വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കാൻ ശ്രമം, ബഷീർ ദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിവാദ പരാമർശം

ചാലപ്പുറം ഗവണ്മെന്റ് ഗണപത് ബോയ്സ് ഹൈസ്‌കൂളിൽ ഒരു ക്വിസ് മത്സരം നടത്തിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബഷീർ ദിനത്തോടനുബന്ധിച്ചു നൽകിയ ചോദ്യാവലിയിൽ ബേപ്പൂർ സുൽത്താനെ തീവ്രവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം നടന്നുവെന്നാണ് ജമാൽ കൊച്ചങ്ങാടി എന്ന മുതിർന്ന എഴുത്തുകാരൻ പറയുന്നത്.ബഷീർ തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിൽ ഏതു തൂലികാനാമത്തിലാണ് ലേഖനങ്ങൾ എഴുതിയത് ? എന്നായിരുന്നു വിദ്യാർത്ഥികൾക്ക് ബഷീർ ദിനത്തിൽ നൽകിയ ചോദ്യാവലിയിലെ വിവാദ പരാമർശം. എന്നാൽ ഉജ്ജീവനം ഒരിക്കലും ഒരു തീവ്രവാദ പത്രമായിരുന്നില്ലെന്നും, ബഷീർ ജയിൽവാസത്തിന് ശേഷം ഭഗത് സിംഗിന്റെ ആശയങ്ങളോട് ഇഷ്ടം പ്രകടിപ്പിച്ചതല്ലാതെ ഒരു തീവ്ര ആശയങ്ങളെയും അദ്ദേഹം അനുകൂലിച്ചിരുന്നില്ലെന്നും, ഉജ്ജീവനത്തിന്റെ പ്രസാധകൻ പി എ സൈനുദ്ധീൻ നൈനയുടെ മകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി പറയുന്നു.‘ജയിൽ മോചിതനാകുമ്പോൾ തന്നെ സ്വാതന്ത്രൃസമരത്തെ കുറിച്ചുള്ള ബഷീറിന്റെ സങ്കൽപ്പങ്ങൾ മാറിയതായും ഭഗത് സിംഗിന്റെ ആശയങ്ങൾ അതിൽ സ്വാധീനം ചെലുത്തിയതായും ഓർമ്മയുടെ അറകളിൽ ബഷീർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉജ്ജീവനം ഏതെങ്കിലും ഒരു തീവ്രവാദി സംഘടനയുടെ മുഖപത്രമായിരുന്നുവെന്ന് എവിടെയും കണ്ടിട്ടില്ല. പത്രത്തിൽ വരുന്ന തീപ്പൊരിലേഖനങ്ങൾ സഹ പത്രാധിപരായ ദിവാകരനുമായി സൈക്കിളിൽ കൊച്ചി മുഴുവൻ സഞ്ചരിച്ച് ചുമരുകളിൽ പതിക്കുക പതിവായിരുന്നു. അക്കാലത്ത് തന്റെ നേതൃത്വത്തിൽ സ്ക്കൂൾ കുട്ടികളുടെ ഒരു വാനര സംഘടന പ്രവർത്തിച്ചിരുന്നുവെന്ന് തമാശയായി ബഷീർ പറയുന്നുണ്ടെന്ന് മാത്രം. അതൊരു തീവ്രവാദി സംഘടനയാണെന്ന ധ്വനി എവിടെയും കണ്ടിട്ടില്ല’, ജമാൽ കൊച്ചങ്ങാടി പങ്കുവച്ച ഫേസ്‍ബുക് കുറിപ്പിൽ പറയുന്നു.

Indian Photographer Punalur Rajan’s photographs of famous people

ആർക്കാണ് വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കിയിട്ട് പ്രയോജനമുള്ളത്? മലയാള സാഹിത്യത്തെ ഇത്രത്തോളം സമ്പന്നമാക്കിയ ബേപ്പൂർ സുൽത്താനെ എന്തിന്റെ പേരിലാണ് ഒരു തീവ്ര ആശയത്തോട് കൂട്ടിക്കെട്ടുന്നത്. ബി.സി.ആർ. എന്നോ മറ്റൊ പറയുന്ന സംസ്ഥാന സർക്കാരിന്റെ മെഷനറിയാണ് ചോദ്യാവലി തയ്യാറാക്കിയതെന്ന് ബന്ധപ്പെട്ട അധ്യാപകൻ പറഞ്ഞിട്ടുണ്ടെന്ന് ജമാൽ കൊച്ചങ്ങാടി പറയുന്നു.

