ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നത് : പ്രതികരണവുമായി മുഖ്യമന്ത്രി
കൊച്ചി കളമശ്ശേരി സ്ഥിതിചെയ്യുന്ന കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. സംഭവത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരങ്ങൾ. അഞ്ച് പേരുടെ നില ഗുരുതരവുമാണ്. അതേസമയം കുസാറ്റിൽ നടന്ന ദുരന്തത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സിന്റെ ഞായറാഴ്ചയിലെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയാതായി അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
”നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നത്. മരണപ്പെട്ട നാലു വിദ്യാർത്ഥികളുടേയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ നിർദ്ദേശം നൽകി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും എറണാകുളത്തേയ്ക്ക് യാത്ര തിരിച്ചു. മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തുകയും ദുഃഖസൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തും.”
കണ്മുന്നിൽ കാണുന്ന കഴ്ചകൾ വേദനാജനകമാണ് : അപകടത്തിൽപ്പെട്ടവർക്ക് മികച്ച ചികിത്സാ സംവിധാനം സജ്ജമാക്കണമെന്ന് പ്രതിപക്ഷനേതാവ്
കുസാറ്റിൽ നടന്ന ദുരന്തത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രതികക്ഷനേതാവ് വിഡി സതീശൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”ഹൃദയഭേദകമായ ദുരന്തമാണ് കളമശ്ശേരി കുസാറ്റ് കാമ്പസിൽ ഉണ്ടായത്. നാല് കുട്ടികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ സമയമാണിപ്പോൾ, എല്ലാവരും അതിന്റെ ഭാഗമാകുക. എൻ്റെ കണ്മുന്നിൽ കാണുന്ന കഴ്ചകൾ വേദനാജനകമാണ്. അപകടത്തിൽപ്പെട്ടവർക്ക് മികച്ച ചികിത്സാ സംവിധാനം സർക്കാർ സജ്ജമാക്കണം. ” എന്നാണദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു
കൊച്ചി കളമശ്ശേരി സ്ഥിതിചെയ്യുന്ന കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത് . സംഭവത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരങ്ങൾ. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്. പരിപാടിക്ക് പാസില്ലാത്തവരും ആ സമയത്ത് കൂട്ടമായി കയറിയിരുന്നെന്നാണ് സമീപത്തുള്ളവർ പറയുന്നത്. ഏകദേശം ഏഴുമണിയോടെയാണ് സംഭവം നടന്നത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് പരിക്കേറ്റ ഭൂരിഭാഗം വിദ്യാർത്ഥികളെയും കൊണ്ടുപോയിരിക്കുന്നത്. കൂടാതെ മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും കൊച്ചിയിലേക്ക് എത്തിച്ചേരുകയാണ്.
പരിപാടി നടക്കുന്ന വിവരം പോലീസിനെയും അറിയിച്ചിരുന്നു, ഇങ്ങനെയൊരു അപകടം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല : കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍
കുസാറ്റിൽവെച്ച് നടന്ന ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനായി എത്രപേര്‍ വന്നിട്ടുണ്ടെന്ന് അറിയില്ലെന്നും, എന്നാൽ പ്രദേശവാസികളും പങ്കെടുത്തിരുന്നുവെന്നും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പറഞ്ഞു. അപകടത്തില്‍ നാലു പെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളും മരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങിന്റെ ടെക്‌നിക്കല്‍ ഫെസ്റ്റാണിത്. കോവിഡ് കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ പരിപാടി നടത്തിയിരുന്നില്ല. ഈ വര്‍ഷം വീണ്ടും തുടങ്ങിയ പരിപാടിയില്‍ എക്‌സ്ബിഷന്‍, ഇന്നൊവേറ്റീവ് പരിപാടികള്‍ എന്നിവയും ഉൾപ്പെടുത്തിയിരുന്നു. പരിപാടി നടക്കുന്ന വിവരം പോലീസിനെയും അറിയിച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു അപകടം ഉണ്ടാവുമെന്ന് ആരുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല’, എന്നും അദ്ദേഹം പറഞ്ഞു.
