അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 14 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. കെ എസ് ആര്‍ ടി സി പത്തനാപുരം യൂണിറ്റില്‍ 2024 ഏപ്രില്‍ 29, 30 തീയതികളില്‍ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിര വിഭാഗം ഡ്രൈവര്‍മാരെ സ്ഥലം മാറ്റുകയും നാല് ബദല്‍ വിഭാഗം ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.
യാതൊരു മുന്നറിയപ്പുമില്ലാതെ ജീവനക്കാര്‍ കൂട്ടമായി അവധിയെടുത്തതിനാല്‍ പത്തനാപുരം യൂണിറ്റിലെ നിരവധി സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇത് കെ എസ് ആര്‍ ടി സി സര്‍വീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും കെ എസ് ആര്‍ ടി സിക്ക് 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ആണ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടിപടി സ്വീകരിച്ചത്. എന്ന് കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ അറിയിച്ചു.
കെ എസ് ആര്‍ ടി സി സര്‍വീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണുള്ളത്. ഇത്തരത്തില്‍ അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നത് കെ എസ് ആര്‍ ടി സിയിലെ സ്ഥിരം യാത്രക്കാരെ മറ്റ് യാത്ര മാര്‍ഗങ്ങള്‍ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികള്‍ ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരത്താര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നും ഉണ്ടാകും എന്നും ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ വ്യക്തമാക്കി.
അതേ സമയം കഴിഞ്ഞ മാസം മദ്യപിച്ച് എത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിവനും 100 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ കെ എസ് ആര്‍ ടി സി വിജിലന്റ്‌സ് സ്‌പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗാമിന്റെ ഭാഗാമായാണ് നടപടി. കെ എസ് ആര്‍ ടി സിയുടെ 60 യൂണിറ്റുകളിലായിരുന്ന പരിശോധന നടത്തിയത്.
സ്റ്റേഷന്‍ മാസ്റ്റര്‍, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സര്‍ജന്റ് , 9 സ്ഥിരം മെക്കാനിക്ക്, ഒരു ബദല്‍ മെക്കാനിക്ക്., 22 സ്ഥിരം കണ്ടക്ടര്‍മാര്‍, 1 കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് കണ്ടക്ടര്‍, 39 സ്ഥിരം ഡ്രൈവര്‍മാര്‍, 10 ബദല്‍ ഡ്രൈവര്‍മാര്‍ അഞ്ച് സ്വിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നിവരെയാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയത്.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ഒഴിവാക്കി ബിജെപി: പകരം മകന്‍ മത്സരിക്കും, റായ്ബറേലിയിലും പ്രഖ്യാപനം
ബി ജെ പിയുടെ എംപിയും മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനെയാണ് ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കൈസര്‍ഗഞ്ചില്‍ വലിയ സ്വാധീനമുള്ള നേതാവായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ ബി ജെ പിക്ക് പൂര്‍ണ്ണമായി പിണക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് മകന് സീറ്റ് നല്‍കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തല്‍.
കൈസര്‍ഗഞ്ചില്‍ കരണ്‍ ഭൂഷണ്‍ സിങ്ങിന്റെ പേര് പ്രഖ്യാപിച്ചതിന് പുറമെ, കോണ്‍ഗ്രസ് ശക്തികേന്ദ്രമായ റായ്ബറേലിയില്‍ നിന്ന് പ്രതാപ് സിങ്ങിനെ മത്സരിപ്പിക്കാനും ബി ജെ പി തീരുമാനിച്ചു. സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായ റായബറേലിയിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറ് തവണ എംപിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് അദ്ദേഹത്തിനെതിരായ ലൈംഗികാരോപണങ്ങളെത്തുടര്‍ന്നാണ് ഇത്തവണ സീറ്റ് നഷ്ടമായിരിക്കുന്നത്. ഗുസ്തി ഫെഡറേഷന്‍ മേധാവിയായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ വലിയ ആരോപണങ്ങളും പ്രതിഷേധങ്ങളുമായിരുന്ന രാജ്യത്തെ മുന്‍നിര ഗുസ്തിക്കാര്‍ നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ഗുസ്തി താരങ്ങള്‍ ദില്ലിയുടെ തെരുവില്‍ നടത്തിയ പ്രതിഷേധം രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള യു പിയില്‍ തങ്ങളുടെ സാധ്യതകള്‍ യാതൊരുവിധ കോട്ടവും സംഭവിക്കരുതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്. അതേസമയം തന്നെ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ പൂര്‍ണ്ണമായി അവഗണിച്ചാല്‍ സീറ്റ് നഷ്ടപ്പെടുന്നതിലേക്കും എത്തിക്കും. മകന് സീറ്റ് നല്‍കിയതോടെ ഈ രണ്ട് പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് ബി ജെ പി കരുതുന്നു.
