യഹോവ സാക്ഷികള്‍ രാജ്യദ്രോഹികള്‍ സ്‌ഫോടനം നടത്തിയത് ഞാന്‍ തന്നെ;ഫേസ്ബുക്ക് ലൈവില്‍ ഡൊമിനിക് മാര്‍ട്ടിന്‍

ളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനം താന്‍ ആണ് ചെയ്തതെന്ന് തുറന്നു പറഞ്ഞ് ഡൊമിനിക് മാര്‍ട്ടിന്‍ എന്നൊരാള്‍ പോലീസ് സ്റ്റേഷനില്‍ സ്വയം കീഴടങ്ങിയിരുന്നു. മണിക്കൂറുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ഫേസ്ബുക്കില്‍ ലൈവില്‍ വന്നും ഡൊമിനിക് ഈ കാര്യങ്ങള്‍ പറഞ്ഞിരുന്നു.

ഡൊമിനിക്കിന്റെ വാക്കുകള്‍ ഇന്നനെയാണ്,

‘എന്റെ പേര് മാര്‍ട്ടിന്‍. ഇപ്പോള്‍ നടന്ന ഒരു സംഭവ വികാസം നിങ്ങള്‍ എല്ലാവരും അറിഞ്ഞു കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികള്‍ നടത്തിയിരുന്ന ഒരു കണ്‍വെന്‍ഷനില്‍ ഒരു ബോംബ് സ്‌ഫോടനം ഉണ്ടാവുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കുകയും ചെയ്തു. എന്ത് സംഭവിച്ചുവെന്നു കൃത്യമായി എനിക്കറിയില്ല. എന്നിരുന്നാലും സംഭവിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയാണ്. ഞാന്‍ ആണ് ആ ബോംബ് സ്‌ഫോടനം അവിടെ നടത്തിയത്. എന്തിനാണ് ഞാന്‍ ഈ കൃത്യം ചെയ്തതെന്ന് ബോധിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ ചെയ്യുന്നത്.

പതിനാറു വര്‍ഷത്തോളം ഞാന്‍ ഈ ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. അന്നൊന്നും തന്നെ ഞാന്‍ ഒട്ടും സീരിയസായി കാര്യങ്ങള്‍ എടുത്തിരുന്നില്ല. ഒരു തമാശ രൂപം മാത്രമായാണ് ഞാന്‍ മുന്‍പോട്ട് പോയത്. എന്നാല്‍ ഒരു ആറു വര്‍ഷത്തിന് മുന്‍പ് വരെ ഞാന്‍ ചിന്തിച്ചപ്പോള്‍ ഇത് ഒരു തെറ്റായ ഒരു പ്രസ്ഥാനമാണെന്നും ഇതില്‍ പഠിപ്പിക്കുന്നത് വളരെ രാജ്യദ്രോഹകരമായ കാര്യങ്ങള്‍ ആണെന്നും അത് തിരുത്തണമെന്ന് ഞാന്‍ അവരോട് പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. എന്നിരുന്നാല്‍ ഇവര്‍ ആരും അത് ചെയ്യാന്‍ തയ്യാറാകുന്നില്ല.

വളരെയധികം പ്രാവിശ്യം ഞാന്‍ അവരോട് ഇതേകുറിച്ച് സംസാരിക്കുകയുണ്ടായി. ഒരു രാജ്യത്ത് ജീവിച്ചുകൊണ്ട് ആ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ വളരെ മോശമായ ഭാഷയില്‍ വേശ്യ സമൂഹമെന്നും നശിച്ചു പോകുന്ന ജാതികളെന്നും ഇവരുടെ കൂടെ കൂടരുതെന്നും ഇവരുടെ കൂടെ ഭക്ഷണം കഴിക്കരുതെന്നും അങ്ങനെ പഠിപ്പിക്കുന്ന പ്രസ്ഥാനമാണ് ഇതെന്നും ഇത് വളരെ തെറ്റായ ആശയമാണ് നല്‍കുന്നതെന്നും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. നാല് വയസുള്ള ഒരു നേഴ്സറി കുട്ടിയുടെ അടുത്ത് അവര്‍ പറഞ്ഞു വിടുകയാണ് സഹപാഠി തരുന്ന ഒരു മിട്ടായി നീ കഴിക്കരുതെന്ന്. അന്‍പത് കുട്ടികള്‍ ഉണ്ടെങ്കില്‍ നാല്പത്തിയൊന്‍പത് പേരും മിട്ടായി കഴിക്കുമ്പോള്‍ ഈ ഒരു കുട്ടിയുടെ അവസ്ഥ നിങ്ങള്‍ ആലോചിച്ചു നോക്കണം.