ഒരു സർക്കാർ സംവിധാനത്തിൽ നിന്ന് തന്നെ ഇത്തരത്തിൽ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തിരുത്തേണ്ടതുണ്ട്. അതല്ല ബഷീർ എന്ന എഴുത്തുകാരനെയും നന്മ മാത്രമുള്ള മനുഷ്യനെയും അയാളുടെ പേര് നോക്കി മതം നോക്കി തീവ്രവാദിയാക്കാനാണ് ശ്രമമെങ്കിൽ അത് പൂർണ്ണമായും എതിർക്കപ്പെടേണ്ടതുണ്ട്. ബ്രിട്ടീഷുകാർക്ക് വേണ്ടി മാത്രം നിലകൊണ്ട സവർക്കറെ സ്വതന്ത്ര സമര സേനാനിയായി പ്രഖ്യാപിച്ച മാലയിട്ട പൂജിക്കുന്ന രാജ്യത്ത് ബഷീറിനെതിരെയുള്ള ഈ നീക്കം കേരള വിദ്യാഭ്യാസ വകുപ്പും മറ്റ് അധികൃതരും തിരുത്തണം. വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയെ പോലും സ്വതന്ത്ര സമര സേനാനികളിൽ നിന്ന് വെട്ടി മാറ്റിയ കേന്ദ്ര നിലപാടുകൾക്ക് സമാനമാകരുത് ഒരിക്കലൂം കേരളത്തിന്റെ നിലപാടുകൾ.

ജമാൽ കൊച്ചങ്ങാടിയുടെ ഫേസ്ബുക് കുറിപ്പുകൾ

ബഷീറിനെ തീവ്രവാദി
ആക്കുന്നതാരാണ്?

കോഴിക്കോട് ഒരു ഹൈസ്ക്കൂളിൽ പഠിക്കുന്ന പേരമകൻ ഉസൈർ ശബീബ് ഇന്നലെ വീട്ടിൽ വന്നത് ഒരു ചോദ്യാവലിയുമായാണ്. അതാര് തയ്യാറാക്കിയതാണെന്നറിയില്ല.

അതിലെ ഒരു ചോദ്യമാണിത് : ബഷീർ തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിൽ ഏതു തൂലികാനാമത്തിലാണ് ലേഖനങ്ങൾ എഴുതിയത് ? ഉത്തരവുമുണ്ട് : പ്രഭ, ഉത്തരം ശരിയായിരിക്കാം. എന്നാൽ നിഷ്ക്കളങ്കമെന്ന് തോന്നുന്ന ഈ ചോദ്യം ഉയർത്തുന്ന ഒരു ആരോപണമുണ്ട്. ഒരു തീവ്രവാദ സംഘടനയുടെ മുഖപത്രമായിരുന്നു ഉജ്ജീവനം എന്നതാണത്. അത് ശരിയാണൊ എന്ന ഉപചോദ്യം ഇവിടെ ഉയരുന്നു. ഈ ഉജ്ജീവനത്തിന്റെ പ്രസാധകനായ പി.എ. സൈനുദ്ദീൻ നൈനായുടെ പേരക്കുട്ടിയാണ് താൻ എന്നൊക്കെ ഉസൈർ മനസ്സിലാക്കി തുടങ്ങുന്നതേയുള്ളു.

ഇവിടെ ഉജ്ജീവനത്തിന്റെ പ്രസാധകനായ സൈനുദ്ദീൻ നൈനയും പത്രാധിപരായ ബഷീറും ചേർന്ന് പത്രം തുടങ്ങാനുണ്ടായ സാഹചര്യം വിശദീകരിക്കേണ്ടതുണ്ട്.

