ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിതാ വിജയി ദിൽഷ..വളരെ വാശിയേറിയ മത്സരത്തിലൂടെ ആണ് വിജയിലെ പ്രഖ്യാപിച്ചത്…

ലോകമെമ്പാടും ഉള്ള മലയാളി പ്രേക്ഷർ ഏറെ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബോസ്സ് ഫൈനൽ വിജയിയെ പ്രഖ്യാപിച്ചു ദിൽഷ പ്രസന്നൻ ആണ് വിജയി ആയത്.

ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിതാ വിജയി കൂടി ആണ് .ദിൽഷ വളരെ വാശിയേറിയ മത്സരംതിലൂടെ ആണ് വിജയിലെ പ്രഖ്യാപിച്ചത്.സൂരജ് തെലക്കാട്, ധന്യ മേരി വർഗീസ് ലക്ഷ്മി പ്രിയ എന്നിവർ ആണ് ഫൈനലിൽ ആദ്യ റൗണ്ടിൽ പുറത്തായത്. ഒന്നാം സ്ഥാനം ,ദില്ഷായും ,രണ്ടാം സ്ഥാനം, ബ്ലെസ്സലി ,മൂന്നാം സ്ഥാനം റിയാസും പങ്കിട്ടെടുത്തു. 20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്‍റെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാര്‍ഥികളെയാണ് അവതാരകനായ മോഹന്‍ലാല്‍ അന്ന് അവതരിപ്പിച്ചത്.

നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്‍റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരായിരുന്നു ആ 17 പേര്‍. പിന്നീട് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മണികണ്ഠന്‍ വന്നു. പിന്നീടുള്ള രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ ഒരുമിച്ചാണ് എത്തിയത്. വിനയ് മാധവും റിയാസ് സലിമുമായിരുന്നു അവര്‍. ഇതില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച റോബിന്‍ രാധാകൃഷ്ണന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്‍തു.

Leave a Comment