മാതാപിതാക്കള്‍ നാല് വയസ് മുതല്‍ ആ കുട്ടിയുടെ ബ്രയിനിലേക്ക് വിഷമാണ് കുത്തി നിറയ്ക്കുന്നത്. ആ കുട്ടിയോട് പറയുകയാണ് ദേശീയഗാനം പാടരുതെന്ന്. ഒന്ന് ആലോചിച്ച് നോക്കു, ഇത്ര ചെറുപ്പത്തിലേ എത്രമാത്രം വിഷമാണ് അവര്‍ കുട്ടികളിലേക്ക് പങ്കു വയ്ക്കുന്നതെന്ന്. മുതിരുമ്പോള്‍ പഠിപ്പിക്കുന്നത് വോട്ട് ചെയ്യരുതെന്ന്. അതെല്ലാം മോശം ആളുകളാണ്. അവരുടെ കൂട്ടത്തില്‍ കൂടാന്‍ പാടില്ല. മിലിട്ടറി സേവനം ചെയ്യരുത്. ഗവണ്മെന്റ് സര്‍വീസില്‍ ജോലി ചെയ്യാന്‍ പാടില്ല. ഒരു ടീച്ചറാകാന്‍ പോലും അവര്‍ സമ്മതിക്കുന്നില്ല. ഇതെല്ലാം നശിച്ചു പോകുന്ന വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ജോലിയാണ്. നമുക്ക് വിശ്വാസത്തിന്റെ കുഴപ്പമില്ല.

നമ്മൾ ഭൂമിയിൽ ജീവിക്കുന്നു മരിക്കുന്നു. എന്നാൽ ഇവർ പഠിപ്പിക്കുന്നത് ഭൂമിയിൽ എല്ലാവരും നശിച്ചു പോകും ഇവർ മാത്രം ജീവിക്കുമെന്നാണ്. 850 കോടി ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ഒരു വിഭാഗത്തെ നാം എന്താണ് ചെയ്യേണ്ടത്?. എനിക്ക് ഒരു പോംവഴിയും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ ഒരു തെറ്റായ ആശയത്തിൽ എനിക്ക് പ്രതികരിച്ചേ പറ്റുകയുള്ളു. എനിക്ക് വ്യക്തമായി അറിയാവുന്നതായത് കൊണ്ടും ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്നും ഞാൻ മനസിലാക്കിയ നിമിത്തമാണ് എനിക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. രാഷ്ട്രീയ പാർട്ടികൾ ഒന്നും ഇടപെടില്ല കാരണം, മതം എന്നാൽ എല്ലാവർക്കും പേടിയാണ്. നിങ്ങളൊന്ന് കണ്ണ് തുറക്കണം. ഇത് പോലെയുള്ള തെറ്റായ ആശയങ്ങൾ പരത്തുന്നവരെ നിങ്ങൾ നിയന്ത്രിക്കുന്നില്ലെങ്കിൽ ആണ് എന്നെ പോലെയുള്ള സാധാരണക്കാരന്റെ ജീവൻ നൽകേണ്ടി വന്നത്.

