കോഴിക്കോട്: വയനാട് മാനന്തവാടിയില്‍ ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനയെ അടിയന്തരമായി മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ഒന്നര മണിക്കൂര്‍കൊണ്ട് മയക്കുവെടിവെക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയും. കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തി ഉത്തരവ് ഇറക്കുമെന്നും മന്ത്രി അറിയിച്ചു.
വയനാട്ടില്‍ അസാധാരണ സംഭവവികാസങ്ങള്‍ നടക്കുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം വേദനാജനകമാണ്. പരിഹാര നടപടി സ്വീകരിക്കാന്‍ സംഭവസ്ഥലത്ത് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ സാധിക്കുന്നില്ല. ജനങ്ങളോട് സംസാരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മണിക്കൂര്‍ ആനയുടെ റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിച്ചില്ല. മനുഷ്യസഹജമായ എല്ലാം ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നു. വന്യമൃഗങ്ങളെ നിരീക്ഷിക്കാന്‍ കേന്ദ്രീകൃത സംവിധാനം ഇല്ല. അതിന് പ്രോട്ടോക്കോള്‍ കൊണ്ടുവരുമെന്നും എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.
വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ ഇല്ല, ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായിട്ടുണ്ട്. പ്രതിഷേധം ന്യായമാണ്. പക്ഷെ, തുടര്‍നടപടി സ്വീകരിക്കാനുള്ള സൗകര്യം ഉണ്ടാക്കണം. മുത്തങ്ങയില്‍നിന്ന് കുങ്കി ആനകളെ എത്തിക്കാന്‍ ശ്രമം തുടങ്ങി. ആവശ്യമെങ്കില്‍ കൂടുതല്‍ കുങ്കി ആനകളെ നല്‍കാമെന്ന് കര്‍ണാടക ഉറപ്പുനല്‍കിയെന്നും മന്ത്രി അറിയിച്ചു.
ആനയെ കാടുകയറ്റിയാല്‍ വീണ്ടും ഇറങ്ങിവരുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് തിരിച്ചുകയറ്റാനുള്ള നീക്കം 11 മണിയോടെതന്നെ വനംവകുപ്പ് ഉപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് ആന നിലവില്‍ നില്‍ക്കുന്നിടത്തുതന്നെ നിര്‍ത്താന്‍ വനപാലകര്‍ തീരുമാനിച്ചു. ഇവര്‍ ആനയെ നിരീക്ഷിച്ചുവരികയാണ്. ആനയെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം. ആനയെ വെടിവെച്ചു കൊല്ലാന്‍ കളക്ടര്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിച്ചു. ഇതിനിടെ സംഭവ സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു.
മെഡിക്കല്‍ കോളജിലേക്ക് എത്തിയ വയനാട് എസ്പി ടി.നാരായണന്റെ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞ് ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തിയത്. എസ്പിയോടു വാഹനത്തില്‍നിന്ന് ഇറങ്ങി നടന്നുപോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ ആശുപത്രിയിലേക്ക് വാഹനത്തില്‍നിന്നിറങ്ങി എസ്പി നടന്നാണ് പോയത്. മാനന്തവാടയിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളെല്ലാം നാട്ടുകാര്‍ ഉപരോധിക്കുകയാണ്.
നേരത്തെ മൃതദേഹം ഏറ്റുവാങ്ങാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അജീഷിന്റെ മരണത്തിനിടയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാട്ടാന ഇറങ്ങിയിട്ട് ദിവസങ്ങളോളമായിട്ടും കൃത്യമായ വിവരം ആളുകളെ അറിയിക്കുന്നതിനോ ആനയെ പിടികൂടുന്നതിനോ ഉള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷി (47)നെയാണ് ശനിയാഴ്ച രാവിലെ കാട്ടാന കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പ്;സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് നീക്കം
പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെ സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് നീക്കം. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലിം ലീഗും ബിലാവര്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പിപിപിയും സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ച നടത്തി.
ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് ഉറപ്പിച്ചതോടെയാണ് മറുപക്ഷത്തുള്ള പ്രധാന പാര്‍ട്ടികള്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്.
നവാസ് ഷരീഫിന്റെ സഹോദരനും പിഎംഎല്‍-എന്‍ പ്രസിഡന്റുമായ ഷഹബാസ് ഷരീഫും ബിലാവല്‍ ഭൂട്ടോയും നടത്തിയ ചര്‍ച്ചയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും കൂടിക്കാഴ്ചയില്‍ പങ്കാളിയായി.
നവാസ് ഷരീഫിന്റെ സന്ദേശം ഷഹബാസ് വഴി പിപിപി നേതൃത്വത്തിന് കൈമാറിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താനിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരതയ്ക്കായി പിഎംഎല്ലിനൊപ്പം നില്‍ക്കാന്‍ പിപിപി നേതൃത്വത്തോട് ഷഹബാസ് ആവശ്യപ്പെട്ടു. കേന്ദ്രത്തിനൊപ്പം പഞ്ചാബിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് തീരുമാനമായതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ, മറുഭാഗത്ത് സ്വതന്ത്രരുടെയും മറ്റുപാര്‍ട്ടികളുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരണത്തിന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയും ശ്രമം നടത്തുന്നുണ്ട്.
ആകെയുള്ള 266 സീറ്റുകളില്‍ നിലവില്‍ ഫലം പ്രഖ്യാപിച്ചത് 250 സീറ്റുകളിലാണ്. ഇതില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് 91 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. നവാസ് ഷരീഫിന്റെ പിഎംഎല്‍-എന്‍ പാര്‍ട്ടിക്ക് 71-ഉം പിപിപിക്ക് 53 സീറ്റുകളുമാണുള്ളത്.
അരാജക രാഷ്ട്രീയത്തില്‍നിന്നും ധ്രുവീകരണത്തില്‍നിന്നും മോചിതമായി മുന്നോട്ടുപോകാന്‍ രാജ്യത്തിന് സ്ഥിരത ആവശ്യമാണെന്ന് പാകിസ്താന്‍ സൈനിക മേധാവിയുടെ പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്.
അയോധ്യ വിഷയം: പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നത
അയോധ്യ വിഷയത്തിലെ പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നത.ഇന്ത്യ സഖ്യം ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മുസ്ലീം ലീഗ് സഭ ബഹിഷ്‌കരിച്ചു. ഇടതുപാര്‍ട്ടികളും ത്രിണമൂല്‍ കോണ്‍ഗ്രസും ചര്‍ച്ച ബഹിഷ്‌ക്കരിച്ചു. ശ്രീരാമന്‍ ജനിച്ചിട്ടില്ലെന്ന് കോടതിയില്‍ പറഞ്ഞ കോണ്‍ഗ്രസ്, ഇപ്പോള്‍ രാമനെ ഓര്‍ക്കുന്നത് പരിഹാസ്യമെന്നും ബിജെപി സഭയില്‍ പരിഹസിച്ചു വ്യക്തമാക്കുന്നു.
അയോധ്യ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ഖര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. വിട്ട് നിന്നാല്‍ ബിജെപി അത് രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കുമെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസ് പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ചര്‍ച്ച ബഹിഷ്‌കരിക്കണമെന്ന ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലീം ലീഗ് ഇന്ത്യ സഖ്യത്തിന്റെ ധാരണയോട് വിയോജിച്ചു. ചര്‍ച്ചയുടെ വിവരം അവസാന നിമിഷം വരെ മൂടിവച്ചുവെന്നും മുസ്ലീം ലീഗ് ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ലോക്‌സഭയിലെ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയെ യുഗ പുരുഷനെന്നാണ് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി വിശേഷിപ്പിച്ചത്. കര്‍സേവകരെ വെടിവച്ച സര്‍ക്കാറിനെ പിന്തുണച്ച കോണ്‍ഗ്രസിന് രാമനെ കുറിച്ച് പറയാന്‍ അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.
