കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച, അന്തിമ തീരുമാനമാകാതെ 3 മണ്ഡലങ്ങള്‍, രാത്രി വൈകിയും യോഗം

തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച ദില്ലിയില്‍ നടന്നേക്കും.സ്‌ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ ചര്‍ച്ചക്കായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ദില്ലിയിലെത്തും. രാഹുല്‍ ഗാന്ധിയടക്കം 15 സിറ്റിംഗ് എംപിമാരുടെ പേരാണ് പട്ടികയിലുള്ളത്. വ്യാഴാഴ്ച വൈകി തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ചര്‍ച്ച ചെയ്തത്. ആലപ്പുഴ, കണ്ണൂര്‍, വയനാട് സീറ്റുകളില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

വയനാട്, കണ്ണൂര്‍, ആലപ്പുഴ സീറ്റുകളിലും ആശയകുഴപ്പം തുടരുകയാണ്. വയനാട്ടില്‍ അഭിപ്രായം പറയേണ്ടത് രാഹുല്‍ ഗാന്ധിയാണ്. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെ രാഹുല്‍ മത്സരിക്കുന്നതിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ അന്തിമ തീരുമാനം ആലോചിച്ചാവും. തെറ്റില്ലെന്നാണ് നിലവിലെ കോണ്‍ഗ്രസിന്റെ അഭിപ്രായം. രാഹുല്‍ മത്സരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം.

കണ്ണൂരില്‍ സുധാകരന്‍ ഉണ്ടെന്നും ഇല്ലെന്നും പ്രചരിക്കുന്നുണ്ട്. മത്സരിക്കണമെന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ്. കെപിസിസി പ്രസിഡണ്ട് സ്ഥാനം ഒഴിയേണ്ടി വരുമെന്നതിനാല്‍ സുധാകരന് നേരിയ വിമുഖതയുണ്ട്. അനുയായിയെ പിന്‍ഗാമിയാക്കണമെന്ന് ആവശ്യപ്പെട്ടാലും പാര്‍ട്ടി അംഗീകരിക്കണമെന്നില്ല.

ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിക്കാന്‍ തയ്യാറാണ്. ഹൈക്കമാന്‍ഡ് പക്ഷേ ഇതുവരെ അനുമതി നല്‍കിയില്ല. ഇക്കാര്യത്തിലും തീരുമാനം ആകാത്തതിനാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് ആഴത്തിലുള്ള ആലോചന പാര്‍ട്ടിക്ക് നടത്താനും കഴിയുന്നില്ല. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും വീണ്ടും മത്സരിക്കുന്നതിലും പാര്‍ട്ടിയില്‍ ഭിന്നഭിപ്രായമുണ്ട്. 9 തവണ മത്സരിച്ച കൊടിക്കുന്നിലിനെ മാറ്റുന്നതാകും നല്ലതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ജയ സാധ്യത ചൂണ്ടിക്കാട്ടി, പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കും കുരുക്കുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം

തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം. കേന്ദ്രത്തില്‍ നിന്ന് 4000 കോടി എത്തിയതോടെ ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് ട്രഷറി കരകയറി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇത്തവണ വൈകില്ല. 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നല്‍കാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി.

അതേ സമയം, പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയിരിക്കുകയാണ്. മാര്‍ച്ച് 1 മുതല്‍ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയര്‍ന്ന പലിശ നിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തില്‍നിന്ന് 7.5 ശതമാനമാക്കി ഉയര്‍ത്തി. ഇത് ഇന്നുമുതല്‍ നടപ്പില്‍ വരും.

 

സമാപനത്തിലും ‘സമരാഗ്‌നി’യില്‍ അമളി; ദേശീയഗാനം തെറ്റിച്ചുപാടി പാലോട് രവി, സി.ഡി ഇടാമെന്ന് സിദ്ദിഖ്

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച ‘സമരാഗ്‌നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തില്‍ ദേശീയഗാനം തെറ്റിച്ച് പാടി ഡിസിസി അധ്യക്ഷന്‍ പാലോട് രവി. അമളി പറ്റിയത് തിരിച്ചറിഞ്ഞ ടി. സിദ്ദിഖ് എം.എല്‍.എ ഉടന്‍ തന്നെ ഇടപെട്ട് ‘പാടല്ലേ’ എന്ന് പറഞ്ഞു. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു സംഭവം.

