പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രണ്ടാം പിണറായി സര്‍ക്കാരിന് നിലവാര തകര്‍ച്ചയാണ്. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.
എസ്എഫ്‌ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, തെറ്റായ സാമ്പത്തിക നയം, മാധ്യമ വേട്ട, ധൂര്‍ത്ത്, സഹകരണ ബാങ്ക് അഴിമതി. തെറ്റായ പൊലീസ് നയം തുടങ്ങിയ നിരവധി കാരണങ്ങളാണ് ഈ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂരിപക്ഷ മന്ത്രിമാരുടെയും പ്രകടനം ദയനീയമായിരുന്നു. ധാര്‍ഷ്ട്യവും ധൂര്‍ത്തും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടി ഉണ്ടാകും. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല. കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല. തിരുത്തുമെന്ന് പറയുന്നത് സ്വാഗതാര്‍ഹമാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോ
രാജ്യസഭാ സീറ്റ് കിട്ടിയേ തീരു; നിലപാട് കടുപ്പിച്ച് ഘടകകക്ഷികള്‍
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ഇടത് പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. അതിന്റെ ദു:ഖം ഒരു വശത്തുണ്ടെങ്കിലും മറുവശത്ത് രാജ്യസഭാ സീറ്റിന് വേണ്ടി അവകാശവാദമുന്നയിച്ച് ഘടകകക്ഷികള്‍ രംഗത്തെത്തി. ഇതൊടൊ വെട്ടിലായത് ഇടതുമുന്നണി. പരാജയ കാരണത്തിന് ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് സീറ്റിന് വേണ്ടി ഘടകഘടങ്ങള്‍ ചര്‍ച്ചയാരംഭിച്ചു.
എല്‍ഡിഎഫിനുള്ള രണ്ട് സീറ്റുകളില്‍ ഒന്ന് സിപിഎമ്മിനും രണ്ടാമത്ത് സീറ്റ് സിപിഐമ്മിനുമാണ് ധാരണ. സീറ്റ് കിട്ടിയേ തീരു എന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസും ആര്‍ജെഡിയും. നിലവിലെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് സിപിഐയും. സിപിഐയുടെ നിലപാടില്‍ വെട്ടിലാസഭ യത് ഇടതുമുന്നണിയാണ്.
പത്രികാസമര്‍പ്പണത്തിനുള്ള സമയമായിട്ടും രാജ്യസഭയിലേക്കുള്ള സീറ്റ് ധാരണയില്‍ ഇടതു പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ആയിട്ടില്ല. കയ്യിലെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും അറിയിച്ചിരുന്നു. രാജ്യസഭ സീറ്റിന്റെ കാര്യ്തതില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് സിപിഐ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയത്. ജൂണ്‍ 6 മുതലാണ് രാജ്യസഭ സീറ്റിനുളള പത്രിക സമര്‍പ്പണമാരംഭിക്കുന്നത്.
അപ്പോഴാണ് കേരള കോണ്‍ഗ്രസ് ഈ സീറ്റ് വേണമെന്ന് ആവശ്യമുന്നയിച്ച് രംഗത്ത് വന്നത്. കോട്ടയത്തെ ലോക്‌സഭാ സീറ്റ് മുന്നണി മാറ്റത്തോടെ നഷ്ടമായി. ജോസ് കെ മാണിയുടെ പാര്‍ലമെന്റ് പ്രാതിനിത്യം കൂടി ഇല്ലാതായാല്‍ അണികള്‍ക്ക് മുന്നില്‍ ഉത്തരമില്ലാത്ത സാഹചര്യമുണ്ടാകും. ഇതിനാല്‍ തന്നെ രാജ്യസഭാ സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടുന്നത്. ക്യാബിനറ്റ് പദവി കൊണ്ടോ ഭരണ പരിഷ്‌കാര കമ്മീഷനിലോ ഒതുങ്ങാനാകില്ലെന്നും കേരളാ കോണ്‍ഗ്രസ് നേതൃത്വം നയം വ്യക്തമാക്കുന്നു.
അതേസമയം, മന്ത്രിസഭയിലും പ്രാതിനിത്യമില്ലാതെയും എംപി സ്ഥാനവുമില്ലാതെ ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന കടുത്ത നിലപാടിലാണ് ആര്‍ജെഡി. പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടെന്നും അര്‍ഹിച്ച സീറ്റ് കിട്ടിയേ തീരുവെന്നും ആര്‍ജെഡി ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ് തുറന്നടിച്ചു. ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ആര്‍ജെഡിക്ക് എല്‍ഡിഎഫ് തന്നേ തീരൂവെന്നും ഇനി ഞങ്ങള്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവില്ലെന്നും ആര്‍ജെഡി വ്യക്തമാക്കി.