അയോധ്യ പ്രാണ പ്രത്ഷഠ വികസിത രാജ്യത്തേക്കുള്ള യാത്രയുടെ തുടക്കമെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. 140 കോടി ജനങ്ങളിലെ രാമഭക്തര്‍ക്കും പ്രാണപ്രതിഷ്ഠ അപൂര്‍വ അനുഭവമാണ്. വര്‍ഷങ്ങള്‍ കോടതി വ്യവഹാരത്തില്‍ കുടുങ്ങി കിടന്ന സ്വപ്നം മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. ജനുവരി 22 ലെ പ്രാണപ്രതിഷ്ഠ നൂറ്റാണ്ടുകള്‍ ഓര്‍മിക്കും എന്നും അമിത് ഷാ സഭയില്‍ പറഞ്ഞു.
എന്നാല്‍ ഒരു മതത്തിന്റെയും കുത്തക ആര്‍ക്കുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും കോണ്‍ഗ്രസിന് വേണ്ടി സംസാരിച്ച ഗൗരവ് ഗോഗോയി പറഞ്ഞു. അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കുന്നതിന്റെ സൂചനയാണ് പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനം തീരുന്ന ദിവസം ബിജെപി നല്‍കുന്നത്.
സമീര്‍ വാങ്കഡെക്ക് വീണ്ടും തിരിച്ചടി: കള്ളപ്പണക്കേസില്‍ ഇഡി എഫ്‌ഐആര്‍
മുംബൈ:എന്‍സിബി മുംബൈ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസില്‍ ഇ.ഡി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തില്‍ കവിഞ്ഞ ആസ്തിയും സ്വത്തവകകളുമുണ്ടെന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസില്‍ കുടുക്കാതിരിക്കാനായിരുന്നു 25 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ സിബി െഎ അന്വേഷണം തുടരവേയാണ് ഇ ഡിയുടെകേസെടുക്കല്‍.
പിന്നാലെ മൂന്ന് എന്‍സിബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. നേരത്തെ സിബി െഎ കേസ് റദ്ദാക്കണമെന്നും നടപടികളില്‍ നിന്ന് ഇടക്കാല സംരക്ഷണവും ആവശ്യപ്പെട്ട് വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, കൈക്കൂലിയുമായി ബന്ധപ്പെട്ട അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് സിബിഐ വാങ്കഡെയ്ക്കും കേസിലെ മറ്റ് പ്രതികള്‍ക്കുമെതിരെ കേസെടുത്തിട്ടുളളത്.
എക്‌സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതെന്ന് വിശദീകരിച്ച് സിപിഎം
തിരുവനന്തപുരം: എക്‌സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതെന്ന് വിശദീകരിച്ച് സിപിഎം. വീണ വിജയനും കമ്പനിക്കുമെതിരായ കേസ് രാഷ്ട്രീയ പ്രേരിതം മാത്രമെന്ന വിശദീകരണം അടക്കം ഉള്‍പ്പെടുത്തിയ രേഖ നിയോജക മണ്ഡലം തലത്തില്‍ നടക്കുന്ന ശില്‍പ്പശാലകളില്‍ പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്. കമ്പനിയുടെ വാദം പോലും കേള്‍ക്കാതെയാണ് എതിര്‍ പ്രചാരണമെന്നാണ് സിപിഎം നിലപാട്.
