എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് എതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. എൽദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. റനീഷ , സിപ്പി നൂറുദ്ദീൻ എന്നിവരെയാണ് പ്രതി ചേർത്തത്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം
യുവതിയെ എം.എൽ.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തിൽ പറയുന്നു.അടിമലത്തുറയിലെ റിസോർട്ടിലാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 04നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു. എംഎൽഎ ബലാത്സംഗം ചെയ്തത് അഞ്ച് വർഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പൊലിസ്
താന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചരണം നടത്തിയതില്‍ ഗുഢാലോചന ആരോപിച്ച് ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പൊലിസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവോ ഇല്ലെന്നും കോടതി നിര്‍ദ്ദേശ പ്രകാരമാണെങ്കില്‍ കേസെടുക്കാമെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.പി ജയരാജന്‍ നല്‍കിയ പരാതി കഴക്കൂട്ടം അസി. കമ്മീഷണറാണ് അന്വേഷി ച്ചത്. ഇപിയുടെയും മകന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍, കഴകൂട്ടത്തെ ഫ്‌ലാറ്റിലുണ്ടായിരുന്നത് കുറച്ച് സമയം മാത്രമായിരുന്നെന്നും പൊലീസ് വിലയിരുത്തി. അതേസമയം ഇനി കോടതി വഴി നീങ്ങുമെന്ന് ഇ.പി ജയരാജന്‍ പ്രതികരിച്ചു. താന്‍ അയച്ച വക്കീല്‍ നോട്ടീസിന് ഇതുവരെ സുധാകരനും ശോഭയും മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ചു; മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ 3 പ്രതികള്‍ക്കും വധശിക്ഷ
തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ 3 പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. 2022 ജനുവരി 14-നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചില്‍ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്.
ശാന്തകുമാരിയുടെ അയല്‍വാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്, കൂടെ താമസിച്ചിരുന്ന റഫീക്കയുടെ സുഹൃത്ത് പാലക്കാട് സ്വദേശി അല്‍ അമീന്‍ എന്നിവരാണ് പ്രതികള്‍. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണം കവര്‍ന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കവര്‍ന്ന സ്വര്‍ണവുമായി നാടുവിടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
മൃതദേഹം മച്ചില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ സ്ഥലം വിട്ടു. രാത്രിയില്‍ വീട്ടുടമസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളെ അന്ന് രാത്രി തന്നെ പൊലീസ് പിടികൂടി. ഇതിന് ശേഷമാണ് 2020-ല്‍ 14-കാരിയെ കൊലപ്പെടുത്തിയതും ഇതേ സംഘമാണെന്ന് തെളിഞ്ഞത്. ഈ കേസ് ഇപ്പോള്‍ വിചാരണഘട്ടത്തിലാണ്.
നിരീശ്വരവാദിക്ക് തക്ബീര്‍ ചൊല്ലുന്നത് ബുദ്ധിശൂന്യം; സമസ്തയ്ക്കെതിരെ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി
സമസ്ത നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. മത നിഷേധികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച സംഘടനയാണ് സമസ്ത. അടുത്ത കാലത്തായി അതിനു മാറ്റങ്ങള്‍ വന്നു. സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങ് അതിന് തെളിവാണെന്നും ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പറഞ്ഞു. ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുത്തത് ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശനം. നിരീശ്വരവാദിയായ ഒരാള്‍ക്ക് തക്ബീര്‍ ചൊല്ലി പിന്തുണ നല്‍കുന്നത് ബുദ്ധിശൂന്യമാണെന്ന് ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പറഞ്ഞു.
സുപ്രഭാതത്തിന് മാര്‍ഗഭ്രംശം സംഭവിച്ചതു കൊണ്ടാണ് ഗള്‍ഫ് എഡിഷന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാത്തിനകത്ത് കുറച്ചുകാലമായി പ്രഖ്യാപിത രീതിയില്‍ നിന്നും ചെറിയ രീതിയില്‍ മാര്‍ഗഭ്രംശം സംഭവിച്ചിട്ടുണ്ട്. അത് ശരിയാക്കി എടുക്കേണ്ടതുണ്ട്. വ്യക്തത വരുത്തിയ ശേഷം സഹകരിക്കാമെന്ന നിലപാടിലാണ്. മനഃപൂര്‍വ്വം മാറി നിന്നതാണ്. മുസ്ലിം ലീഗ് നേതാക്കള്‍ ചടങ്ങില്‍ നിന്നും പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ല. ജിഫ്രി തങ്ങള്‍ അടക്കം പങ്കെടുത്തവര്‍ നിലവിലെ നിലപാടുമായി യോജിച്ചുവരുന്നവരായിരിക്കാം.
