പുല്ല് മേട് ദുരന്തം മുതല്‍ കുസാറ്റ് വരെ; രാജ്യം കണ്ട ആള്‍ക്കൂട്ട ദുരന്തങ്ങള്‍

കേരളത്തിന് അത്ര പരിചിതമല്ല ആള്‍ക്കൂട്ടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്ന ദുരന്തങ്ങള്‍. അത്തരമൊരു ദുരന്തത്തിനാണ് ശനിയാഴ്ച ഇരുട്ടിവീണപ്പോള്‍ എറണാകുളം കളമശ്ശേരിയിലെ കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാല സാക്ഷിയായത്. കേരളത്തിലെ നടുക്കിയ ആ ദുരന്തത്തില്‍ നാല് ജീവനുകളാണ് നമുക്ക് നഷ്ടമായത്. മൂന്ന് പേര്‍ വിദ്യാര്‍ഥികള്‍. ഏവരുടെയും കണ്ണ് നനയിപ്പിക്കുന്ന വാര്‍ത്ത.

ആള്‍ക്കൂട്ട ദുരന്തങ്ങള്‍ കേരളത്തില്‍ സാധാരണമല്ലെന്ന് പറയുമ്പോള്‍ തന്നെയും വലിയ ആളപായമുണ്ടായ ഒരു ദുരന്തം, നടുക്കുന്ന ഓര്‍മയയായി ഇന്നും നമ്മുടെ മനസ്സിലുണ്ട്.

2011 ജനുവരി 15 -ലെ പുല്ലുമേട് ദുരന്തം. മൂന്ന് ലക്ഷം പേരാണ് മകരവിളക്ക് ദര്‍ശനത്തിനെത്തിയത്. 7 മലയാളികളടക്കം 102 ശബരിമല തീര്‍ഥാടകരുടെ ജീവനാണ് അന്ന് നഷ്ടമായത്. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് അയ്യപ്പഭക്തര്‍ മരിച്ചത്. ഉപ്പുപാറയില്‍ മകരജ്യോതി ദര്‍ശനം കഴിഞ്ഞ ജനലക്ഷങ്ങള്‍ തിങ്ങിയിറങ്ങിയതാണ് ദുരന്ത കാരണം. ശബരിമല പുല്ലുമേട്ടില്‍ മകരജ്യോതി കണ്ട് മടങ്ങിയ തീര്‍ത്ഥാടകര്‍ , വള്ളക്കടവ് ഉപ്പുപാറയില്‍ തിക്കിലും തിരക്കിലും പെടുകയായിരുന്നു. തിരക്കില്‍ പെട്ട് ഓട്ടോറിക്ഷമറിഞ്ഞതും ജീപ്പ് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചതുമാണ് വിപത്തിലേക്ക് നയിച്ചത് എന്ന് പറയപ്പെടുന്നു. തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് ചവിട്ടേറ്റാണ് എല്ലാവരും മരിച്ചത്. ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചതാണ് ഏറെപ്പേരും മരണത്തിനിരയായത്. മൂന്നു ലക്ഷത്തിലധികം അയ്യപ്പഭക്തര്‍ തിങ്ങിക്കൂടിയ പുല്ലുമേട് മേഖലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിരലിലെണ്ണാവുന്ന പോലീസുകാരെ ആ സമയം അവിടെയുണ്ടായിരുന്നുവെന്നത് അപകടത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. തമിഴ്‌നാട് , ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരായിരുന്നു മരണമടഞ്ഞവരില്‍ കൂടുതല്‍ പേര്‍. മരണം അതിദാരുണം. ……..

ശബരിമലയില്‍ നേരത്തെയും ഇതുപോലൊരു ഞെട്ടിക്കുന്ന സംഭവമുണ്ടാകുന്നത് 1999 ജനുവരി നാലിനാണ്. അന്നും അപകടം മകരജ്യോതി നാളില്‍. പമ്പ ബേസ് ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 53 പേരാണ് മരിച്ചത്. ഇതില്‍ ഏറിയ പങ്കും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. പുല്ലുമേടിന് സംമാനമായി തീര്‍ത്ഥാടകര്‍ ജ്യോതി കണ്ടു പിരിയുമ്പോഴായിരുന്നു സംഭവം.