രാജ്യസഭാ സീറ്റ് വേണമെന്ന് എന്‍സിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തല്‍ വിലപേശലും പരിഹാരവും എന്നായിരുന്നു മുന്നണി നേതൃത്വം കരുതിയതെങ്കിലും പുതിയ സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളും അത്ര എളുപ്പമാകില്ല.കേരള കോണ്‍ഗ്രസിനും ആര്‍ജെഡിക്കും നിലവിലുള്ള യുഡിഎഫ് അനുകൂല ചാഞ്ചാട്ടം കൂടി പരിഗണിച്ചാല്‍ രാജ്യസഭാ സീറ്റ് തര്‍ക്കവും തര്‍ക്ക വിഷയത്തിലെ പരിഹാരവും മുന്നണിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ്, ജെപിസി അന്വേഷണം വേണം
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി തെരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജൂണ്‍ 4 ന് സ്റ്റോക്ക് മാര്‍ക്കറ്റ് റെക്കോര്‍ഡ് ഇടുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. സ്റ്റോക്കുകള്‍ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ജൂണ്‍ 1ന് വ്യാജ എക്സ്റ്റിറ്റ് പോള്‍ വരികയും ജൂണ്‍ 4 ന് കോടികളുടെ നഷ്ടവും ഉണ്ടായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നും ജെപിസി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം.
സെബി അന്വേഷണം നടക്കുന്ന കമ്പനിയുടെ ചാനലില്‍ ആണ് മോദിയും അമിത് ഷായും ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. എക്‌സിറ്റ് പോള്‍ വരാനിരിക്കെ മെയ് 31ന് കോടികളുടെ വിദേശ നിക്ഷേപം ഉണ്ടായി. 30 ലക്ഷം കോടിയുടെ നഷ്ടമാണ് മാര്‍ക്കറ്റില്‍ ഉണ്ടായത്. മോദിക്കും അമിത് ഷായ്ക്കും വ്യാജ എക്‌സിറ്റ് പോള്‍ നടത്തിയവര്‍ക്കുമെതിരെ അന്വേഷണം വേണം. നഷ്ടപ്പെട്ടത് സാധാരണക്കാരുടെ പണമാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് അഴിമതിയാണ് നടന്നതെന്നും ഇതില്‍ മോദിക്കും അമിത്ഷാക്കും പങ്കുണ്ടെന്നും രാഹുല്‍ പറഞ്ഞു. 400 സീറ്റ് കിട്ടില്ല എന്ന് അറിഞ്ഞ് കൊണ്ടാണ് മോദിയും ഷായുമെല്ലാം ഈ ആഹ്വാനം നടത്തിയതെന്നും രാഹുല്‍ ആരോപിക്കുന്നു.
അച്ഛനെ ട്രോളിയപ്പോള്‍ നടിക്ക് സഹപ്രവര്‍ത്തകനെന്ന ചിന്തയുണ്ടായില്ല: ഗോകുല്‍ സുരേഷ്
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടി നിമിഷ സജയന് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. നാല് വര്‍ഷം മുന്‍പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ നിമിഷ പറഞ്ഞ പ്രസ്താവനയുടെ ചുവട് പിടിച്ചായിരുന്നു സൈബര്‍ ആക്രമണം. ‘ഞാനിപ്പോള്‍ ഒരു ബോര്‍ഡ് വായിച്ചിരുന്നു. തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് എന്ന്. നമ്മള്‍ കൊടുക്കുമോ, കൊടുക്കില്ല’, എന്നായിരുന്നു നിമിഷ സജയന്റെ വാക്കുകള്‍. സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിമിഷയ്‌ക്കെതിരെ അധിക്ഷേപ കമന്റുകളും പരിഹാസങ്ങളുമൊക്കെ കടുത്തിരുന്നു. പിന്നാലെ താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ കമന്റ് ബോക്‌സ് പൂട്ടുകയും ചെയ്തു.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. ഗഗനചാരി സിനിമയുടെ പ്രിവ്യുവിന് വന്നപ്പോളാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിമിഷയുടെ പേര്പരാമര്‍ശിക്കാതെതന്നെയാണ് ഗോകുലിന്റെ പ്രതികരണം. ‘ആ നടി അത് പറഞ്ഞതിന് ശേഷം ഇത്രയും വര്‍ഷമായില്ലേ. പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നോ ഉള്ള ഒരു ചിന്ത അവര്‍ക്ക് അപ്പോള്‍ ഇല്ലായിരുന്നു. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ’, ഗോകുല്‍ പറഞ്ഞു.