ഡൊമിനിക് മാർട്ടിന്റെ നിർണായകമായ മൊഴികൾ

കേരളത്തെ ഞെട്ടിച്ച കളമശ്ശേരി ബോംബ് സ്‌ഫോടനകേസിലെ കുറ്റവാളിയായ ഡൊമിനിക് മാർട്ടിന്റെ നിർണായകമായ മൊഴികൾ പുറത്തു വന്നിരിക്കുകയാണിപ്പോൾ. കളമശ്ശേരി സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകളുടെ സ്വിച്ച് ഓൺ ചെയ്യാൻ ആദ്യം മാർട്ടിൻ ഡൊമിനിക് മറന്നതായാണ് മൊഴി ലഭിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിന് സമീപത്തുനിന്ന് റിമോട്ടിലെ സ്വിച്ച് ഡൊമിനിക് അമർത്തിയെങ്കിലും സ്‌ഫോടനമുണ്ടായില്ലെന്ന് ഇയാൾ പോലീസിനോട് പറയുകയുണ്ടായി. സ്ഫോടനമുണ്ടായ ഒക്ടോബർ 29-ാം തീയതിയിലെ മുഴുവൻ കാര്യങ്ങളും വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇയാൾ മൊഴി നൽകിയത്…

ഒക്ടോബർ 29 നു രാവിലെ 7.30-ഓടെ കളമശ്ശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിലെത്തിയ പ്രതി കൈയിലുണ്ടായിരുന്ന ബോംബ് സെന്ററിൽ സ്ഥാപിച്ചു… ആ സമയത്ത് ഹാളിലുണ്ടായിരുന്നത് വെറും മൂന്ന് പേർ മാത്രം … പിന്നീട്, സെന്ററിൽ നിന്ന് പുറത്തെത്തിയ ഡൊമിനിക് ആളുകൾ വന്നുതുടങ്ങുന്ന സമയത്ത് സെന്ററിൽനിന്നും മാറിനിന്ന് ബോംബ് സ്ഫോടനം നടത്താനായി ശ്രമിച്ചു… എന്നാൽ, ബോംബ് സ്വിച്ച് ഓൺ ചെയ്യാൻ മറന്നതിനാൽ അപ്പോൾ സ്‌ഫോടനം നടന്നില്ല…

തനിക്കു പിഴവ് പറ്റിയെന്ന് മനസിലാക്കിയതറിഞ്ഞ മാർട്ടിൻ ബോംബ് സ്ഥാപിച്ച സ്ഥലത്ത് വീണ്ടുമെത്തി ബോംബിന്റെ സ്വിച്ച് ഓൺ ചെയ്തു…. അതിനു ശേഷമാണ് ഇയാൾ ഹാളിന്റെ ഏറ്റവും പിറകിൽ വന്നു നിൽക്കുന്നത്… പിന്നീട്, നിരവധി യഹോവ സാക്ഷികൾ ഹാളിലെത്തി…അവർ കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകിയ സമയത്ത് ഡൊമിനിക് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു…

വളരെ കൃത്യവും സൂക്ഷ്മവുമായ ആസൂത്രണത്തിനൊടുവിലാണ് മാർട്ടിൻ പദ്ധതി നടപ്പിലാക്കിയതെന്നാണ് പോലീസിന്റെ നി​ഗമനം. ശനിയാഴ്ചയും ഇയാൾ പ്രാർത്ഥന നടക്കുന്ന സെന്ററിലെത്തിയിരുന്നു. ഞാറാഴ്ച പ്രാർഥന അവസനിക്കുമെന്നതിനാൽ അന്നുതന്നെ സ്ഫോടനം നടത്തണമെന്ന് ഡൊമിനിക് നിശ്ചയിച്ചിരുന്നു…

ഒക്ടോബർ 29 ഞായറാഴ്ച രാവിലെ കൃത്യം 9.40-ഓടെയായിരുന്നു കളമശ്ശേരിയിൽ സ്ഫോടനം നടന്നത്. രണ്ടായിരത്തി നാനൂറ് വിശ്വാസികൾ ആ സമയം ഹാളിൽ പ്രാർഥന നടത്തുകയായിരുന്നു. പ്രാർഥനയ്ക്കിടെ നടന്ന തുടരെയുള്ള സ്ഫോടനങ്ങളിൽ മൂന്നുപേർ മരിക്കുകയുണ്ടായി. 51 പേർക്ക് പരിക്കേറ്റു. ഈ സ്ഫോടനം ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്ന വസ്തുത പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെയാണ് മാർട്ടിന്റെ അറ​സ്റ്റ് രേഖപ്പെടുത്തുന്നത്.

