എങ്ങനെ ഇവരെ തുടരാന്‍ അനുവദിക്കും? റീല്‍സ് എടുത്ത ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഐഎം നേതാവ്

കൊല്ലം: തിരുവല്ല നഗരസഭ ഓഫീസില്‍ നടന്നത് അഴിഞ്ഞാട്ടമെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം കെ വരദരാജന്‍. ജീവനക്കാര്‍ക്കെതിരായ നടപടി വേഗത്തിലാക്കി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വരദരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഓഫീസിനുള്ളില്‍ ജീവനക്കാര്‍ റീല്‍സ് എടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിലായിരുന്നു പ്രതികരണം. വിവാദം മന്ത്രി പിന്‍വലിച്ചതോടെ അവസാനിച്ചിരുന്നു. അതിനിടെയാണ് പ്രതികരണം ചര്‍ച്ചയായതോടെ പോസ്റ്റ് വരദരാജന്‍ പിന്‍വലിച്ചു.

‘തിരുവല്ല മുന്‍സിപ്പല്‍ ആഫീസില്‍ നടന്നത് അഴിഞ്ഞാട്ടം. സംഘടനകള്‍ ഒന്നും പറഞ്ഞു കണ്ടില്ല. കാര്യക്ഷമമായ സിവില്‍ സര്‍വ്വീസ്. എങ്ങനെ ഇവരെ തുടരാന്‍ അനുവദിക്കും. നടപടി വേഗത്തിലാക്കി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം’ എന്നായിരുന്നു വരദരാജന്റെ പോസ്റ്റ്.

തിരുവല്ല നഗരസഭയില്‍ അവധി ദിനം ജോലിക്കെത്തിയ ജീവനക്കാര്‍ ഓഫീസിനുള്ളില്‍ വെച്ച് ചിത്രീകരിച്ച റീല്‍ ആയിരുന്നു വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. എന്നാല്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കില്ലെന്നും അവധി ദിവസവും ജോലിക്കെത്തിയ ജീവനക്കാരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നുമായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം.

ജീവനക്കാര്‍ പാട്ടിനൊപ്പം ചുണ്ടനക്കി പാടുന്നതായി അഭിനയിച്ച് ഫയല്‍ കൈമാറുന്ന ദൃശ്യങ്ങളാണ് റീലില്‍ ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെയാണ് നഗരസഭാ സെക്രട്ടറി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഒന്‍പത് ജീവനക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്. ദുരന്തനിവാരണത്തിന്റെ ഭാഗമായി കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അന്ന് ജോലിക്കെത്തിയത്. ഞായറാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍സ് എടുത്തതെന്നും ജീവനക്കാര്‍ വിശദീകരിച്ചിരുന്നു. പിന്നീട് മന്ത്രി ഇടപെട്ട് നടപടി പിന്‍വലിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12കാരന്‍ മരിച്ചു

മീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. ഫറോക് കോളജ് സ്വദേശി മൃതുല്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആണ് മരണം. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് മാസത്തിനിടയിലാണ് 3 മരണവും. ഫറോക്ക് കോളജിന് സമീപത്തെ അച്ചന്‍കുളത്തില്‍ കുളിച്ച ശേഷമാണ് രോഗലക്ഷണം കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Free Online Slot Gamings No Download: The Ultimate Guide

Are you a fan of slot video games but...

Playing Online Slots For Real Money

The best place bet sala to play real money...

Every little thing You Required to Understand About Slot Machine Offline

Slots have been a popular type of entertainment for...

Same Day Loans No Credit Report Checks: A Comprehensive Overview

When unforeseen costs develop and you require immediate financial...