ബാര്‍ കോഴ വിനയായി, കോഴ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയേക്കും. ഡ്രൈ ഡേ വേണ്ടെന്നുള്ള സെക്രട്ടറി തല ശുപാര്‍ശ സര്‍ക്കാര്‍ ഇനി ഗൗരവത്തില്‍ പരിഗണിക്കില്ല. വിവാദങ്ങള്‍ക്കിടയില്‍ ഇളവ് നല്‍കിയാല്‍ അത് ആരോപണങ്ങള്‍ക്ക് കരുത്ത് പകരുമെന്ന ആശങ്കയാണ് സര്‍ക്കാരിനും സിപിഎമ്മിനും.
എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈഡേ ഭീമമായ നഷ്ടം വരുത്തുന്നുവെന്നായിരിന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തല്‍. ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും ചില ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥ തല ശുപാര്‍ശ ഉണ്ടായിരിന്നു. ഇത് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത നടപ്പാക്കാനായിരുന്നു എക്‌സൈസ് വകുപ്പിന്റെ ആലോചന.
മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി അടുത്ത മാസം മന്ത്രി ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കോഴയാരോപണത്തോടെ ഇതിലൊന്നും തൊടാന്‍ ഇനി സര്‍ക്കാരിനാവില്ല. മുന്‍പ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയതിന് സമാന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. ബാറുകള്‍ക്ക് ഇളവ് നല്‍കണമെന്ന ആശയം മുന്നോട്ട് വച്ചാല്‍ മുന്നണിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരും. അത് കൊണ്ട് ഇളവുകള്‍ നല്‍കാനുള്ള ചിന്ത തത്കാലത്തേക്ക് സര്‍ക്കാര്‍ ഉപേക്ഷിക്കും.
പ്രതിപക്ഷത്തേയും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. വിവാദത്തിന് പിന്നാലെ ഇളവുകള്‍ നല്‍കിയാല്‍ ഉയര്‍ന്ന് വന്ന ആരോപണം ശരിയാണെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷത്തിന് വേഗത്തില്‍ കഴിയും. ഇതുകൊണ്ട് കൂടിയാണ് പ്രതിഛായ നിലനിര്‍ത്താന്‍ വിവാദത്തിന്‍മേല്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേഗത്തില്‍ പ്രഖ്യാപിച്ചത്. സര്‍ക്കാരിനെതിരായ ഗൂഡാലോചനയുണ്ടെന്ന വാദമാണ് മന്ത്രി തുടക്കത്തിലെ പ്രകടിപ്പിച്ചത്. ജൂണ്‍പത്തിന് നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി മുഖം രക്ഷിക്കാനാണ് നീക്കം.
ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഡല്‍ഹിയിലെ ഏഴു സീറ്റുകള്‍ ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 11 കോടി വോട്ടര്‍മാര്‍ മനേകാ ഗാന്ധി, മനോജ് തിവാരി, മെഹബൂബ മുഫ്തി, കനയ്യ കുമാര്‍ തുടങ്ങിയ പ്രമുഖരുള്‍പ്പെടെ 889 സ്ഥാനാര്‍ഥികളുടെ വിധി നിശ്ചയിക്കും. 11.13 കോടി വോട്ടര്‍മാരില്‍ 5.84 കോടി പുരുഷന്മാരും 5.29 കോടി സ്ത്രീകളും 5120 ട്രാന്‍സ്‌ജെന്‍ഡറുകളുമാണ് ഉള്ളത്.
തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തിന്റെ ഭാഗമാകുന്ന എല്ലാ വോട്ടര്‍മാരും തങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്ത് ജനാധിപത്യ പ്രക്രിയയിലെ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.”ഓരോ വോട്ടും വിലപ്പെട്ടതാണ്. അതുകൊണ്ട് ഓരോരുത്തരും തങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തുക. ജനാധിപത്യം മുന്നോട്ടുകുതിക്കുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങള്‍ അതില്‍ സജീവമായി ഇടപെടുമ്പോഴാണ്. സ്ത്രീ വോട്ടര്‍മാരോടും യുവാക്കളോടും വോട്ട് രേഖപ്പെടുത്തണമെന്ന് ഞാന്‍ പ്രത്യേകം അഭ്യര്‍ഥിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Delhi CM Arvind Kejriwal, his family members show their inked fingers after casting their votes for the sixth phase of #LokSabhaElections2024 at a polling booth in Delhi pic.twitter.com/Za10pO9sW2
— ANI (@ANI) May 25, 2024
ഹരിയാന(10), ബഹാര്‍(8), ജാര്‍ഖണ്ഡ്(4),ഒഡിഷ(6), ഉത്തര്‍ പ്രദേശ്(14), പശ്ചിമ ബംഗാള്‍(8), ഡല്‍ഹി(7), ജമ്മു കശ്മീര്‍(1) എന്നവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് . ഒഡീഷയിലെ നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കുന്നുണ്ട്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വോട്ടു രേഖപ്പെടുത്തി. കുടുംബ സമേതം എത്തിയാണ് കെജ്രിവാള്‍ വോട്ട് രേഖപ്പെടുത്തിയത്.
കേന്ദ്രമന്ത്രി ജയ്ശങ്കര്‍ ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തിലെ ആദ്യ പുരുഷ വോട്ടറായിരുന്നു ജയ്ശങ്കര്‍. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി, ഭാര്യ ലക്ഷ്മിക്കൊപ്പം ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തി. മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാനയിലെ കര്‍ണാലില്‍ വോട്ട് രേഖപ്പെടുത്തി. പിഡിപി പോളിങ് ഏജന്റുമാരെയും പ്രവര്‍ത്തകരേയും തടവില്‍വെച്ചത് ചൂണ്ടിക്കാട്ടി മെഹബൂബ മുഫ്തി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം അനന്ത്‌നാഗില്‍ പ്രതിഷേധിച്ചു.
എല്ലാവരും വോട്ട് രേഖപ്പെടുത്താനെത്തണമെന്നും ഇന്‍ഡ്യ മുന്നണിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച് റോബര്‍ട്ട് വദ്ര. ഇന്‍ഡ്യ മുന്നണി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി മുഖമായി തിരഞ്ഞെടുത്തുവെന്നാണ് അറിവെന്നും റോബര്‍ട്ട് വദ്ര പ്രതികരിച്ചു.
#WATCH | “We are keeping aside our grievances and casting votes for our Constitution and democracy…’Mujhe iss baat par garv hai’…” says Congress General Secretary Priyanka Gandhi Vadra when asked about Rahul Gandhi voting for AAP and Arvind Kejriwal voting for Congress in the… pic.twitter.com/TyUulu4gCX
— ANI (@ANI) May 25, 2024
ആദ്യ അഞ്ച് ഘട്ടങ്ങളില്‍, വോട്ടര്‍മാര്‍ നുണകളും വിദ്വേഷവും കുപ്രചാരണങ്ങളും തള്ളി ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയെന്ന് രാഹുല്‍ ഗാന്ധി. ആറാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തണം. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ ഞാനും അമ്മയും വോട്ട് ചെയ്തുവെന്ന് സോണിയ ഗാന്ധിയ്‌ക്കൊപ്പമുള്ള
രാഹുല്‍ ഗാന്ധി പങ്കുവെച്ചു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് പ്രതികരിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ബുദ്ധിപൂര്‍വ്വം വോട്ട് രേഖപ്പെടുത്തുന്നതിന്റെ ആവശ്യകതയില്‍ ഊന്നി കപില്‍ ദേവ്. പങ്കാളിക്കൊപ്പം എത്തിയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവ് വോട്ട് രേഖപ്പെടുത്തി.
ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തി ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം പി സ്വാതി മലിവാള്‍. ജനാധിപത്യത്തെ സംബന്ധിച്ച് ഇതൊരു വലിയ ദിവസമാണ്. എല്ലാവരും പ്രത്യേകിച്ച് സ്ത്രീകള്‍ വോട്ടുചെയ്യാനെത്തണം. രാഷ്ട്രീയത്തിലെ സ്ത്രീകളുടെ പങ്കാളിത്തം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും വോട്ടുരേഖപ്പെടുത്തിയ ശേഷം സ്വാതി മലിവാള്‍ പ്രതികരിച്ചു.