അതേസമയം ഡൊമിനികിന്റെ ആലുവ അത്താണിയിലുള്ള കുടുംബ വീട്ടിൽ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. അത്താണിയിലെ ഈ കുടുംബവീട്ടിലാണ് ബോംബ് നിർമിക്കുന്നതിനുള്ള സാധനങ്ങൾ ഇയാൾ സൂക്ഷിച്ചിരുന്നത്. ഉടമസ്ഥനായ ഡൊമിനിക് മാർട്ടിൻ ഈ വീട്ടിൽ വന്നുപോകുന്നത് സമീപവാസികളിലാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ബോംബ് നിർമിക്കുന്നതിനുള്ള സാധനങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്ന ഇയാൾ , ഈ വീടിൻറെ ടെറസിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് മൊഴിയിലുള്ളത്. സ്ഫോടനം നടന്ന ദിവസം പുലർച്ചെ 4.58 ന് തമ്മനത്തെ വാടക വീട്ടിൽ നിന്നും ഇറങ്ങിയ ഡൊമിനിക് സ്‌കൂട്ടറിൽ അത്താണിയിലെ ഈ വീട്ടിലെത്തിയെന്നും, ഇവിടെവെച്ചാണ് ബോംബ് നിർമ്മാണത്തിന്റെ അവസാനഘട്ടം പൂർത്തിയാക്കിയതെന്നും മൊഴി നൽകിയിരുന്നു. നിർണ്ണായകമായ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഡൊമിനികിനെ ഇന്ന് കോടതിയിൽ ഹാജരാക്കുക.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ നടത്തിയ പരാമർശത്തിൽ കേസ് എടുത്ത് പോലീസ്

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ നടത്തിയ പരാമർശത്തിൽ കേസ് എടുത്ത് പോലീസ്. പ്രമോദ്  എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്ര ശേഖർ ഫേസ്ബുക്ക് പേജിലൂടെ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. ഒക്ടോബർ 29 മുതൽ പലസ്തീൻ ടെററിസ്റ്റ് ഗ്രൂപ്പ് ഹമാസ് എന്നും മറ്റുമുളള പ്രകോപനകരമായ അഭിപ്രായ പ്രകടനങ്ങൾ വീഡിയോയായും ടെക്സ്റ്റ് മെസേജുമായി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ഒരു മത വിഭാഗത്തിനെതിരെ മത സ്പർദ്ധ ഉണ്ടാക്കി കേരളത്തിലെ സൗഹാർദ്ദ അന്തരീക്ഷം തകർത്ത് ലഹള ഉണ്ടാക്കാനായി പ്രതി ശ്രമം നടത്തിയെന്നാണ് പരാതിക്കാരൻ പറയുന്നത്.

ഐപിസി 153 ന് പുറമെ 153 എയും പ്രകാരം കൊച്ചി സിറ്റി പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കളമശേരി സ്‌ഫോടനത്തിൽ കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വിഷം ഉള്ളിലുള്ളവർക്ക് പിന്നെ വിഷം ചീറ്റാതിരിക്കാൻ ആകുമോ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചിരുന്നത്.

എന്നാൽ ഇതിനു രാജീവ് ചന്ദ്ര ശേഖർ പത്ര സമ്മേളനം നടത്തിയാണ് മുഖ്യമന്ത്രിയ്ക്ക് മറുപടി നൽകിയത്. കൊച്ചിയിൽ ബോംബുകൾ പൊട്ടുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു ചന്ദ്ര ശേഖറിന്റെ പ്രസ്താവന.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖറിനെതീരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ് എടുത്ത പിണറായി വിജയൻ സർക്കാരിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കെ സുരേന്ദ്രൻ. ഈ നീക്കത്തെ ശക്‌തമായി അപലപിക്കുന്നുവെന്നും, ഇത് തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനുള്ള ഗൂഢ ലക്ഷ്യത്തോട് കൂടി എടുത്ത കേസാണ് എന്നുമാണ് സുരേന്ദ്രൻ പറയുന്നത്. സുരേദ്രൻ പറഞ്ഞത് ഇങ്ങനെയാണ്,

