ഫാഷൻ മത്സരങ്ങളിൽ ബിക്കിനി റൗണ്ട് സാധാരണം…ബിക്കിനി ഇല്ലാതെ ഒരു മത്സരവും ഇല്ലന്ന് തുറന്ന് പറഞ്ഞ് ഹന്ന റെജി കോശി…

മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും സജീവമായ താരമാണ് ഹന്ന. 2016 മുതൽ അഭിനയരംഗത്ത് സജീവമായ താരം ബിജു ആൻറണി സംവിധാനം ചെയ്ത ഡാർവിൻറെ പരിണാമം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.


പിന്നീട് രക്ഷാധികാരി ബൈജു ഒപ്പ്,പോക്കിരി സൈമൺ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക മനസ്സുകളിൽ ഇടം നേടുവാൻ താരത്തിനു സാധിച്ചു.ഏതാനും ചെറിയ കഥാപാത്രങ്ങൾ അഭിനയിച്ചുകൊണ്ട് മികച്ച ഒരു ആരാധക വൃന്ദത്തെ ഉണ്ടാക്കുവാൻ താരത്തിന് സാധിച്ചു.


താരത്തിന് കിട്ടിയ സിനിമകളിൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് ഡാർവിൻറെ പരിണാമം തന്നെയാണെന്ന് നിസംശയം പറയാം. ആദ്യ സിനിമയിൽ തന്നെ ധാരാളം സീനുകൾ താരത്തിനു ഉണ്ടായിരുന്നു. ബിജുമേനോൻ ചിത്രമായ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമ മലയാളക്കര മുഴുവൻ സൂപ്പർഹിറ്റ് ആയതാണ്. മികച്ച ഒരു സിനിമയായിരുന്നു അത്.


നാട്ടിൻപുറത്തെ കളികളും പഴയ കാലത്തെ ക്രിക്കറ്റും ഒക്കെ ഓർമിപ്പിക്കുന്ന സിനിമയിൽ താരം ബിജു മേനോന്റെ നായികയായിട്ടാണ് അഭിനയിച്ചത്. ഈ സിനിമയിൽ മികച്ച രീതിയിൽ അഭിനയിക്കുവാനും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുവാനും താരത്തിന് കഴിഞ്ഞു. മോഡലിംഗ് രംഗത്ത് മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിലെ ടോപ് 5 വിൽ ഫൈനലിൽ ഇടം നേടാൻ സംസാരത്തിന് കഴിഞ്ഞിട്ടുണ്ട്.


ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് അപ്രതീക്ഷിതമായി വന്ന താരത്തിന്റെ ബിക്കിനി ഫോട്ടോകൾ ആണ്. താരത്തിന്റെ ഈ ചിത്രത്തിന് നിരവധി ട്രോളുകളും വിമർശനങ്ങളും ഉണ്ടായി. എന്നാൽ ഇപ്പോൾ നടി എല്ലാവർക്കും മറുപടിയുമായാണ് എത്തിയിരിക്കുന്നത്.


ഫാഷൻ മത്സരങ്ങളിൽ ബിക്കിനി റൗണ്ട് സാധാരണയാണ് .മിസ്സ് ഇന്ത്യ മത്സരത്തെക്കുറിച്ച് എല്ലാവർക്കുമറിയാം. ബിക്കിനി ഇല്ലാതെ ഒരു മത്സരവും ഇല്ല താരം പറഞ്ഞു. വൾഗർ ആങ്കിൾ,ബ്യൂട്ടി ഫാഷൻസിന്റെ ആംഗിൾ എന്നിങ്ങനെ വിക്കിപീഡിയ രണ്ടായി പറയാം എന്നാണ് താരം അഭിപ്രായപ്പെടുന്നത്.എല്ലാവരും ഏറ്റവും ഉന്നതമായ പദവി ആയി കാണുന്ന മിസ് ഇന്ത്യ മത്സരങ്ങളിൽ പോലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും അവരുടെ ശരീരഭംഗി ആസ്വദിക്കുകയും ചെയ്യുന്നവരാണ് കൂടുതലും. ഇതിനു മുൻപേ പല താരങ്ങളും ഇത്തരത്തിലുള്ള കാര്യങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാൽ ഒരു മലയാളി താരം ഇങ്ങനെയൊരു തുറന്നു പറച്ചിൽ നടത്തുന്നത് ഇത് ആദ്യമാണ്.


സിനിമാപ്രേമികളുടെ ഉള്ളിൽ വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ താരത്തിന്റെ വാക്കുകൾ എന്തുതന്നെയായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മറ്റുള്ളവരുടെ കണ്ണിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ രൂക്ഷവിമർശനവും ഇപ്പോൾ സൈബർ ഇടങ്ങളിൽ ഉയരുന്നുണ്ട്. എന്തുതന്നെയായാലും ഹന്നയുടെ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. അതുകൊണ്ട് തന്നെ താരം പറയുന്ന കാര്യങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

Leave a Comment