തെരഞ്ഞെടുപ്പ് കാലത്ത് കരുതല്‍ തടങ്കലിലെടുത്ത് പൊലീസ് കരിക്കുകൊണ്ട് ഇടിച്ചെന്ന പരാതിയുമായി അന്തിക്കാട്ടെ സിപിഎം പ്രവര്‍ത്തകന്‍. ബ്രാഞ്ച് കമ്മിറ്റി അംഗമായ യദു കൃഷ്ണനാണ് അന്തിക്കാട് സിഐക്കും എഎസ്‌ഐയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പൊലീസ് പിടിച്ചുകൊണ്ടുപോയി ഇരുട്ടുമുറിയിലിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസം ഇരുപതിന് അന്തിക്കാട് നടന്ന എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് വീട്ടിലെത്തിയ തന്നെ അന്തിക്കാട് പൊലീസ് കൂട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചെന്നാണ് യദു കൃഷ്ണന്റെ പരാതി.
സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടകളെ കരുതല്‍ തടങ്കലിന്റെ ഭാഗമായി വിളിച്ചു വരുത്തുന്നു എന്നാണ് പൊലീസ് തന്നോട് പറഞ്ഞതെന്നും യദു പറയുന്നു. വീട്ടിലെത്തി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പൊലീസ് ജീപ്പ് വന്നതെന്ന് യദു പറഞ്ഞു. എസ്‌ഐയും അഡീഷണല്‍ എസ്‌ഐയുമാണ് വന്നത്. തുടര്‍ന്ന് അനാവശ്യമായി ചീത്ത പറയും തെറി വിളിക്കുകയും ചെയ്തു. താന്‍ പ്രശ്‌നക്കാരനാണെന്ന് പറഞ്ഞ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനോട് ചേര്‍ന്നുള്ള പഴയ കെട്ടിടത്തിലെ മുറിയില്‍ കൊണ്ടുവന്ന് കരിക്ക് കൊണ്ട് ഇടിച്ചെന്നും യദു പറഞ്ഞു.
ഇരുട്ടുമുറിയിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് ഇടിച്ച് മൂലക്കിടുകയായിരുന്നു. മര്‍ദ്ദിച്ചശേഷം പിറ്റേദിവസം ഏപ്രില്‍ 21നാണ് വിട്ടയച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെന്നും യദു പറഞ്ഞു. ഗുണ്ടാ പ്രവര്‍ത്തനം ഉണ്ടെന്നാരോപിച്ചാണ് കൂട്ടിക്കൊണ്ടുപോയതെന്നും യദു വെളിപ്പെടുത്തി. സംഭവത്തില്‍ അന്തിക്കാട് സിഐ, അഡീഷനല്‍ എസ്‌ഐ എന്നിവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും യദു പരാതി നല്‍കി.
എന്നാല്‍, സ്റ്റേഷന്‍ ഗുണ്ടാ പട്ടികയിലുള്ള യദുവിനെ സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായി വിളിച്ചു വരുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് പൊലീസിന്റെ വിശദീകരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി കരുതല്‍ തടങ്കലായാണ് യുവാവിനെ കൊണ്ടുപോയതെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്.
മലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാന്‍, വിട്ടയക്കാതെ കപ്പല്‍ കമ്പനി; ആശങ്ക അകലുന്നില്ല
ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പല്‍ എം എസ് സി എരീസിലെ മലയാളികളുള്‍പ്പെടെയുളള ജീവനക്കാരുടെ മോചനം അന്തമായി നീളുന്നു. ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാന്‍ അറിയിച്ചെങ്കിലും ഇവരെ നാട്ടിലേക്കയയ്ക്കാന്‍ കപ്പല്‍ കമ്പനി തയ്യാറാകാത്തതാണ് പ്രതിസന്ധി. ജീവനക്കാരെ തിരികെയെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 13നാണ് ഹോര്‍മൂര്‍ കടലിടുക്കില്‍ വച്ച് എംഎസ്‌സി ഏരീസ് എന്ന ഇസ്രായേല്‍ ബന്ധമുളള ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത്. ഒരു വനിതയുള്‍പ്പെടെ 25 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു.ഇതില്‍ 4 മലയാളികളടക്കം 17 പേരും ഇന്ത്യക്കാരായിരുന്നു. ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ജീവനക്കാരുടെ മോചനത്തിനായി നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയതിനു പിന്നാലെ ഏക വനിതയായ ആന്‍ ടെസ ജോസഫിനെ വിട്ടയച്ചു.
