റഷ്യന്‍ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകര്‍ന്നതായി സ്ഥിരീകരണം

മോസ്‌കോ : ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാന്‍ 3ന് ഒപ്പം ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യന്‍ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകര്‍ന്നതായി സ്ഥിരീകരണം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജന്‍സിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാര്‍ നേരിട്ടതായി അവര്‍ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജന്‍സി ഇന്നലെ വൈകിട്ട് അറിയിച്ചത്.

ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്‌നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകര്‍ന്നതായി റഷ്യ സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചത്.

അതേസമയം, ചന്ദ്ര ഗര്‍ത്തങ്ങളുടെ ലൂണ അയച്ച ആദ്യ ദൃശ്യങ്ങള്‍ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്. 2021 ഒക്ടോബറില്‍ നടത്താനിരുന്ന വിക്ഷേപണമാണ് 2 വര്‍ഷത്തോളം വൈകി നടന്നത്.

ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്. ഇന്ധനക്ഷമതയ്ക്കായി വേറിട്ട പാത സ്വീകരിച്ച് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍ രണ്ടാഴ്ച അവിടെ പഠനപരീക്ഷണങ്ങള്‍ക്കായി ചെലവഴിച്ച ശേഷം 23നാണ് ചന്ദ്രനിലിറങ്ങുന്നത്.

1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നു ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് ദൗത്യമെന്ന് പൊതുവെ വിലയിരുത്തലുണ്ടായിരുന്നു. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിയത്. ഇന്ത്യയുടെ ചന്ദ്രയാന്‍3 ദൗത്യത്തിനു സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങാനാണ് ലൂണയും ലക്ഷ്യമിട്ടിരുന്നത്. ലൂണ പേടകത്തിന് 800 കിലോയായിരുന്നു ഭാരം. കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങളെല്ലാം കൂടി 31 കിലോയോളം ഭാരവുമുണ്ടായിരുന്നു.

1959ല്‍ ലൂണ 1 ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്താന്‍ ശ്രമിച്ചെങ്കിലും ഇതു നടന്നില്ല. ഇതേ വര്‍ഷം തന്നെ ലൂണ 2 ദൗത്യമുപയോഗിച്ച് സോവിയറ്റ് യൂണിയന്‍ ലാന്‍ഡിങ് നടത്തി. എന്നാല്‍ ഇത് സോഫ്റ്റ്‌ലാന്‍ഡിങ് ആയിരുന്നില്ല, മറിച്ച് ഇടിച്ചിറക്കമായിരുന്നു. ചന്ദ്രോപരിതലത്തില്‍ ആദ്യമിറക്കിയ മനുഷ്യനിര്‍മിത വസ്തു ഇതോടെ ലൂണ 2 ആയി. 1966ല്‍ സോവിയറ്റ് യൂണിയന്റെ ലൂണ 9 എന്ന ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. പിന്നീട് ലൂണ 13 വരെയുള്ള ദൗത്യങ്ങളില്‍ സോവിയറ്റ് യൂണിയന്‍ വിജയം തുടര്‍ന്നു. ഇന്നേവരെ യുഎസ്, റഷ്യ, ചൈന എന്നീ 3 രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിങ് സാധിച്ചത്.
ഇന്ത്യയുടെ ചന്ദ്രയാന്‍3 ദൗത്യത്തിനു സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങാനാണ് ലൂണയും ലക്ഷ്യമിട്ടിരുന്നത്. ലൂണ പേടകത്തിന് 800 കിലോയായിരുന്നു ഭാരം. കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങളെല്ലാം കൂടി 31 കിലോയോളം ഭാരവുമുണ്ടായിരുന്നു.

കണക്കുകൂട്ടലുകളുടെയും ഗവേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ലാന്‍ഡിങ് രൂപകല്‍പന ചെയ്യുന്നത്. സാങ്കേതികപരമായ എല്ലാ പഴുതുകളുമടച്ചാലും ഭാഗ്യം വളരെ വലിയൊരു ഘടകമാണ് മൂണ്‍ ലാന്‍ഡിങ്ങില്‍. ലാന്‍ഡറുകളില്‍ ത്രസ്റ്റര്‍ റോക്കറ്റ് ഘടിപ്പിച്ച് ചന്ദ്രന്റെ ഗുരുത്വബലത്തിനു വിപരീതമായ ഊര്‍ജം നല്‍കി ബ്രേക്ക് ചെയ്താണു ചന്ദ്രനില്‍ ലാന്‍ഡറുകള്‍ ഇറക്കുന്നത്. ഏതു ഘട്ടത്തിലും പിഴവുകള്‍ വരാം. ഭൂമിയിലെ രണ്ടാഴ്ച ദൈര്‍ഘ്യമുള്ളതാണ് ചന്ദ്രനിലെ ഒരു പകല്‍. ഇത് താപനിലയില്‍ വ്യത്യാസം വരുത്തുന്നതിനാല്‍ ലാന്‍ഡറുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിക്കാന്‍ സാധ്യതയുണ്ട്.