മാസപ്പടി ആരോപണം ഉയര്‍ന്ന അന്ന് മുതല്‍ വീണക്കും എക്‌സാലോജികിനും സിപിഎം നല്‍കുന്നത് സമാനതകളില്ലാത്ത പിന്തുണയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പി ഇറക്കി വരെ ന്യായീകരിച്ചു. ശേഷം നടപടി എസ്എഫ്‌ഐഒ അന്വേഷണം വരെ എത്തിയിട്ടും പാര്‍ട്ടിവക അടിയുറച്ച പിന്തുണ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി ഘടകങ്ങളെ സജ്ജമാക്കാന്‍ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ നടത്തുന്ന ശില്‍പശാലകളില്‍ അച്ചടിച്ചിറക്കിയ കുറിപ്പുമായെത്തിയാണ് നേതാക്കളുടെ വിശദീകരണം. രാഷ്ട്രീയ നിലപാടുകളും നയസമീപനങ്ങളും വ്യക്തമാക്കുന്ന രേഖയില്‍ മുഖ്യമന്ത്രിക്കെതിരെ എന്ന തലക്കെട്ടിന് താഴെയാണ് എക്‌സാലോജിക് ഇടപാടിനെ കുറിച്ച് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു, വ്യക്തമായ കണക്കുകളോടെ ബാങ്ക് വഴി നടത്തിയ ഇടപാടുകള്‍ പോലും വക്രീകരിക്കുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്.
കമ്പനിക്കുപോലും പരാതിയില്ലെന്നും വാദം കേള്‍ക്കാതെയാണ് വിവാദം ഉയര്‍ത്തിവിടുന്നതെന്ന് കൂടി സിപിഎം വിശദീകരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് ശില്‍പ്പശാലകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചിലയിടങ്ങളില്‍ ആമുഖത്തില്‍ തന്നെ വിവാദം വിശദീകരിക്കും. മറ്റു ചിലയിടങ്ങളില്‍ ചര്‍ച്ചകള്‍ക്കിടെ നല്‍കുന്ന വിശദീകരണമായാണ് വിഷയം പരിഗണിക്കുന്നത്.
മരിച്ചയാളുടെ പേരില്‍ വരെ ബില്ലുണ്ടാക്കി തട്ടിപ്പ്; പണമെല്ലാം പോയത് ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥയുടെ അക്കൗണ്ടിലേക്ക്
മരിച്ചയാളുടെ പേരിലും കണ്ടം ചെയ്ത വാഹനത്തിന്റെ പേരിലും വ്യാജ ബില്ലുണ്ടാക്കി മൂന്നാറിലെ ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥര്‍ പണം തട്ടിയതായി വിജിലന്‍സ്. കര്‍ഷകരുടെ പരാതിയില്‍ ഇടുക്കി വിജിലന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയില്‍ മൂന്ന് ലക്ഷം രൂപയിലധികം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കേസെടുത്ത് അന്വേഷണം തുടങ്ങും.
സംസ്ഥാനത്ത് ഏറ്റവുമധികം പച്ചക്കറികള്‍ വിളയുന്ന വട്ടവട കാന്തല്ലൂര്‍ മറയുര്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് മികച്ച വില കിട്ടുന്നില്ല. അതിനൊരു പരിഹാരമായാണ് പത്ത് വര്‍ഷം മുമ്പ് സര്‍ക്കാര്‍ മൂന്നാറില്‍ ഹോര്‍ട്ടികോര്‍പ്പ് ഓഫീസ് തുടങ്ങിയത്. എന്നാല്‍ അത് കര്‍ഷകര്‍ക്ക് സമ്മാനിച്ചത് കൂടുതല്‍ ദുരിതങ്ങളാണ്. ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിറ്റ കര്‍ഷകര്‍ക്ക് കൊടുത്തത്തിന്റെ പണം വര്‍ഷങ്ങളായി കിട്ടുന്നില്ല. ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ല. മനം മടുത്ത് കര്‍ഷകര്‍ പച്ചക്കറി വില്‍ക്കുന്നത് നിര്‍ത്തി. വ്യാപകമായ ക്രമക്കേട് മൂന്നാറിലെ ഓഫീസില്‍ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അഴിമാതി കാട്ടുന്നുവെന്നും കാട്ടി കര്‍ഷകരാണ് വിജിലന്‍സിനെ സമീപിച്ചത്. ഈ പരാതിയില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളാണ്.