സീറ്റിനായി ബ്രിജ് ഭൂഷണ്‍ ശക്തമായ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൂത്ത മകന്‍മൂത്തമകന്‍ പ്രതീക് ഭൂഷണ്‍ സിംഗ് എംഎല്‍എയാണ്. കരണ്‍ ഭൂഷണ്‍ സിംഗ് നിലവില്‍ ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്റെ തലവനുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ മെയ് 20നാണ് കൈസര്‍ഗഞ്ചില്‍ വോട്ടെടുപ്പ്. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
മോദി വോട്ട് തേടിയത് ഒരു കൂട്ടബലാത്സംഗിക്ക് വേണ്ടി; മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി
ബെംഗളൂരു: ലൈംഗികാരോപണ കേസില്‍ അന്വേഷണം നേരിടുന്ന ജെഡിഎസ് നേതാവ് പ്രജ്വല് രേവണ്ണയെ പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പ്രജ്വല്‍ രേവണ്ണയുടേത് കൂട്ടബലാത്സംഗമാണെന്നും അദ്ദേഹം ആരോപിച്ചു.
കനത്തമഴയില്‍ താറുമാറായി വ്യോമഗതാഗതം; 13 വിമാനങ്ങള്‍ റദ്ദാക്കി, വിമാനങ്ങള്‍ വൈകുമെന്ന് ദുബായ് എയര്‍പോര്‍ട്ട്
‘പ്രജ്വല് രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോകള്‍ ഉണ്ടാക്കുകയും ചെയ്തു. ഇത് ലൈംഗിക അഴിമതിയല്ല, കൂട്ടബലാത്സംഗമാണ്. കര്‍ണാടകയിലെ ജനങ്ങളുടെ മുന്നില്‍ പ്രധാനമന്ത്രി ഈ കൂട്ടബലാത്സംഗക്കാരനെ പിന്തുണക്കുകയും വോട്ട് ചോദിക്കുകയും ചെയ്യുകയായിരുന്നു. അയാള്‍ക്ക് വേണ്ടി വോട്ട് തേടിയതിന് പ്രധാനമന്ത്രി ഈ രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഒരു കൂട്ട ബലാത്സംഗത്തിന്’ വേണ്ടിയാണ് പ്രധാനമന്ത്രി വോട്ട് തേടുന്നത് എന്നും പ്രജ്വല് രേവണ്ണ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ അശ്ലീല വീഡിയോകള്‍ നിര്‍മ്മിക്കുകയും ചെയ്തു എന്നും രാഹുല്‍ ആരോപിച്ചു. ഈ ബലാത്സംഗിക്ക് നിങ്ങള്‍ വോട്ട് ചെയ്താല്‍, അത് എന്നെ സഹായിക്കും എന്നാണ് മോദി പറയുന്നത് എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പ്രജ്വല്‍ രേവണ്ണയെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രി സഹായിച്ചെന്നും അദ്ദേഹം ആരോപിച്ചു. പ്രജ്വല്‍ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തപ്പോഴും പ്രധാനമന്ത്രി അദ്ദേഹം ജര്‍മ്മനിയിലേക്ക് പോകുന്നത് തടഞ്ഞില്ല. എല്ലാ അധികാരങ്ങളും ഉണ്ടായിട്ടും പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടക്കുന്നത് തടയാന്‍ മോദി ഒന്നും ചെയ്തില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതിക്കാരനായ നേതാവായാലും കൂട്ടബലാത്സംഗക്കാരനായാലും ബിജെപി അദ്ദേഹത്തെ സംരക്ഷിക്കും എന്നതാണ് മോദിയുടെ ഗ്യാരണ്ടി എന്നും രാഹുല്‍ പരിഹസിച്ചു. കര്‍ണാടകയിലെ ഹാസനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ പ്രജ്വല് രേവണ്ണ ഈ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അതികായനുമായ എച്ച്ഡി ദേവഗൗഡയുടെ മകന്‍ രേവണ്ണയുടെ മകനാണ് പ്രജ്വല്‍.
