കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അബിഗെയ്ൽ സാറയ്ക്കും സഹോദരനും കേരള പോലീസിന്റെ സ്നേഹാദരം.പ്രായത്തിൽ കവിഞ്ഞ പക്വതക്കും ജീവന് വേണ്ടിയുള്ള ചെറുത്തുനിൽപ്പിനുമാണ് കേരളപോലീസ് ഇരുവരെയും ആദരിച്ചത്.
ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചതില്‍ പ്രധാന പിന്തുണ നല്‍കിയത് പൊതുജനങ്ങളാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ആറുവയസുകാരിയും സഹോദരനും ക്യത്യമായ രേഖാ ചിത്രം വരച്ചവരുമാണ് യഥാര്‍ത്ഥ ഹീറോകളെന്നും എഡിജിപി പറഞ്ഞു. നാല് ദിവസം ഉറക്കമില്ലാതെയാണ് പൊലീസ് കേസ് അന്വേഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസവും ഓരോ മണിക്കൂറുകളിലും വിളിച്ച് കേസിന്റെ അന്വേഷണ പുരോഗതികള്‍ ചോദിച്ചറിഞ്ഞിരുന്നെന്നും എഡിജിപി പറഞ്ഞു.
കേരളവർമ്മയിൽ റീകൗണ്ടിങ്ങിൽ വിജയം കരസ്ഥമാക്കി SFI
എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം,മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനിരുദ്ധൻ ജയിച്ചത്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ 896 വോട്ടുകൾക്ക് കെഎസ്യുവിന്റെ ശ്രീക്കുട്ടൻ വിജയിച്ചിരുന്നു.വിജയത്തിന് പിന്നാലെ എസ്.എഫ്.ഐ റീ കൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ റീ കൗണ്ടിങ്ങിൽ എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു.
തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കെ.എസ്.യു കോടതിയെ സമീപിച്ചു. ശേഷം വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ് എഫ് ഐ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കിയ കോടതി അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് വോട്ട് എണ്ണിയതിൽ അപകാതയുണ്ടെന്നും കണ്ടെത്തി.ശേഷമാണ്
ചെയർമാൻ സ്ഥാനാർത്ഥികളും, വിദ്യാർഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേർന്നാണ് വീണ്ടും വോട്ടെണ്ണൽ തീരുമാനിച്ചത്.
നവംബര്‍ ഇരുത്തിയേഴിന് നാല്. മുപ്പത്തിനാണ് കുട്ടിയെ കാണാനില്ലെന്നുള്ള വാര്‍ത്ത പുറത്തുവരുന്നത്. കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് ആറുവയസുകാരിയായ കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ട്യൂഷനു പോയ കുട്ടിയെ കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയെന്നായിരുന്നു വാര്‍ത്ത.
ആരായിരുന്നു പത്മകുമാര്‍…
കാണാതായ കുട്ടിയുടെ ചിത്രം ന്യൂസ് ചാനലുകളില്‍ നിന്ന് എത്തി. കുഞ്ഞിനെ കണ്ടെത്താന്‍ പൊലീസും നാട്ടുകാരും കൈകോര്‍ത്തു. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയെ തിരികെ കിട്ടാന്‍ പണം ആവശ്യപ്പെട്ട് ആദ്യത്തെ ഫോണ്‍ കോള്‍. ഒടുക്കം മോചനദ്രവ്യം 10 ലക്ഷം വരെ എത്തി. രേഖാചിത്രങ്ങള്‍ വരയ്ക്കുകയും,
പൊലീസ് തങ്ങളിലേക്ക് അടുക്കുകയാണെന്ന് മനസിലാക്കിയ പ്രതികള്‍ കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുന്നു. ഒടുവില്‍ കുഞ്ഞിനെ കാണാതായി 21-ാം മണിക്കൂറിലാണ് കുട്ടിയെ കണ്ടെത്തിയെന്നുള്ള വാര്‍ത്ത വരുന്നത്. കുഞ്ഞിനെ കിട്ടിയെങ്കിലും നിരവധി ചോദ്യങ്ങള്‍ ബാക്കിയായി. ആരാണ് തട്ടിക്തകോണ്ടുപോയത്? എന്തിന് വേണ്ടിയാണ് പത്ത് ലക്ഷം രൂപയ്‌ക്കോ വേണ്ടി. അങ്ങനെ നിരവധി ചോദ്യങ്ങള്‍?. മന്ത്രിമാരും രാഷ്ട്രീയപാര്‍ട്ടികളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഇൗ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി. ഒരു സമയം അച്ഛനിലേക്ക് വരെ സംശയത്തിന്റെ മുന നീണ്ടു.
