നീറ്റിനെ രാഷ്ട്രീയവത്കരിക്കുന്നത് ദൗര്‍ഭാഗ്യകരം, അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടി; പ്രധാനമന്ത്രി പാര്‍ലമെന്റില്‍

ദില്ലി : അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍. അഴിമതിക്കാര്‍ ആരും രക്ഷപ്പെടില്ലെന്നത് മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നുവെന്നത് തികച്ചും തെറ്റായ കാര്യമാണ്. എന്നാല്‍ ഈ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും ദൗര്‍ഭാഗ്യകരമാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നുണ്ടെന്നും മോദി വിശദീകരിച്ചു.

മണിപ്പൂര്‍ കലാപത്തെ കുറിച്ച് സംസാരിച്ച മോദി സമാധാന അന്തരീക്ഷത്തിന് നിരന്തര ശ്രമം നടക്കുകയാണെന്നും നിലവില്‍ അക്രമ സംഭവങ്ങള്‍ കുറഞ്ഞു വരുന്നുണ്ടെന്നത് ആശ്വാസകരമാണെന്നും വിശദീകരിച്ചു. 11,000 എഫ്‌ഐആറുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. വിവിധ സമുദായങ്ങളുമായി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കും. രാഷ്ട്രീയത്തിന് അതീതമായി മണിപ്പൂരിലെ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. മണിപ്പൂരില്‍ സംഘര്‍ഷം ആളികത്തിക്കുന്നവരെ ജനം തള്ളും.1993 ല്‍ മണിപ്പൂരില്‍ തുടങ്ങിയ സംഘര്‍ഷം 5 കൊല്ലം തുടര്‍ന്നതും മോദി ഓര്‍പ്പിപ്പിച്ചു. കശ്മീരില്‍ ഭീകരവാദത്തിനെതിരായ പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുന്നുവെന്നും മോദി പാര്‍ലമെന്റിനെ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശത്തിനെതിരെ പ്രതിഷേധം കടിപ്പിച്ചു ബിജെപി. ഹിന്ദു സമാജത്തെ രാഹുല്‍ അക്രമികളായി ചിത്രീകരിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിനു മുന്‍പ് അമ്പലങ്ങളില്‍ കയറി നടന്ന രാഹുല്‍ ഇപ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ദില്ലിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ബിജെപി എംപി ബാന്‍സുരി സ്വരാജ് ആരോപിച്ചു. രാഹുല്‍ ഗാന്ധിക്ക് രാജ്യം മാപ്പു നല്കില്ലെന്ന് ഇന്നലെ ലോക്‌സഭയില്‍ നരേന്ദ്ര മോദി പറഞ്ഞിരുന്നു.

മാന്നാറില്‍ കലയെ കൊലപ്പെടുത്തിയത് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന്; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ലപ്പുഴ: ആലപ്പുഴ മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമന്‍, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തല്‍. ഭര്‍ത്താവ് അനില്‍ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. യുവതിയെ പതിനഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.

വലിയ പെരുമ്പുഴ പാലത്തില്‍ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിര്‍ണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയല്‍വാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതില്‍ നിര്‍ണായകമായത്. ഊമക്കത്തില്‍ നിന്ന് ലഭിച്ച സൂചനകള്‍ പിന്തുടര്‍ന്ന പൊലീസിന് ഏറെ സഹായമായതും സുരേഷ് നല്‍കിയ വിവരങ്ങളാണ്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെയും വീട്ടുകാരുടെയും മൊഴി എടുക്കുന്നത് തുടരുകയാണ്. അനിലിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്തു, എങ്ങനെ നടപ്പാക്കി, തെളിവ് നശിപ്പിക്കാന്‍ എന്തെന്തെല്ലാം ശ്രമം നടത്തി തുടങ്ങി, ദുരൂഹതയുടെ ചുരുളഴിക്കാനുള്ള സമഗ്ര അന്വേഷണമാണ് പുരോഗമിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ കലയെക്കുറിച്ചുള്ള അനിലിന്റെ സംശയമെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Free Online Slot Gamings No Download: The Ultimate Guide

Are you a fan of slot video games but...

Playing Online Slots For Real Money

The best place bet sala to play real money...

Every little thing You Required to Understand About Slot Machine Offline

Slots have been a popular type of entertainment for...

Same Day Loans No Credit Report Checks: A Comprehensive Overview

When unforeseen costs develop and you require immediate financial...