ഇനിയെങ്കിലും നിങ്ങൾ കണ്ണ് തുറക്കൂ. തന്റെ സഹോദരനല്ലേ അടുത്ത് നിൽക്കുന്നത്. അമ്മയും സഹോദരിയും അല്ലേ… അവരെ വേശ്യ സമൂഹമെന്ന് നാമകരണം ചെയ്യാമോ? എത്രമാത്രം അധംപതിച്ച ചിന്താഗതിയാണ് ഇത്? അത് പഠിപ്പിച്ചു കൊടുക്കുന്നു ആളുകളെ. എല്ലാവരും നശിച്ചു പോകും. 850 കോടി ജനങ്ങൾ നശിച്ചു പോകും. നമ്മൾ മാത്രം ജീവിക്കും. ഈ ആശയം നമുക്ക് എങ്ങനെ ഇവിടെ വളർത്തിക്കൊണ്ട് വരാൻ സാധിക്കും. ഒരാളാണെങ്കിലും പ്രതികരിച്ചില്ലെങ്കിൽ ഇവരുടെ ആശയം ശരിയാണെന്ന് അവർക്ക് തോന്നും. തെറ്റാണ് നിങ്ങളുടെ ആശയം. യഹോവയുടെ സാക്ഷികളെ നിങ്ങളുടെ ആശയം തെറ്റാണ്.

നിങ്ങൾ ചില മാസികകൾ അച്ചടിച്ചിറക്കും. മറ്റുള്ളവരെ സഹായിക്കണം, ബഹുമാനിക്കണം. നിങ്ങൾ കള്ളമാണ് പറയുന്നത്. നിങ്ങൾ ഒരിക്കലും മറ്റുള്ളവരെ സഹായിക്കുകയോ അവരെ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. ചില ലഘു ലേഖനങ്ങളിൽ കാണാൻ സാധിക്കും മറ്റുള്ളവരെ ബഹുമാനിക്കണം, അത് ഇതുപോലുള്ള കേസുകൾ വരുമ്പോൾ മാത്രമാണ്. കോടതിയിൽ പോയി വധിക്കാനുള്ള തെളിവ് മാത്രമാണ്. വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് നിങ്ങളുടെ ആളുകളുടെ വീട്ടിൽ മാത്രം പോയി വൃത്തിയാക്കി കൊടുത്തു. ഞാൻ അത് പോസ്റ്റ് ഇട്ടിരുന്നു. എന്റെ പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കിൽ ഉണ്ട്.

വളരെ ചിന്തിച്ചതിന് ശേഷം മാത്രമാണ് ഞാൻ ഈ തീരുമാനം എടുത്തത്. ഈ തെറ്റായ ആശയം നമ്മുടെ നാട്ടിൽ അവസാനിപ്പിച്ചേ പറ്റുകയുള്ളു. നിങ്ങൾ എങ്ങനെ വേണമെങ്കിലും വിശ്വസിച്ചോളൂ. മറ്റുള്ളവർ നശിച്ചു പോകും എന്ന ചിന്താഗതി വളർത്തിക്കൊണ്ട് വരാൻ പാടില്ല. നമുക്ക് അന്നം തരുന്ന ഈ രാജ്യത്തെ ജനങ്ങളെ വേശ്യ സമൂഹമെന്നും നശിച്ചു പോകുന്ന ജാതികളെന്നും അതിൽ അധിക്ഷേപിക്കുകയും നമ്മൾ മാത്രമാണ് നല്ലവരെന്നും പറയുന്ന ആ ഒരു പഠിപ്പിക സിദ്ധാന്തത്തെ ഞാൻ എതിർക്കുന്നു. ഈ പ്രസ്താവന നാട്ടിൽ ആവിശ്യമില്ല എന്നുള്ള പൂർണ ബോധ്യത്തോടു കൂടെയാണ് ഞാൻ ഇത് പറയുന്നത്.