ഗൂഗിള്‍ മാപ്പ് ചതിച്ചു, കോട്ടയത്ത് കാറില്‍ സഞ്ചരിച്ച സംഘം തോട്ടില്‍ വീണു; യാത്രക്കാരെ രക്ഷിച്ചു, കാര്‍ മുങ്ങി
കുറുപ്പന്തറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന സംഘം അപകടത്തില്‍പ്പെട്ടത്. കാര്‍ പൂര്‍ണമായും തോട്ടില്‍ മുങ്ങിപ്പോയി. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഒരു വനിതയടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചതായിരുന്നുവെന്നും കാര്‍ വെളളത്തിലേക്ക് ഇറക്കിയ ശേഷമാണ് അപകടം മനസിലായതെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. ഇരുട്ടായതിനാല്‍ മുന്നില്‍ വെളളമാണെന്നും മനസിലായില്ല. മഴ കനത്ത് പെയ്തതിനാല്‍ തോട് നിറഞ്ഞ് കവിഞ്ഞിരിക്കുകയായിരുന്നു. മണിക്കൂറുകളോളം തോട്ടിലെ വെളളത്തില്‍ മുങ്ങിക്കിടന്ന വാഹനം 11 മണിയോടെയാണ് നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തത്.
മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുണ്ട്, മൂന്നാം അലോട്ട്‌മെന്റോടെ പരിഹരിക്കും: വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ ആദ്യ അലോട്ട്‌മെന്റ് തുടങ്ങുന്നതിന് മുന്‍പ് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാം അലോട്ട്‌മെന്റ് കഴിയുമ്പോള്‍ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശുചീകരണ ദിനം സംസ്ഥാനതലത്തില്‍ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രി പ്രഖ്യാപിച്ചത്. തിരുവനന്തപുരം കരമന സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ശുചീകരണ ദിനം സംസ്ഥാനതല ഉദ്ഘാടനം നടന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സ്‌കൂള്‍ പ്രവേശനോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങള്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും. ലഹരിക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി വിവാദ വിഷയങ്ങളില്‍ പ്രതികരിച്ചത്.
മലപ്പുറത്ത് പ്ലസ് വണ്‍ പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സമ്മതിച്ചു. എല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. ബാര്‍ കോഴ ആരോപമം പടച്ചുണ്ടാക്കിയ നുണയാണ്. നോട്ടെണ്ണുന്ന യന്ത്രം വിഡി സതീശന്റെ പക്കലാണ്. അദ്ദേഹത്തിന്റെ വീട് പരിശോധിക്കണം. പ്രതിപക്ഷം എന്തിനും ഏതിനും പ്രതിഷേധം ഉയര്‍ത്തുന്നവരാണ്. പഴയ ബാര്‍ കോഴ പോലെയല്ല പുതിയതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പെരിയാറിലെ മത്സ്യക്കുരുതി: 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങള്‍ ചത്ത് പോയെന്ന് കര്‍ഷകന്റെ പരാതി. കേസെടുത്ത് പൊലീസ്
എറണാകുളം: പെരിയാറിലെ മത്സ്യ കുരുതി സംബന്ധിച്ച കര്‍ഷകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്റ്റാന്‍ലി ഡിസില്‍വ നല്‍കിയ പരാതിയിലാണ് എലൂര്‍ പോലീസ് നടപടിയെടുത്തിരിക്കുന്നത്. ഏലൂര്‍ നഗരസഭയും പരാതി നല്‍കിയിരുന്നു.7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങള്‍ ചത്ത് പോയെന്നാണ് കര്‍ഷകന്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. അതിന് കാരണകരായവര്‍ക്കെതിരെ നടപടി ിേവണമെന്നായിരുന്നു കര്‍ഷകന്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തിലെ ഓക്‌സിജന്‍ കുറഞ്ഞത് മൂലമെന്ന് പിസിബി വിലയിരുത്തിയിരിക്കുന്നത്. രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് പിസിബി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. രാസപരിശോധനയുടെ റിസള്‍ട്ട് വരാന്‍ വൈകും. അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി സജീഷ് ജോയിക്ക് പകരം റീജിയണല്‍ ഓഫീസിലെ സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ.ഷിജുവിനെ നിയമിച്ചു. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തില്‍ ഏലൂരില്‍ മുതിര്‍ന്ന ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് പിസിബി വിശദീകരണം നല്‍കിയിരിക്കുന്നത്. രൂക്ഷമായ വിമര്‍ശനമാണ് പ്രദേശവാസികള്‍ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.