തിരക്കിനിടെ ആളുകളെ നിയന്ത്രിക്കാന്‍ ഒരുക്കിയ കയര്‍പൊട്ടുകയും ഒരു കുന്നിന്റെ വശങ്ങള്‍ ഇടയുകയും ചെയ്തു. ഇതിനിടെ മകരജ്യോതി കാണാനായി തേങ്ങാകൂമ്പാരത്തിന് മുകളില്‍ കയറിനിന്നിരുന്നവര്‍ വഴുതിവീണാണ് അപകടമുണ്ടായത്. ഇലക്ട്രിക്ക് പോസ്റ്റിന്റെ സ്റ്റേ വയര്‍ പൊട്ടിയതും ഒരു ബസിന് മേല്‍ കയറി നിന്നര്‍ നിലതെറ്റി വീണതും ദുരന്തത്തിന് ആക്കം കൂട്ടി.

2022 ഓഗസ്റ്റ് 21 ന് കോഴിക്കോട് സംഘടിപ്പിച്ച സംഗീതപരിപാടിയ്ക്കിടെ 70 പേര്‍ക്കാണ് പരിക്കേറ്റത്. പലര്‍ക്കും ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. കോഴിക്കോട് കടപ്പുറത്ത് മൂന്ന് ദിവസമായി നടക്കുന്ന പാലിയേറ്റീവ് ധനസമാഹരണ പരിപാടി. നാല്‍പ്പതോളം സ്റ്റാളുകളും സംഗീത- കലാപരിപാടികളും. പരിപാടിയുടെ മൂന്നാം ദിവസം, 2022 ഓഗസ്റ്റ് 21-ന് വൈകീട്ട് നടക്കേണ്ട സംഗീത പരിപാടിക്കായി ടിക്കറ്റുകള്‍ നേരത്തേ വിറ്റുപോയി. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്.ഐ.പി.സി.) ആയിരുന്നു.

പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിക്കായി നേരത്തേതന്നെ ഓണ്‍ലൈന്‍വഴി ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റ് വില്‍പ്പനയുണ്ടായിരുന്നു. അവധിദിവസമായതിനാല്‍ ബീച്ചില്‍ കൂടുതല്‍പ്പേരെത്തിയതും അധിക ടിക്കറ്റുകള്‍ വിറ്റുപോയതും തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കി. ബീച്ചിന്റെ ഒരുഭാഗത്തായി പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കലിക വേദിക്ക് ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നതോടെ ടിക്കറ്റെടുത്തവര്‍ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ബഹളം, സംഘര്‍ഷം. ഇവിടെയും കുസാറ്റിലേതിന് സമാനമായി ആവശ്യമായ പോലീസ് സാന്നിധ്യമില്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് എട്ട് പോലീസ് ഉദ്യോഗസ്ഥര്‍.

ബാരിക്കേഡുകള്‍ തകര്‍ത്ത് സംഗീതപരിപാടി നടക്കുന്ന സ്റ്റേജിനരികിലേക്ക് ജനങ്ങള്‍ ഇരച്ചെത്തിയതോടെ ഇവിടെ ഉന്തും തള്ളും തിരക്കുമുണ്ടായി. ചവിട്ടേറ്റും ശ്വാസംകിട്ടാതെയും പലരും കുഴഞ്ഞുവീഴുകയായിരുന്നു. പരിപാടിക്കെത്തിയ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ തിരക്കിനിടയില്‍ വീണുപോയി. 70-ഓളം പേര്‍ക്കാണ് അന്ന് പരിക്കേറ്റത്.

ഈ വര്‍ഷവും കൊച്ചികാര്‍ണിവലും ഒരു ദുരന്ത മുഖത്ത് നിന്നും രക്ഷപ്പെട്ടു. ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ച് മടങ്ങുമ്പോഴാണ് സംഭവം. 2023 ജനുവരി ഒന്നിന് 130 പേര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. സംഘാടനത്തിലെ പിഴവാണെന്ന് സംഘാടകര്‍ അന്ന് പഴി കേട്ടിരുന്നു.

സമീപകാലത്ത് പത്തില്‍ കൂടുതല്‍ പേരൂടെ മരണത്തിനിടയാക്കിയ ആള്‍ക്കൂട്ട ദുരന്തം 2022 ജനുവരി ഒന്നിന് ജമ്മുകാശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിലുണ്ടായ ദുരന്തമാണ്.