റണ്‍വേട്ടയില്‍ കോലിയെ മറികടന്നു, റുതുരാജിനെ ‘ശപിച്ച്’ ഫാന്‍സ്, ‘വെറുതെയല്ല ലോകകപ്പില്‍ കളിക്കാത്തത്’
പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലൈംഗിക വീഡിയോ ടേപ്പുകളുണ്ടെന്നാണ് ആരോപണം. ഇദ്ദേഹത്തിന്റെ ലൈംഗികാതിക്രമ വീഡിയോകള്‍ അടങ്ങിയ ആയിരക്കണക്കിന് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഭൂരിഭാഗം ടേപ്പുകളും പ്രജ്വല്‍ തന്റെ വീട്ടിലും ഓഫീസിലും വെച്ച് പകര്‍ത്തിയതാണ് എന്നാണ് ആരോപണം. അതിനിടെ പ്രജ്വലിനെ ജെഡിഎസ് സസ്പെന്റ് ചെയ്തിരുന്നു.
നയതന്ത്ര പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത് എന്നാണ് സൂചന. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്. പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഇന്ത്യയിലുടനീളമുള്ള എല്ലാ ഇമിഗ്രേഷന്‍ പോയിന്റുകളിലും ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അടുക്കള ലീഗ്’ എന്ന് അധിക്ഷേപിച്ചത് മറന്നിട്ടില്ല,’ഇസ്ലാമിക ഫെമിനിസം പ്രചരിപ്പിക്കാതിരിക്കട്ടെ’; നൂര്‍ബിന റഷീദ്
യൂത്ത് ലീഗാ ഭാരവാഹികളായി നിയമിതരായതിന് പിന്നാലെ മുന്‍ ഹരിത നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്. വിവാദം പാര്‍ട്ടിക്ക് ഉണ്ടാക്കിയ പരിക്ക് വളരെ ഗുരുതരമായതാണെന്നും ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും സ്ത്രീവിരുദ്ധരായും വികല കാഴ്ചപ്പാടുകാരായും അവതരിപ്പിച്ച ആ പെണ്‍കുട്ടികള്‍ ഇപ്പോഴും ഇതെല്ലാം ആ പോരാട്ടത്തിന്റെ ഭാഗമായാണെന്ന് ധരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിക്ക് നല്‍കിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാര്‍ട്ടിയെ ധിക്കരിച്ച് അന്ന് വനിതാകമ്മീഷന് നല്‍കിയ കേസ് പിന്‍വലിച്ചതിന് ശേഷമാണ് ഇപ്പോള്‍ ഇവര്‍ കടന്നുവന്നിരിക്കുന്നത്. ‘ഇസ്ലാമിക ഫെമിനിസം’ ആശയം തലയിലുള്ളവര്‍ മുസ്ലിം ലീഗ് ആദര്‍ശത്തിന് തന്നെ വിരുദ്ധരാണ്. ഇത്തരത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയിലേക്കും ഇവര്‍ വരാതിരിക്കട്ടെ എന്നും നൂര്‍ബിന കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
‘എം.എസ്.എഫിലും ഹരിതയിലും കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി നടപടി നേരിട്ടവരെ ഇപ്പോള്‍ തിരിച്ചെടുത്തിരിക്കുകയാണ്. കമ്മീഷനുകള്‍ വെച്ച് കൃത്യമായ അന്വേഷണം നടത്തി പാര്‍ട്ടിക്ക് ബോധ്യമായ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് പാര്‍ട്ടി നടപടി കൈക്കൊണ്ടത്.
ആ വിവാദം പാര്‍ട്ടിക്ക് ഉണ്ടാക്കിയ പരിക്ക് വളരെ ഗുരുതരമായതാണ്. ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും സ്ത്രീവിരുദ്ധരായും വികല കാഴ്ചപ്പാടുകാരായും കോഴിക്കോട്ടെ പ്രസ്‌ക്ലബ്ബില്‍ പോയി അവതരിപ്പിച്ച ആ പെണ്‍കുട്ടികള്‍ ഇപ്പോഴും ഇതെല്ലാം ആ പോരാട്ടത്തിന്റെ ഭാഗമായാണെന്ന് ധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ‘താലിബാന്‍ ലീഗെന്ന്’ തലക്കെട്ടെഴുതി കേരളത്തിലെ മാധ്യമങ്ങള്‍ കൊഴുപ്പിച്ചെടുത്ത ചര്‍ച്ചകള്‍ക്ക് മുന്നില്‍ ശിരസ്സ് കുനിക്കേണ്ടി വന്ന ഈ പാര്‍ട്ടിയിലെ ലക്ഷക്കണക്കായ പ്രവര്‍ത്തകരെ കുറിച്ച് ഇനിയെങ്കിലും അവര്‍ ചിന്തിക്കട്ടെ.
