നിരവധി പ്രപ്പോസലുകൾ ഉണ്ടായിട്ടുണ്ട്…’തനിക്ക് ഇഷ്ടം തോന്നിയത് പ്രണവിനോട് മാത്രം….പ്രണവിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് ഗായത്രി സുരേഷ് ‘….

ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നടിയാണ് ഗായത്രി സുരേഷ്. ഒരുപിടി വിവാദങ്ങള്‍ ഗായത്രിയെ വിടാതെ എപ്പോഴും പിന്തുടരാറുണ്ട്.

നേരത്തെ സീരിയലിനെക്കുറിച്ച് വീഡിയോ ചെയ്ത് ഫേസ്ബുക്കിലിട്ടതും കഴിഞ്ഞ ദിവസം കൊച്ചിയില്‍ വാഹന അപകടം ഉണ്ടാക്കി നിര്‍ത്താതെ പോയതും നടിയെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടിച്ചതും നടി കൈകൂപ്പി മാപ്പു ചോദിച്ചതുമൊക്കെ വിവാദമായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം കുറ്റമല്ലെന്നും പക്ഷെ തനിക്ക് അതിനോട് താല്‍പ്പര്യമില്ലെന്നും നടി നേരത്ത പറഞ്ഞതും എല്ലാം സോഷ്യൽ മീഡിയിൽ ചർച്ച വിഷയം ആയിരുന്നു.

ഇപ്പോൾ തന്റെ സിനിമ സ്വപ്നങ്ങൾ ആണ് താരം തുറന്ന് പറയുന്നത്. സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. സിനിമയിൽ എത്തിയത്തിൽ പിന്നെ നിരവധി പ്രപ്പോസലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ തനിക്ക് അതൊന്നും ഇഷമായിരുന്നില്ല. തനിക്ക് ഇഷ്ടം തോന്നിയത് പ്രണവ് മോഹനലാലിനോട് ആണ് എന്നാണ് താരം ഇപ്പോൾ പറയുന്നത്. തന്നോട് പ്രണയം പറഞ്ഞവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് പ്രണവ്. എന്നാൽ തന്റെ പ്രണയം പ്രണവിന് അറിയില്ല.

തന്നെക്കാൾ മുകളിലാണ് പ്രണവ് ഇപ്പോൾ ഉള്ളത്. താൻ പ്രണവിനോളം എത്തുമ്പോൾ അറിയിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. തനിക്ക് ഒരു രാജകുമാരിയെപ്പോലുള്ള വേഷം ചെയ്യണം എന്നുണ്ട്. ദരിദ്ര കുടുംബത്തിൽ നിന്നും വളർന്ന്‌ വന്നു ലോകത്തിന്റെ നെറുകയിൽ എത്തുന്ന ഒരു കഥാപാത്രം. വേശ്യയുടെ വേഷം ചെയ്യണം എന്നുണ്ട്. മോഡേൺ പെണ്ണിന്റെ വേഷം ചെയ്യണം എന്നുണ്ട് എന്നെല്ലാമാണ് താരം ഇപ്പോൾ പറയുന്നത്.

Leave a Comment