കേരളത്തില്‍ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ പ്രചാരണത്തില്‍ അഴിച്ചുപണി നടത്താന്‍ ബിജെപി ദേശീയ നേതൃത്വം. കൂടുതല്‍ മെച്ചപ്പെട്ട പ്രൊഫഷണല്‍ സംഘത്തെ ഇതിന്റെ ചുമതലയേല്‍പിക്കാനാണ് ആലോചന. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തില്‍ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ തന്നെ പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതിന് പുറമെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി രാധാ മോഹന്‍ദാസ് അഗര്‍വാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരസ്യമായി വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ബിജെപി അടിമുടി മാറാന്‍ ഒരുങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബിജെപിയുടെ ഈ മുഖം മിനുക്കല്‍ പരിപാടി.
കേരളത്തില്‍ വര്‍ഷംതോറും നൂറുകണക്കിന് യോഗങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്.എന്നാല്‍ ഞാന്‍ താന്‍ തമിഴ്നാട്ടില്‍ ഒറ്റത്തവണ മാത്രമാണ് പോയത്. പക്ഷ തമിഴ്നാട് ബിജെപിയുടെ പ്രവര്‍ത്തനങ്ങളിലും സമൂഹമാധ്യമ പ്രചാരണത്തിലും വ്യത്യസ്തതയുടെ ഒരു ലോകം കണ്ടെന്നായിരുന്നു രാധാമോഹന്‍ദാസ് അഗര്‍വാള്‍വിമര്‍ശിച്ചത്. ട്വിറ്റര്‍ പേജിലാണ് വിമര്‍ശനം.ബിജെപിയുടെ ദേശീയ ഐടി സെല്ലിന്റെ ചുമതലയാണ് രാധാ മോഹന്‍ദാസ് അഗര്‍വാളിന്.
എന്നാല്‍ സംഭവംവിവാദമായതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെടുന്നത്.കേരളത്തിലെ ഐടി സെല്‍ നിര്‍ജീവമെന്നാണ് പ്രധാന പരാതിയുയരുന്നത്. മൂന്ന് വര്‍ഷം കൊണ്ട് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പിന്നിലായെന്നും ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച പേജ് ഇപ്പോള്‍ സിപിഐഎം കേരളയേക്കാള്‍ പുറകിലാണെന്നും വിമര്‍ശനമുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എക്സില്‍ ഏറ്റവും കുറവ് ഫോളോവേഴ്സ് ബിജെപി കേരളം അക്കൗണ്ടിനാണ്. ഫേസ്ബുക്കില്‍ തെലങ്കാനയുടെയും കേരളത്തിന്റെയും അക്കൗണ്ടുകള്‍ മാത്രമാണ് ഒരു മില്യണില്‍ താഴെയുള്ളത്.
ക്രിയാത്മകമായ ഒരു പരിപാടിയും ബിജെപി കേരള പേജില്‍ വരുന്നില്ല. പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ഐടി സെല്ലിന് കഴിയുന്നില്ല. കെ സുരേന്ദ്രന്‍ കൊണ്ടുവന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം പോലും ബിജെപി ഐടി സെല്‍ ഏറ്റെടുത്തില്ലെന്നുമാണ് മറ്റ് വിമര്‍ശനങ്ങള്‍. പാര്‍ട്ടിക്കെതിരായ ആക്രമണങ്ങളെ ചെറുക്കുന്നതിലും സംസ്ഥാന ഘടകം പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ സമൂഹ മാധ്യമ പ്രചാരണത്തില്‍ പാര്‍ട്ടി പിന്നോട്ട് പോയെന്നാണ് ദേശീയനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് കണക്കിലെടുത്താണ് പ്രൊഫഷണല്‍ ടീമിനെ കൊണ്ട് വരാന്‍ ആലോചിക്കുന്നത്.ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും നേതൃത്വം നിര്‍ദേശിച്ചേക്കും.