പാര്‍ട്ടിക്ക് നല്‍കിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാര്‍ട്ടിയെ ധിക്കരിച്ച് അന്ന് വനിതാകമ്മീഷന് നല്‍കിയ കേസ് പിന്‍വലിച്ചതിന് ശേഷമാണ് ഇപ്പോള്‍ ഇവര്‍ കടന്നുവന്നിരിക്കുന്നത്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല മാധ്യമങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ഈ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ ഇട്ടുകൊടുത്ത നിങ്ങളോട് അന്ന് സ്വന്തം മക്കളെപോലെയാണ് ആ പ്രവര്‍ത്തികളില്‍ നിന്ന് പിന്മാറാന്‍ നമ്മുടെ നേതാക്കള്‍ ആവിശ്യപ്പെട്ടത്. ഇന്ന് പശ്ചാത്തപിച്ച് നിങ്ങള്‍ മടങ്ങി വന്നപ്പോഴും സ്വീകരിക്കുന്നത് ആ സാത്വികരായ നേതാക്കള്‍ സ്വന്തം മക്കളായി കണ്ടതുകൊണ്ടാണ്. ഒരു ഉമ്മയായ ഞാന്‍ ഏറെ വികാരവായ്‌പോടെയാണ് ഇത് കണ്ടുകൊണ്ടിരിക്കുന്നത്.
നമ്മുടെ മക്കള്‍ തെറ്റ് തിരുത്തി കടന്നുവരുമ്പോള്‍ എത്ര സ്‌നേഹത്തോടെയാണ് നമ്മുടെ നേതാക്കള്‍ ആ കുട്ടികളെ ചേര്‍ത്ത് നിര്‍ത്തുന്നത്. തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകള്‍ വലിച്ചെറിയാന്‍ ഇനിയെങ്കിലും അവര്‍ക്ക് കഴിയട്ടെ. ഇന്ത്യന്‍ ജനാധിപത്യത്തില്‍ തന്റെ വിശ്വാസവും സ്വത്വവും മുറുകെപ്പിടിച്ച് മുസ്ലിം സ്ത്രീകള്‍ രംഗപ്രവേശം നടത്തിയ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പോഷക സംഘടനയാണ് വനിതാ ലീഗ്. ‘അടുക്കള ലീഗെന്ന്’ ഈ കുട്ടികളില്‍ ചിലര്‍ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. വളരെ വേദന തോന്നിയ സമയമായിരുന്നു അത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വനിതാ ലീഗ് പ്രസ്ഥാനത്തിന്റെ സാരഥ്യം പരിശോധിച്ചാല്‍ , കാലഘട്ടത്തിന്റെ ഒഴുക്കിനെതിരെ പോരാടികൊണ്ടാണ് അഭ്യസ്തവിദ്യാരായ ഒരു പാട് വനിതകള്‍ പച്ചക്കൊടിയേന്തി മാതൃസംഘടനക്കു കരുത്തേകിയത് കാണാനാകും.
മക്കളെ പോറ്റി വളര്‍ത്തുന്ന കുടുംബിനികളായ ഇവിടുത്തെ ഉമ്മമാര്‍ അഭിമാനത്തോടെ ഇവിടുത്തെ രാഷ്ട്രീയ മണ്ഡലത്തില്‍ എഴുനേറ്റ് നിന്നത് വനിതാ ലീഗ് പ്രസ്ഥാനത്തിലൂടെയാണ്. വിദ്യാര്‍ത്ഥിനികളായ മുസ്ലിം പെണ്‍കുട്ടികള്‍ കടന്നുവരേണ്ട അനിവാര്യതക്ക് വനിതാലീഗിന്റെ പങ്കും കണ്ടില്ല എന്നു നടിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനുതുല്യമാണ്.
ഇസ്ലാമിന് നിരവധി ഹദീസുകള്‍ നല്‍കിയ സ്വഹാബത്തുകളെ നിരാകരിച്ചു കൊണ്ട് മുസ്ലിം പെണ്‍കുട്ടികളെ ലിബറിലിസത്തിലേക്ക് തള്ളിവിടാനായി നിര്‍മ്മിച്ച ആശയമാണ് ‘ഇസ്ലാമിക ഫെമിനിസം’ ഈ ആശയം തലയിലുള്ളവര്‍ മുസ്ലിം ലീഗ് ആദര്‍ശത്തിന് തന്നെ വിരുദ്ധരാണ്. ഇത്തരത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയിലേക്കും ഇവര്‍ വരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’