കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍. ആറാം കൈവിരല്‍ നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് നിര്‍ണായക വിവരം പുറത്തുവന്നത്. ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ല എന്ന് ഡോക്ടര്‍ രേഖയാണിപ്പോള്‍ പുറത്തുവന്നത് . ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ കുറിച്ചു. രേഖയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന് വ്യക്തമാവുകയാണ്.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിയുടെ ചികിത്സാ പിഴവ് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്ന് കുടുംബം വ്യക്തമാക്കി. ഇനി ഇങ്ങനെ ഒരു അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു. സമാന പേരുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ നടത്തിയപ്പോള്‍ വന്ന പിഴവ് എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. കുട്ടിക്ക് നാവിന് പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും അച്ഛന്‍ പറഞ്ഞു. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യം. ഈ ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ആശുപത്രി അധികൃതര്‍ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കൈവിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂര്‍ മധുര ബസാറിലെ കുട്ടിക്കാണ് മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാല്‍ അരമണിക്കൂര്‍ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോള്‍ നാവില്‍ പഞ്ഞി വെച്ച നിലയില്‍ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. ചികിത്സാ പിഴവ് വ്യക്തമായതോടെ ഡോക്ടര്‍ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു.
പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തു. എന്നാല്‍ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോള്‍ നീക്കാന്‍ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ പ്രതികരണം.
ബംഗാള്‍ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കൊപ്പമെന്ന് മമത; ‘ഇന്ത്യാ സഖ്യത്തിന് പുറത്ത് നിന്ന് പിന്തുണ
കൊല്‍ക്കത്ത: സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷ മുന്നണിയായ ഇന്ത്യന്‍ ബ്ലോക്കിലെ അംഗത്വത്തില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മനംമാറ്റം. പൊതുതിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ അവര്‍ക്ക് പുറത്തുനിന്നുള്ള പിന്തുണ നല്‍കുമെന്ന് മമത ബാനര്‍ജി പറഞ്ഞു. റോയല്‍സിനെതിരെ പഞ്ചാബ് രാജാക്കന്‍മാര്‍ക്ക് രാജകീയ ജയം; രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വി ‘ഞങ്ങള്‍ ഇന്ത്യാ സഖ്യത്തിന് നേതൃത്വം നല്‍കും. കൂടാതെ അവരെ എല്ലാ വിധത്തിലും പുറത്തുനിന്ന് സഹായിക്കുകയും ചെയ്യും. ബംഗാളില്‍ ഞങ്ങളുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കും,’ മമത കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇന്ത്യാ ബ്ലോക്കിനെക്കുറിച്ചുള്ള തന്റെ നിര്‍വചനവും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി.
അതില്‍ സിപിഎമ്മോ ബംഗാള്‍ കോണ്‍ഗ്രസോ ഉള്‍പ്പെടുന്നില്ല എന്ന് മമത പറഞ്ഞു. ഇന്ത്യാ സഖ്യത്തില്‍ ബംഗാള്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കണക്കാക്കരുത്. അവര്‍ രണ്ടും ഞങ്ങള്‍ക്കൊപ്പമില്ലെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇരുവരും ബിജെപിക്കൊപ്പമാണ്. ഞാന്‍ ഡല്‍ഹിയിലെ കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്, ”അവര്‍ പറഞ്ഞു. രാജ്യത്തെ 70 ശതമാനം സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് മമത ബാനര്‍ജിയുടെ പരാമര്‍ശം.
നേരത്തെയും ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മമത പറഞ്ഞിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബംഗാള്‍ വഴി കാണിക്കുമെന്നും പകരം തങ്ങള്‍ക്ക് ഒന്നും വേണ്ട എന്നുമാണ് മമത പറഞ്ഞിരുത്. ‘ആളുകളെ ജീവിക്കാന്‍ അനുവദിക്കണം. ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കട്ടെ. രാഷ്ട്രവും ഭരണഘടയും മനുഷ്യത്വവും വില്‍ക്കാന്‍ പാടില്ല,” എന്നായിരുന്നു മമത പറഞ്ഞത്. രാഹുല്‍ ജര്‍മനിയിലെത്തിയെന്ന് സൂചന, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും ബിജെപിക്ക് 195 സീറ്റ് മാത്രമേ ലഭിക്കൂ എന്നും മമത പറഞ്ഞിരുന്നു. രാജ്യത്തിന് ഇനി നരേന്ദ്ര മോദിയെ വേണ്ട എന്നും ഇത്തവണ ഇന്ത്യ സഖ്യം വിജയിക്കും എന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ പ്രാദേശിക കക്ഷികള്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കും എന്നും മമത പറഞ്ഞിരുന്നു.