അതേസമയം അഗര്‍വാളിന്റെ പരസ്യ പ്രസ്താവനയില്‍ കേരള ഘടകം കടുത്ത അമര്‍ഷത്തിലാണ്. ഡല്‍ഹിലെത്തിയ കെ സുരേന്ദ്രന്‍ സംഘടന ചുമതലയുള്ള ജന സെക്രട്ടറി ബി.എല്‍. സന്തോഷിനെ നേരിട്ട് അതൃപ്തി അറിയിച്ചെന്നും സൂചനയുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കരളത്തില്‍ ശക്തമായ സാന്നിധ്യമാവുകയാണ് ബിജെപി. ക്രിസ്ത്യന്‍ വീടുകളിലേക്ക് ക്രിസ്തുമസ് ആശംസ അറിയിക്കാനായി ബിജെപി പ്രവര്‍ത്തകരെ അയക്കാനാണ് തീരുമാനം. കേരളത്തിലെ പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഒന്നായ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം.’സ്‌നേഹയാത്ര’ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. ഡിസംബര്‍ 20 മുതല്‍ പത്ത് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് ബിജെപി പദ്ധതി.ഇതിലൂടെ കഴിഞ്ഞ കാലങ്ങളില്‍ കൈമോശം വന്ന ന്യൂനപക്ഷ പിന്തുണ വീണ്ടെടുക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മണിപ്പൂര്‍ കലാപം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് ശേഷം ക്രിസ്ത്യന്‍ വിഭാഗം ബിജെപിയില്‍ നിന്ന് അകന്നുവെന്ന പ്രചാരണങ്ങള്‍ക്ക് ഇടയിലാണ് ബിജെപിയുടെ പുതിയ നീക്കം.
മുന്‍പ് കേരളത്തിലെ സഭാ നേതാക്കളെയും, മത മേലധ്യക്ഷന്മാരെയും നേരിട്ട് കണ്ട് പിന്തുണ തേടുന്നത് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ബിജെപി സംഘടിപ്പിച്ചിരുന്നു. ഇടക്കാലത്ത് ഇത് മന്ദഗതിയിലായതോടെ കൂടുതല്‍ ശക്തമായ നയപരിപാടികളുമായി ബിജെപി വീണുംരംഗത്ത് വരികയാണ്. അതിന് മുന്നോടിയായി കേരളത്തിലെ യുവതലമുറകളിലേക്ക് സോഷ്യല്‍മീഡിയയിലൂടെ ശക്തമായ സാന്നിധ്യമുണ്ടാക്കിയെടുക്കാന്‍ ബിജെപിയുടെ പരിശ്രമം.
ടാല്‍കം പൗഡര്‍ ഭക്ഷണമാക്കി യുവതി
അമേരിക്കന്‍ യുവതി ദ്രേക്ക മാർട്ടിൻ ദിവസേന കഴിക്കുന്ന ഭക്ഷണം കേട്ടാൽ ആരും ഒന്ന് ഞെട്ടും. എന്താണെന്നല്ലേ ..ടാല്‍കം പൗഡറാണ് 27കാരിയായ യുവതിയുടെ ഇഷ്ട ഭക്ഷണം. ഇതിനായി ഒരു വര്‍ഷം ചെലവഴിക്കുന്നത് 4000 ഡോളറാണ്. അതായത് 330195 രൂപ.
ലൂസിയാനയിലെ ന്യൂ ഓർലിയാൻസിൽ താമസിക്കുന്ന ദ്രേക്ക ദിവസേന 623 ഗ്രാം ടാല്‍കം പൗഡറാണ് കഴിക്കുന്നത് . ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ബേബി പൗഡറാണ് ഇഷ്ടം.വായിലിട്ടാല്‍ പെട്ടെന്ന് അലിഞ്ഞുപോകുമെന്നും ബേബി പൗഡറിന്‍റെ മണം ഇഷ്ടമാണെന്നും യുവതി പറയുന്നു. ഗര്‍ഭകാലത്ത് ഈ ശീലം ഉപേക്ഷിച്ചെങ്കിലും മകന് പൗഡര്‍ ഇടാന്‍ തുടങ്ങിയതോടെ വീണ്ടും കഴിക്കാന്‍ തുടങ്ങി.