2013 ഫെബ്രുവരിയില്‍ അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനില്‍ വന്‍ അപകടമുണ്ടായി. 36 പേരാണ് ശ്വാസം കിട്ടാതെ മരിച്ചു വീണത്.

2014 ജനുവരി 18ന് മുബൈയില്‍ ആത്മീയ നേതാവ് സൈനദിന മുഹമ്മദിനയ്ക്ക് അന്ത്യഞ്ജലി അര്‍പ്പിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ 18 പേരാണ് മരിച്ചത്.

2016ല്‍ ഒക്ടോബര്‍ 15ന് വാരണാസിയില്‍ 24 പേരാണ് മരിച്ചത്. 2017 സെപ്റ്റംബര്‍ 29ന് മുംബൈയില്‍ 23 മരണവും, 2019 ജൂലൈ 19ന് കാഞ്ചിപുരം വരദ രാജ ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ മൂന്ന് ജീവനുകളാണ് നഷ്ടമായത്. 2022 ജനുവരി ഒന്നിന് ആന്ധ്രയില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ പൊതുയോഗത്തില്‍ മരിച്ചത് മൂന്നു പേരായിരുന്നു.

2023 ഫെബ്രുവരി നാലിന് സൗജന്യസാരി വിതരണത്തില്‍ തമിഴ്‌നാട് വാണിയമ്പാടിയിലുണ്ടായ അപകടത്തില്‍ നാല് സ്ത്രീകളാണ് മരണമടഞ്ഞത്.

ആള്‍ക്കൂട്ട ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ മുന്‍കരുതല്‍ എന്തുണ്ട് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല. വലിയ ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന നിരവധി പൊതു പരിപാടികള്‍ ഈ കൊച്ചു കേരളത്തിലുണ്ട്. കൂടി നില്‍ക്കുന്ന ആളുകളിലേക്ക് തളളികയറ്റമുണ്ടാകുമ്പോള്‍ ആള്‍ക്കൂട്ട ദുരന്തങ്ങളുണ്ടാകും. ആള്‍ക്കൂട്ടത്തിനിടയിലുള്ള സമ്മര്‍ദ്ദവും തിക്കും തിരക്കുമെല്ലാം കൂടുമ്പോള്‍ വലിയ അപകടങ്ങള്‍ സംഭവിക്കാം. ഏത് പരിപാടിയായാലും പൊതു പരിപാടിയായാലും കൃത്യമായ മാനദണ്ഡങ്ങളോട് കൂടി മുന്‍കരുതലെടുക്കുക മാതമാണ് പ്രതിവിധി. എല്ലാവരുടെയും ജീവന്‍ വിലപ്പെട്ടതാണ്.

നടപടിയെടുത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗും

പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവ കേരള സദസില്‍ പങ്കെടുത്ത പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗും. പാര്‍ട്ടി അച്ചടക്കം ലംഘിച്ച എന്‍ അബൂബക്കറിനെ (പെരുവയല്‍) കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അറിയിച്ചു. അന്വേഷണ വിധേയമായി 2 പേരെ മുസ്ലിം ലീഗും സസ്‌പെന്‍ഡ് ചെയ്തു.

ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി, മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ ഹുസൈന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. യുഡിഎഫ് സംസ്ഥാന നേതൃത്വം പരസ്യമായി നവകേരള സദസിനെതിരെ നിലപാട് കടുപ്പിക്കുമ്പോഴാണ് സദസുമായി കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും പ്രാദേശിക നേതാക്കളുടെ സഹകരണം.

റെന ഫാത്തിമയാണ് താരം


നവകേരള സദസ് പ്രഭാത യോഗത്തിലെ പൗരപ്രമുഖരായ 50 പേരില്‍ ഒരാളായതിന്റെ സന്തോഷത്തിലാണ് അഞ്ച് വയസ്സുകാരി റെന ഫാത്തിമ. മുഖ്യമന്ത്രിയ്ക്ക് നല്‍കാനൊരു നിവേദനവും കൊണ്ടാണ് റെന യോഗത്തിനെത്തിയത്.നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പൗരപ്രമുഖയാണ് റെന ഫാത്തിമ. മുക്കം നഗര സഭയുടെ ‘നീന്തി വാ മക്കളെ’ പ്രോജക്ടിന്റെ ബ്രാന്‍ഡ് അംബാസഡര്‍. നീന്തലില്‍ ഗുരുവായ വല്ല്യുമ്മ റംലയുമൊത്താണ് നവകേരള സദസിലെത്തിയത്. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്, തന്നെപ്പോലെയുള്ള കുഞ്ഞു കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാന്‍ നാട്ടില്‍ ഒരു നീന്തല്‍ പരിശീലന കേന്ദ്രം വേണമെന്ന്.

