കൊച്ചിയെ ഞെട്ടിച്ച അരുംകൊല : ദിവസങ്ങൾ മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ പനമ്പിള്ളി ന​ഗറിൽ

പ്രസവിച്ച് നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞി​ന്റെ കൊലപാതകം, ഞെട്ടിത്തരിച്ച് കൊച്ചി‌

പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽനിന്നും കണ്ടെത്തിയ സ്ഥലത്തി​ന്റെ തൊട്ടടുത്ത ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ എറി‍ഞ്ഞു കൊന്നതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. അത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തവുമാണ്. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തൊട്ടടുത്ത ഫ്ലാറ്റിലേക്ക് അന്വേഷണം നീണ്ടത്. സംശയത്തി​ന്റെ പേരിൽ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്യുകയും ക​സ്റ്റഡിയിലെടുക്കുകയും ചെയ്തു. അതിഷനിന്നാണ് നിർണ്ണായകമായ തെളിവുകൾ ലഭിച്ചത്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. അതായത് അമ്മയും, അച്ചനും മകളും.

കുഞ്ഞിന്റെ അമ്മ ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്നാണ് പൊലീസി​ന്റെ നി​ഗമനം. ഈ 23കാരി തന്നെയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്നാണ് വിവരങ്ങൾ. യുവതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മാതാപിതാക്കൾ ഈ വിവരമൊന്നും അറിഞ്ഞിരുന്നില്ലെന്നും ഡിസിപി സുദർശൻ പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ശുചിമുറിയിൽ വച്ചായിരുന്നു പ്രസവം നടന്നത്. തനിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും കുഞ്ഞി​ന്റെ അമ്മ മൊഴി നൽകിയതായി പൊലീസ് പറഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യുവതിയുടെ ആരോ​ഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. എന്നാൽ കു‍ഞ്ഞ് ജനിച്ചപ്പോൾ ജീവനുണ്ടായിരുന്നോ എന്ന് ഇപ്പോൾ ഉറപ്പിക്കാനാകില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.

രാവിലെ എട്ട് മണി കഴിഞ്ഞതോടെയാണ് റോഡിൽ കുഞ്ഞി​ന്റെ മൃതദേഹം കണ്ടത്. ഫ്ലാറ്റിൽ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുമുണ്ടായിരുന്നു. അതിനുപിന്നാലെ തൊട്ടടുത്ത ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹത നിറഞ്ഞ ഈ അരുംകൊലയുടെ ചുരുളഴിഞ്ഞത്. കുഞ്ഞിനെ പൊതിയാനുപയോ​ഗിച്ച കൊറിയർ കവറിലെ വിലാസമാണ് അന്വേഷണത്തിൽ നിർണായക തെളിവായത്.

 

കൊച്ചി ന​ഗരം ഇന്ന് ഉണർന്നതുതന്നെ മനുഷ്യ മനഃസ്സാക്ഷിയെ ഞെട്ടിക്കുന്ന വാർത്തയിലേക്കാണ്. കൊച്ചി പനമ്പള്ളി നഗറിൽ നടന്ന അരുംകൊല.
ദിവസങ്ങൾ മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ പനമ്പിള്ളി ന​ഗറിൽ കണ്ടെത്തി. കുഞ്ഞിനെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ ഏതൊരു മനുഷ്യനും കണ്ടിരിക്കാനാവുന്നതിലുമപ്പുറമാണ്.

സംഭവത്തിൽ അന്വേഷണം ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽനിന്നും കണ്ടെത്തിയ സ്ഥലത്തി​ന്റെ തൊട്ടടുത്ത ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ എറി‍ഞ്ഞുകൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുമുണ്ട്. രാവിലെ 7.45ന് ഒരു തുണിക്കെട്ടിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. കൊറിയറി​ന്റെ കവറിലാക്കിയാണ് കുഞ്ഞിനെ എറിഞ്ഞത്.

രാവിലെ എട്ട് മണി കഴിഞ്ഞതോടെ സമീപത്തെ ശുചീകരണത്തൊഴിലാളികളാണ് കുഞ്ഞി​ന്റെ മൃതദേഹം ആദ്യം കണ്ടത്. റോഡിൽ ഒരു തുണിക്കെട്ട് കിടക്കുന്നതുകണ്ട് ശ്രദ്ധിച്ചു നോക്കുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. ‘വൻഷിക’ എന്ന ഫ്ലാറ്റിൽ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഈ ഫ്ലാറ്റിലെ താമസക്കാരിൽ ആരും ​ഗർഭിണികളില്ലായിരുന്നു എന്നാണ് വിവരം. കൂടാതെ ഇവിടെ ജോലി ചെയ്യുന്നവരിലും ​ഗർഭിണികളില്ലായിരുന്നു എന്നാണ് കണ്ടെത്തൽ. ആശാവർക്കർമാരിൽനിന്നാണ് ഈ വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഫ്ലാറ്റിലെ താമസക്കാരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലും പരിശോധന നടക്കുന്നുണ്ട്. 21 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അവയിലിപ്പോൾ മൂന്നുപേരെ സംശയത്തി​ന്റെ പേരിൽ ചോദ്യം ചെയ്ത് വരികയാണ്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഈ ഫ്ലാറ്റിലുള്ളത്. ഫ്ലാറ്റിലുള്ള ഈ താമസക്കാർ തന്നെയായാരിക്കാനാണ് സാധ്യതയെന്നാണ് പോലീസ് നൽകുന്ന സൂചന. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി എറണാകുളം എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

ദിവസങ്ങൾ മാത്രം പ്രായമായ ആൺകുഞ്ഞിന്റെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ജീവനോടെ താഴേക്ക് എറിഞ്ഞതാണോ അല്ലെങ്കിൽ കൊലപ്പെടുത്തിയതിന് ശേഷം എറിയുകയായിരുന്നോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. വലിച്ചെറിഞ്ഞപ്പോഴുണ്ടായ പരിക്കുകൾ മാത്രമാണ് ശരീരത്തിലുള്ളതെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്നാണ് ബാലാവകാശകമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറയുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Pin Up Casino Azərbaycan Qeydiyyat, Girişi, Oyunu</tg

Pin Up Casino Azərbaycan Qeydiyyat, Girişi, OyunuBir tərəfdən, bu,...

7 Greatest Real Money Online Roulette Sites 202

7 Greatest Real Money Online Roulette Sites 2024"Seven Best...

Mostbet-az90 Aparmaq Kazinoda Və Onlayn Mərclərdə Azərbaycan</tg

Mostbet-az90 Aparmaq Kazinoda Və Onlayn Mərclərdə AzərbaycanBu yazıda siz...

“En İyi Slot Siteleri: Güvenilir Ve Kazançlı Olanla

"En İyi Slot Siteleri: Güvenilir Ve Kazançlı OlanlarEn Çok...