പൗഡർ കഴിക്കുന്ന ശീലം ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും ഇതു നിര്‍ത്തുന്നതിനു പകരം സാധാരണ ഭക്ഷണം ഉപേക്ഷിക്കാനാണ് താനിഷ്ടപ്പെടുന്നതെന്നും ദ്രേക്ക പറയുന്നു. ടാല്‍കം പൗഡര്‍ കഴിക്കുന്നതുകൊണ്ട് ദഹനപ്രശ്നങ്ങളോ മറ്റു ആരോഗ്യപ്രശ്നങ്ങളോ ദ്രേക്കക് ഇതുവരെ ഉണ്ടായിട്ടില്ല.
ഗൾഫിലേക്ക് കപ്പൽ : അനുമതി നൽകി കേന്ദ്രം
കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള യാത്രക്കപ്പൽ സർവിസിനു അനുമതി നൽകി കേന്ദ്രസർക്കാർ. പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കപ്പൽ സർവിസിന് അനുവാദം ലഭിച്ചത്. ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ് സോനോവാൾ നൽകിയ മറുപടിയിൽ യാത്രക്കപ്പൽ സർവിസ് ആരംഭിക്കാൻ ടെൻഡർ നടപടിക്ക് തുടക്കമിട്ടതായി അറിയിച്ചു. നിലവിൽ വൻതുക വിമാന ടിക്കറ്റിന് ചെലവഴിച്ചാണ് പ്രവാസികൾ നാട്ടിലേക്കെത്തുന്നത്.
ആഘോഷ വേളകളിൽ ടിക്കറ്റ് നിരക്കിൽ നാലിരട്ടിയിലധികം വർധനവും ഉണ്ടാകാറുണ്ട്. ഇതേ സ്ഥാനത്തതാണ് വിമാന ടിക്കറ്റിന്റെ മൂന്നിലൊന്നു നിരക്കിൽ കപ്പൽ യാത്ര ഒരുങ്ങുന്നത്. വിമാനത്തിൽ കൊണ്ട് വരുന്ന ലഗേജിന്റെ മൂന്നിരട്ടിയിലധികം കപ്പലിൽ കൊണ്ടുവരാനും കഴിയും. കപ്പൽ സർവീസിനായുള്ള ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്ക റൂട്സിനെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. താൽപര്യമുള്ള കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാം.
നാല് വയസുകാരനെ ബന്ധു കൊലപ്പെടുത്തി
പാലക്കാട് വണ്ണാമടയിൽ നാല് വയസുകാരനെ ബന്ധു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വീട്ടിൽ ആളില്ലാത്തപ്പോഴായിരുന്നു കൊലപാതകം. വണ്ണാമട തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊന്നശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച പിതൃ സഹോദരന്റെ ഭാര്യ ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല, വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപ്തി ദാസ് മാനസിക പ്രശ്നത്തിന് ചികിൽസയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യക്കെതിരെ സൈബര്‍ ആക്രമണ ഭീഷണിയുമായി കുപ്രസിദ്ധ ഹാക്കര്‍മാര്‍
ഇന്ത്യക്കെതിരെ സൈബര്‍ ആക്രമണ ഭീഷണിയുമായി കുപ്രസിദ്ധ ഹാക്കര്‍മാര്‍. ലോകത്തെ ഏറ്റവും വലിയ ഹാക്കര്‍ഗ്രൂപ്പുകളിലൊന്ന് ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കും ഐടി ശൃംഖലയ്ക്കും നേരെ സൈബറാക്രമണം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഡിജിറ്റല്‍ശൃംഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും കയ്യടക്കാനുമായി ഡിസംബര്‍ 11 ന് സംഘടിതമായി ‘സൈബര്‍ പാര്‍ട്ടി’ നടത്തുമെന്ന് ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം നല്‍കി. നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും സൈബര്‍സുരക്ഷ ബലപ്പെടുത്താനുള്ള നടപടികള്‍ ശക്തമാക്കി.