എന്നാല്‍ ബാക്കിയുളളവരുടെ മോചന കാര്യത്തില്‍ അനിശ്ചത്വം തുടര്‍ന്നു. ഇതിനിടെ, കപ്പല്‍ തടഞ്ഞുവച്ചിട്ടുണ്ടെങ്കിലും ജീവനക്കാരെ സ്വതന്ത്രരാക്കിയതായുമുളള ഇറാന്റെ അറിയിപ്പും വന്നു. എന്നാല്‍ കപ്പലില്‍ തന്നെ തുടരാനാണ് ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിന്റെ കാരണമെന്തെന്നും കപ്പല്‍ കമ്പനി വ്യക്തമാക്കിയിട്ടില്ലെന്ന് കപ്പലിലുളള മലയാളികളുടെ ബന്ധുക്കള്‍ പറയുന്നു.
വയനാട്ടില്‍ നിന്നുളള പി വി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട്ട്കാരന്‍ സുമേഷ് എന്നിവരാണ് ഇപ്പോള്‍ കപ്പലിലുളള മലയാളികള്‍.കപ്പലും ചരക്കും മാത്രമാണ് കസ്റ്റഡിയിലുളളതെന്നും ജീവനക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങാമെന്നും ഇറാന്‍ ഔദ്യോഗികമായി കപ്പല്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്. പകരം ജീവനക്കാരെ കപ്പലിലേക്ക് കമ്പനി നിയോഗിച്ചാലേ ഇവരുടെ മോചനം സാധ്യമാകൂവെന്നാണ് വിവരം. ഇതിനായി കേന്ദ്ര വിശേദകാര്യ മന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി സര്‍ചാര്‍ജും
വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി സര്‍ചാര്‍ജും. നിലവിലുള്ള 9 പൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും. അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തില്‍ തീരുന്നില്ല. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സര്‍ചാര്‍ജും കൊടുക്കണം. നിലവിലുള്ള 9 പൈസ സര്‍ചാര്‍ജിന് പുറമേ, 10 പൈസ കൂടി സര്‍ചാര്‍ജായി മെയിലെ ബില്ലില്‍ ഈടാക്കാനാണ് തീരുമാനം. ആകെ 19 പൈസ സര്‍ചാര്‍ജ്. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജായാണ് തുക ഈടാക്കുന്ന്. ഇന്നലെ മുതല്‍ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. നിയന്ത്രണത്തില്‍ ജനത്തിന് എതിര്‍പ്പ് ഉണ്ടെങ്കിലും ഉപഭോഗം കുറഞ്ഞെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ ഇന്നലെ 200 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറഞ്ഞെന്നാണ് കണക്ക്.
പത്ത് മിനിറ്റോ, പതിനഞ്ച് മിനിറ്റോ മാത്രം വൈദ്യതി നിയന്ത്രിക്കാനാണ് നിലവില്‍ തീരുമാനം. രണ്ട് ദിവസം ഉപഭോഗ കണക്കുകള്‍ പരിശോധിച്ചതിന് ശേഷം നിയന്ത്രണം തുടരണമോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കും. ബുധനാഴ്ചയോടെ മഴ മെച്ചപ്പെടുമെന്ന കാലാവസ്ഥ പ്രവചനങ്ങളും വകുപ്പിന് ആശ്വാസമാണ്. മഴ കിട്ടിയാലും, ചൂട് കൂറഞ്ഞാലും, ബില്ലടയ്ക്കാന്‍ അധികം പണം വേണ്ടിവരും.
