വളരെ ദൗർഭാഗ്യകരമായ സംഭവമാണ് ഇന്ന് കളമശ്ശേരിയിൽ നടന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. നാൽപത്തിയൊന്ന് പേരാണ് ആശുപത്രിയിൽ ഉള്ളത്. എറണാകുളം മെഡിക്കൽ ആശുപത്രിയിൽ ഇരുപത്തിയേഴ് പേരാണ് ഉള്ളത്. സൺ റൈസ് ആശുപത്രിയിൽ ആറ് പേരാണ് ഉള്ളത്. സാൻജോയ് ആശുപത്രിയിൽ നാല് പേരാണ് ചികിത്സയിൽ ഉള്ളത്. ആസ്റ്ററിൽ രണ്ട് പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജഗിരി രണ്ടു പേരുമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. അതോടൊപ്പം നാല് പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. എറണാകുളം മെഡിക്കൽ സെന്ററിലെ രണ്ട് പേരും സാൻജോയിലെ രണ്ട് പേരുമാണ് ഡിസ്ചാർജ് ആയത്.
സംഭവത്തിൽ മരണപ്പെട്ടത് രണ്ട് പേരാണ്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത് അഞ്ച് പേരാണ്. മെഡിക്കൽ കോളേജിൽ രണ്ട് പേരും ആസ്റ്ററിൽ രണ്ട് പേരും രാജഗിരിയിൽ ഒരാളുമാണ്. ഐസിയുവിൽ പതിനേഴ് പേരാണുള്ളത്. ഒൻപത് പേര് മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ. എട്ട് പേര് മറ്റു ആശുപത്രിയിൽ കഴിയുന്നു. കേസിന്റെ അന്വേഷണ ചുമതല എഡിജിപി ലോ ആൻഡ് ഓർഡറിന്റെ നേതൃത്വത്തിലുളള സ്പെഷ്യൽ ടീമിനാണ്. അന്വേഷണ ഉഘയോഗസ്ഥനായിട്ട് ചുമതലപ്പെടുത്തിയായത് ഡിസിപി കൊച്ചി ശശിധരൻ ഐപിഎസിനെയാണ്. ഇരുപത് അംഗങ്ങൾ അടങ്ങുന്നതാണ് അന്വേഷണ ടീം. സംഭവം നടന്നയുടൻ തന്നെ മറ്റു പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് മന്ത്രിമാർ സംഭവ സ്ഥലത്ത് എത്തിയിരുന്നു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ സർവ്വകക്ഷി യോഗം ചേരും.
കളമശ്ശേരി സ്ഫോടനം, മരണം 2 ആയി : മരിച്ചത് 53കാരി കുമാരി
കളമശ്ശേരി സ്‌ഫോടനത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അൻപത്തിമൂന്ന് വയസുകാരി മരിച്ചു. മരിച്ചത് തൊടുപുഴ സ്വദേശി കുമാരിയാണ്. 90% ലധികം പൊള്ളലേറ്റിരുന്നു. മരിച്ച കുമാരി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പ്രതിക്കെതിരെ യുഎപിഎ ചുമത്തി. അതോടൊപ്പം മാർട്ടിന്റെ വീട്ടിലെത്തി കളമശ്ശേരിയിലെ പോലീസ് മൊഴിയെടുക്കൽ തുടരുകയാണ്. ഒരു മോനും മോളുമാണ് മാർട്ടിനുള്ളത്. മോൻ യുകെയിലാണ്. ഇന്ന് രാവിലെ പുലർച്ചയ്ക്ക് അഞ്ച് മണിക്ക് മാർട്ടിൻ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു.
പിന്നീടുണ്ടായ സംഭവത്തെക്കുറിച്ച് കൃത്യമായി ഭാര്യയ്ക്ക് അറിയില്ലെന്നാണ് ഭാര്യ മൊഴി നൽകിയത്. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് ഡൊമിനിക്കിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ആറ് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് മാർട്ടിൻ. ഒന്നര മാസം മുൻപാണ് വിദേശത്ത് നിന്നും അവധിയ്ക്ക് എത്തിയത്. പിന്നീട് ഒരു സ്ഥാപനത്തിൽ സ്പോക്കൺ ഇംഗ്ളീഷ് പഠിപ്പിക്കുക ആയിരുന്നു. നിലവിൽ ഈ വീട്ടിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉള്ളതായി വീട്ടുടമസ്ഥയ്ക്കും ആർക്കും അറിയില്ല. ഭാര്യയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തിയിരിക്കുകയാണ്. വീട്ടുടമസ്ഥയുടെയും മൊഴി രേഖപ്പെടുത്തും. പുലർച്ചെ അഞ്ച് മണിക്ക് വീട്ടിൽ നിന്നും പോയ ഡൊമിനിക് താൻ തന്നെയാണ് കൃത്യം നടത്തിയത് എന്നാണ് പറയുന്നത്.