രേഖാചിത്രങ്ങളിലെ പ്രതികള്‍ക്കായി പൊലീസിന്റെ പഴുതടച്ച അന്വേഷണം. ഒടുവില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുന്നു. തെങ്കാശിയില്‍ നിന്നും ഒരു കുടുംബത്തിലെ മൂന്ന് പേര്‍ അറസ്റ്റിലായി.
ഒടുവില്‍ സ്ഥിരീകരിച്ചു ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍ പത്മകുമാറാണ് പ്രതിയെന്ന്. പിടിയിലായ മറ്റുള്ളവര്‍ ഇയാളുടെ ഭാര്യയായ അനിതയും, മകളായ അനുപമയുമാണ്. ഒറ്റപ്പെട്ട ജീവിതമായിരുന്നു പത്മകുമാറിന്. ആരോടും സൗഹൃദം പുലര്‍ത്തിയിരുന്നില്ല. പുറത്ത് ആരുമായിട്ടും അടുപ്പം സൂക്ഷിക്കാത്ത പത്മകുമാറിന്റെ ജീവിതം വീടിനകത്തു തന്നെയായിരുന്നു. ഇയാളാണ് പ്രതിയെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍ ഇപ്പോഴും.
ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്തു പത്മകുമാറിന്റെ വീട്. കംപ്യൂട്ടര്‍ വിദഗ്ധന്‍, ക്രിമിനല്‍ പശ്ചാത്തലമില്ല, വീട്ടില്‍ ഭാര്യയും മകളുമാണ് ഉള്ളത്. കാവലിനായി കുറേ നായ്ക്കള്‍. പത്മകുമാറിന്റെ മാതാവ് ആര്‍ടി ഓഫിസിലെ ഉദ്യോഗസ്ഥയായിരുന്നു. 1993 ല്‍ ടി കെ എം എഞ്ചിനിയറിംഗ് കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആളാണ് പത്മകുമാര്‍. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ പിതാവിന്റെ മരണശേഷമാണു മാതാവിനു ജോലി ലഭിക്കുന്നത്. മാതാവ് ഏതാനും മാസം മുന്‍പു മരിച്ചു. ഏക സഹോദരന്‍ വളരെ മുന്‍പു തന്നെ മരിച്ചിരുന്നു. അയല്‍വാസികളുമായി വലിയ സഹകരണമുണ്ടായിരുന്നില്ല.
പത്മകുമാര്‍ ചാത്തന്നൂരിലെ ആദ്യകാല കേബിള്‍ ടി.വി ശൃംഖല നടത്തിപ്പുകാരനാണ്. കല്യാണി കേബിള്‍സ് എന്നായിരുന്നു പേര്. വന്‍തുകയ്ക്ക് കുറച്ച് കാലം മുമ്പ് കേബിള്‍ ടി.വി ശൃംഖല വിറ്റു. പിന്നീടാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചത്. ചാത്തന്നൂര്‍ ജംഗ്ഷനിലെ ബാറിന് സമീപം ബേക്കറിയുണ്ട്. ഭാര്യ അനിതയാണ് ബേക്കറി നോക്കി നടത്തിയിരുന്നത്.