ബാര്‍ കോഴ ആരോപണത്തില്‍ എസ്പി മധുസൂദനന്‍ പ്രാഥമിക അന്വേഷണം തുടങ്ങി, മേല്‍നോട്ടം ക്രൈംബ്രാഞ്ച് മേധാവിക്ക്
മദ്യനയത്തിലെ ഇളവിനായി 25 കോടിയോളം രൂപ പിരിച്ചുനല്‍കണമെന്ന ബാറുടമ സംഘടന നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നത് വിവാദമായ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. മേല്‍നോട്ടം ക്രൈംബ്രാഞ്ച് മേധാവിക്കാണ്. ശബ്ദരേഖക്ക് പിന്നില്‍ ഗൂഡാലോചയുണ്ടെന്നാരോപിച്ച് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്.
കോഴ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയേക്കും. ഡ്രൈ ഡേ വേണ്ടെന്നുള്ള സെക്രട്ടറി തല ശുപാര്‍ശ സര്‍ക്കാര്‍ ഇനി ഗൗരവത്തില്‍ പരിഗണിക്കില്ല. വിവാദങ്ങള്‍ക്കിടയില്‍ ഇളവ് നല്‍കിയാല്‍ അത് ആരോപണങ്ങള്‍ക്ക് കരുത്ത് പകരുമെന്ന ആശങ്കയാണ് സര്‍ക്കാരിനും പാര്‍ട്ടിക്കും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈഡേ ഭീമമായ നഷ്ടം വരുത്തുന്നുവെന്നായിരിന്നു സെക്രട്ടറി തല സമിതി കണ്ടെത്തിയിരിക്കുന്നത്.
ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും ചില ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥ തല ശുപാര്‍ശ ഉണ്ടായിരിന്നു. ഇത് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത നടപ്പാക്കാനായിരിന്നു എക്‌സൈസ് വകുപ്പന്റെ ആലോചന. മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി അടുത്ത മാസം മന്ത്രി ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരുന്നു.എന്നാല്‍ കോഴയാരോപണത്തോടെ ഇതിലൊന്നും തൊടാന്‍ ഇനി സര്‍ക്കാരിനാവില്ല.
മുന്‍പ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയതിന് സമാന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. ബാറുകള്‍ക്ക് ഇളവ് നല്‍കണമെന്ന ആശയം മുന്നോട്ട് വച്ചാല്‍ മുന്നണിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരും.അത് കൊണ്ട് ഇളവുകള്‍ നല്‍കാനുള്ള ചിന്ത തത്കാലത്തേക്ക് സര്‍ക്കാര്‍ ഉപേക്ഷിക്കും.
പ്രതിപക്ഷത്തേയും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. വിവാദത്തിന് പിന്നാലെ ഇളവുകള്‍ നല്‍കിയാല്‍ ഉയര്‍ന്ന് വന്ന ആരോപണം ശരിയാണെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷത്തിന് വേഗത്തില്‍ കഴിയും. ഇതുകൊണ്ട് കൂടിയാണ് പ്രതിഛായ നിലനിര്‍ത്താന്‍ വിവാദത്തിന്‍മേല്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേഗത്തില്‍ പ്രഖ്യാപിച്ചത്.