സൈബര്‍ ഹൈജീന്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ നടപ്പാക്കാനും ഹാക്കിങിലൂടെ വിവരങ്ങള്‍ ചോരുന്നത് തടയാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് കാലത്തിന് ശേഷം ഇത്തരം ഹാക്കര്‍സംഘങ്ങള്‍ സാധാരണയായി ആരോഗ്യമേഖലയെ ലക്ഷ്യം വെക്കാറുണ്ട്. ഇത് പരിഗണിച്ച് കേന്ദ്രഏജന്‍സികള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് സൈബര്‍സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.ആരോഗ്യമേഖലയിലെ ഐടി ശൃംഖലയായിരിക്കാം ഹാക്കര്‍മാരുടെ പ്രാഥമിക ലക്ഷ്യമെന്നാണ് നിഗമനം. പാകിസ്താനില്‍ നിന്നും ഇന്‍ഡൊനീഷ്യയില്‍ നിന്നുമുള്ള കുപ്രസിദ്ധ ഹാക്കര്‍സംഘങ്ങളാണ് മുന്നറിയിപ്പ് നല്‍കിയത്.
ടെലഗ്രാം ചാനലുകളിലൂടെയാണ് മുന്നറിയിപ്പ്. തങ്ങളുടെ ഗ്രൂപ്പുകളില്‍ നാലായിരത്തിലേറെ അംഗങ്ങള്‍ ഉണ്ടെന്നാണ് ഹാക്കര്‍ഗ്രൂപ്പിന്റെ അവകാശവാദം. ഇതേ ഗ്രൂപ്പ് നേരത്തേയും മുന്നറിയിപ്പ് നല്‍കിയിരുന്നു. പന്ത്രണ്ടായിരം സര്‍ക്കാര്‍ വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ടാണ് നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലോ ഏതെങ്കിലും പ്രത്യേക ജന വിഭാഗങ്ങള്‍ക്ക് എതിരായോ ഒക്കെ മുന്‍കാലങ്ങളില്‍ ഇവര്‍ സൈബര്‍ ആക്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
യുഎസ്, സ്വീഡന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലും ഇവര്‍ ആക്രമണം നടത്തിയിട്ടുണ്ട്. സ്വീഡനിലെ സോഷ്യല്‍ മീഡിയാ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഈ സംഘങ്ങള്‍ ചോര്‍ത്തിയിരുന്നു. ഇസ്രായേലില്‍ നിന്നുള്ള ജനങ്ങളുടെ ആരോഗ്യവിവരങ്ങളും സോഷ്യല്‍ മീഡിയാ ഡാറ്റയും ഇവര്‍ ചോര്‍ത്തി. ന്യൂയോര്‍ക്കിലെ പോലീസ് വകുപ്പില്‍ നിന്ന് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ഭീഷണി ഏറെ ഗൗരവത്തിലെടുത്തിട്ടുള്ളത്.
നേരത്തെയും ഹാക്കര്‍മാര്‍മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയെത്തെന്നെ ബാധിക്കുന്നത് കൊണ്ട്
തന്നെയാണ് കേന്ദ്രഏജന്‍സികള്‍ വിഷയത്തെക്കുറിച്ച് ഗൗരവമായി പരിഗണിക്കുന്നത്. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി വിദേശകാര്യ മന്ത്രാലയം. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയില്‍ ആണെന്നും ബന്ധപ്പെട്ട വകുപ്പുകളാണ് നടപടിയെടുക്കേണ്ടതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കോടതി കേറാൻ മഹുവ
പാർലമെന്റിൽ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാർലമെന്റ് എത്തിക്സ് കമ്മിറ്റി നടപടിയെടുത്ത തൃണമൂൽ കൊണ്ഗ്രെസ്സ് എം പി മേഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്. പാർലമെന്റ് അംഗത്വം റദ്ദാക്കിയ പാർലമെന്റ് നടപടി ചോദ്യം ചെയ്താണ് ഹർജി.
പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. ചർച്ചയ്ക്കൊടുവിൽ ശബ്ദവോട്ടോടെയാണ് പുറത്താക്കാനുള്ള പ്രമേയം ലോക്സഭ പാസ്സാക്കിയത്.
ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. മഹുവയെ സംസാരിക്കാൻ അനുവദിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടുവെങ്കിലും സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു.
ഡിസംബർ 8 നായിരുന്നു മേഹുവയുടെ പാർലമെന്റ് അംഗത്തം റദ്ധ്ക്കിയത്.