സമസ്തയിലെ പൂര്‍വികരുടെ നിലപാടുകള്‍ മറക്കരുത്. വ്യക്തിപരമായ കാഴ്ച്ചപ്പാടുകള്‍ക്കോ, താല്‍പ്പര്യങ്ങള്‍ക്കോ സമസ്തയില്‍ പ്രസക്തിയില്ല. സമസ്ത നേതൃത്വം മാറേണ്ട, നയങ്ങള്‍ മാറ്റിയാല്‍ മതി. പരസ്പരം സമരസപ്പെട്ടായിരുന്നു മുസ്ലിം ലീഗും, സമസ്തയും മുന്നോട്ട് പോയത്
സംഘടിതനീക്കങ്ങളിലൂടെ മാത്രമേ അധികാരികളുമായി ഇടപെടാന്‍ സാധിക്കു. സഹസഞ്ചാരമാണ് സമൂഹത്തിന് ആവശ്യമാണെന്നും ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായുള്ള ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍
തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായുള്ള ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്. ഇതിനുള്ള നിയമഭേദഗതിക്കായുള്ള ഓര്‍ഡിനന്‍സ് ആണ് ഗവര്‍ണര്‍ക്ക് അയച്ചിരുന്നു. ഇതാണ് ഇപ്പോള്‍ മടക്കിയിരിക്കുന്നത്.
ജനസംഖ്യ ആനുപാതികമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം വര്‍ധിപ്പിക്കാനാണ് പ്രത്യേക മന്ത്രി സഭാ യോഗത്തിലെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധ്യക്ഷനായി ഒരു കമ്മിഷന്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചിരുന്നത്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയതേടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനാണ് സര്‍ക്കാര്‍ നീക്കം.
ഓര്‍ഡിനന്‍സില്‍ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാവില്ല. നിയമസഭാ സമ്മേളനം വിളിക്കാന്‍ വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിരിക്കെയാണ് ഓര്‍ഡിനന്‍സ് രാജ്ഭവന്‍ മടക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ വര്‍ധിപ്പിക്കുന്നതില്‍ രാജ്ഭവന്‍ നേരത്തെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാന്‍ സാധ്യതയുമുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കി. അതിശക്തമായ മഴ രണ്ടുദിവസം കൂടി തുടരും എന്നാണ് പ്രവചനം.ഇടുക്കി പാലക്കാട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ഉണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കേരള തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
പാലക്കാട് വാഴപ്പുഴയില്‍ പുലി കമ്പി വേലിയില്‍ കുടുങ്ങി; രക്ഷപ്പെടാന്‍ ശ്രമം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി
പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പി വേലിയില്‍ കുടുങ്ങി. ഉണ്ണികൃഷ്ണന്‍ എന്നയാളുടെ വീട്ടിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി. പുലര്‍ച്ചെയാണ് കമ്പിവേലിയില്‍ പുലി കുടുങ്ങിക്കിടക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പുലിയുടെ കാലാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. ജീവനോടുകൂടി പുലിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഏകദേശം നാല് വയസ് പ്രായം വരുന്ന പെണ്‍പുലിയാണ് കുടുങ്ങിയിരിക്കുന്നത്. പ്രദേശത്ത് ആശങ്ക വിതച്ചിരുന്ന പുലിയാണ് കമ്പിവേലിയില്‍ കുടുങ്ങിയത്.
ധോണിയില്‍ നിന്ന് പുലിയെ പിടികൂടി കൊണ്ടുപോകുന്നതിനുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പിടികൂടി കൊണ്ടുപോകുന്നതിനുള്ള കൂടും എത്തിക്കുന്നുണ്ട്. പുലിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഫോറസ്റ്റ് റേഞ്ചര്‍ അറിയിച്ചത്. പുലി കുടുങ്ങിയത് അറിഞ്ഞ് നിരവധി ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
നടുറോഡില്‍ കെ എസ് ആര്‍ ടി സി ബസ് നിര്‍ത്തി ഡ്രൈവര്‍ യാത്രക്കാരും ഭക്ഷണം കഴിക്കാന്‍ പോയി; സംഭവം പത്തനംതിട്ട കോന്നിയില്‍
നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാന്‍ പോയി. പത്തനംതിട്ട കോന്നി ജംഗ്ഷനിലാണ് സംഭവം. സ്ഥിരം അപകട മേഖലയിലാണ് ബസ് അലക്ഷ്യമായി പാര്‍ക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയില്‍ നിന്ന് വന്ന കെഎസ്ആര്‍ടിസി ബസാണ് നടുറോഡില്‍ നിര്‍ത്തിയിട്ടത്.
കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍കുമറാണ് ബസ് അലക്ഷ്യമായി പാര്‍ക്ക് ചെയ്തത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ട് ബസ് മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞ് ഡ്രൈവര്‍ ഹോട്ടലിലേക്ക് പോവുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ഡ്രൈവറെ ചില പ്രശ്‌നങ്ങളുടെ പേരില്‍ ട്രാന്‍സ്ഫര്‍ ചെയ്തതാണെന്നാണ് വിവരം.