വൈക്കത്തു നിന്നു വൈക്കം മുഹമ്മദ് ബഷീറും കൊച്ചിയിൽ നിന്ന് സൈനുദ്ദീൻ നൈനയും കോഴിക്കോട്ട് എത്തിയാണ് 1930 ൽ മുഹമ്മദ് അബ്ദുർ റഹ്മാന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കുന്നത്. എന്റെ പിതാവ് സൈനുദ്ദീൻ നൈനയുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളു എന്ന് ഇ.മൊയ്തു മൗലവി ആത്മകഥയിൽ പറയുന്നുണ്ട്. നേരിട്ട് എന്നെ കാണുമ്പോഴെല്ലാം ആ ത്യാഗത്തെ കുറിച്ച് വികാരവായ്പ്പോടെ അദ്ദേഹം ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു.

സമരത്തിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയപ്പോഴാണ് ബഷീറും നൈനയും പരിചയപ്പെടുന്നത്. ആ ജയിൽ ജീവിതത്തെപ്പറ്റി ഓർമ്മയുടെ അറകളിൽ വിശദമായും സരസമായും ബഷീർ എഴുതിയിട്ടുമുണ്ട്. ആ ഘട്ടത്തിലാണ് ജയിൽ മോചിതരായി നാട്ടിൽ ചെന്നാൽ ഒരു പത്രം തുടങ്ങണമെന്ന് ഇരുവരും ചേർന്ന് തീരുമാനിക്കുന്നത്.

സഹോദരൻ അയ്യപ്പന്റെ ഒരു കവിതയുടെ പേരാണ് പത്രത്തിന് നൽകിയത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം മൗലവി തമ്മിലുണ്ടായിരുന്നത് പോലെ ഒരു ബന്ധമാണ് ഉജ്ജീവനത്തിന്റെ പത്രാധിപരും പ്രസാധകനും തമ്മിലുണ്ടായിരുന്നത്. ബാപ്പ വേറെയും പത്രം നടത്തി പരിചയമുള്ളയാളായിരുന്നു. എന്നാൽ അദ്ദേഹം തന്റെ പത്രാധിപർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി. പശ്ചിമകൊച്ചിയിൽ നിന്നാണ് ഉജ്ജീവനം പ്രസിദ്ധീകരിച്ചിരുന്നത്.

ജയിൽ മോചിതനാകുമ്പോൾ തന്നെ സ്വാതന്ത്രൃസമരത്തെ കുറിച്ചുള്ള ബഷീറിന്റെ സങ്കൽപ്പങ്ങൾ മാറിയതായും ഭഗത് സിംഗിന്റെ ആശയങ്ങൾ അതിൽ സ്വാധീനം ചെലുത്തിയതായും ഓർമ്മയുടെ അറകളിൽ ബഷീർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉജ്ജീവനം ഏതെങ്കിലും ഒരു തീവ്രവാദി സംഘടനയുടെ മുഖപത്രമായിരുന്നുവെന്ന് എവിടെയും കണ്ടിട്ടില്ല. പത്രത്തിൽ വരുന്ന തീപ്പൊരിലേഖനങ്ങൾ സഹ പത്രാധിപരായ ദിവാകരനുമായി സൈക്കിളിൽ കൊച്ചി മുഴുവൻ സഞ്ചരിച്ച് ചുമരുകളിൽ പതിക്കുക പതിവായിരുന്നു. അക്കാലത്ത് തന്റെ നേതൃത്വത്തിൽ സ്ക്കൂൾ കുട്ടികളുടെ ഒരു വാനര സംഘടന പ്രവർത്തിച്ചിരുന്നുവെന്ന് തമാശയായി ബഷീർ പറയുന്നുണ്ടെന്ന് മാത്രം. അതൊരു തീവ്രവാദി സംഘടനയാണെന്ന ധ്വനി എവിടെയും കണ്ടിട്ടില്ല.

