തിരുപ്പതി ക്ഷേത്ര പരിസരത്ത് നയന്‍താര ചെരുപ്പ് ധരിച്ച് പ്രവേശിച്ചത് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ജനക്കൂട്ടം…പ്രതിഷേധം കടുത്തതോടെ ഭക്തരോട് ക്ഷമ ചോദിച്ച് വിഘ്നേഷ് ശിവനും രംഗത്ത്…
തിരുപ്പതി ക്ഷേത്ര പരിസരത്ത് നയന്‍താര ചെരുപ്പ് ധരിച്ച് പ്രവേശിച്ചത് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ജനക്കൂട്ടം. ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം തിരുപ്പതി ക്ഷേത്രത്തിലെത്തിയ നയന്‍താര ചെരുപ്പ് ധരിച്ച് ക്ഷേത്ര പരിസരത്തുള്ള റോഡില്‍ വെച്ച് ഫോട്ടോയെടുത്തതിന് പിന്നാലെയാണ് ക്ഷേത്രത്തിലെത്തിയവര്‍ പ്രതിഷേധിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഇരുവരും തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചത്. ചെരുപ്പ് ധരിക്കാതെയായിരുന്നു വിഘ്നേഷ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. താരദമ്പദികളെ കണ്ടതോടെ ഫോട്ടോയെടുക്കാന്‍ ആരാധകരും തിങ്ങിക്കൂടി. ഫോട്ടോ എടുത്തവരുടെ കൂട്ടത്തിലും ചെരുപ്പണിഞ്ഞവരുണ്ടായിരുന്നു. ഇതിനിടയില്‍ നയന്‍താരയുടെ കാലില്‍ ചെരുപ്പ് കണ്ട് ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി വരുകയായിരുന്നു. … Read more