രണ്ടാമത്തെ കാര്യം ഞാൻ ഇപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയാണ്. എന്നെ അന്വേഷിച്ചു വരണ്ട ആവിശ്യം ഒന്നുമില്ല. മൂന്നാമത്തെ കാര്യം എങ്ങനെയാണ് ഈ ബോംബ് സ്ഫോടനം നടന്നതെന്നാണ്. അതിന്റെ ഫോർമുല നിങ്ങൾ ടെലികാസ്റ്റ് ചെയ്യരുത്. വളരെ അപകടകരമാണത്. സാധാരണക്കാരിലേക്ക് എത്തിപ്പെട്ടാൽ വലിയൊരു അപകടമായിരിക്കും അത്. അതുകൊണ്ട് ഒരു കാരണവശാലും ഒരു സോഷ്യൽ മീഡിയയും ഒന്നും തന്നെ സ്ഫോടനം നടത്തിയത് ടെലികാസ്റ്റ് ചെയ്യരുത്. അതിന്റെ മെത്തേഡ് ടെലികാസ്റ്റ് ചെയ്യരുത്. ഇത്രയും പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു. ബാക്കിയെല്ലാം പുറകെ കാണാൻ സാധിക്കുന്നതാണ്.

കളമശേരി കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്

കളമശേരി കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്. നിര്‍ണായക തെളിവുകള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നു കണ്ടെത്തി. കൊച്ചി തമ്മനം സ്വദേശിയാണ് ഡൊമിനിക്. സ്‌ഫോടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് ഫെയ്‌സ്ബുക് ലൈവില്‍ എത്തിയിരുന്നു. ഇയാളുടെ ഫോണില്‍നിന്ന് സ്‌ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. കൊടകര പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. വൈകാതെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുവരും.

രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ഇന്റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ സ്‌ഫോടനം നടത്താന്‍ പഠിച്ചത്. ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍, പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു.

സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.

‘ഭയങ്കരശബ്ദം; കുട്ടിയെ എടുത്ത് ഓടുന്നതിനിടെ മകള്‍ ബോധംകെട്ടു വീണു; തീ ആളിക്കത്തുകയായിരുന്നു’

കൊച്ചി: ”ഭയങ്കര ശബ്ദമായിരുന്നു ഉണ്ടായത്. ഞങ്ങള്‍ നോക്കുമ്പോള്‍ തീ ആളിക്കത്തുകയായിരുന്നു. കുട്ടിയെ എടുത്ത് ഓടി.” കളമശേരിയില്‍ രാവിലെ ഉണ്ടായ സ്‌ഫോടനത്തെ കുറിച്ചു പറയുമ്പോള്‍ ദൃക്‌സാക്ഷിയായ സ്ത്രീയുടെ കണ്ണുകളില്‍ ഭയം നിഴലിച്ചു. ഹാളിന്റെ വാതിലിനടത്ത് ഇരുന്നതിനാലാണു പെട്ടെന്ന് ഇറങ്ങി ഓടാന്‍ സാധിച്ചതെന്നും അവര്‍ പറഞ്ഞു. ”കണ്‍വന്‍ഷന്‍ സെന്ററില്‍ നിരവധി കുട്ടികളും പ്രായമായവരും ഉണ്ടായിരുന്നു. പുറത്തേക്ക് ഇറങ്ങി ഓടുന്നതിനിടെ മകള്‍ ബോധം കെട്ടു വീണു. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ തീ ആളിക്കത്തുകയാണ്.” സ്ത്രീ വ്യക്തമാക്കി.

പലയിടങ്ങളില്‍ നിന്നാണ് മൂന്നു ദിവസത്തെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാനായി കളമശേരിയില്‍ ആളുകള്‍ എത്തിയത്. ഇന്ന് രാവിലെ 9.20 ഓടെ പത്തുബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി നിരവധി വിശ്വാസികള്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തിയിരുന്നു. 2500ല്‍ അധികം പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സാമ്ര കണ്‍വന്‍ഷന്‍ സെന്റര്‍ പൂര്‍ണമായി സീല്‍ ചെയ്തിരിക്കുകയാണ്.