ആകെ ഏഴ് ഘട്ടങ്ങളുള്ള തിരഞ്ഞെുപ്പില്‍ മൂന്ന് ഘട്ടം ഇനിയും ബാക്കിയുണ്ട്. പശ്ചിമ ബംഗാളില്‍ എല്ലാ ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ബി ജെ പി ലക്ഷ്യമിടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകള്‍ ലക്ഷ്യമിട്ട് ബംഗാള്‍ നിരന്തരം സന്ദര്‍ശിച്ചിരുന്നു.
‘സിഎഎയാണ് മോദിയുടെ ഗ്യാരന്റിയുടെ ഏറ്റവും പുതിയ ഉദാഹരണം’; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെ അഭിനന്ദിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത്. സിഎഎയില്‍ പ്രതിപക്ഷം നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദിയുടെ ഗ്യാരന്റിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിഎഎയെന്നും വ്യക്തമാക്കി.
സിഎഎ പ്രകാരം പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഇരകളാണെന്നും അസംഗഢില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കവേ അദ്ദേഹം തുറന്നടിച്ചു. കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചായിരുന്നു പ്രസംഗത്തില്‍ ഉടനീളം പ്രധാനമന്ത്രി സംസാരിച്ചത്.
ഇവരെ അവഗണിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഇടമില്ലാത്തവര്‍ ആയതിനാലാണ് കോണ്‍ഗ്രസ് ഇങ്ങനെ ചെയ്തതെന്നും ഗാന്ധിയുടെ ആശയങ്ങള്‍ പിന്തുടരുന്നു എന്ന് പറയുമ്പോഴും അങ്ങനെ അല്ല അവരെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
‘മോദിയുടെ ഗ്യാരന്റി എന്താണെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സിഎഎ. അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് ആരംഭിച്ചുകഴിഞ്ഞു. അവരെല്ലാം ഒരുപാട് കാലമായി നമ്മുടെ രാജ്യത്ത് കഴിയുന്നവരാണ്, മതത്തിന്റെ പേരിലുള്ള വിഭജനം കാരണം ദുരിതമനുഭവിക്കുന്നവരാണ് അവരെല്ലാം. മഹാത്മാഗാന്ധിയുടെ പേരില്‍ അധികാരത്തിലെത്തിയവര്‍ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല, അവര്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കല്ലാത്തതിനാല്‍’പ്രധാനമന്ത്രി പറഞ്ഞു.
‘മോദിയാണ് നിങ്ങളുടെ മുഖംമൂടി അഴിച്ചത്. നിങ്ങള്‍ കാപട്യക്കാരാണ്, വര്‍ഗീയ വാദികളാണ്. 60 വര്‍ഷമായി വര്‍ഗീയ വിദ്വേഷത്തിന്റെ തീയില്‍ രാജ്യത്തെ ഇട്ടവരാണ് നിങ്ങള്‍. ഇത് മോദിയുടെ ഉറപ്പാണ്, നിങ്ങള്‍ക്ക് സിഎഎ റദ്ദാക്കാനാവില്ല’ അദ്ദേഹം തുടര്‍ന്നു.
‘ലോകത്തിലെ പത്രങ്ങളുടെ മുന്‍പേജില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ആഘോഷിക്കുന്ന വാര്‍ത്തകള്‍ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയാണ് എന്നതിന്റെ തെളിവാണ് അത്. എന്‍ഡിഎയുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകാര്യങ്ങള്‍ ലോകം നേരിട്ടറിയുകയാണ്’ മോദി ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമം പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഇന്നലെയാണ് ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള 300ലധികം ആളുകള്‍ക്ക് രേഖകള്‍ കൈമാറി. ഇതോടെ കേന്ദ്രത്തിന്റെ നിലപാട് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. അതിനിടയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ പ്രത്യേകിച്ച കോണ്‍ഗ്രസിനെതിരെ വിമര്‍ശനം കടുപ്പിക്കുന്നത്.