പിണറായി വിജയൻറെ ഇരട്ട താപ്പും ഇരട്ട നീതിയും ഈ കാര്യത്തിൽ പ്രകടമായിരിക്കുകയാണ്. മലപ്പുറത്ത് ഹമാസ് തീവ്ര വാദികളെ വിളിച്ച് റാലി നടത്തിയവർക്കെതിരെ കേസ് എടുക്കാൻ കഴിയില്ലെന്നാണ് സർക്കാർ പറയുന്നത്. അതിനെതിരെ സംസാരിച്ച കേന്ദ്രമന്ത്രിയ്‌ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇത് ഇരട്ട താപ്പാണ്. ഇരട്ട നീതിയാണ്. വർഗീയ ചിന്താഗതിയ്ക്കാരെയും വിധ്വംശക ശക്തികളെയും പ്രോഹത്സാപ്പിക്കാനുള്ള സർക്കാരിന്റെ നീക്കമാണിത്. കളമശ്ശേരിയിൽ നടന്നത് ഭീകരാക്രമണം ആണെന്ന് പരസ്യമായി പറഞ്ഞ എംവി ഗോവിന്ദനെതിരെ കേസ് എടുക്കുന്നില്ല.

എന്നാൽ മലപ്പുറത്തെ ഹമാസ് നീക്കത്തിനെതിരായിട്ട് പറഞ്ഞ രാജീവ് ചന്ദ്ര ശേഖറിനെതിരെ കേസ് എടുക്കുന്നു. ഇരട്ട താപ്പും ഇരട്ട നീതിയും അല്ലെങ്കിൽ പിന്നെ എന്താണ് ഇത്?. ഇ കള്ളകേസിനു എതിരായി ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും ഏതറ്റം വരെയും പോകും. ഇത് അങ്ങേയറ്റത്തെ ധിക്കാരപരമായ നടപടിയാണ് അംഗീകരിക്കുന്ന പ്രശ്നമില്ല എന്നും കെ സുരേന്ദ്രൻ കൂട്ടി ചേർത്തു.

അതേസമയം രാജീവ് ചന്ദ്ര ശേഖറിന് എതിരായുള്ള കേസിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരുന്നു. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റാണെന്നാണ് ചെന്നിത്തല പറയുന്നത്. കോൺഗ്രസും യുഡിഎഫും പക്വമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സംഭവത്തെ വർഗീയവത്കരിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സ്വീകരിച്ചത്. ഒരിടത്ത് വാലിലാണ് വിഷമെങ്കിൽ മറ്റൊരിടത്ത് വായിലാണ് വിഷമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രണ്ട് തെറ്റിനെയും വിമർശിക്കാൻ മുഖ്യമന്ത്രി തയാറാകണം എന്നാണ് ചെന്നിത്തല പറയുന്നത്.

കളമശേരി സ്ഫോടനക്കേസ്; പ്രതിയുടെ അത്താണിയിലെ വീട്ടില്‍ തെളിവെടുപ്പ്; അന്വേഷണം ദുബായിലേക്കും

ളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ അത്താണിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.പ്രതി താമസിക്കുന്ന അങ്കമാലി അത്താണിയിലെ ഫ്ലാറ്റിൽ രാവിലെ വൻ പൊലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ് നടത്തിയത് . ഈ വീട്ടിൽ വച്ചാണ് പ്രതി ബോംബ് നിർമിച്ചതും പരീക്ഷിച്ചതുമെന്ന അന്വേഷണ സംഘത്തിൻറെ വിലയിരുത്തലിലാണ് ഇപ്പോൾ തെളിവെടുപ്പ് നടന്നിരിക്കുന്നത് .നിലവിൽ ലഭ്യമായ തെളിവുകൾ പ്രകാരം മാർട്ടിൻ തന്നെയാണ് കേസിലെ ഏക പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബോംബ് നിർമാണത്തിനുള്ള സാധനങ്ങൾ സൂക്ഷിക്കുകയും നിർമിക്കുകയും ചെയ്ത സ്ഥലമായതിനാൽ നിർണായകമാണ് അത്താണിയിലെ തെളിവെടുപ്പ്. പത്തുവർഷമായി പ്രതി ഡൊമിനിക് മാർട്ടിൻറെ ഉടമസ്ഥതയിലുള്ള അത്താണിയിലെ വീട് പലർക്കായി വാടകക്ക് നൽകിയിരുന്നു.സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് വീട്ടിലെ ഒറ്റമുറികളിൽ വാടകക്ക് കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും .ഇവിടെ വെച്ച് ബോംബ് ആദ്യം പരീക്ഷിച്ചിരുന്നോയെന്ന കാര്യം ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ തെളിവെടുപ്പ് കൂടുതൽ സമയമെടുത്തേക്കുമെന്നാണ് നിലവിലെ വിവരം.