കോണ്‍ഗ്രസ് രണ്ടായി പിളരും, പ്രവര്‍ത്തകരുടെയുള്ളില്‍ പുകയുന്ന അഗ്‌നിപര്‍വതം ജൂണ്‍ 4നുശേഷം പൊട്ടിത്തെറിക്കും
കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പക്ഷവും പ്രിയങ്ക ഗാന്ധി പക്ഷവുമായി പിളരുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രിയങ്ക ഗാന്ധിക്ക് സീറ്റ് നല്‍കാത്തതിന്റെ ഫലം ജൂണ്‍ നാലിന് കാണാമെന്നും ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. പ്രിയങ്കക്കെതിരെ പാര്‍ട്ടിയിലും കുടുംബത്തിലും ഗൂഢാലോചന നടക്കുകയാണ്. റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയെ രാഹുല്‍ അനുവദിച്ചില്ലെന്നും ആചാര്യ പ്രമോദ് കൃഷ്ണം ആരോപിച്ചു.
റായ്ബറേലിയില്‍ നിന്നും മത്സരിക്കുന്നതിന് പകരം പാകിസ്താനില്‍ രാഹുലിന്റെ പ്രശസ്തിയും സ്വീകാര്യതയും വര്‍ധിക്കുന്നതുകൊണ്ട് റാവല്‍ പിണ്ടിയില്‍ നിന്നാണ് മത്സരിക്കേണ്ടതെന്നും പ്രമോദ് കൃഷ്ണം പരിഹസിച്ചു. രാഹുല്‍ ഗാന്ധി അമേഠി വിട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം ചോര്‍ന്നു. പ്രിയങ്ക ഗാന്ധി ഇത്തവണ മത്സരിക്കുന്നില്ല. ഒരു അഗ്‌നിപര്‍വതം പുകയുന്നതുപോലെ പ്രിയങ്ക ഗാന്ധിയെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകരുടെ ഉള്ളില്‍ ഇക്കാര്യം നീറി പുകയുകയാണെന്നും ജൂണ്‍ നാലിനുശേഷം അത് പൊട്ടിത്തെറിക്കുമെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതിനായി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നില്ലെന്നും അറിയിക്കുകയായിരുന്നു. വയനാട് ലോക്‌സഭ മണ്ഡലത്തിന് പുറമെയാണ് രാഹുല്‍ രണ്ടാം സീറ്റായി റായ്ബറേലിയില്‍ മത്സരിക്കുന്നത്. രാഹുലിന്റെ റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് രണ്ടാം പിളരുമെന്ന ആരോപണവുമായി പ്രമോദ് കൃഷ്ണം രംഗത്തെത്തിയത്.
ആറുമാസത്തെ ഇടവേളക്ക് ശേഷം ആ തീരുമാനമെത്തി, ആശ്വാസം; ഉള്ളി കയറ്റുമതി നിരോധനം നീക്കി കേന്ദ്ര സര്‍ക്കാര്‍
ശബരിമലയില്‍ തിരക്ക് കുറയ്ക്കാന്‍ ഇടപെടല്‍, നിര്‍ണായക തീരുമാനം: മണ്ഡല-മകരവിളക്ക് കാലത്ത് ബുക്കിങ് ഓണ്‍ലൈന്‍ വഴി മാത്രം
അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്‌പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. പ്രതിദിനം ബുക്കിങ് 80000 ത്തില്‍ നിര്‍ത്താനാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കാന്‍ ആണ് തീരുമാനം. ശബരിമലയില്‍ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം.
ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം. സ്‌പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദര്‍ശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം.
അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തില്‍ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകൂ.