കാലാവസ്ഥ: ശനിയാഴ്ച മുതല്‍ അതിശക്തമായ മഴ; ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യത. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജfല്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തിങ്കളാഴ്ച ചില ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലേര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
യെല്ലോ അലേര്‍ട്ട്:
16 -05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
17-05-2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്
18-05-2024 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്
19-05-2024 :തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം
20-05-2024 :തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ ആണ് കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനല്‍ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകള്‍ അപകടകാരികളാണ്.
അതേ സമയം തന്നെ കാലവര്‍ഷം മെയ് 19 ഓടു കൂടി തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതയാണ് അറിയിപ്പ് .
തുടര്‍ന്ന് മെയ് 31 ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ചക്രവാതചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം ഇടി / മിന്നല്‍ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയാണ് പറയുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാ പിഴവ് ആരോപണം; വയോധികയുടെ മരണത്തില്‍ പ്രതിഷേധം
വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടര്‍ക്കഥയായ ചികിത്സാ പിഴവ് ആരോപണം. മരണപ്പെട്ട രോഗിയുടെ ബന്ധുക്കള്‍ മൃതദേഹവുമായി അര്‍ധ രാത്രി പ്രതിഷേധിച്ചതോടെ രംഗം കൂടുതല്‍ വഷളായിരുന്നു. എഴുപത്തിമൂന്ന് കാരിയായ ഉമൈബയാണ് ഇന്നലെ മരണപ്പെട്ടത്. പുന്നപ്ര സ്വദേശിയായ ഇവര്‍ ഇവിടെ ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. അവിടെ നിന്ന് കോട്ടയത്തേക്ക് കൊണ്ട് പോവുന്നതിനിടെയായിരുന്നു മരണം.
ഇത് ഒരു മാസത്തിനിടെ തന്നെ രണ്ടാമത്തെ സംഭവമാണ് ആശുപത്രിയില്‍ ഉണ്ടാവുന്നത്. ഇതോടെ നാട്ടുകാരും പ്രതിഷേധത്തിലാണ്. പനി ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ഉമൈബക്ക് ന്യുമോണിയ ബാധിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തരമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഇതോടെയാണ് ബന്ധുക്കള്‍ മൃതദേഹവുമായി വണ്ടാനം ആശുപത്രിയില്‍ തന്നെ തിരിച്ചെത്തി പ്രതിഷേധിച്ചത്. ഒടുവില്‍ പരാതി പരിശോധിക്കാമെന്ന ആശുപത്രി സൂപ്രണ്ടിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് പുലര്‍ച്ചെ ഒരു മണിയോടെ ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഉമൈബയുടെ മകനും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറിലധികം പേരാണ് ഇവിടെ പ്രതിഷേധിച്ചത്.
25 ദിവസം മുന്‍പാണ് മെഡിക്കല്‍ കോളേജില്‍ ഉമൈബ പനിബാധിച്ച് ചികിത്സക്കായി എത്തുന്നത്. ഇവിടേക്ക് നടന്നാണ് ഉമൈബ എത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പിന്നീട് വാര്‍ഡില്‍ പ്രവേശിപ്പിച്ച വൃദ്ധയുടെ അസുഖം ഗുരുതരമാവുകയായിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരാണ് പരിശോധിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
കുടുംബം പരാതിപ്പെട്ടതിനെ തുടര്‍ന്ന് സൂപ്രണ്ട് തന്നെ രോഗിയെ ഐസിയുവിലെക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം ജീവനക്കാര്‍ ഇതിന് തയ്യാറായിരുന്നില്ലെന്നാണ് ആരോപണം. തുടര്‍ന്ന് ചൊവ്വാഴ്ചയോടെ രോഗം മൂര്‍ച്ഛിച്ച് ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് ഉമൈബ മരണപ്പെട്ടത്.
അതേസമയം, വണ്ടാനം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അണുബാധയേറ്റ് അടുത്തിടെ യുവതി മരണപ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു യുവതിയുടെ മരണം.
കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ വച്ച നടന്ന പ്രസവത്തെ തുടര്‍ന്നായിരുന്നു ഷിബിനയ്ക്ക് അണുബാധയേറ്റതെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.