ഷാര്‍ജയില്‍നിന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ സഞ്ചരിച്ചത് തിരുവനന്തപുരം വിമാനത്താവളംവഴി
യു.എ.ഇയിലെ ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് കണക്കുകള്‍. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഡി.ജി.സി.എ. കണക്ക് പ്രകാരം ഷാര്‍ജ- തിരുവനന്തപുരം റൂട്ടില്‍ 1.16 ലക്ഷം പേര്‍ യാത്ര ചെയ്തു. രണ്ടാം സ്ഥാനത്ത് കൊച്ചിയും (88689) മൂന്നാം സ്ഥാനത്ത് ഡല്‍ഹിയുമാണ് (77859).
ഒരു മാസം ശരാശരി 39,000 പേരാണ് നിലവില്‍ തിരുവനന്തപുരം-ഷാര്‍ജ റൂട്ടില്‍ യാത്രചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10% വര്‍ധനയാണ് ഉണ്ടായത്. ശരാശരി എടിഎമ്മുകള്‍ (എയര്‍ ട്രാഫിക് മൂവ്‌മെന്റ്) 240.
എയര്‍ അറേബ്യ പ്രതിദിനം രണ്ട് സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ ഓരോ സര്‍വീസുകളും ഈ റൂട്ടില്‍ നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം – ഷാര്‍ജ റൂട്ടിനെ ജനപ്രിയമാക്കുന്നത്.
20240 ഓടെ ഇന്ത്യന്‍ സഞ്ചാരികളെ ചന്ദ്രനിലിറക്കും :എസ് സോമനാഥ്
ന്യൂഡല്‍ഹി: മനുഷ്യനെ ചന്ദ്രനിലയക്കാനുള്ള പദ്ധതികളുമായി ഐഎസ്ആര്‍ഒ. 2040 ഓടെ ഇന്ത്യന്‍ സഞ്ചാരികളെ ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത് എന്ന് ബഹിരാകാശ ഏജന്‍സി ചെയര്‍മാന്‍ ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തില്‍ എസ്. സോമനാഥ് പറഞ്ഞു.
ഗഗന്‍യാന്‍ പദ്ധതിയിലൂടെ ഐഎസ്ആര്‍ഒ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് അടുത്ത ചുവടുവെക്കാന്‍ ലക്ഷ്യമിടുകയാണ്. രണ്ടോ മൂന്നോ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാനും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അവരെ സുരക്ഷിതമായി ഇന്ത്യന്‍ സമുദ്രത്തിലെ മുന്‍കൂര്‍ നിശ്ചയിച്ച സ്ഥലത്ത് ഇറക്കാനുമാണ് പദ്ധതിയിടുന്നത്.
ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടി നാല് പൈലറ്റുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ബെംഗളുരുവിലെ ആസ്ട്രനട്ട് ട്രെയിന്ങ് ഫെസിലിറ്റിയില്‍ പരിശീലനത്തിലാണിവര്‍.ആദ്യ ഗഗന്‍യാന്‍ ഗൗത്യത്തില്‍ എല്‍വിഎം3 വിക്ഷേപണ വാഹനം, ഓര്‍ബിറ്റല്‍ മോഡ്യൂള്‍, ക്രൂ മോഡ്യൂള്‍, സര്‍വീസ് മോഡ്യൂള്‍ ഉള്‍പ്പടെ സുപ്രധാനമായ നിരവധി സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കും. മനുഷ്യരെ ബഹിരാകാശത്ത് അയക്കുന്നതിന് മുമ്പ് രണ്ട് തവണ ആളില്ലാ വിക്ഷേപണങ്ങള്‍ നടത്തും. കൂടാതെ, എയര്‍ ഡ്രോപ്പ് ടെസ്റ്റ്, പാഡ് അബോര്‍ട്ട് ടെസ്റ്റ് തുടങ്ങിയ മറ്റ് പരീക്ഷണങ്ങളും നടത്തും.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ടിവി-ഡി1 പരീക്ഷണ ദൗത്യം 2023 ഒക്ടോബറില്‍ വിക്ഷേപിച്ചിരുന്നു. ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.