പത്രാധിപർ പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നു എന്ന് മനസ്സിലാക്കിയ പ്രസാധകനാണ് അദ്ദേഹത്തെ നാടുവിടാൻ പ്രേരിപ്പിക്കുന്നത്. പത്തു വർഷത്തോളം നീണ്ട ഈ ഭാരതപര്യടനത്തിലെ പല അനുഭവങ്ങളും കൊച്ചിയിലെ ഉജ്ജീവനകാല ജീവിതവും ബഷീറിന്റെ സർഗ്ഗാത്മക ജീവിതത്തിന്ന് ഊർജ്ജം പകർന്നിട്ടുണ്ട്. ധർമ്മരാജ്യം, പട്ടത്തിന്റെ പേക്കിനാവ് തുടങ്ങിയ രാഷ്ട്രീയരചനകളെ ഫാഷിസ്റ്റ് കാലത്തെ ബഷീർ എന്ന ലേഖനത്തിൽ ബഷീർ ദ മാൻ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായ എം.എ.റഹ്മാൻ വിവരിക്കുന്നുണ്ട്.
ഇക്കാലമത്രയും അന്വേഷിച്ചിട്ടും ഉജ്ജീവനത്തിന്റെ ഒരു കോപ്പി കണ്ടുകിട്ടിയിട്ടില്ല. അടുത്ത കാലത്ത് ബ്രിട്ടനിൽ പോയപ്പോൾ ബഹുമാന്യ സുഹൃത്ത് ഡോ.എം.എൻ.കാരശ്ശേരി, എന്റെ അപേക്ഷ മാനിച്ച് ലണ്ടൻ ലൈബ്രറിയിൽ പോലും തിരച്ചിൽ നടത്തി നിരാശനാവുകയായിരുന്നു.

ചോദ്യാവലി തയ്യാറാക്കിയത് സ്ക്കൂൾ അധികാരികളല്ല. പുറത്ത് നിന്നയച്ചു കൊടുത്തതാണ്. അത് തയ്യാറാക്കിയത് ആരായാലും ഉജ്ജീവനം പ്രസിദ്ധീകരിച്ച തീവ്രവാദ സംഘടന ഏതെന്ന് വ്യക്തമാക്കാൻ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ നാളെ അത് ഭീകര സംഘടനയായി മാറും. ബഷീറും സൈനുദ്ദീൻ നൈനയും ഭീകരരായി ചിത്രീകരിക്കപ്പെടും.അത് തടയാൻ സാംസ്ക്കാരിക കേരളം ശബ്ദമുയർത്തേണ്ടതുണ്ട്. ഇന്ന് എല്ലായിടങ്ങളിലും ബഷീർ ഓർമ്മദിനങ്ങൾ നടക്കുന്നുണ്ടല്ലൊ അവിടെയെല്ലാം പ്രതിഷേധം ഉയരണം.

ജമാൽ കൊച്ചങ്ങാടി
2023 ജൂലായ് 5

വിദ്യാഭ്യാസ വകുപ്പ്
ഇടപെടണം.

ബഷീറിനെ തീവ്രവാക്കുന്നതാര് എന്ന എന്റെ മുഖ പുസ്തകക്കുറിപ്പിന് നിങ്ങൾ നൽകിയ പിന്തുണ ആവേശകരമാണ്. ചില ഓൺലൈൻ ചാനലുകളും വാർത്തയെ പിന്തുടർന്നിട്ടുണ്ട്. എല്ലാവർക്കും നന്ദി, സ്നേഹം.

ബോധപൂർവ്വമായാലും അല്ലെങ്കിലും സ്ക്കൂൾക്കുട്ടികളുടെ മനസ്സിലേയ്ക്ക് ഒളിച്ചുകടത്തുന്ന വസ്തുതാപരമല്ലാത്ത ഒരു വാക്കുപോലും വലിയ അപകടം ചെയ്യുമെന്നതാണ് സത്യം. കോഴിക്കോട്ടെ ഒരു സ്ക്കൂളിൽ മാത്രമല്ല ഈ ചോദ്യാവലി വിതരണം ചെയ്തിട്ടുള്ളത്. കേരളത്തിൽ എല്ലായിടത്തും ഇത് പ്രചരിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഉജ്ജീവനത്തിന്റെ പ്രസാധകർ തീവ്രവാദ സംഘടന എന്നതിന് പകരം വെറും സംഘടനയെന്നാണ് കാണുന്നത്. ആ പത്രം ഒരു സംഘടനയും നടത്തിയ പത്രമല്ല. രണ്ടു പേർ മാത്രമാണ് അതിന്റെ ഉത്തരവാദികൾ – പത്രാധിപരായ ബഷീറും പ്രസാധകനായ സൈനുദ്ദീൻ നൈനയും. അവരെ സംശയത്തിന്റെ കുന്തമുനയിൽ നിർത്തുന്ന ഏതൊരു നീക്കവും എതിർക്കപ്പെടേണ്ടതാണ്. അല്ലെങ്കിൽ ആ സംഘടന വളർന്ന് ആഗോളാന്തരഭീകര സംഘടനയാകും.
പ്രത്യേകിച്ച് ഫാസിസ്റ്റ് കിച്ചണിൽ വെറുപ്പ് വേവിച്ചെടുക്കുന്ന ഇക്കാലത്ത്.