അത്താണിയിലെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം കളമശ്ശേരിയിലെ സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെൻററിൽ തെളിവെടുപ്പ് നടത്തും . ഇതിനുശേഷമായിരിക്കും പ്രതി താമസിച്ചിരുന്ന തമ്മനത്തെ വീട്ടിൽ തെളിവെടുപ്പ് നടത്തുക എന്നാണ് വിവരങ്ങൾ . കൊച്ചി ഡിസിപി എസ് ശശിധരൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത്.

ഇന്നലെയാണ് തെളിവുകളുടെയും കുറ്റസമ്മത മൊഴിയുടെയും അടിസ്ഥാനത്തിൽ യു​എ​പി.എ, സ്ഫോ​ട​ക വ​സ്തു നിയ​മം, കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ ഗൗ​ര​വക​ര​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി ഡൊമിനിക് മാർട്ടിൻറെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത്.തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും . തുടർന്ന് കസ്റ്റഡിയിൽ വാങ്ങിയശേഷം വിശദമായ ചോദ്യം ചെയ്യലും കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടികളുമുണ്ടാകും.

അതേസമയം, പ്രതിയുടെ വിദേശ ബന്ധം സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ പരിശോധന തുടരുകയാണ്. അന്വേഷണം എൻ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം ഉടൻ ആഭ്യന്തര വകുപ്പിൽ നിന്ന് ഉണ്ടാകും. ഇയാളുടെ ജോലി സ്ഥലത്ത് വിശദമായ അന്വേഷണം നടത്തുമെന്നും ഒരു വർഷത്തെ ഫോൺ വിളികളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട് .

സ്ഫോടനങ്ങളുണ്ടാക്കിയത് തനിച്ചായിരുന്നുവെന്നും ആരുടെയും സഹായം ലഭിച്ചിരുന്നില്ലെന്നും ഡൊമിനിക് മാർട്ടിൻ പൊലീസിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്ഫോടനത്തിനുശേഷമുള്ള മാർട്ടിന്റെ വെളിപ്പെടുത്തലുകളും വീഡിയോതെളിവുകൾ നിരത്തിയുള്ള ഏറ്റുപറച്ചിലുകളിലും അസ്വാഭാവികതയുണ്ടോ എന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്.

കേരളത്തിൽ ഇന്ന് സ്വർണവില ഇടിഞ്ഞു

ശനിയാഴ്ച സർവ്വകാല റെക്കോർഡിലേക്കെത്തിയ സ്വർണവില ഇന്നലെയും ഇന്നുമായി കുറഞ്ഞ വാർത്തകളാണ് പുറത്തുവരുന്നത്. പവന് ഇന്നലെ 160 രൂപ കുറഞ്ഞു. ഇന്ന് പവന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ മൊത്തം നിരക്ക് 45360 രൂപയാണ്. ഇസ്രയേല്‍ – ഹമാസ് തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. വിവാഹ സീസൺ ആയതിനാൽ വിലവർധനവ് കേരള വിപണിയിൽ തിരിച്ചടിയായിട്ടുണ്ട്.

മെയ് 5 നാണു മുൻപ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉന്നതിയിൽ എത്തിയത്. 45760 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4700 രൂപയുമാണ്. വെള്ളിയുടെ വിലയിൽ ഇന്നലെ ഒരു രൂപ ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Online Casinos That Accept PayPal: A Comprehensive Overview

PayPal casino bonusi is just one of one of...

The Thrilling Globe of Online Online Casino Gamings: A Comprehensive Guide

With the development of the net, gambling establishment video...

The Uses as well as Benefits of Progesterone Cream

Progesterone cream is a topical hormonal agent cream that...

Vending Machine Offline: The Ultimate Guide

One-armed bandit have been a preferred type of amusement...