സാമ്പത്തിക ഭദ്രത ഉള്ള കുടുംബത്തില അംഗമായ പത്മകുമാറിന് കേബിള്‍ ടിവി, ബേക്കറി, റിയല്‍ എസ്റ്റേറ്റ് ബിസിനസുണ്ട്, കൂടാതെ ഒരു ഫാമും… ഏതാനും വര്‍ഷം മുന്‍പാണ് വസ്തു വാങ്ങിയത്. ഫാമില്‍ 2 പശുക്കളും കുട്ടികളുമായി 6 മാടുകള്‍ ഉണ്ട്. ഭാര്യയുമായി ദിവസവും പോളച്ചിറ ഫാമില്‍ പോകുമായിരുന്നു. വ്യാഴാഴ്ച് ഉച്ചയ്ക്ക് ഒരു മണി കഴിയുന്നതു വരെ പത്മകുമാറും ഭാര്യയും മകളും ചിറക്കര ഗ്രാമപഞ്ചായത്തില്‍പ്പെട്ട പോളച്ചിറ തെങ്ങുവിളയിലെ ഫാമില്‍ ഉണ്ടായിരുന്നു. രണ്ടു ദിവസം മുന്‍പുതന്നെ നാട് വിട്ടു പോകാനുള്ള ഒരുക്കം പത്മകുമാര്‍ നടത്തിയിരുന്നു എന്ന് വേണം മനസിലാക്കാന്‍.
പത്മകുമാറിന് നായകളോട് വന്‍ കമ്പമാണ്. വീട്ടില്‍ മുന്തിയ ഇനത്തിലുള്ള മൂന്ന് നായകളുണ്ട്. വീട്ടില്‍ വളര്‍ത്തിയിരുന്ന 9 നായ്ക്കളെ ഇയാള്‍ ഫാമിലേക്ക് മാറ്റി. നീലക്കാറില്‍ 2 നായ്ക്കളെ വീതം പത്മകുമാര്‍ ആണ് ഫാമില്‍ കൊണ്ടുവന്നത്. ഫാമില്‍ വേറെയും 6 നായ്ക്കള്‍ ഉണ്ട്. ഇന്നലെയാണ് സന്ധ്യയ്ക്ക് ഫാമില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവരുടെ വെള്ള, നീല കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു കാര്‍ ചാത്തന്നൂരിലെ വീട്ടില്‍ നിന്നും മറ്റൊരു കാര്‍ തെങ്കാശിയില്‍നിന്നുമാണ് പിടിച്ചെടുത്തത്. നേരത്തെ നാടന്‍ ഇനത്തിലുള്ള നായകളെയും വളര്‍ത്തിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
അടുത്തകാലത്തായി പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ചിലരോട് വന്‍ തുക കടം ചോദിച്ചതായും നാട്ടുകാര്‍ പറയുന്നു. പത്മകുമാര്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാര്‍ഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാന്‍ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാന്‍ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. മകള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറാണ്. 5 ലക്ഷം പേരാണ് ‘അനുപമ പത്മന്‍’ എന്ന യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്.
എ.എ.റഹീം എംപിയും എം.സ്വരാജും കുറ്റക്കാര്‍
എസ്എഫ്‌ഐയുടെ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എം പി എ എ റഹീമിനും, എം സ്വരാജിനും ഒരു വര്‍ഷം തടവും 5000 രൂപ പിഴയും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന നിയമസഭാ മാര്‍ച്ചിനെ തുര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മജിസ്‌ട്രേറ്റ് ശ്വേത ശശികുമാറിന്റേതാണ് ഉത്തരവ്.
പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനുമടക്കം വിവിധ വകുപ്പുകളിലാണ് ശിക്ഷ. പ്രതിഷേധം അക്രമാസക്തമായപ്പോള്‍ പൊലീസ് ബാരിക്കേഡ് തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 150 പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പത്ത് പ്രതികളാണ് ആകെയുള്ളത്. ആറും ഏഴും പ്രതികളാണ് സ്വരാജും റഹീമും. ഐപിസി 332 വകുപ്പ് അനുസരിച്ച് ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.