ബി.സി.ആർ. എന്നോ മറ്റൊ പറയുന്ന സംസ്ഥാന സർക്കാരിന്റെ മെഷനറിയാണ് ചോദ്യാവലി തയ്യാറാക്കിയതെന്ന് ബന്ധപ്പെട്ട അധ്യാപകൻ പറയുന്നു. അത് ശരിയാണെങ്കിൽ വിദ്യാഭ്യാസ വകുപ്പിന് വലിയ ഉത്തരവാദിത്തമുണ്ട്. സർക്കാർ അടിയന്തിരമായി ഇടപെടണം. പൊതു സമൂഹത്തിന്റെ ജാഗ്രതയും പിന്തുണയും പ്രതീക്ഷിക്കുന്നു.

വാർത്തകൾ തുടർന്നു വായിക്കാം

തലസ്ഥാനമാക്കണ്ട സാർ കൊച്ചിയിലെ ഈ വെള്ളമൊന്ന് വറ്റിച്ചു തന്നാൽ മതി: കൊച്ചി വെള്ളത്തിൽ

കേരളത്തിൽ കാലവർഷം വീണ്ടും പിടിമുറുക്കുകയാണ്. പല മേഖലകളിലും വെള്ളം കയറിത്തുടങ്ങി, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കടലാക്രമണം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദൈവത്തിന്റെ സ്വന്തം നാടിന്റെ അവസ്ഥ ഇതാണ്. പ്രധാനപ്പെട്ട നഗരങ്ങളിൽ പോലും വെള്ളം കയറുമ്പോൾ പ്രതിസന്ധികളുടെ പുതിയ കാലഘട്ടമാണ് ഉടലെടുത്തിരിക്കുന്നത്. യഥാർത്ഥത്തിൽ കേരളം ഇത്തരത്തിൽ ഒരവസ്ഥയിലേക്ക് നീങ്ങാൻ കാരണം എന്താണ്. വ്യവസായ നഗരമായ കൊച്ചി ഓരോ മഴക്കാലത്തും വെള്ളക്കെട്ടുകൾ കൊണ്ട് ദുരിത പൂർണ്ണമായ ജീവിതമാണ് ജനങ്ങൾക്ക് സമ്മാനിക്കുന്നത്. കുത്തിയൊലിച്ചു പോകുന്ന വെള്ളം പാടത്തോ പറമ്പിലോ അല്ല നഗരത്തിന്റെ ഹൃദയഭാഗങ്ങളിലാണ് എന്നത് കൊച്ചിയിലെ മഴക്കാല ജീവിതത്തിന്റെ കെടുതികളെ വിളിച്ചു കാട്ടുന്നു.

കൊച്ചിയുടെ ഏറ്റവും വലിയ പോരായ്മ ഇവിടുത്തെ ചതുപ്പു നിലങ്ങളിൽ ദിനം പ്രതി ഉയർന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളാണ്. ഡ്രൈനേജ് സിസ്റ്റങ്ങളിലെ അപാകതയാണ് കൊച്ചിയിലെ വെള്ളക്കെട്ടുകൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മഴക്കാലത്തിന് മുൻപ് ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിൻറെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം എന്ന് സർക്കാർ നിർദ്ദേശം ഉണ്ടെങ്കിലും അത് എത്ര ഇടങ്ങളിൽ കൃത്യമായി പാലിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള തെളിവുകൾ ഒന്നും എവിടെയും ഇതുവരെയ്ക്കും രേഖപ്പെടുത്തിയിട്ടില്ല. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലാണ് വെള്ളക്കെട്ടുകളുടെ പതിവ് കാഴ്ചകൾ ഓരോ മഴക്കാലത്തും കാണാൻ സാധിക്കുന്നത്.