അസാധാരണ സാഹചര്യം ഒരു സാങ്കേതിക പ്രശ്‌നം?
ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജന്‍സിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാര്‍ നേരിട്ടതായി അവര്‍ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജന്‍സി ഇന്നലെ വൈകിട്ട് അറിയിച്ചത്.

 

പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെട്ടശേഷം ആദ്യംഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്‌നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകര്‍ന്നതായി റഷ്യ സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചത്.

കോണ്‍ഗ്രസിലെ ഏറ്റവും ഉയര്‍ന്ന സംഘടനാ വേദിയായ പ്രവര്‍ത്തകസമിതിയെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ ഏറ്റവും ഉയര്‍ന്ന സംഘടനാ വേദിയായ പ്രവര്‍ത്തകസമിതിയെ പ്രഖ്യാപിച്ചു. കേരളത്തില്‍നിന്ന് ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തക സമിതി അംഗമായ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ നിലനിര്‍ത്തി. കെ.സി.വേണുഗോപാലും പട്ടികയിലുണ്ട്. ആകെ 39 അംഗ പ്രവര്‍ത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇവര്‍ക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പ്രത്യേക ക്ഷണിതാക്കള്‍ക്കൊപ്പം എക്‌സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയില്‍ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരുമുണ്ട്.

രാജസ്ഥാനില്‍നിന്ന് യുവനേതാവ് സച്ചിന്‍ പൈലറ്റ് സമിതിയംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി. രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കാനാണു സച്ചിനു താല്‍പര്യമെങ്കിലും അവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അദ്ദേഹം അധികാരപ്പോരിലാണ്. ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്റെ ആവശ്യം തള്ളിയ ഹൈക്കമാന്‍ഡ്, പകരം പദവിയെന്ന നിലയിലാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

ജി23 അംഗങ്ങളായ മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ എന്നിവരും പ്രവര്‍ത്തക സമിതിയിലുണ്ട്. അതേസമയം, മനീഷ് തിവാരി സ്ഥിരം ക്ഷണിതാവാണ്. സിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാര്‍ പ്രവര്‍ത്തക സമിതി അംഗത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും, സ്ഥിരം ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയത്.
അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഏറെ നിര്‍ണായകമായ നാളുകളിലേക്കാണു പാര്‍ട്ടി കടക്കുന്നത്. അതുകൊണ്ടുതന്നെ, രാഷ്ട്രീയമായി പാര്‍ട്ടിക്കു കരുത്തേകാന്‍ കെല്‍പുള്ള നേതാക്കളാണ് 39 അംഗ സമിതിയില്‍ ഇടംപിടിച്ചത്. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സമിതിയംഗങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണയായിരുന്നു.

പ്രവര്‍ത്തക സമിതി അംഗങ്ങള്‍
മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, ഡോ.മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, എ.കെ.ആന്റണി, അംബിക സോണി, മീരാ കുമാര്‍, ദിഗ്വിജയ് സിങ്, പി.ചിദംബരം, താരിഖ് അന്‍വര്‍, ലാല്‍ തനവാല, മുകുള്‍ വാസ്നിക്, ആനന്ദ് ശര്‍മ, അശോക് റാവു ചവാന്‍, അജയ് മാക്കന്‍, ചരണ്‍ജിത് സിങ് ഛന്നി, പ്രിയങ്ക ഗാന്ധി, കുമാരി സെല്‍ജ, ഗയ്കഗം, രഘുവീര റെഡ്ഡി, ശശി തരൂര്‍, തംരധ്വാജ് സാഹു, അഭിഷേക് മനു സിങ്വി, സല്‍മാന്‍ ഖുര്‍ഷിദ്, ജയറാം രമേഷ്, ജിതേന്ദ്ര സിങ്, രണ്‍ദീപ് സിങ് സുര്‍ജേവാല, സച്ചിന്‍ പൈലറ്റ്, ദീപക് ബാബ്രിയ, ജഗദീഷ് താകോര്‍, ജി.എ.മിര്‍, അവിനാഷ് പാണ്ഡെ, ദീപ ദാസ് മുന്‍ഷി, മഹേന്ദ്രജീത് സിങ് മാളവ്യ, ഗൗരവ് ഗൊഗോയ്, സയീദ് നസീര്‍ ഹുസൈന്‍, കമലേശ്വര്‍ പട്ടേല്‍, കെ.സി.വേണുഗോപാല്‍.