ഐപിസി 143 വകുപ്പ് അനുസരിച്ച് 1000 രൂപയും ഐപിസി 147 വകുപ്പ് അനുസരിച്ച് 1000 രൂപയും ഐപിസി 283 വകുപ്പ് അനുസരിച്ച് 200 രൂപയും കെപി ആക്ട് പ്രകാരം 500 രൂപയും ഒരാള്‍ പിഴ നല്‍കണം. കോടതിയിലെത്തിയ ഇരുവരും ജാമ്യമെടുത്തു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി യുട്യൂബ് താരം
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിൽ ഒരാളായ അനുപമ യൂട്യൂബിലെ വൈറൽ താരം.അനുപമ പത്മൻ എന്ന് പേരുള്ള യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് 5 ലക്ഷം പേർ.ആകെയുള്ളത് 381 വീഡിയോ.അന്യഭാഷകളിലുള്ളവരെ ആകർഷിക്കും വിധത്തിൽ ഇംഗ്ലീഷ് ഭാഷയിലാണ് അവതരണം.
ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോട്സുമാണ് അനുപമ യുട്യൂബിൽ പ്രധാനമായും പോസ്റ്റ് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ പാര്‍പ്പിച്ചെന്ന് കരുതുന്ന ഫാംഹൗസിലെ റംബൂട്ടാന്‍ വിളവെടുപ്പ് വീഡിയോയും മൃഗസ്നേഹിയായ പ്രതിയുടെ വളർത്തുനായ്ക്കൾക്കൊപ്പമുള്ള വീഡിയോയും ഇതിൽ ഉൾപ്പെടുന്നുണ്ട് .
അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരുമാസം മുമ്പാണ്.
ബിഎസ്സി കംപ്യൂട്ടർ സയൻസിന് പ്രവേശിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് എൽഎൽബിക്ക് പ്രവേശിക്കാൻ പദ്ധതിയിടുമ്പോഴാണ് യൂട്യൂബിൽനിന്ന് വരുമാനം വന്നുതുടങ്ങുന്നത്. മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ മാസം വരുമാനം ലഭിച്ചപ്പോൾ പിന്നീട് പഠനത്തിലേക്ക് തിരിഞ്ഞുനോക്കിക്കേണ്ടിവന്നില്ല.
സാമ്പത്തികഭദ്രതയുള്ള കുടുംബത്തിന് അപ്രതീക്ഷിതമായാണ് കടബാധ്യത വന്നുചേർന്നത്.പിതാവ് പത്മകുമാര്‍ ലോണ്‍ ആപ്പുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും നിരന്തരം പണമെടുത്തതും കോവിഡ് മഹാമാരിയും കടബാധ്യതയുടെ ആക്കം കൂട്ടി.പിന്നീടങ്ങോട്ട് അനുപമയുടെ യുട്യൂബ് ചാനലിലെ വരുമാനത്തെ ആശ്രയിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.
നിരന്തരം വരുമാനം ലഭിച്ചിരുന്ന അനുപമയുടെ യുട്യൂബ് ചാനല് ഒരു സുപ്രഭാതത്തിലാണ് ഡിമോണിട്ടൈസ്ഡ് ആകുന്നത്.അതോടുകൂടി വരുമാനം നിലച്ചു.ഇത് കുടുംബത്തെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കി.
സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വരുമാനവും നിലച്ചതോടെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലായ അവസ്ഥയായി.എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുക എന്ന ആശയത്തിലേക്ക് കുടുംബം എത്തിച്ചേർന്നത് .
യൂട്യൂബറായ അനുപമ ഇന്‍സ്റ്റഗ്രാമിലും സജീവമായിരുന്നു. പതിനാലായിരത്തിലേറെ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇതിനുപുറമേ സ്വന്തമായി ഒരു വെബ്‌സൈറ്റും യുവതിക്കുണ്ട്. അനുപമയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ ഈ വെബ്‌സൈറ്റിന്റെ ലിങ്കുകളും നല്‍കിയിരുന്നു.താന്‍ ഒരു മൃഗസ്‌നേഹിയാണെന്നാണ് അനുപമ പദ്മന്‍ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്.