മൂന്നാമത്തെ വയസ്സില്‍ പുഴയില്‍ നീന്തുന്ന റെന നാട്ടിലെ കുട്ടികള്‍ക്കെല്ലാം നീന്തല്‍ പഠിക്കാന്‍ മികച്ച മാതൃകയാണ്. മുങ്ങിമരണങ്ങള്‍ കൂടുതലുള്ളിടത്ത് നീന്തല്‍ പ്രചാരകയായി തിളങ്ങിയത് പരിഗണിച്ചാണ് റെനയ്ക്ക് ക്ഷണം. യോഗം കഴിഞ്ഞപ്പോള്‍ റെനയ്‌ക്കൊരാഗ്രഹം എല്ലാവരും പറഞ്ഞ് കേള്‍ക്കുന്ന നവകേരള ബസൊന്ന് കാണണം. മന്ത്രിമാര്‍ക്കൊപ്പം അതും കയറിക്കണ്ടാണ് വീട്ടിലേക്ക് മടക്കം.

കണ്ണൂരില്‍ ക്ഷീരകര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ണ്ണൂരില്‍ ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് ലഭിച്ച കര്‍ഷകനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പേരാവൂര്‍ കൊളക്കാടിലെ മുണ്ടക്കല്‍ എം.ആര്‍. ആല്‍ബര്‍ട്ടിനെയാണ് (68) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഭാര്യ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയി തിരിച്ചുവന്നപ്പോഴാണ് ആല്‍ബര്‍ട്ടിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കേരള ബാങ്ക് പേരാവൂര്‍ ശാഖയില്‍ നിന്ന് ആല്‍ബര്‍ട്ടിന് കഴിഞ്ഞ ദിവസം ജപ്തിനോട്ടീസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ലോണ്‍ തിരിച്ചടക്കേണ്ട അവസാന ദിവസം. ഞായറാഴ്ച കുടുംബശ്രീയില്‍ നിന്ന് പൈസ തരപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നാട്ടിലെ സര്‍വ മേഖലകളിലെയും നിറ സാന്നിധ്യവുമായിരുന്നു എം.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ആല്‍ബര്‍ട്ട്.

ഏഴുവയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ;അമ്മയ്ക്ക് 40 വര്‍ഷം തടവ്

 

ഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. കാമുകന്‍ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത്. കേസില്‍ അമ്മയെയും കാമുകന്‍ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ശിശുപാലന്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അതിനാല്‍ അമ്മയ്‌ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമിലാണ് നിലവില്‍ കഴിയുന്നത്.
2018 മാര്‍ച്ച് മുതല്‍ 2019 സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.

 

കേന്ദ്ര മന്ത്രി പറഞ്ഞത്  തെറ്റായകാര്യങ്ങൾ

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചു കേരളം മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി കേരളത്തിൽ വന്ന് വസ്തുത മറച്ചുവെച്ച് തെറ്റായകാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ.

മലപ്പുറം തിരൂരിൽ നവകേരളസദസ്സിന്റെ പ്രഭാതയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളോട് ശത്രുത പരമായ നിലപാടല്ല കേന്ദ്രത്തിനുണ്ടാകേണ്ടതെന്നും ആരോഗ്യപരമായ സമീപനമായിരിക്കണം കേന്ദ്രത്തിന് ഉണ്ടാകേണ്ടതെന്നും പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ കൈയിൽ പണമെത്താനുള്ള മാർഗങ്ങളെല്ലാം തടയുന്ന നിലപാട് കേന്ദ്രം സ്വീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഇവിടെയെന്തൊക്കെയോ ചെയ്തുവെന്ന് കാണിക്കാൻ വേണ്ടി ബോധപൂർവം വസ്തുത വിരുദ്ധത ധനമന്ത്രിയെപ്പോലെ ഒരാൾ വന്ന് പ്രചരിപ്പിക്കുന്നു വെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഹൈദരലി തങ്ങളുടെ മരുമകൻ നവകേരള സദസ്സിൽ

വകേരള സദസ്സിൽ പങ്കെടുത്ത് മുസ്ലിം ലീഗിൻ്റെ നേതാവായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകളുടെ ഭർത്താവ് ഹസീബ് തങ്ങൾ. നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ യോഗത്തിലാണ് പങ്കെടുത്തത്. മുസ്ലിം ലീഗ് ഭാരവാഹിയല്ല എന്നാൽ മുസ്ലിം ലീഗുകാരനാണെന്നു പ്രതികരിച്ച ഹസീബ് തങ്ങൾ വികസനത്തിൻ്റെ കാര്യത്തിൽ വ്യക്തിപരമായി രാഷ്ട്രീയം കാണുന്നില്ലെന്നും തിരൂരിൻ്റെ വിവിധങ്ങളായ വികസന വിഷയങ്ങൾ പറയാനാണ് നവകേരള സദസ്സിൽ പങ്കെടുത്തതെന്നും പറഞ്ഞു.

നവകേരള സദസ്സ് ബഹിഷ്കരിക്കണമെന്നും സഹകരിക്കുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നുമാണ് നിലവിൽ മുസ്‌ലി ലീഗ് എടുത്തിട്ടുള്ള നിലപാട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സിൽ പങ്കെടുത്ത് പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. പാണക്കാട് കുടുംബത്തിൽ നിന്നൊരാൾ നവകേരള സദസ്സിൽ പങ്കെടുത്ത സാഹചര്യം ലീഗിനെ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്.

 

നവകേരള സദസിൽ വീണ്ടും സ്‌കൂൾ ബസ്സ്

നവകേരള സദസിന് സ്‌കൂൾ ബസുകൾ വിട്ടുകൊടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ അണികൾ. പൊന്നാനിയിലെ നവകേരള സദസ്സ് പരിപാടിയിലേക്ക് നൂറിലധികം സ്‌കൂൾ ബസുകളിൽ ആണ് ആളുകൾ എത്തിയത്. സ്‌കൂൾ ബസുകൾ വിട്ടുകൊടുക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ പരാതിയുയർന്ന സാഹചര്യത്തിൽ ഇത് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനെ മറികടന്നാണ് പൊന്നാനിയിൽ പരിപാടിയ്‌ക്കെത്താൻ സ്‌കൂൾ ബസുകൾ ഉപയോഗിച്ചത്.

പൊതുജനങ്ങൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള സൗകര്യത്തിനാണ് ബസുകൾ വിട്ടുനൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിരുന്നത്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിലുണ്ടായിരുന്നു.

കുസാറ്റ് അപകടം; സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കും, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

 

കൊച്ചി: കൊച്ചി കുസാറ്റില്‍ തിക്കിലും തിരക്കിലുംപ്പെട്ട് നാല് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സുരക്ഷാ വീഴ്ച അടക്കം പരിശോധിച്ച് വിശദീകരണം നല്‍കാന്‍ ആലുവ റൂറല്‍ എസ്.പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സര്‍വകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, , കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അതേസമയം, അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങള്‍ ദുരന്തം ഉണ്ടായ ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി. തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തില്‍ സാങ്കേതിക പരിശോധന നടത്തിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുസാറ്റ് സിന്‍ഡിക്കറ്റ് യോഗം ഉച്ചയ്ക്ക് ശേഷം ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Kasyno Online Na Prawdziwe Pieniądze I Automaty Do Gry Za Kas

Kasyno Online Na Prawdziwe Pieniądze I Automaty Do Gry...

Mejores Internet Casinos Online Con Fortuna Real En Ee Uu En 2024

Mejores Internet Casinos Online Con Fortuna Real En Ee...

Mejores Internet Casinos Online Con Fortuna Real En Ee Uu En 2024

Mejores Internet Casinos Online Con Fortuna Real En Ee...

“Les 10 Meilleurs Casinos Bitcoin Et Crypto-monnaies 202

"Les 10 Meilleurs Casinos Bitcoin Et Crypto-monnaies 2024Les Casinos...