2021ല്‍ കൊവിഡ് ബാധിച്ച മരിച്ച ടാക്‌സി ഡ്രൈവറുടെ പേരില്‍ വ്യാജ ബില്ലുണ്ടാക്കി പണം തട്ടി. കെഎല്‍ 6ഉ 8913 എന്ന കണ്ടം ചെയ്ത വാഹനത്തിന്റെ പേരിലും വ്യാജ ബില്ലുണ്ടാക്കി തട്ടിപ്പ് നടന്നു. ഈ പണമെല്ലാം പോയത് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥയുടെ അക്കൗണ്ടിലേക്കാണ്. 2023 മാര്‍ച്ചില്‍ മാത്രം ഉദ്യോഗസ്ഥ സ്വന്തം അക്കൗണ്ടുവഴി കൈപ്പറ്റിയത് 59500 രൂപയാണ്. പ്രാഥമിക പരിശോധനയില്‍ തന്നെ മൂന്ന് ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്താനായി. കര്‍ഷകരില്‍ നിന്ന് വാങ്ങിയ പച്ചക്കറി നല്‍കിയ പണം ഇതോക്കെ വിശദമായി പരിശോധിച്ചാലെ ക്രമക്കേടിന്റെ ആഴം കൃത്യമാകു. നിലവില്‍ നടന്ന പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തനാണ് വിജിലിന്‍സിന്റെ നീക്കം. ഇടുക്കി വിജിലന്‍സ് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.
പൗരത്വനിയമഭേദഗതി ഉടന്‍ നടപ്പാക്കും,അയോധ്യ പ്രാണപ്രതിഷ്ഠ വികസിതരാജ്യത്തേക്കുള്ള യാത്രയുടെ തുടക്കമെന്ന് അമിത്ഷാ
ദില്ലി: പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന ദിവസം നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്.പൗരത്വ നിയമ ഭേദഗതി ഉടന്‍ നടപ്പാക്കുമെന്ന് അമിത് ഷാ അറിയിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ഇറക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.ബിജെപി ഒറ്റയ്ക്ക് 370 സീറ്റ് നേടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. ലോക്‌സഭയില്‍ അയോധ്യയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിച്ച അദ്ദേഹം, പ്രാണ പ്രത്ഷഠ വികസിത രാജ്യത്തേക്കുള്ള യാത്രയുടെ തുടക്കമെന്ന് പറഞ്ഞു.
അഉഢഋഞഠകടഋങഋചഠ
140 കോടി ജനങ്ങളിലെ രാമഭക്തര്‍ക്കും പ്രാണപ്രതിഷ്ഠ അപൂര്‍വ അനുഭവമാണ്.വര്‍ഷങ്ങള്‍ കോടതി വ്യവഹാരത്തില്‍ കുടുങ്ങി കിടന്ന സ്വപ്നം മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. ജനുവരി 22 ലെ പ്രാണപ്രതിഷ്ഠ നൂറ്റാണ്ടുകള്‍ ഓര്‍മിക്കും.രാമനെ ഒഴിവാക്കി രാജ്യത്തെ കുറിച്ച് സംസാരിക്കുന്നവര്‍ അടിമത്തത്തിന്റെ പ്രതിനിധികളാണ്.അവര്‍ക്ക് ഇനിയും രാജ്യത്തെ മനസിലായിട്ടില്ല.1528 ല്‍ തുടങ്ങിയ പോരാട്ടമാണ് ജനുവരി 22 ന് പൂര്‍ത്തിയായത്, ഇത് നൂറ്റാണ്ടുകള്‍ ഓര്‍മിക്കപ്പെടും.പ്രാണപ്രതിഷ്ഠയെ എതിര്‍ക്കുന്നവര്‍ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവോ എന്ന് ഇനിയെങ്കിലും വ്യക്തമാക്കണം.
ലോകത്ത് ഒരിടത്തും ഒരു രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസം സംരക്ഷിക്കാന്‍ ഇത്രയും നീണ്ട നിയമപോരാട്ടം നടത്തിയിട്ടില്ല.രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതിലൂടെ രാജ്യം പുതിയ യുഗത്തിലേക്ക് കടന്നു., 2024 ലും മോദിയുടെ നേതൃത്ത്വത്തിലുള്ള സര്‍ക്കാര്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.