ഒരു നടനെന്ന നിലയില്‍ ബിഗ് സ്ക്രീനിനോടാണ് തനിക്ക് താല്പര്യമെന്ന് നിര്‍മ്മാതാവും നടനുമായ ജോണ്‍ എബ്രഹാം.
തന്റെ പുതിയ ചിത്രം ‘ഏക് വില്ലന്‍ റിട്ടേണ്‍സി’ന്റെ പ്രമോഷനിടെ ആയിരുന്നു ജോണിന്റെ പ്രതികരണം. താനൊരു ബിഗ് സ്ക്രീന്‍ ഹീറോയാണ്. ഒടിടി ഇഷ്ടമാണ്. ഒരു സിനിമാ നിര്‍മ്മാതാവെന്ന നിലയ്ക്കാണത്. നിര്‍മ്മാതാവെന്ന നിലയ്ക്ക് ഒടിടി പ്രേക്ഷകര്‍ക്ക് വേണ്ട സിനിമകള്‍ നിര്‍മ്മിക്കാനാണ് ഇഷ്ടമെന്നും ജോണ്‍ എബ്രഹാം പറയുന്നു. “ഞാന്‍ ഒരു ബിഗ് സ്ക്രീന്‍ നായകനാണ്, അവിടെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. ഈ ഘട്ടത്തില്‍ ഞാന്‍ ബിഗ് സ്ക്രീനിനെ ഉന്നമിപ്പിക്കുന്ന സിനിമകള്‍ ചെയ്യും. ആരെങ്കിലും വേഗം വാഷ്റൂമിലേക്ക് പോകേണ്ടതിനാല്‍ ടാബ്ലെറ്റില്‍ വെച്ച് എന്റെ ഫിലിം പാതിവഴിയില്‍ നിര്‍ത്തിയാല്‍ അത് കുറ്റകരമാണെന്ന് ഞാന്‍ കണ്ടെത്തും.
കൂടാതെ, 299 രൂപയ്ക്കോ 499 രൂപയ്ക്കോ ലഭ്യമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് അതില്‍ ഒരു പ്രശ്നമുണ്ട്”, എന്ന് ജോണ്‍ എബ്രഹാം പറഞ്ഞു. ബോളിവുഡ് താരമായ താന്‍ മറ്റ് ഭാഷാ ചിത്രങ്ങളില്‍ സഹനടനായി അഭിനയിക്കില്ലെന്ന് മുമ്ബ് ജോണ്‍ പറഞ്ഞിരുന്നു.അടുത്തമാസം 29നാണ് ‘ഏക് വില്ലന്‍ റിട്ടേണ്‍സി’ന്റെ റിലീസ്. മോഹിത് സൂരിയാണ് സംവിധാനം. അര്ജുന് കപൂര്‍, ദിഷ പട്ടാനി, താര സുതാറിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒടിടി റിലീസില്‍ വന്‍ വിജയമായി മമ്മൂട്ടി നായകനായ സിബിഐ 5 ദ ബ്രെയില്‍. തീയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം നെറ്റ്ഫ്ലിക്സില്‍ എത്തിയ ചിത്രം ജൂണ്‍ 13 മുതല്‍ ജൂണ്‍ 19 വരെയുള്ള ആഴ്ചയില്‍ നോണ്‍ ഇംഗ്ലീഷ് സിനിമ വിഭാഗത്തില്‍ നാലാമതാണ്.
റിലീസ് ചെയ്ത് തുടര്‍ച്ചയായി രണ്ടാം ആഴ്ചയും സിബിഐ 5 ഈ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്.ദാ റോത്ത് ഓഫ് ഗോഡ്, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ് എന്നീ വിദേശഭാഷ ചിത്രങ്ങളാണ് സിബിഐയ്ക്ക് മുന്നിലുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലും പാക്സ്താന്, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെന്‍ഡിങ്ങിലെത്തിയിരുന്നു.കഴിഞ്ഞ ദിവസം റിലീസായ ഹിന്ദി ചിത്രം ഭൂല്‍ഭുലയ്യ 2 സിബിഐയ്ക്ക് ശേഷമാണ് ഇപ്പോള്‍. മലയാള സിനിമ ഈ വര്‍ഷം കാത്തിരുന്ന പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ (CBI 5).
വന്‍ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിനു ശേഷം സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബോധപൂര്‍വ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്നായിരുന്നു ഇതിനെക്കുറിച്ച് സംവിധായകന് കെ മധുവിന്റെ പ്രതികരണം.