‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കറെ ബോളിവുഡ് പിന്തുണച്ചില്ല, സിനിമ ചെയ്യുന്നത് പ്രേക്ഷകര്‍ക്കായി’; രണ്‍ദീപ് ഹൂഡ

വര്‍ക്കറുടെ ജീവിതം പ്രമേയമായ ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ എന്ന ചിത്രത്തിന് ബോളിവുഡില്‍ നിന്ന് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് നടനും സംവിധായകനുമായ രണ്‍ദീപ് ഹൂഡ. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും ചിത്രം സംവിധാനം ചെയ്തതും രണ്‍ദീപ് ഹൂഡയാണ്. ജീവചരിത്ര ചിത്രങ്ങള്‍ പുതിയ ഭാവുകത്വം നല്‍കാന്‍ തനിക്ക് സാധിച്ചെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു.

ബോളിവുഡ് പൂജ്യം പിന്തുണയാണ് സവര്‍ക്കര്‍ക്ക് നല്‍കിയത്. താന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ചിത്രം ചെയ്യുന്നത്. ബോളിവുഡിന് വേണ്ടിയല്ലെന്നാണ് രണ്‍ദീപ് ഹൂഡ പറഞ്ഞത്. എന്നാല്‍ നിര്‍മ്മാതാവ് സാജിദ് നാദിയാവാല തന്നെ സഹായിച്ചെന്ന് രണ്‍ദീപ് ഹൂഡ സമ്മതിച്ചു.ഉത്തര്‍പ്രദേശില്‍ ചിത്രീകരിക്കുന്ന ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ട്.

സവര്‍ക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാ?ഗമായി രണ്‍ദീപ് ഹൂഡ വലിയ ശാരീരികമാറ്റത്തിന് വിധേയനായിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി 18 കിലോയോളമാണ് രണ്‍ദീപ് കുറച്ചത്. ചിത്രം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി തന്റെ സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നെന്ന് രണ്‍ദീപ് ഹൂഡ നേരത്തെ പറഞ്ഞിരുന്നു.

പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തന്റെ പിതാവ് തനിക്ക് വേണ്ടി മുംബൈയില്‍ കുറച്ച് സ്വത്തുക്കള്‍ വാങ്ങിയിരുന്നു. ഈ സിനിമയ്ക്കായി താന്‍ അതെല്ലാം വിറ്റു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഒരിക്കലും മുടങ്ങരുതെന്ന് താന്‍ കരുതി. എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ലെന്നുമാണ് രണ്‍ദീപ് ഹൂഡ പറഞ്ഞത്.

‘എന്റെ മകനൊപ്പം നില്‍ക്കുന്നത് അവന്റെ സഹോദരനാണ്’; കോലി-രോഹിത് ചിത്രം പങ്കുവെച്ച് രോഹിത്തിന്റെ അമ്മ

ഇന്ത്യ ടി20 കിരീടം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ മാതാവ് പൂര്‍ണിമ ശര്‍മ്മയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍. സഹതാരം വിരാട് കോലിക്കൊപ്പം രോഹിത് ശര്‍മ്മ നില്‍ക്കുന്ന ഒരു ചിത്രമാണ് പൂര്‍ണിമ ശര്‍മ്മ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്റെ മകന്റെ തോളില്‍ മകളാണ്. പിന്നില്‍ രാജ്യമാണ്. ഒപ്പം നില്‍ക്കുന്നത് അവന്റെ സഹോദരനാണ് എന്നാണ് രോഹിത് ശര്‍മ്മയുടെ മാതാവ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ടി20 ക്രിക്കറ്റിലെ ഇതിഹാസ സഖ്യമാണ് രോഹിത്തും കോലിയും എന്ന എഴുത്തും ഈ ഫോട്ടൊയ്ക്കൊപ്പം കാണാം.