മൈക്കിനടുത്തേക്ക് വന്ന് ദേശീയഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് ഇടപെടുകയും സി.ഡി. ഇടാമെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ, ആലിപ്പറ്റ ജമീല വന്ന് ദേശീയഗാനം തിരുത്തിപാടുകയായിരുന്നു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയഗാനം തെറ്റിച്ചുപാടിയത്. നേതാക്കളായ ശശി തരൂര്‍ എം.പി., രമേശ് ചെന്നിത്തല, ദീപ ദാസ് മുന്‍ഷി, കെ. സുധാകരന്‍, വി.ഡി. സതീശന്‍ എന്നിവരും സന്നിഹിതരായിരുന്നു.

അതേസമയം, സമരാഗ്‌നി സമാപന വേദിയില്‍ നിന്നും പ്രവര്‍ത്തകര്‍ നേരത്തെ പിരിഞ്ഞതില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സാധാകരന്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. മുഴുവന്‍ സമയം ഇരിക്കാനാകുന്നില്ലെങ്കില്‍ എന്തിനാണ് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍, പ്രവര്‍ത്തകര്‍ ക്ഷീണിതരാണെന്നും പ്രസിഡന്റിന് അക്കാര്യത്തില്‍ ഒരു വിഷമം വേണ്ടെന്നും വി.ഡി. സതീശന്‍ സുധാകരനെ തിരുത്തി. നമ്മുടെ പ്രവര്‍ത്തകരല്ലേയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 25.50 രൂപ കൂടി. വില വര്‍ധന മാര്‍ച്ച് ഒന്നിന് നിലവില്‍വന്നു. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ മാസവും വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു. 14 രൂപയായിരുന്നു കൂടിയിരുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ്: രണ്ടു മണ്ഡലങ്ങളില്‍ മോദിയെ മത്സരിപ്പിക്കാന്‍ ബിജെപി നേതൃത്വം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന കാര്യം പരിഗണിച്ച് ബിജെപി നേതൃത്വം. ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മണ്ഡലമായി തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലമാണ് പരിഗണിക്കുന്നത്. രാമേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് രാമനാഥപുരം.

അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിന് മുമ്പ് മോദി രാമേശ്വരം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വഡോദരയിലും വാരാണസിയിലും മത്സരിച്ചിരുന്നു.
2019ല്‍ വാരാണസിയില്‍ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുമെന്നാണ് വിവരം. ദക്ഷിണേന്ത്യയില്‍ കൂടി കൂടുതല്‍ സീറ്റുകള്‍ നേടുന്നതിന് മോദിയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് രണ്ടു സീറ്റുകളില്‍ മത്സരിക്കാനുള്ള സാധ്യത തേടുന്നത്. ബിജെപിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയാകുന്നതോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് മോദി മത്സരിക്കുമെന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യം തള്ളിയിരുന്നു. രണ്ടു സീറ്റുകളില്‍ മോദി മത്സരിക്കുകയാണെങ്കില്‍ രണ്ടാമത്തെ മണ്ഡലമായി രാമനാഥപുരം പരിഗണിച്ചൂകൂടെയെന്ന് പലരും ചോദിച്ചിരുന്നതായി നേരത്തെ തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്നായിരുന്നു അന്ന് ബിജെപി നേതൃത്വം ബിജെപി തമിഴ്‌നാട് ഘടകത്തെ അറിയിച്ചിരുന്നത്.

കഴിഞ്ഞ നാല് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നിലും ഡിഎംകെയാണ് ജയിച്ചത്. ഡിഎംകെയുമായി സഖ്യത്തിലുള്ള മുസ്ലീം ലീഗാണ് ഇവിടെ വിജയിച്ചത്. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാ നവാസ് കനി ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് രാമനാഥപുരം. കേരളത്തിന് പുറത്ത് മുസ്ലീം ലീഗിനുള്ള ഏക ലോക്‌സഭ സീറ്റാണ് രാമനാഥപുരം.രാമനാഥപുരം ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആറു നിയമസഭ മണ്ഡലങ്ങളില്‍ നാലില്‍ ഡിഎംകെയും രണ്ട് സീറ്റില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചിരിക്കുന്നത്.