പ്രമുഖ എൻജിനിയറിംഗ് കോളേജിൽ നിന്നും റാങ്കോടെ പാസായ പത്മകുമാർ മറ്റ് ജോലികൾ തേടാതെ നേരിട്ട് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ഫിഷ്സ്റ്റാർ, ബിരിയാണി കച്ചവടം, കൃഷി, റിയൽ എസ്റ്റേറ്റ്, കേബിൾ ടിവി തുടങ്ങി പല ബിസിനസുകളും ചെയ്തിട്ടുണ്ട്.സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്ന കുടുംബം നേരിട്ട കടബാധ്യത നാട്ടുകാർക്ക് പോലും അറിയില്ലായിരുന്നു എന്നതാണ് വാസ്തവം.
പിടിവലിക്കിടെ ആ കുറിപ്പ് വണ്ടിയില്‍ വീണു, പിന്നെ കത്തിച്ചു; ആസൂത്രണംചെയ്തത് സിനിമകള്‍ കണ്ട്
ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ മൂന്നംഗസംഘം ഒരു കുറിപ്പും തയ്യാറാക്കിയിരുന്നതായി എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍. കുട്ടിയുടെ കുടുംബത്തില്‍നിന്ന് മോചനദ്രവ്യം കൈക്കലാക്കാനായാണ് കുറിപ്പ് തയ്യാറാക്കിയിരുന്നത്. ഈ കുറിപ്പ് ആറുവയസ്സുകാരിയുടെ സഹോദരന്‍ ജൊനാഥന് നല്‍കിയിരുന്നെങ്കിലും പിടിവലിക്കിടെ ഇത് കാറില്‍തന്നെ വീഴുകയായിരുന്നു.
ഇവരുടെ വീടിന് താഴെ ഒരുകടയുണ്ട്.
ഈ കടയുടെ നമ്പറാണ് കുറിപ്പില്‍ എഴുതിയിരുന്നത്. നിങ്ങളുടെ കുട്ടി സുരക്ഷിതയാണെന്നും ഞങ്ങള്‍ നിങ്ങളെ ഈ നമ്പറില്‍ വിളിക്കുമെന്നും ഇതിലുണ്ടായിരുന്നു. പൈസയ്ക്ക് ആവശ്യമുണ്ടെന്നും കുട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും കുറിപ്പില്‍ എഴുതിയിരുന്നു.
ആറുവയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിനിടെ കുട്ടിയുടെ സഹോദരന്‍ ജൊനാഥന് ഈ കുറിപ്പ് അനിതാകുമാരി കൊടുത്തിരുന്നു. എന്നാല്‍, പിടിവലിക്കിടെ ഇത് വണ്ടിയില്‍ തന്നെ വീണു. പിന്നീട് പ്രതികള്‍ ഇത് കത്തിച്ചുകളഞ്ഞെന്നും എ.ഡി.ജി.പി. വ്യക്തമാക്കി. കാറിലെത്തിയ സംഘം ഒരു പേപ്പര്‍ നല്‍കാന്‍ ശ്രമിച്ചതായി ജൊനാഥനും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം റോഡുകളിലെല്ലാം പോലീസ് സാന്നിധ്യമുള്ളത് പ്രതികള്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷമാണ് സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതും മാധ്യമശ്രദ്ധ ലഭിച്ചതും അറിഞ്ഞത്. അത്രയൊന്നും പ്രതികള്‍ പ്രതീക്ഷിച്ചിരുന്നില്ല.
പല സിനിമകളും കണ്ട് ദൃശ്യമാധ്യമങ്ങളും കണ്ടാണ് പ്രതികള്‍ വ്യക്തമായ പദ്ധതി തയ്യാറാക്കിയത്. പോലീസിനെ എങ്ങനെ കബളിപ്പിക്കാമെന്നതടക്കം ആസൂത്രണം ചെയ്തിരുന്നതായും എ.ഡി.ജി.പി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.