എന്ത് കാര്യവും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമായിരുന്നു എന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്; ഗായത്രി സുരേഷ്

ഗായത്രി സുരേഷ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അടുത്തിടെയായി മുഖത്ത് ചിരി പടരും. താരത്തിന്റെ നാവില്‍ നിന്ന് പലപ്പോഴായി ചിന്തയില്ലാതെ വരുന്ന വാക്കുകള്‍ തന്നെ ഇതിന് കാരണം.

സോഷ്യല്‍ മീഡിയ പേജുകള്‍ ഗായത്രിയെ കൊണ്ടുള്ള ട്രോളുകള്‍ കൊണ്ട് നിറഞ്ഞ സമയം വരെ ഉണ്ടായിട്ടുണ്ട്..
അത്രയ്ക്ക് ശോകമായിരുന്നു താരത്തിനെതിരെയുള്ള ആക്രമണം. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പരസ്യമായി പറഞ്ഞതോടെയായിരുന്നു ഇത്തരം ആക്രമണങ്ങളുടെ യഥാര്‍ത്ഥ തുടക്കം. ഇതിന്റെ പേരില്‍ പിന്നീട് നിരവധി ന്യൂസുകളാണ് വന്നുകൊണ്ടിരുന്നത്. അതിനൊക്കെ പ്രതികരിച്ച് വീണ്ടും വീണ്ടും ട്രോളുകളും… അങ്ങനെ ഗായത്രിയെക്കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു.

ഗായത്രി പറയുന്ന പലകാര്യങ്ങളും പലപ്പോഴും ട്രോളുകള്‍ക്ക് കാരണമാകാറുണ്ട് എങ്കിലും ഗായത്രി പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വളരെ കൃത്യമായ കാര്യങ്ങളാണ് എന്ന് ട്രോളന്മാര്‍ പോലും സമ്മതിച്ചു തരുന്ന കാര്യമാണ്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നു മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് നായികയായിരുന്നു ഗായത്രി സുരേഷ്.

എന്ത് കാര്യവും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമായിരുന്നു താരത്തിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. എന്നാല്‍ അത് താരത്തിന് തന്നെ വിനയായി മാറിയിട്ടുമുണ്ട്. ഗായത്രി പറയുന്ന പലകാര്യങ്ങളും പലപ്പോഴും വൈറല്‍ ആയി മാറുകയും അതിന് വലിയ തോതില്‍ തന്നെ ട്രോളുകള്‍ ഏല്‍ക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. ഇപ്പോഴിതാ വീണ്ടുമൊരു അഭിമുഖത്തിലൂടെ ചില തുറന്നു പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്. താനിതുവരെ സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിനു വേണ്ടി ചാന്‍സ് ചോദിച്ചു നടന്നിട്ടില്ല എന്നാണ് താരം പറയുന്നത്. ആരുടെയും പിന്നാലെ നടന്ന് അവസരം ചോദിക്കാറില്ല. തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കില്‍ തന്നാല്‍ മതി എന്നും നടി വ്യക്തമാക്കിയിരുന്നു.

ഇങ്ങനെ പലതും പറഞ്ഞു വരുന്ന വഴിയില്‍ മറ്റൊരു തുറന്നു പറച്ചില്‍ കൂടി താരം നടത്തി. സിനിമയില്ലെങ്കിലും ജീവിക്കുവാനുള്ള ഒരു വഴി താന്‍ കണ്ടിട്ടുണ്ട് എന്നായിരുന്നു അത്. സിനിമയിലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വച്ചിട്ടുണ്ട്. ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും നല്ല കണ്ടന്റ് ചെയ്യും. യൂട്യൂബ് തുടങ്ങിയാല്‍ നമ്മള്‍ ആണ് അവിടെ രാജാവ്. നമുക്ക് ഇഷ്ടമുള്ള കണ്ടന്റ് നമുക്കുണ്ടാക്കാം. വേണമെങ്കില്‍ നമുക്ക് ലോക പ്രശസ്തര്‍ വരെയാകാം. സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള്‍ കാത്തു നില്‍ക്കണം. പലരുടെയും താളത്തിന് അനുസരിച്ച് നില്‍ക്കണം. ഇന്റിമേറ്റ് സീന്‍ ചെയ്യണം. അങ്ങനെ പ്രശ്‌നങ്ങളൊന്നും തന്നെ നമുക്ക് ഇവിടെ വരുന്നില്ല. സിനിമയില്‍ കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം ചെയ്തു തരാം എന്ന് ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുണ്ട്.

അവരോടൊക്കെ താല്പര്യമില്ലന്ന് താന്‍ പറഞ്ഞിട്ടുള്ളത്. ട്രോള്‍ ചെയ്യുന്ന പോലെ തന്നെയാണ് ആള്‍ക്കാര്‍ക്ക് എപ്പോള്‍ വേണേലും എന്തും ചോദിക്കാം. ഇതില്‍ താല്പര്യമില്ലന്ന് പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ. അല്ലാതെ എന്നോട് അങ്ങനെ ഒന്നും ചോദിക്കാന്‍ പാടില്ല എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ലല്ലോ എന്നും ഗായത്രി പറയുന്നുണ്ട്.

Leave a Comment