ഒന്നോ രണ്ടോ മണിക്കൂറുകൾ മഴ പെയ്താൽ കൊച്ചിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. കൊച്ചിയിൽ ആദ്യം വെള്ളം കയറുന്നത് യാത്രക്കാരുടെ ആശ്രയമായ കെ എസ് ആർ ടി സി ബസ്റ്റാന്റിൽ തന്നെയാണ്. ഇത് വലിയ രീതിയിലാണ് സാധാരണക്കാരായ യാത്രക്കാരെ ബാധിക്കാറുള്ളത്. ദിവസ വേതനത്തിന് ജോലിക്ക് പോകുന്നവരും മറ്റുമായി പലരും കെഎസ് ആർ ടി സിയെ ആശ്രയിക്കാറുണ്ട്. എന്നാൽ മഴ കനത്താൽ സ്റ്റാൻഡിലേക്ക് കയറുന്നത് ബുദ്ധിമുട്ടാണ്. എലികളും മറ്റും ധാരാളമുള്ള ഈ പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കാറുണ്ട്.

കൃത്യമായ നാഗരാസൂത്രണം ഇല്ല എന്നത് തന്നെയാണ് കൊച്ചിയിലെ ഈ വെള്ളക്കെട്ടുകളുടെ പ്രധാന കാരണം. മഴവെള്ളം ഒഴുകിപ്പോകാൻ വേണ്ട ഡ്രൈനേജ് സംവിധാനങ്ങൾ ഒന്നും തെന്നെ ജലത്തെ പുറം തള്ളുന്നതല്ലാതെ ഒഴുക്കിക്കളയാൻ സഹായിക്കുന്നില്ല. കൊച്ചിയിൽ പലയിടത്തും കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് ഭക്ഷ്യ മാലിന്യങ്ങൾ ഒഴുകി വരുന്ന വെള്ളത്തിനൊപ്പം രോഗങ്ങളെയും വിതരണം ചെയ്യുന്നുണ്ട്. വർഷങ്ങളായി ഇതേ പ്രശ്നങ്ങൾ കൊച്ചി അഭിമുഖീകരിക്കേണ്ടി വന്നിട്ടും നഗരസഭയുടെ ഭാഗത്തു നിന്ന് വേണ്ട ഇടപെടലുകൾ ഉണ്ടായിട്ടില്ല. മഴക്കാലം വരും ദുരിതങ്ങൾ വരും രോഗങ്ങൾ വരും പക്ഷെ കടലാസുകളിൽ ഒതുങ്ങിയ പദ്ധതികളും പ്രവർത്തനങ്ങളും മാത്രം നടപ്പിലാകില്ല.

കൊച്ചിക്കാർ എന്നും ഈ മലിനജലത്തിലും വെള്ളക്കെട്ടുകളിലും ദുരിതം പേറി ജീവിക്കണമെന്നത് ആരുടെയെങ്കിലും ആവശ്യമാണോ? എന്തുകൊണ്ടാണ് മുൻവർഷങ്ങളിലെ ദുരിത പാഠങ്ങൾ പഠിക്കാതെ സർക്കാരും അധികൃതരും വെള്ളം ഉയർന്നുപൊങ്ങുമ്പോൾ മാത്രം കൊച്ചിയെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നത്. എം പി ഹൈബി ഈഡനോട് ഒരഭ്യർത്ഥനയുണ്ട് ഈ വെള്ളക്കെട്ടുകൾ പരിഹരിച്ചിട്ട് പോരെ സാർ കൊച്ചിയെ തലസ്ഥാനമാക്കുന്നതിനെക്കുറിച്ചൊക്കെ ചർച്ച ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Comment Jouer À 1xbet Pour Les Débutants Au Maro

Comment Jouer À 1xbet Pour Les Débutants Au MarocInstaller...

“1xbet Maroc Apk Télécharger L’application Mobile En Déambulant Androi

"1xbet Maroc Apk Télécharger L'application Mobile En Déambulant AndroidBookmaker...

How many Lung Capillaries Are There?

When it pertains to understanding the human makeup, the...

What is the BRAT Diet plan?

The BRAT diet plan is a well-known dietary method...