‘ദേവി ക്ഷേത്രം ദേവസ്വം ബോര്‍ഡ് തല്‍ക്കാലം ഏറ്റെടുക്കണ്ട’, നീക്കം സുപ്രീം കോടതി സ്റ്റേ ചെയ്തു

 

തൃശൂര്‍ വടക്കേക്കാട് കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം സുപ്രീം കോടതി താത്കാലികമായി തടഞ്ഞു. ക്ഷേത്രത്തിലേക്ക് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് എതിരെ കപ്ലിയങ്ങാട് ദേവി ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റി എം ദിവാകരന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ സുപ്രീം കോടതി മലബാര്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സുപ്രീം കോടതിയുടെ നടപടി മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടിയായി. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പി.എന്‍ രവീന്ദ്രന്‍, അഭിഭാഷകനായപി എസ് സുധീര്‍ എന്നിവര്‍ ഹാജരായി. ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച കേസ് സിവില്‍ കോടതിയുടെ പരിഗണനയിലാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

സിദ്ധാര്‍ത്ഥിന്റെ മരണം; കീഴടങ്ങിയ എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, 8 പേര്‍ ഒളിവില്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മര്‍ദ്ദനത്തെയും ആള്‍ക്കൂട്ട വിചാരണയെയും തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണം പത്തായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.

 

സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥിനെതിരെ നടന്നത്. ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്.

ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാര്‍ത്ഥി പ്രതിനിധി കൂടിയാണ് അറസ്റ്റിലായ അരുണ്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ശരിവക്കുന്ന തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്.

 

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിനെതിരെ മരണശേഷം ലഭിച്ച പരാതി കെട്ടിച്ചമച്ചതെന്ന് സംശയം

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിനെതിരെ മരണശേഷം ലഭിച്ച പരാതി കെട്ടിച്ചമച്ചതെന്ന് സംശയം. ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെതിരെ കോളേജിന് പരാതി കിട്ടിയത്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ഇന്റേര്‍ണല്‍ കംപ്ലെയ്ന്റ്‌സ് കമ്മറ്റിക്ക് പരാതി കൈമാറിയത് 20നാണ്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ മരണശേഷം ലഭിച്ച ഈ പരാതി കെട്ടിച്ചമച്ചതെന്നാണ് സംശയം ഉയരുന്നത്. ഫെബ്രുവരി 14ന് ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആരോപണം.

 

ഈ സംഭവത്തിന്റെ പേരിലാണ് സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയതും മര്‍ദിച്ചതും. സിദ്ധാര്‍ഥന്‍ മരിച്ചിട്ടും പരാതി കമ്മിറ്റി പരിശോധിക്കുകയായിരുന്നു. എന്നാല്‍ ആരോപിതനായ സിദ്ധാര്‍ത്ഥിന് നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ഐസിസി റിപ്പോര്‍ട്ട്. അതേസമയം, വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണം പത്തായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്.

സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥിനെതിരെ നടന്നത്. ഹോസ്റ്റല്‍ നടുമുറ്റത്ത് വെച്ചായിരുന്നു സിദ്ധാര്‍ത്ഥിനെതിരെ ആള്‍ക്കൂട്ട വിചാരണ നടന്നത്. ആരും സഹായത്തിന് എത്താത്ത നിസ്സഹായതയിലായിരുന്നു സിദ്ധാര്‍ത്ഥ്. അടുത്ത സുഹൃത്തുക്കളാരും സഹായത്തിനെത്തിയിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്.

ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാര്‍ത്ഥി പ്രതിനിധി കൂടിയാണ് അറസ്റ്റിലായ അരുണ്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ശരിവക്കുന്ന തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

The Top Mobile Online Casino: A Total Guide for Gamblers

With the rapid improvement of modern technology, the gaming...

No Betting Gambling Enterprise Benefits: What You Need to Know

Welcome to our thorough guide on no wagering casino...

Recognizing Gestational Diabetic Issues: Reasons, Symptoms, and also Treatment

Gestational diabetic issues is a temporary problem that impacts...

Préstamo 50 euros trick DNI: Una opción rápida y conveniente

En la actualidad, existen muchas opciones para obtener prestamos...