മോദിക്ക് മൂന്നാം ഊഴമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ വിശ്വസിച്ച് ബിജെപി. എക്‌സിറ്റ് പോളിലെ പ്രവചനമെന്തായാലും ജനങ്ങള്‍ ഞങ്ങളോടൊപ്പമെന്ന വിശ്വാസത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികകള്‍. ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രമേയുവെങ്കിലും പാര്‍ട്ടിപ്രവര്‍ത്തകരും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് എക്‌സിറ്റ് പോളീലൂടെ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപിയ്ക്ക് മൂന്നാമതും അധികാരം കൈയ്യിലെത്തുമെന്നാണ് ഭൂരിപക്ഷ സര്‍വ്വേകളിലും വ്യക്തമാകുന്നത്. ഇന്ത്യ സഖ്യം ഇരുന്നൂറ് കടക്കിലലെന്നും പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന്റെ കൈകളില്‍ ഭദ്രമാകുമെന്നാണ് സര്‍വ്വേ. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബിജെപിയുടെ സ്വാധീനം ഉണ്ടാകാമെന്നും സര്‍വ്വേകള്‍ വ്യക്തമാക്കുന്നു.
മുന്നൂറ്റി അന്‍പതിനും നാനൂറിനും ഇടയില്‍ സീറ്റ് എന്‍ഡിഎ നേടുമെന്നാണ് എല്ലാ സര്‍വ്വേകളിലൂടെയുടെയും വ്യക്തമാകുന്നത്. ചാര്‍ സൗ പാറന്നെ ബിജെപിയുടെ മുദ്രാവാക്യം ഇന്ത്യടുഡെ ആക്‌സിസ് മൈ ഇന്ത്യ, ഇന്ത്യ ടിവി, ടുഡെയ്‌സ് ചാണക്യ സര്‍വേകള്‍ ശരിവെക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിന് നിലവില്‍ 166 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് കണക്കൂകൂട്ടല്‍.
തെക്കെ ഇന്ത്യയില്‍ ഈതവണ മോദിയോടെ പരിശ്രമങ്ങള്‍ വിജയമായിരുന്നുവെന്നും സര്‍വേകള്‍ ശരിവെയ്ക്കുകയാണ്. ഒന്ന് മുതല്‍ നാല് സീറ്റ് വരെ കേരളത്തിലുംഒന്ന് മുതല്‍ നാല് സീറ്റ് വരെ തമിഴ്‌നാട്ടിലും, തെലങ്കാനയില്‍ 10 സീറ്റുകളും ബിജെപി നേടുമെന്നാണ് എക്‌സിറ്റ് പോള്‍. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന് മുന്നോ നാലോ സീറ്റുകള്‍ ഉയര്‍ത്താന്‍ കഴിയുമെന്നുമാണ് പ്രവചനം. മഹാരാഷ്ട്രയില്‍ ബിജെപിക്ക് കാര്യമായ തകര്‍ച്ചയുണ്ടാകാന്‍ സാധ്യതയില്ല. കാരണം മഹാവികാസ് അഘാഡി മികച്ച മത്സരം കാഴ്ച വെയ്ക്കുന്നുണ്ടെന്നാണ് സര്‍വ്വേകളിലൂടെ വ്യക്തമാകുന്നത്. സര്‍വേകളില്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ എന്‍ഡിഎയുടെ സ്ഥാനം താഴേക്ക് പോകില്ലെന്നും യുപിയില്‍ എന്‍ഡിഎ സീറ്റുകള്‍ നിലിനിര്‍ത്തുമെന്നാണ് സര്‍വ്വേകളിലൂടെ വ്യക്തമാകുന്നത്.
റായ്ബറേലി സീറ്റില്‍ കോണ്‍ഗ്രസിന് ആവേശം പകര്‍ന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. രാഹുല്‍ ഗാന്ധിക്ക് വിജയം സുനിശ്ചിതമെന്നാണ് പ്രവചനം. രാജസ്ഥാനിലും കോണ്‍ഗ്രസിന് ഒരു മാറ്റം സംഭവിച്ചേക്കാമെന്നും സര്‍വ്വേ. പക്ഷേ മധ്യപ്രദേശില്‍ എന്‍ഡിഎ തൂത്തുവാരുമെന്ന് ഉറപ്പാണ്.ബിഹാറില്‍ ജെഡിയു കൂടി ചേര്‍ന്നത് എന്‍ഡിഎക്ക് നേട്ടമാകാമെന്നാണ് സര്‍വകള്‍. എന്നാല്‍, കോണ്‍ഗ്രസും ആര്‍ജെഡിയും കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തിയേക്കും. ബംഗാളിലും ഒഡിഷയിലും ബിജെപി വന്‍ നേട്ടം ഉണ്ടാക്കാനാണ് സാധ്യത. ഫലത്തില്‍ എന്‍ഡിഎക്ക് കാര്യമായ പ്രതിസന്ധികളില്ലെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നുണ്ട്. 60 സീറ്റിന് മുകളില്‍ കോണ്‍ഗ്രസിന് കിട്ടുമെന്നാണ് ഉറപ്പ്. അങ്ങനെയെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് കിട്ടുമെന്നാണ് കണക്കുകൂട്ടലുകള്‍.
സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നുള്ള വിശ്വസത്തിലാണ് ബിജെപി. അതിനൊടൊപ്പം ബിജെപിയുടെ വോട്ട് വിഹിതം 27 ശ്തമാനമായി ഉയരുമെന്ന് പ്രവചനമുണ്ട്. ബിജെപി അക്കൗണ്ട് തുറക്കുന്നതിനൊടൊപ്പം കേരളം യുഡിഎപിനൊപ്പമെന്നും സര്‍വ്വേകള്‍ വ്യക്തമാക്കുന്നുണ്ട്. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നാണ് എല്‍ഡിഎഫും യുഡിഎഫും ഒരേസ്വരത്തില്‍ പറയുന്നത്. അക്കൗണ്ട് തുറക്കുമെന്ന് ബിജെപി നേതാക്കളും. എന്നാല്‍ അരുണാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം ഉറപ്പിച്ചുകഴിഞ്ഞു. കേവല ഭൂരിപക്ഷവും കടന്ന് 42 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. കാത്തിരിക്കാം ബിജെപിയുടെ മൂന്നാംമൂഴം.