മാസപ്പടി വിവാദത്തില്‍ കേസെടുക്കണം,മുഖ്യമന്ത്രി സ്ഥാനം ഒഴിയണം,സംയുക്ത പ്രസ്താവനയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്.സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യല്‍ സ്വഭാവമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപണം. ഉണ്ടായിട്ടില്ല.ഉചിതമായ അന്വേഷണ ഏജന്‍സികള്‍ കേസ് ഏറ്റെടുക്കണം. ഉന്നത നീതിപീഠത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. അതു നിര്‍വ്വഹിക്കുംവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയന്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു. പ്രസ്താവനയുടെ പൂര്‍ണരൂപം

 

ഇന്‍കംടാക്‌സ് ഇന്ററിംഗ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ സി എം ആര്‍ എല്ലിനെതിരായ വിധിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും അദ്ദേഹത്തിന്റെ മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണാ തൈക്കണ്ടിയിലിനെക്കുറിച്ചും നടത്തിയ പരാമര്‍ശവും കണ്ടെത്തലും ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കുമെതിരെ ജൂഡീഷ്യല്‍ സ്വഭാവമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മുമ്പെങ്ങും ഇതുപോലെ ഒരു കുറ്റാരോപം ഉണ്ടായിട്ടില്ല. വെറും ആരോപണമല്ല, ഇന്‍കം ടാക്‌സ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയില്‍ തെളിഞ്ഞ കാര്യങ്ങളാണ് ബോര്‍ഡിന്റെ വിധിയില്‍ കാണുന്നത്.

ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ഒരാള്‍ പുലര്‍ത്തേണ്ട ജാഗ്രതയോ മര്യാദയോ പാലിക്കുന്നതില്‍ മുഖ്യമന്ത്രിക്കു വീഴ്ച്ചയുണ്ടായി എന്നു വ്യക്തം. അതു ബോധപൂര്‍വ്വമായ കുറ്റകൃത്യമായിരുന്നു എന്നു കരുതാന്‍ കേരളീയ ജനാധിപത്യ ബോധത്തിനു കനത്ത ഞെട്ടലോടെ മാത്രമേ സാധിക്കൂ. അതിനാല്‍, ഉചിതമായ അന്വേഷണ ഏജന്‍സികള്‍ കേസ് ഏറ്റെടുക്കണം. ഉന്നത നീതിപീഠത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. അതു നിര്‍വ്വഹിക്കുംവരെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയന്‍ ഒഴിഞ്ഞു നില്‍ക്കണം. ജനാധിപത്യ ധാര്‍മ്മികതയും നീതിബോധവും അത് ആവശ്യപ്പെടുന്നുണ്ട്.

വിഷയം മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതിനു ശേഷം ഒരുതരത്തിലുള്ള വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ ദീര്‍ഘമായ മൗനം കുറ്റകരമായേ കാണാന്‍പറ്റൂ. പൗരസമൂഹത്തോടു മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമുള്ള ബാദ്ധ്യത നിറവേറ്റപ്പെടുന്നില്ല. ഇന്ററിംഗ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ചില പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ പേരുകളും പരാമര്‍ശിക്കുന്നുണ്ട്. അവര്‍ കോഴ കൈപ്പറ്റിയതു സംബന്ധിച്ച് അന്വേഷിക്കാന്‍ സര്‍ക്കാറിനു ബാദ്ധ്യതയുണ്ട്. താന്‍ വീണുകിടക്കുന്ന,അഴിമതിയുടെ കയത്തില്‍തന്നെ പ്രതിപക്ഷവും വീണു കാണുന്നതിന്റെ ആനന്ദത്തിലാവണം മുഖ്യമന്ത്രി. അതിനാല്‍ വലിയ എതിര്‍പ്പുകൂടാതെ പ്രശ്‌നം മറവിയില്‍ ലയിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടാവണം. എന്നാല്‍ നീതിബോധമുള്ള ഒരാള്‍ക്കും അതിനു കൂട്ടുനില്‍ക്കാന്‍ കഴിയില്ല. ആവശ്യമായ അന്വേഷണം കൂടിയേ കഴിയൂ. അതുണ്ടാവണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു

യു കെ കുമാരന്‍,ബി രാജീവന്‍,എം എന്‍ കാരശ്ശേരി,കല്‍പ്പറ്റ നാരായണന്‍ ,അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്,സാവിത്രി രാജീവന്‍,കെ സി ഉമേഷ്ബാബു ,വി എസ് അനില്‍കുമാര്‍,സി ആര്‍ നീലകണ്ഠന്‍,ഉമര്‍ തറമേല്‍,സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്,ആര്‍ടിസ്റ്റ് ചന്ദ്രശേഖരന്‍ ,ആസാദ്,കെ കെ സുരേന്ദ്രന്‍,പി ഇ ഉഷ,ഡി പ്രദീപ്കുമാര്‍,കെ എസ് ഹരിഹരന്‍,ശാലിനി വി എസ്,എന്‍ പി ചെക്കുട്ടി,വി കെ സുരേഷ്,എം സുരേഷ്ബാബു,ജ്യോതി നാരായണന്‍,ജലജ മാധവന്‍,എന്‍ വി ബാലകൃഷ്ണന്‍,ദീപക് നാരായണന്‍,രവി പാലൂര്‍,വേണുഗോപാലന്‍ കുനിയില്‍,ജോസഫ് സി മാത്യു എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

 

എഐസിസി പുനസംഘടനയില്‍ രമേശ് ചെന്നിത്തലക്ക് ഒരു അതൃപ്ത്തിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

പുതുപ്പള്ളി: എഐസിസി പുനസംഘടനയില്‍ രമേശ് ചെന്നിത്തലക്ക് ഒരു അതൃപ്ത്തിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാവരുടെയും രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ടെന്നും മാധ്യമങ്ങള്‍ അതൃപ്ത്തിയുണ്ടാക്കേണ്ടതില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കൂടുതല്‍ സ്ഥാനങ്ങളില്‍ ഇരുന്നയാളാണ് രമേശ് ചെന്നിത്തല എഐസിസി പുനസംഘടനയില്‍ വലിയ സന്തോഷമുണ്ടെന്നും വിഡി സതീശന്‍ കൂട്ടിചേര്‍ത്തു. എകെ ആന്റണി ഇല്ലാത്ത ഒരു വര്‍ക്കിംഗ് കമ്മിറ്റിയെ കുറിച്ച് ആലോചിക്കാനാവില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.എന്നാല്‍ രമേശ് ചെന്നിത്തലയാകട്ടെ പുനസംഘടനയില്‍ കടുത്ത അതൃപ്തിയില്ലാണ്. ഇപ്പോഴുള്ളത് 19 വര്‍ഷം മുന്‍പുള്ള സ്ഥാനമാണെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി. രണ്ട് വര്‍ഷമായി പദവികളില്ലെന്നും ഒരു ചര്‍ച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നുമുള്ള പരാതി രമേശ് ചെന്നിത്തലക്കുണ്ട്. ഈ കാര്യത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട് പക്ഷേ തന്റെ വികാരം പാര്‍ട്ടിയെ അറിയിക്കും എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.

കേരളത്തില്‍ നിന്ന് കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവര്‍ത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായിയാണ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പപ്പെടുത്തിയിരിക്കുന്നത്. ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കരുത് എന്ന വികാരം നേതൃത്വത്തില്‍ ശക്തമായതാണ് രമേശ് ചെന്നിത്തലക്ക് വിനയായത്. കെസി വേണുഗോപാലും ശശി തരൂരും രമേശ് ചെന്നിത്തലയും ഒരുമിച്ച് പ്രവര്‍ത്തകസമിതിയിലേക്ക് എത്തിയാല്‍ ഒരേ സമുദായത്തില്‍ നിന്നും മൂന്ന് പേര്‍ പ്രവര്‍ത്തകസമിതിയിലേക്ക് എത്തുമെന്നുള്ളതുകൊണ്ടാണ് രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതവായി മാത്രം പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

സുരക്ഷാ വടം കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കെട്ടിയ വടം കഴുത്തില്‍...

Free Slot Games and Video Slots For Your iPhone – How to Increase Your Chances of Winning

Sweepstakes casinos have long been a favourite way of...

Free Slots No Download No Enrollment: Delight In Immediate Video Gaming without Trouble

In to Pagina apuestas csgoday's busy electronic age, online...

Free Slots: No Download or Enrollment, Simply Fun and Enjoyment

Are you a fan of gambling establishment games and...