”ദൈവത്തെ അനുസരിച്ചു ജീവിക്കുന്നവരാണ് യഹോവ സാക്ഷികള്‍. ആരെങ്കിലും അടിച്ചാല്‍ പോലും തിരിച്ചടിക്കാറില്ല. കണ്‍വന്‍ഷന്റെ മൂന്നാമത്തെ ദിവസമാണ് ഇന്ന്. പ്രാര്‍ഥനയുടെ അവസാനം ഒരു ഗീതമുണ്ട്. പ്രാര്‍ഥനയുടെ സമയത്ത് എല്ലാവരും കണ്ണടച്ചു നില്‍ക്കും. ഒരാള്‍ പ്രാര്‍ഥിക്കും. അതാണ് രീതി. പ്രാര്‍ഥന തുടങ്ങി ഏതാനും സെക്കന്റുകള്‍ക്കകമാണ് സ്‌ഫോടനമുണ്ടായത്. ഹാളിന്റെ മധ്യഭാഗത്തായാണു സ്‌ഫോടനം ഉണ്ടായത്. കരിമരുന്നിന്റെ മണം ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി.” സംഭവത്തിനു ദൃക്‌സാക്ഷിയായ വ്യക്തി പറയുന്നു. വളരെ നിഷ്‌കളങ്കരായ സമൂഹമാണിത്. അവര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ കൊച്ചിയിലെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാര്‍ട്ടിന്‍ യഹോവ സാക്ഷികളില്‍ അംഗമല്ലെന്ന് പി.ആര്‍.ഒ

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കൊടകര പോലീസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ യഹോവ സാക്ഷികളില്‍ അംഗമല്ലെന്ന് കൂട്ടായ്മയുടെ പി.ആര്‍.ഒ.യായ ശ്രീകുമാര്‍. പ്രാദേശികസഭകളില്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു വ്യക്തി അംഗമല്ലെന്ന വിവരമാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

ഞായറാഴ്ച ഉച്ചയോടെയാണ് കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതിന് മുന്‍പായി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇയാള്‍ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ പേരിലുള്ളയാള്‍ തങ്ങളുടെ കൂട്ടായ്മയില്‍ അംഗമല്ലെന്നായിരുന്നു യഹോവ സാക്ഷികളുടെ പി.ആര്‍.ഒ.യുടെ പ്രതികരണം.

”ഡൊമിനിക്ക് എന്നയാളാണ് കീഴടങ്ങിയതെന്നും അയാള്‍ തമ്മനം സ്വദേശിയാണെന്നും പറയുന്നു. തമ്മനത്തെ രാജ്യഹാളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു വ്യക്തി അംഗമല്ലെന്നാണ് വിവരം കിട്ടിയത്. തമ്മനം, പാലാരിവട്ടം, വൈറ്റില ഭാഗത്ത് യഹോവ സാക്ഷികളില്‍ ഇങ്ങനെയൊരാള്‍ അംഗമല്ല.

ഒരുപക്ഷേ, അയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബൈബിള്‍ പഠിച്ചിരുന്ന വ്യക്തിയായിരിക്കാം. നാലുവര്‍ഷം മുന്‍പ് ഇങ്ങനെ പേരുള്ളയാള്‍ ബൈബിള്‍ പഠിക്കാന്‍ വന്നിരുന്നതായി പ്രാദേശികസഭയില്‍നിന്ന് വിവരമുണ്ട്. ചില യോഗങ്ങള്‍ക്ക് അയാള്‍ വന്നിരുന്നു. പിന്നീട് അയാള്‍ പഠനം നിര്‍ത്തി. എന്നാല്‍ ഇയാള്‍ തന്നെയാണോ കീഴടങ്ങിയ വ്യക്തിയെന്ന് ഉറപ്പില്ല”, പി.ആര്‍.ഒ. ശ്രീകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Ideal Roulette Bonus Offer: Just How to Discover the Perfect Deal

When it comes to playing live roulette online, locating...

Discover the very best Neteller Casino Sites for a Seamless Gaming Experience

Neteller is an extremely safe and extensively approved repayment...

Slots online for money to play

In this guide , we will be discussing USA...