പതിറ്റാണ്ടിലേറെയായി ഒന്നിച്ചുകളിക്കുന്നവരാണെങ്കിലും രോഹിത് ശര്‍മ്മയും വിരാട് കോലിയും തമ്മില്‍ പിണക്കമാണെന്ന അഭ്യൂഹങ്ങള്‍ മുമ്പുണ്ടായിരുന്നു. ഇതിനെല്ലാം അറുതിവരുത്തുന്നതാണ് രോഹിത്തിന്റെ മാതാവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്ന് ആരാധകര്‍ പറയുന്നു.

ബാര്‍ബഡോസിലെ ഫൈനലിന് ശേഷം കപ്പുമായി ഇരുവരും പോസ് ചെയ്ത ചിത്രം വൈറലായിരുന്നു. കോലിക്കൊപ്പം പോസ് ചെയ്ത രോഹിത്തിന്റെ തോളില്‍ മകള്‍ സമൈറ ഉണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലില്‍ അര്‍ധസെഞ്ചുറിയുമായി താരമായത് കോലിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച രണ്ട് ബാറ്റര്‍മാരായ ഇരുവര്‍ക്കും കരിയറിലെ അവസാന ടി20 ലോകകപ്പ് അതിനാല്‍തന്നെ ഏറെ പ്രത്യേകതകളുള്ള മുഹൂര്‍ത്തമായി.

 

പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കുന്ന തോല്‍വിയാണെന്ന വിലയിരുത്തലുമായി സി.പി.എം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടത് പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കുന്ന തോല്‍വിയാണെന്ന വിലയിരുത്തലുമായി സിപിഎം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിലാണ് നിര്‍ണായക പരാമര്‍ശങ്ങളുള്ളത്. സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന ഗുരുതരമായ സ്ഥിതിവിശേഷത്തെ കുറിച്ചും പാര്‍ട്ടി റിപ്പോര്‍ട്ടില്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എം സ്വരാജാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഈ അവലോകന റിപ്പോര്‍ട്ട് വിശദീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ വിവിധ ജില്ലാ കമ്മിറ്റികളില്‍ സര്‍ക്കാരിനെതിരെയും പാര്‍ട്ടി നേതൃത്വത്തിന് എതിരെയും കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിരീക്ഷണങ്ങളാണ് സംസ്ഥാന സമിതിയുടെ നിര്‍ണായക അവലോകന റിപ്പോര്‍ട്ടിലുള്ളത് എന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്ന് പോലും വോട്ട് ചോര്‍ച്ച ഉണ്ടായി എന്നാണ് നിരീക്ഷണം. പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് എത്തിയെന്നും വിലയിരുത്തലില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒപ്പം ബൂത്തിലിരിക്കാന്‍ ആളില്ലാതിരുന്ന ഇടത്ത് പോലും ബിജെപി ലീഡ് ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊക്കെയും വിരല്‍ ചൂണ്ടുന്നത് സിപിഎമ്മിന്റെ വീഴ്ചയിലേക്കാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

ഒരിക്കലും ഒരു കേഡര്‍ പാര്‍ട്ടിക്ക് സംഭവിക്കാന്‍ പാടില്ലാത്ത സംഘടനാ വീഴ്ചയാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്നും പരാമര്‍ശമുണ്ട്. ബിജെപിയുടെ പ്രവര്‍ത്തന മികവ് കൊണ്ടല്ല അവര്‍ക്ക് വോട്ട് വര്‍ധിച്ചത്, സിപിഎമ്മിന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതു കൊണ്ടാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ ജനപ്രിയരാവുന്നുണ്ടെന്നും മറിച്ച് സിപിഎം പ്രതിനിധികളുടെ ജനപിന്തുണ ഇടിയുകയാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. അതിനിടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സിപിഎം നേതാവ് കരമന ഹരി പാര്‍ട്ടി വിട്ടേക്കുമെന്നാണ് ലഭ്യമായ വിവരം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് കരമന ഹരി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും, സ്പീക്കര്‍ക്കും എതിരെ അദ്ദേഹം നടത്തിയ ആരോപണങ്ങളില്‍ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. പാര്‍ട്ടിസ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയെന്ന് സമ്മതിച്ച് സിപിഎം; വലിയ നിയമപോരാട്ടം വേണ്ടിവരുമെന്ന് ഗോവിന്ദന്‍ അമ്മ

തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം ഉണ്ടെന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തില്‍ കരമന ഹരിയുടെ പരാമര്‍ശം. ഇതോടെ ആരാണ് ഈ മുതലാളി എന്ന് വെളിപ്പെടുത്താന്‍ യോഗത്തില്‍ തന്നെ എം സ്വരാജ് ആവശ്യപ്പെട്ടു. പക്ഷേ ഹരി ഇതിന് തയ്യാറായിരുന്നില്ല, ഇതോടെ വിശദീകരണം തേടുകയായിരുന്നു.

ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാം, നൈട്രേറ്റ് മലിനീകരണം വര്‍ധിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ഭൂഗര്‍ഭ ജലത്തില്‍ നൈട്രേറ്റ് മലിനീകരണം വര്‍ധിക്കുന്നതായി പഠനം. വിവിധ മേഖലകളില്‍ നടത്തിയ പഠനത്തിലാണ് അപകടകരമായ രീതിയില്‍ ഭൂഗര്‍ഭ ജലത്തില്‍ നൈട്രേറ്റ് മലിനീകരണം വര്‍ധിക്കുന്നതായി കണ്ടെത്തിയത്.

കുഫോസ്, കേരള സര്‍വകലാശാല, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവരുടെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാട്ടര്‍ റിസോഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി സെന്റര്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച 2010, 2018 റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പഠന കാലയളവില്‍ സംസ്ഥാനത്തെ വിവിധ മേഖലകളിലെ 324 കിണറുകളിലെ വെള്ളം പരിശോധിച്ചു. തിരുവനന്തപുരം ജില്ലയുടെ വടക്കന്‍ പ്രദേശങ്ങള്‍, മലപ്പുറം, കോഴിക്കോട് ജില്ലകളുടെ തീരപ്രദേശങ്ങള്‍, ഇടുക്കിയുടെ കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നേട്രേറ്റിന്റെ അളവ് പരിധിക്കപ്പുറം (ലിറ്ററില്‍ 45 മില്ലി ഗ്രാം) കടന്നിട്ടുണ്ടെന്നും നൈട്രേറ്റിന്റെ അളവ് വര്‍ധിക്കുന്നത് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പറയുന്നു. ബ്ലൂബേബി സിന്‍ഡ്രോം, രക്താതിസമ്മര്‍ദം, തലവേദന, ത്വക്ക് രോഗം, സയനസിസ്, ശിശുമരണം, വയറ്റിലെ കാന്‍സര്‍, തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍ തുടങ്ങിയവ ഇതില്‍പ്പെടും.

കേരള സര്‍വകലാശാലയിലെ ഡോ. സി.ജി. അജു, ഡോ. രാജേഷ് രഘുനാഥ്, കുഫോസിലെ എ.എല്‍. അച്ചു, ഡോ. ഗിരീഷ് ഗോപിനാഥ്, സിഡബ്ല്യുആര്‍ഡിഎമ്മിലെ ഡോ. എം.സി. റെയ്‌സി എന്നിവരാണ് പഠനം നടത്തിയത്. അന്താരാഷ്ട്ര ജേണലായ കോമോസ്ഫിയറാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ജൂലൈ 6 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴ, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

 

തിരുവനന്തപുരം: ജൂലൈ ആറ് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്.

കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. മഴ തുടരുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് ഉയര്‍ന്ന തിരമാലസാധ്യത മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനം വിലക്കി. കേരളാ തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Free Online Slot Gamings No Download: The Ultimate Guide

Are you a fan of slot video games but...

Playing Online Slots For Real Money

The best place bet sala to play real money...

Every little thing You Required to Understand About Slot Machine Offline

Slots have been a popular type of entertainment for...

Same Day Loans No Credit Report Checks: A Comprehensive Overview

When unforeseen costs develop and you require immediate financial...