിര്‍മിതി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു. വസുഖാന പ്രദേശത്ത് കണ്ടെത്തിയ ശിവലിംഗത്തിന് സേവാപൂജ അര്‍പ്പിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നും വിഎച്ച്പി അധ്യക്ഷന്‍ പറഞ്ഞു.
ഗ്യാന്‍വാപി മസ്ജിദ് മാന്യമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും കാശി വിശ്വനാഥന്റെ യഥാര്‍ത്ഥ സ്ഥലം ഹിന്ദു സൊസൈറ്റിക്ക് കൈമാറാനും അദ്ദേഹം ഇന്റസാമിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഭാരതത്തിലെ രണ്ട് പ്രമുഖ സമൂഹങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദപരമായ ബന്ധം സ്ഥാപിക്കുന്നതുള്ള സുപ്രധാന ചുവടുവയ്പായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള എഎസ്‌ഐ സര്‍വേ റിപ്പോര്‍ട്ട് പരസ്യമാക്കിയതിന് പിന്നാലെയാണ് വിഎച്ച്പി രംഗത്തെത്തിയത്. മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഹിന്ദു വ്യവഹാരക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു.