ശക്തമായ മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് 6 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല. ഇടുക്കിയിലും വയനാട്ടിലും കോട്ടയത്തും വിനോദ സഞ്ചാരത്തിന് വിലക്കുണ്ട്.
അവധി നിര്‍ദേശം മറികടന്ന് പ്രവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ വ്യക്തമക്കി. ചില ട്യൂഷന്‍ സെന്ററുകള്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ച വിവരം ശ്രദ്ധയില്‍പെട്ടതോടെയാണ് കളക്ടറുടെ മുന്നറിയിപ്പ്.
ഇടുക്കിയില്‍ മുന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഇടവിട്ട് മഴ തുടരുകയാണ്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി യാത്ര നിരോധനവും തുടരുന്നുണ്ട്. തമിഴ്നാട്ടിലേക്ക് ദേവികുളം വഴിയുള്ള പാത മാറ്റി നിര്‍ത്തി ആനച്ചാല്‍ വഴി പോകാന്‍ നിര്‍ദേശമുണ്ട്. കല്ലാര്‍ കുട്ടി, പാംബ്ല, മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാര്‍, മുതിരപ്പുഴയാര്‍ എന്നിവയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്.
വയനാട് ജില്ലയില്‍ ഖനനത്തിന് കലക്ടര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇന്നും നാളെയും ഖനനവോ മണ്ണെടുപ്പോ പാടില്ല. വിനോ ദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടും. പുഴയിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങരുതെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകുന്നേരത്തെ കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം പെരുമ്പടപ്പ് വില്ലേജില്‍ ഒരു ഭുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഒരു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റി. വെളിയങ്കോട്, പൊന്നാനി വില്ലേജുകളില്‍ 22 ആളുകളെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
എറണാകുളം എടവനക്കാട് തീരപ്രദേശ മേഖലയോട് കളക്ടര്‍ അവഗണന കാണിക്കുന്നു എന്നാരോപിച്ച് വൈപ്പിന്‍ ചെറായി സംസ്ഥാന പാത ഉപരോധിക്കാന്‍ തീരദേശവാസികള്‍.നിലവില്‍ പുലിമുട്ട് വരുന്നതിനും ടെട്രോ മോഡലില്‍ കടല്‍ ഭിത്തി നിര്‍മിക്കുന്നതിനും ഫണ്ട് ഇല്ലെന്ന് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കളക്ടര്‍ നിലപാടെടുത്തു. ഇതിനെതിരെയാണ് ഇന്ന് രാവിലെ 8 മണി മുതല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാനുള്ള തീരുമാനം.
ജീവനെടുക്കുന്ന അമീബ; എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം
അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം ഇന്ന് കേരളത്തിലാകെ ഭീതിയിലാഴ്ത്തുകയാണ്. കണ്ണൂര്‍ തോട്ടടയിലെ 13 കാരി ദക്ഷിണയുടെ ജീവനെടുത്തിരിക്കുകയാണ് അമീബ വിഭാഗത്തില്‍പെട്ട രോഗാണു. ജൂണ്‍ 12ന് മരിച്ച ദക്ഷിണയുടെ പരിശോധനാ ഫലത്തിലാണ് അത്യപൂര്‍വ്വ അമീബയാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് വന്നത്. സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജനുവരി 28ന് യാത്രപോയ കുട്ടിക്കു മേയ് എട്ടിനാണു രോഗലക്ഷണം കണ്ടത്. ദക്ഷിണയ്ക്കു പൂളില്‍ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണു ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
2019ല്‍ മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശിനിയായ അഞ്ചുവയസ്സുകാരി ഫദ്വയായിരുന്നു ഇതേ രോഗം ബാധിച്ച് മരിച്ചത്. മൂന്നിയൂര്‍ പുഴയിലിറങ്ങി കുളിച്ചതിനു ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണം കണ്ടത്. ഇതിന് ശേഷം യാതൊരു കാരണവശാലും കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങി കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി
2020-ല്‍ മലപ്പുറത്തും കോഴിക്കോട്ടും 2022-ല്‍ തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.2023 ജൂലൈയിലും വീണ്ടും സമാന സംഭവം ഉണ്ടായി. ആലപ്പുഴ പാണാവള്ളി സ്വദേശിയായ 15 വയസുകാരന്‍ മരിച്ചു. പാണാവള്ളിയിലെ തോട്ടില്‍ കുളിച്ചതാണ് കുട്ടിക്ക് രോഗമുണ്ടാകാന്‍ കാരണം.
അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്/ അമീബിക് മസ്തിഷ്‌ക ജ്വരം…………………………….
വളരെ വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന രോഗം.നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പെട്ട രോഗാണുവാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണപ്പെടുന്നത്. ഈ അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യ ശരീരത്തില്‍ കടക്കുന്നു. ഇത് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നു. ഈ രോഗാണുവിനെ ”തലച്ചോര്‍ തിന്നുന്ന അമീബ” എന്നാണ് വിളിക്കുന്നത്. ആറ്റിലോ കുളത്തിലോ പൂളിലോ കുളിക്കുമ്പോഴാണ് സാധാരണയായി ഈ രോഗാവസ്ഥ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. ജലത്തില്‍ നിന്ന് ഉണ്ടാകുന്ന രോഗമാണെങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പകരില്ല.
രോഗം ബാധിച്ച് ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ ശരീരം ലക്ഷണങ്ങള്‍ കാണിക്കും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. തുടര്‍ന്ന് ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും.അമീബിക് മസ്തിഷ്‌ക ജ്വരം രണ്ടുരീതിയില്‍ കാണപ്പെടാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂര്‍ച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിന്‍കോ എന്‍സെഫലൈറ്റിസ്, പതിയെ രോഗം മൂര്‍ച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എന്‍സെഫലൈറ്റിസ് എന്നിവ.
നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗ നിര്‍ണയം നടത്തുന്നത്.
…………..
കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീര്‍ച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക,കുടിക്കുന്ന വെള്ളവും തിളപ്പിച്ച ശുദ്ധ ജലമെന്ന് ഉറപ്പ് വരുത്തുക. പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, സ്വിമിങ് പൂള്‍ ഉള്‍പ്പടെ കൃത്രിമമായി വെള്ളം കെട്ടിനിര്‍ത്തുന്ന എല്ലാ ജല സ്ത്രോസ്സുകളിലും ഇത്തരം അമീബ കാണപ്പെടാം. കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്.
ഈ രോഗത്തിന് പ്രത്യേകിച്ച് മരുന്നുകളില്ല. നേഗ്ലെറിയക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാവരും ജാഗ്രത പാലിക്കുക.
‘പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചുപറയാന്‍ പറ്റില്ല’: മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി
സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസിന് ഫേസ്ബുക്കില്‍ ഭീഷണി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയാണ് മനു തോമസിനെതിരെ രംഗത്ത് വന്നത്. പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചുപറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കില്‍ എഴുതിയത്. ഇന്നലെ പി ജയരാജനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മനു തോമസ് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ കുറിപ്പ്.
ക്വട്ടഷന്‍ സംഘങ്ങളും പാര്‍ട്ടി നേതാക്കളും തമ്മിലുള്ള ബന്ധമെന്ന ആരോപണം വീണ്ടും ചര്‍ച്ചയായതിനു പിന്നാലെ ഫേസ്ബുക്കില്‍ പി ജയരാജനും മനു തോമസും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാല്‍ പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്. ജില്ലാ കമ്മിറ്റി അംഗം ആയതിനു പിന്നാലെ വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകണമെന്ന നിര്‍ദേശം മനു പാലിച്ചില്ലെന്നും ഒരു വിപ്ലവകാരിയുടെ പതനം മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത് സിപിഎം വിട്ടതുകൊണ്ടെന്നും ജയരാജന്‍ വിമര്‍ശിച്ചു.
പിന്നാലെ ജയരാജനെതിരെ രൂക്ഷ പ്രതികരണവുമായി മനു തോമസും ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. പാര്‍ട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്നും ഇപ്പോള്‍ താങ്കളുടെ അവസ്ഥ പരമ ദയനീയമാണെന്നും പറഞ്ഞ മനു തോമസ്, ക്വാറി മുതലാളിമാര്‍ക്ക് വേണ്ടി ഏരിയ സെക്രട്ടറിമാരെ സൃഷ്ടിക്കുന്ന പാടവവും പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ നോക്കിയതും മകനെയും ക്വട്ടേഷന്‍കാരേയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും ജനം അറിയട്ടെ എന്നും സംവാദത്തിന് ക്ഷണിക്കുന്നുവെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
മനു തോമസിനെതിരായ പി.ജയരാജന്റെ ഫെയ്സ്ബുക് കുറിപ്പില്‍ സി.പി.എമ്മില്‍ അതൃപ്തി
പരസ്പരം പഴി ചാരി ഫേസ്ബുക്ക് പോസ്റ്റുമായി മനു തോമസും പി ജയരാജനും. സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരായ പി ജയരാജന്റെ ഫെയ്സ്ബുക് കുറിപ്പില്‍ സി.പി.എമ്മില്‍ അതൃപ്തി. അനവസരത്തിലെ പോസ്റ്റ് വിഷയം വഷളാക്കിയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തലുള്ളത്. വിഷയത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഔദ്യോഗികമായി വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പി.ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത് അനുചിതമായെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ക്വട്ടേഷന്‍ സംഘങ്ങളും പാര്‍ട്ടി നേതാക്കളും തമ്മില്‍ ബന്ധമെന്ന ആരോപണം വീണ്ടും ചര്‍ച്ചയാക്കുന്നതാണ് സിപിഎം മനു തോമസിനെതിരെ സ്വീകരിച്ച നടപടി. പിന്നാലെ ഫേസ്ബുക്കില്‍ പി ജയരാജനും മനു തോമസും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാല്‍ പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്. ജില്ലാ കമ്മിറ്റി അംഗം ആയതിനു പിന്നാലെ വ്യാപാര സംരഭങ്ങളില്‍ നിന്ന് ഒഴിവാകണമെന്ന നിര്‍ദേശം മനു പാലിച്ചില്ലെന്നും ഒരു വിപ്ലവകാരിയുടെ പതനം മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത് സിപിഎം വിട്ടതുകൊണ്ടെന്നും ജയരാജന്‍ വിമര്‍ശിച്ചു.
പിന്നാലെ ജയരാജനെതിരെ രൂക്ഷ പ്രതികരണവുമായി മനു തോമസും ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. പാര്‍ട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്നും ഇപ്പോള്‍ താങ്കളുടെ അവസ്ഥ പരമ ദയനീയമാണെന്നും പറഞ്ഞ മനു തോമസ്, ക്വാറി മുതലാളിമാര്‍ക്ക് വേണ്ടി ഏരിയ സെക്രട്ടറിമാരെ സൃഷ്ടിക്കുന്ന പാടവവും പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ നോക്കിയതും മകനെയും ക്വട്ടേഷന്‍കാരേയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും ജനം അറിയട്ടെ എന്നും സംവാദത്തിന് ക്ഷണിക്കുന്നുവെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധിക്ക് ഇനി ശമ്പളം മൂന്നിരട്ടിയിലേറെ: പ്രതിപക്ഷ നേതാവിന് വേറെയുമുണ്ട് നിരവധി അധികാരങ്ങള്‍
പത്ത് വര്‍ഷത്തിന് ശേഷം ലോക്‌സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം. പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയും. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ആകെ അംഗബലത്തിന്റെ പത്ത് ശതമാനം സീറ്റെന്ന നിബന്ധന മറികടക്കാന്‍ പ്രതിപക്ഷ നിരയില്‍ ഒരു പാര്‍ട്ടിക്കും കഴിഞ്ഞില്ല. അതു കൊണ്ട് പ്രതിപക്ഷ നേതൃത്വ പദവി ആര്‍ക്കും നല്‍കിയിരുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടിയ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് പദവി നേടിയെടുത്തു. പ്രതിപക്ഷ നിരയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു കക്ഷിക്കും 10 ശതമാനം സീറ്റ് സ്വന്തമാക്കാന്‍ കഴിയാത്തതിനാല്‍ 2014 മുതല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. 2014ല്‍ കോണ്‍ഗ്രസ് വിജയിച്ച ആകെ സീറ്റുകള്‍ 44 ആയി ചുരുങ്ങിയിരുന്നു. 2019ല്‍ 54 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. 2024ല്‍ 99 സീറ്റും.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി ഇന്ത്യസഖ്യത്തിന്റെ പൂര്‍ണമായ പിന്തുണയില്‍ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്.പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.സ്പീക്കറെ തിരഞ്ഞെടുത്ത ശേഷം സ്പീക്കറെ ആനയിക്കാനെത്തിയതും തുടര്‍ന്ന് നടത്തിയ പ്രസംഗത്തിനുമെല്ലാം രാഹുലിന് ഇന്ത്യസഖ്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഭരണഘടനാപരമായി ലഭിക്കുന്ന ആദ്യ സ്ഥാനം കൂടിയാണ് പ്രതിപക്ഷ നേതൃസ്ഥാനം. രാഷ്ടീയത്തില്‍ രാഹുല്‍ എത്തിയിട്ട് 20 വര്‍ഷം പിന്നിട്ടു. എന്തായാലും കഴിഞ്ഞ വര്‍ഷം ഔദ്യോഗിക വസതിയില്‍ നിന്ന് ഇറക്കപ്പെട്ട സാഹചര്യത്തില്‍ നിന്ന് കാബിനറ്റ് പദവിയോടെ പ്രതിപക്ഷ നേതാവായി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവാകുന്ന ഗാന്ധി കുടുംബത്തിലെ മൂന്നാമത്തെ അംഗമാണ് രാഹുല്‍ ഗാന്ധി. മാതാപിതാക്കളായ സോണിയയും രാജീവ് ഗാന്ധിയും ഈ പദവികള്‍ വഹിച്ചിരുന്നു. 1989-90ല്‍ ലോക്സഭയില്‍ ലോക്സഭാംഗത്വം വഹിക്കുന്ന ഗാന്ധി കുടുംബത്തിലെ ആദ്യ അംഗമായി രാജീവ് ഗാന്ധി. 1999-2004ല്‍ സോണിയ ഗാന്ധി ലോക്സഭാ സ്ഥാനം വഹിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ഒരു നിസ്സാര പദവിയല്ല. പ്രതിപക്ഷ നേതാവിന്റെ പിന്തുണയില്ലാതെ സര്‍ക്കാരിന് ഒരു തീരുമാനവും എടുക്കാന്‍ സാധിക്കുകയില്ല. കാബിനറ്റ് റാങ്ക് ലഭിക്കുന്ന രാഹുല്‍ ഗാന്ധി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സിബിഐ ഡയറക്ടര്‍, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ അല്ലെങ്കില്‍ അധ്യക്ഷ, വിവരാവകാശ കമ്മീഷണര്‍ തുടങ്ങിയവരെ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ പാനലുകളില്‍ ഇതോടെ അംഗമാകും. പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനവും രാഹുല്‍ ഗാന്ധിക്ക് ലഭിച്ചേക്കാം.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുലിന് ക്യാബിനറ്റ് മന്ത്രിയുടെ പദവിയും ശമ്പളവും അലവന്‍സുകളും ലഭിക്കും. 3.3 ലക്ഷം രൂപയായിരിക്കും ശമ്പളം. എംപി എന്ന നിലയില്‍ ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. ക്യാബിനറ്റ് മന്ത്രിയുടെ തലത്തിലുള്ള സുരക്ഷയും അദ്ദേഹത്തിന് ലഭിക്കും. ഇതില്‍ സെക്യൂരിറ്റി സുരക്ഷയും ഉള്‍പ്പെട്ടേക്കാം. ഒരു ക്യാബിനറ്റ് മന്ത്രിയുടേതിന് സമാനമായ സര്‍ക്കാര്‍ ബംഗ്ലാവും രാഹുല്‍ ഗാന്ധിക്ക് ലഭിക്കും.
ടി.പി കേസ്: നീക്കം നടന്നത് 4 പേര്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍; പ്രക്ഷുബ്ധമായി നിയമസഭ
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നടന്ന നീക്കത്തില്‍ പ്രക്ഷുബ്ധമായി സംസ്ഥാന നിയമസഭ. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. കേസില്‍ ശിക്ഷ അനുഭവിക്കുന്ന നാല് പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനാണ് നീക്കം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപ്പട്ടികയിലുള്ള, മുന്‍ ബ്രാഞ്ച് സെക്രട്ടറി മനോജിന്റെ ശിക്ഷായിളവിനും ശുപാര്‍ശ ഉണ്ടായെന്നാണ് വി.ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചത്.
വിവാദത്തിന് ശേഷവും ഇളവിനുള്ള പൊലീസ് നീക്കും ഉണ്ടായിയെന്നും, മനോജിന് ശിക്ഷായിളവ് നല്‍കുന്നതിന്റെ ഭാഗമായി പൊലീസ് ഇന്നലെ കെ.കെ രമയുടെ അഭിപ്രായം തേടിയെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരണയുണ്ടാക്കുന്നുവെന്നാണ് മറുപടി നല്‍കിയ മന്ത്രി എം ബി രാജേഷ് പറഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കുകയായിരുന്നു എം.ബി രാജേഷ്.
ടിപി കേസിലെ പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷായിളവ് നല്‍കില്ലെന്ന് സര്‍ക്കാരിന്റെ ഉറപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം വരെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് സര്‍ക്കാര്‍ ശ്രമിച്ചെന്ന് വി ഡി സതീശന്‍ ആരോപിച്ചു. കൊളവല്ലൂര്‍ പൊലീസ് ഇന്നലെ വൈകീട്ട് പൊലീസ് കെ.കെ രമയുടെ മൊഴിയെടുക്കാന്‍ വിളിച്ചു. മനോജിന് ശിക്ഷായിളവ് നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കെ.കെ രമയുടെ അഭിപ്രായം തേടിയത്. സര്‍ക്കാരിന് നാണമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചു.
അതേസമയം, പുതുക്കിയ ശിക്ഷായിളവ് പട്ടിക സര്‍ക്കാരിന്റെ പരിഗണനക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി എം.ബി രാജേഷ് മറുപടി പറയുന്നു. പട്ടിക ലഭ്യമാക്കിയത് ജയില്‍ മേധാവിക്കാണ്. അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടുവെന്നും എം.ബി രാജേഷ് പറഞ്ഞു. സബ്മിഷന്‍ നോട്ടീസില്‍ പറയാത്ത കാര്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചെന്നും സബ്മിഷനെ അടിയന്തര പ്രമേയമാക്കിയെന്നും മന്ത്രി വിമര്‍ശിക്കുകയും ചെയ്തു.