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്‌ലിസാന്‍ ആണ് മരിച്ചത്. 22 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ആരോഗ്യ സ്ഥിതി മോശമായതോടെ 18നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ കൂടിയതിനെ തുടര്‍ന്നാണ് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് മരിക്കുന്ന അഞ്ചാമത്തെ ആളാണ് തജ്‌ലിസാന്‍.
പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിലുണ്ടായത് കോടികളുടെ നഷ്ടം; മത്സ്യകര്‍ഷകന് ശരാശരി 25 ലക്ഷം രൂപയുടെ നഷ്ടം
പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ കോടികളുടെ നഷ്ടമുണ്ടായെന്ന് ഫിഷറീസ് വകുപ്പ്. 150ഓളം മത്സ്യക്കൂടുകല്‍ വിഷജലം നാശം വിതച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. മത്സ്യകര്‍ഷകര്‍ക്ക് അടിയന്തമായി സമാശ്വാസം എത്തിക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
വരാപ്പുഴ, കടമക്കുടി, ചേരാനെല്ലൂര്‍ പഞ്ചായത്തുകളിലാണ് വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വരാപ്പുഴ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്നാണ് കണക്കുകള്‍ പറയുന്നത്. 25 ലക്ഷം രൂപയിലധികം കര്‍ഷകന് ശരാശരി നഷ്ടമുണ്ടായി. വിഷജലം കൊച്ചി കോര്‍പറേഷന്‍ പരിധിയിലും എത്തിയിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് പറയുന്നുണ്ട്.
പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ഇത്രയധികം മത്സ്യം ചത്തുപൊങ്ങുന്നത് ആദ്യമായിട്ടാണ്. രാസമാലിന്യം പുഴയില്‍ കലര്‍ന്നതാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. വിഷയത്തില്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഇന്നലെ മുതല്‍ പ്രതിഷേധത്തിലാണ്.
മുല്ലശ്ശേരി പഞ്ചായത്തില്‍ മാത്രം ഏഴ് പേര്‍ അവയവദാനം നടത്തിയിട്ടുണ്ട്
അവയവക്കച്ചവടത്തിനായി രാജ്യവ്യാപകമായി നടന്ന മനുഷ്യക്കടത്തില്‍ കേരളത്തില്‍ നിന്നും നിരവധി പേര്‍ ഇരകളായെന്ന സൂചന തന്നെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അവയവക്കടത്ത് മാഫിയയുടെ മുഖ്യ കണ്ണിയായ മലയാളി സബിത്ത് നാസര്‍ പിടിയിലായതോടെയാണ് ഈ വിവരങ്ങളെല്ലാം പുറത്തുവരുന്നത്.
സാമ്പകത്തികമായി പിന്നോട്ട് നില്‍ക്കുന്ന ആളുകളെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് മാഫിയ അവയവക്കച്ചവടം നടത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തില്‍ തൃശൂരില്‍ മുല്ലശ്ശേരി പഞ്ചായത്ത്, തീരദേശ മേഖല എന്നിവിടങ്ങളില്‍ അവയവ മാഫിയ പിടിമുറുക്കിയിരുന്നുവെന്ന വിവരവും വ്യക്തമായി.
മുല്ലശ്ശേരി പഞ്ചായത്തില്‍ മാത്രം ഏഴ് പേര്‍ അവയവദാനം നടത്തിയതായി സ്ഥിരീകരിക്കപ്പെടുന്നുണ്ട്. രണ്ട് പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് ഇവിടെ അവയവദാനം നടത്തിയത്. സ്ത്രീകള്‍ വളയൂരി കൊടുക്കുന്ന ലാഘവത്തിലാണ് അവയവദാനം നടത്തിയതെന്ന് മുല്ലശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്റുമായ സിഎ സാബു പറയുന്നു. അവയവ മാഫിയ ഈ പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതായും സാബു പറയുന്നു. വൃക്കയും കരളുമാണ് ദാനം ചെയ്തിരിക്കുന്നത്.
വള ഊരി കൊടുക്കുന്നത് പോലെയാണ് സ്ത്രീകള്‍ അവയവദാനം നടത്തിയത്, എല്ലാം നിര്‍ധനരായ സ്ത്രീകളാണ്, ഇതിലൊരു സ്ത്രീ വൃക്ക വിറ്റുണ്ടാക്കിയ അഞ്ച് ലക്ഷം രൂപ ഇവരുടെ ഭര്‍ത്താവ് ഇവരെ പറ്റിച്ച് കയ്യിലാക്കി, ഈ സ്ത്രീ ഇപ്പോള്‍ വിദേശത്താണ്, സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നല്‍കിയിരന്നു, അന്വേഷണം വന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു, വിഷയത്തില്‍ നിയമനടപടിയുമായി പോകാവുന്നിടത്തോളം പോകുമെന്നും സാബുവും ‘സാന്ത്വനം’ ഭാരവാഹികളും അറിയിക്കുന്നു.