സാധാരണ കുസാറ്റില്‍ നടക്കുന്ന പരിപാടികള്‍ക്ക് സമീപത്ത് താമസിക്കുന്ന ആളുകളും വരുന്ന പതിവുണ്ട്. അങ്ങനെ ഇന്ന് എത്രപേര്‍ ഇവിടെ വന്നിട്ടുണ്ടെന്ന് അറിയില്ല എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ മാത്രം കണക്കെടുത്താൽ 25,000 പേര്‍ വരും. ഇതുകൂടാതെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തിട്ടുള്ളതായാണ് വിവരങ്ങൾ. ഓഡിറ്റോറിയത്തിലേക്കുള്ള സ്‌റ്റെപ്പില്‍ കുറച്ചു ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും, പുറത്തുനിന്നുള്ളവര്‍ അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ആ സ്‌റ്റെപ്പിലുണ്ടായിരുന്നവര്‍ വീഴുകയായിരുന്നുവെന്നും, വിസി കൂട്ടിച്ചേര്‍ത്തു.
ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ സ്ഥലത്ത് ഉണ്ടായിരുന്നു, സുരക്ഷാ സംവിധാനളിലെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ
സംഗീതനിശ നടക്കുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ അവിടേക്കെത്തിയതും തിരക്ക് നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു ഗെയിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും അപകടത്തിന്റെ തീവ്രത കൂടാന്‍ കാരണമായെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നുണ്ട്. പെട്ടന്നൊരു അപകടമുണ്ടായാല്‍ രക്ഷപ്പെടാനുള്ള വഴി ഓഡിറ്റോറിയത്തില്‍ ഇല്ലായിരുന്നുവെന്നും, ഇതാണ് ഇത്ര വലിയ അപകടത്തിലേക്ക് നയിച്ചതെന്നും പര്ദേശത്തുള്ളവർ പറഞ്ഞു. നാട്ടുകാരും പൊതുപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം ഓടിയെത്തിയത്. ഓഡിറ്റോറിയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം ആളുകള്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. ആ സമയത്ത് വലിയ തോതലുള്ള മഴ ഉണ്ടായിരുന്നില്ലെന്നും, ചെറിയ ചാറ്റൽമഴ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പരഞ്ഞത്.
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സംഘാടകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് അപകടത്തിന് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. സ്ഥലത്ത് എത്ര കുട്ടികള്‍ ഉണ്ടെന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസിന് വ്യക്തമായധാരണ ഉണ്ടായിരുന്നില്ല. പോലീസിന് നിയന്ത്രിക്കാവുന്നതിലും അധികം ആളുകള്‍ ഉണ്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു.
കുസാറ്റിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നിരുന്നത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കികയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവര്‍ താഴെയുണ്ടായിരുന്നവര്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
കുസാറ്റ് ദുരന്തം : നവകേരള സദസ്സിന്റെ നാല് പരിപാടികളും ചടങ്ങ് മാത്രമായി നടത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍
കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സിന്റെ ഞായറാഴ്ചയിലെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയാതായി വിവരം. ഞായറാഴ്ച നടക്കുന്ന നവകേരള സദസ്സിന്റെ നാല് പരിപാടികളും ചടങ്ങ് മാത്രമായി നടത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.’നാളത്തെ നാല് പരിപാടികളും ആഘോഷങ്ങളൊന്നുമില്ലാതെ ചടങ്ങ് മാത്രമായാകും നടക്കുകയെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ വേദിയിലേക്ക് ചെല്ലുന്നു, കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കുന്നു, അതോട് കൂടി നവകേരള സദസ്സ് അവസാനിക്കും. യാതൊരുതരത്തിലുള്ള ആഘോഷപരിപാടികളും വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.’ എന്ന് മന്ത്രി ആര്‍. രാധാകൃഷ്ണന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറയുകയുണ്ടായി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം, ബേപ്പൂര്‍ മണ്ഡലങ്ങളിലാണ് ഞായറാഴ്ച നവകേരള സദസ്സ് പര്യടനം നടത്താൻ തീരുമാനിച്ചത്. രാവിലെ 11 മണിക്ക് തിരുവമ്പാടി, വൈകീട്ട് മൂന്ന് മണിക്ക് കൊടുവള്ളി, നാലരയ്ക്ക് കുന്ദമംഗലം, ആറ് മണിക്ക് ബേപ്പൂര്‍ എന്നിങ്ങനെയാണ് നാളത്തെ സമയക്രമം.