ഇന്ത്യ ‘സെനോഫോബിക്’ എന്ന് ബൈഡന്‍; ഇന്ത്യയുടേത് തുറന്നസമീപനം, തെളിവ് സിഎഎ മറുപടിയുമായി എസ് ജയശങ്കര്‍
ഇന്ത്യയുള്‍പ്പെടെ വിവിധ രാഷ്ട്രങ്ങള്‍ വിദേശികളേയും അപരിചിതരേയും വെറുക്കുന്നുവെന്ന (സെനോഫോബിക്) യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയോട് പ്രതികരിച്ച് കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ലോകചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടേത് എപ്പോഴും തുറന്ന സമീപനമാണെന്നും വ്യത്യസ്ത സമൂഹങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇന്ത്യ എല്ലായ്പോഴും സ്വാഗതമരുളിയിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും സെനോഫോബിക് (ഃലിീുവീയശര) ആണെന്ന് ബൈഡന്‍ പറഞ്ഞത്.
ഇന്ത്യ അവതരിപ്പിച്ച പൗരത്വ നിയമഭേദഗതിയെക്കുറിച്ചും ജയശങ്കര്‍ പരാമര്‍ശിച്ചു. ഇന്ത്യയുടെ സ്വാഗതാനുകൂലനിലപാട് വ്യക്തമാക്കുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയെന്ന് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയുടെ സമ്പദ്ഘടന പതറുകയാണെന്നും അതേസമയം യുഎസിന്റേത് കൂടുതല്‍ വികസിക്കുകയാണെന്നുമുള്ള ബൈഡന്റെ വാദത്തോടും ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് നിലവില്‍ പ്രശ്നങ്ങളില്ലെന്ന് ജയശങ്കര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുകൊല്ലമായി ഏറ്റവും വേഗത്തില്‍ വികസനത്തിലേക്ക് കുതിക്കുന്ന ലോകത്തിലെ പ്രധാന സമ്പദ്ഘടനയാണ് ഇന്ത്യയുടേതെന്നും കഴിഞ്ഞ കൊല്ലം ഇന്ത്യന്‍ സമ്പദ്ഘടന ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയതിന്റേയും അടിസ്ഥാനത്തിലാണ് ജയശങ്കറിന്റെ പ്രതികരണം.
‘നമ്മുടെ സമ്പദ്ഘടനയുടെ വികസനം സാധ്യമാകുന്നതിന്റെ ഒരു കാരണം നിങ്ങളും മറ്റുള്ളവരുമാണ്. എന്തുകൊണ്ട്കാരണം നമ്മള്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നു. എന്തുകൊണ്ടാണ് സാമ്പത്തികമായി ചൈന ബാധിക്കപ്പെടുന്നത്എന്തുകൊണ്ടാണ് ജപ്പാന് പ്രശ്നങ്ങള്‍എന്തുകൊണ്ട് റഷ്യ, എന്തുകൊണ്ട് ഇന്ത്യകാരണം ഈ രാജ്യങ്ങളെല്ലാം സെനോഫോബിക് ആണ്. ഇവര്‍ക്ക് കുടിയേറ്റക്കാരെ ആവശ്യമില്ല’, എന്നായിരുന്നു വാഷിങ്ടണില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ ബൈഡന്‍ നടത്തിയ പരാമര്‍ശം.
ഇന്ത്യ, ജപ്പാന്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളുടെ പേരെടുത്തുള്ള പരാമര്‍ശത്തിനുപിന്നാലെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. യു.എസിന്റെ കുടിയേറ്റപാരമ്പര്യത്തെക്കുറിച്ചുള്ള വിശാലമായ സന്ദേശത്തിന്റെ ഭാഗം മാത്രമായിരുന്നു ബൈഡന്റെ പരാമര്‍ശമെന്നും ഈ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനാണ് ബൈഡന്‍ എപ്പോഴും ശ്രമിക്കുന്നതെന്നും കഴിഞ്ഞ മൂന്ന് കൊല്ലത്തെ ഭരണത്തിനിടെ ബൈഡന്‍ അത് തെളിയിച്ചതാണെന്നും വൈറ്റ് ഹൗസ് വക്താവ് കരീന്‍ ജീന്‍ പിയറി വ്യക്തമാക്കി.