രാജ്യം തിരഞ്ഞെടുപ്പ് ചൂടീലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യം ഘട്ട പോളിംഗ് പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 102 സീറ്റുകളിലാണ് വോട്ടെടുപ്പ്. തമിഴ്നാട് (39) രാജസ്ഥാന്‍ (12), ഉത്തര്‍പ്രദേശ് (8), മധ്യപ്രദേശ് (6), ഉത്തരാഖണ്ഡ് (5), അരുണാചല്‍ പ്രദേശ് (2), മേഘാലയ (2) എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. കൂടാതെ മഹാരാഷ്ട്രയിലേയും അസമിലേയും അഞ്ച് സീറ്റുകളിലും ബീഹാറിലെ 4 സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.
പശ്ചിമ ബംഗാളിലെ 3 സീറ്റുകള്‍, മണിപ്പൂരിലെ രണ്ട് സീറ്റുകള്‍, ത്രിപുര, ജമ്മുകശ്മീര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ഓരോ സീറ്റിലും വോട്ടെടുപ്പ് നടക്കുകയാണ്. ഈ സ്ഥലങ്ങളിലെ ബാക്കി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അടുത്ത ഘട്ടങ്ങളില്‍ പൂര്‍ത്തിയാക്കും. ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.
രണ്ടാംഘട്ടത്തിലാണ് കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 26ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 89 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് ആ ദിവസം വോട്ടെടുപ്പ്. അസം, ബിഹാര്‍, ഛത്തീസ്ഗഡ്, കര്‍ണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു ആന്‍ഡ് കശ്മീര്‍ എന്നിവിടങ്ങളിലെ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ടാ ഘട്ട തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം കേരളമാണ്. അതിനൊരു കാരണമേയുള്ളൂ രണ്ടാംഘട്ട ലോക്സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് കേരളത്തിലാണ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളും ഈ വരുന്ന ഇരുപത്തിയാറിന് പോളിംഗ് ബൂത്തിലേക്കെത്തും. കേരളത്തിന് പുറമെ അസമിലെ അഞ്ചാം ബിഹാറിലെ നാലും ഛത്തീസ്ഗഡിലെ മൂന്നും കര്‍ണാടകയിലെ പതിനാലും മധ്യപ്രദേശിലെ ഏഴും മഹാരാഷ്ട്രയിലെ എട്ടും മണിപ്പൂരിലെ ഒന്നും രാജസ്ഥാനിലെ പതിനാലും ത്രിപുരയിലെ ഒന്നും ഉത്തര്‍പ്രദേശിലെ എട്ടും പശ്ചിമ ബംഗാളിലെ മൂന്നും ജമ്മു ആന്‍ഡ് കശ്മീരിലെ ഒന്നും മണ്ഡലങ്ങളിലേക്കാണ് ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളത്തിലെ പൊതു തിരഞ്ഞെടുപ്പിനായി വലിയ സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 50 തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമചിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പ്രഖ്യാപിച്ചു. 20 പൊതുനിരീക്ഷകരും 20 ചെലവ് നിരീക്ഷകരും 10 പൊലീസ് നിരീക്ഷകരും ആണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഒരോ ലോക്സഭാ മണ്ഡലത്തിനും ഒരാള്‍ വീതം പൊതു, ചെലവ് നിരീക്ഷകരും രണ്ട് മണ്ഡലങ്ങള്‍ക്ക് ഒരാള്‍ വീതം പൊലീസ് നിരീക്ഷകരുമാണുള്ളത്.ഇതര സംസ്ഥാന കേഡറുകളിലുള്ള ഐഎഎസ്, ഐആര്‍എസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ഈ മൂന്ന് വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് മൂന്ന് മുതല്‍ തുടങ്ങിയ നിരീക്ഷരുടെ പ്രവര്‍ത്തനം വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെ തുടരും. അതത് ലോക്സഭ മണ്ഡലങ്ങളില്‍ ഓഫീസ് തുറന്നാണ് പ്രവര്‍ത്തനം. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ഒബ്സര്‍വേഴ്സ് പോര്‍ട്ടല്‍ വഴി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് നേരിട്ടാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. നിരീക്ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം ലഭ്യമാക്കുന്നതും രഹസ്യസ്വഭാവത്തിലുമുള്ളതുമായിരിക്കും.
വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും സംസ്ഥാനത്ത് നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക, സേനയെ മികച്ച രീതിയില്‍ വിനിയോഗിക്കുന്നുവെന്നും ക്രമസമാധാനം പുലരുന്നുണ്ടെന്നും കര്‍ശനമായി ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ കേന്ദ്ര നിരീക്ഷകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ അവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക കേന്ദ്ര നിരീക്ഷകരുടെ ചുമതലയാണ്.
റെക്കോഡ് പോളിങ് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയും അഴിമതിക്കും പ്രീണന രാഷ്ട്രീയത്തിനുമെതിരെ വോട്ട് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ആഹ്വാനം ചെയ്തിട്ടുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വോട്ട് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധിയും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഏപ്രില്‍ 26ന് കേരളം പോളിംഗ് ബൂത്തിലേക്കേ് പോകുമ്പോള്‍ പ്രമുഖപാര്‍ട്ടികളുടെ ക്യാമ്പെല്ലാം വലിയ ജയ പ്രതീക്ഷയിലാണ്. ആര് തോല്‍ക്കും ആര് ജയിക്കുമെന്ന് പ്രതീക്ഷയില്‍ അണികളും.
സജി മഞ്ഞക്കടമ്പില്‍ ബിജെപിയിലേക്ക്; പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപനം ഉടന്‍
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പൊട്ടലും ചീറ്റലുകളും സർവ്വസാധാരണമാണ്. അങ്ങനെയാരു വാർത്തയാണ് കഴിഞ്ഞ ദിവസവും കേട്ടത്. കോട്ടയം മുൻ ജില്ല യുഡിഎഫ് ചെയർമാൻ പാർട്ടി വിട്ടെന്ന്. ഇനി എങ്ങോട്ട് എന്നുള്ള ചോദ്യമായിരുന്നു കേരളക്കരയാകെ ചോദിച്ചതും. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് സജി മഞ്ഞക്കടമ്പിൽ പുതിയ പ്രഖ്യാപനമായെത്തിയത്.
ഇനി എൻഡിഎയിലേക്കെന്നാണ് പുതിയ പ്രഖ്യാപനം. പുതിയ കേരള കോൺഗ്രസ് പാർട്ടി പ്രഖ്യാപനം ഉടനെന്നും വ്യക്തമാക്കി. സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിലായിരിക്കുംനേതൃത്വത്തിലായിരിക്കും പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കുക. സജി അനുകൂലികളുടെ യോഗം ഉടൻ തന്നെ കോട്ടയത്ത് ചേരും. ഈ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
എൻഡിഎയിലേക്ക് പോകുന്ന കാര്യം യോഗത്തിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ ദുരന്തമാകുമെന്നും തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നായിരുന്നു സജി മഞ്ഞക്കടമ്പിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഈ മാസം ആദ്യമാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജിയിൽ കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി.
സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കവും പാളിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിക്കാൻ തയാറാകാത്തതാണ് പ്രശ്‌നം. തിരഞ്ഞെടുപ്പ് മഞ്ഞക്കടമ്പിലിന്റെ രാജി കോൺഗ്രസ് പാളയത്തിൽ വലിയൊരു ഞെട്ടലാണ് സംഭവിച്ചത്. മുന്നണിയുടെ ജില്ലാ ചെയർമാന്റെ രാജിയിൽ നടുങ്ങിപ്പോയ കോൺഗ്രസ് പ്രശ്‌നം തീർക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ സജി തയാറായിട്ടില്ല.
മോൻസ് ജോസഫുമായി സഹകരിച്ച് മുന്നോട്ടു പോകാനാകില്ലെന്ന് സജി നിലപാട് എടുത്തതോടെയാണ് ചർച്ചകൾ വഴി മുട്ടിയത് . പി ജെ ജോസഫിനോട് ഫോണിൽ പോലും സംസാരിക്കാനും സജി തയാറാകാതെ വന്നതോടെ കോൺഗ്രസ് നേതൃത്വവും ഒത്തു തീർപ്പു നീക്കങ്ങളിൽ നിന്ന് തൽക്കാലത്തേക്ക് പിൻമാറി. സജിക്ക് പകരം യുഡിഎഫ് ജില്ലാ ചെയർമാനായി മുതിർന്ന നേതാവ് ഇ ജെ അഗസ്തിയെ നിയമിക്കാൻ പിജെ ജോസഫ് തീരുമാനിക്കുകയും ചെയ്തു. സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു.
സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകൻ ആണെന്നും പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്ത് വന്നതെന്നുമാണ് ജോസ് കെ മാണിയുടെ പരാമർശം. സജി മഞ്ഞക്കടമ്പിൽ പാർട്ടി വിടാനുള്ള കാരണം എന്താണെന്ന് പിജെ ജോസഫ് പറയണമെന്നും ജോസ് കെ മാണി വിമർശിച്ചു. യുഡിഎഫിനുള്ള മറുപടി കൊടുക്കേണ്ടതും പിജെ ജോസഫാണെന്നും ജോസ് കെ മാണി സൂചീപ്പിച്ചു. അപ്പോഴും ഒരു വിഭാഗമാൾക്കാർ ചിന്തിച്ചിരുന്നത്, ഇടതുപക്ഷത്തേക്ക് ചായ്‌വ് ഉണ്ടെന്നായിരുന്നു. പക്ഷേ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക് പോകാൻ തീരുമാനിച്ചതും.
തൃശൂര്‍ പൂരം നിര്‍ത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
പൊലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം നിര്‍ത്തിവെച്ച് തിരുവമ്പാടി ദേവസ്വം. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധവും അറിയിച്ചു. വെടിക്കെട്ടിനോട് അനുബന്ധിച്ചായിരുന്നു പൊലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത് . വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ പൊലീസ് ആളുകളെ ബാരിക്കേഡ് വെച്ച് തടഞ്ഞത് തര്‍ക്കത്തിന് ഇടയാക്കി. ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാന്‍ തിരുവമ്പാടി ദേവസ്വം തീരൂമാനിക്കുകയായിരുന്നു. സിബിന്‍ ബിഗ് ബോസിന് പുറത്തേക്ക്? ജാസ്മിനെതിരെ കാണിച്ചത് അങ്ങേയറ്റം മോശമായ ആംഗ്യം, നടപടി ഉറപ്പ് പൂരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ഇനിയും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തിരുവമ്പാട് ദേവസ്വം അധികൃതര്‍ ആരോപിച്ചു. പിന്നീട് കളക്ടറും മന്ത്രി കെ രാജനും ഉള്‍പ്പെടേയുള്ളവര്‍ തിരുവമ്പാടി വിഭാഗവുമായി ചര്‍ച്ച നടത്തുകയായിരുന്നു.
വെടിക്കെട്ട് നടത്താന്‍ തിരുവമ്പാടി വിഭാഗം തയ്യാറായി. പാറമേക്കാവ് വിഭാഗം 6.45ന് വെടിക്കെട്ട് നടത്തും. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ 8 നും 8.30 ന് ഇടയിലും ഇരുവിഭാഗത്തിന്റേയും വെടിക്കെട്ട് നടത്താനാണ് നിലവിലെ തീരുമാനം. പുലര്‍ച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്.
പൂരത്തോട് അനുബദ്ധിച്ച് കര്‍ശനമായ നിയന്ത്രണങ്ങളാണ് പൊലീസ് നടപ്പിലാക്കിയിരുന്നത്. രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞെന്നടക്കമുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതോടെയാണ് പഞ്ചവാദ്യക്കാരും ആനകളും പൂരപ്രേമികളും പിരിഞ്ഞ് പോകുന്നതും ലൈറ്റ് അണയ്ക്കുന്നതും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. അതേസമയം, തൃശൂരിലെ തലപ്പിള്ളി താലൂക്കിലെ പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു.
വെടിക്കെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 100 മീറ്ററിനുള്ളില്‍ വീടുകളും വളര്‍ത്തുമൃഗങ്ങളും മറ്റും ഉള്ളതായും സ്ഥലപരിമിതി കാരണം പൊതുജനങ്ങളെ നിയന്ത്രിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് ഏറെ ബുദ്ധിമുട്ടാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. പെസോ നിയമാനുസൃത അംഗീകാരമുള്ള മാഗസിന്‍ (വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കാനുള്ള കെട്ടിടം) അപേക്ഷകര്‍ക്ക് ഇല്ല. കൂടാതെ ഓണ്‍സെറ്റ് എമര്‍ജന്‍സി പ്ലാനും ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ വെടിക്കെട്ടിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആയതിനാല്‍ എക്‌സ്‌പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചതായി എ.ഡി.എം അറിയിച്ചു.
വീട്ടിലെ വോട്ടില്‍ വീണ്ടും കളളവോട്ട്; കണ്ണൂരില്‍ പരാതിയുമായി എല്‍ഡിഎഫ്
കണ്ണൂരില്‍ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എല്‍ഡിഎഫ്. വീട്ടിലെ വോട്ടില്‍ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കെ കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്‌തെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ എഴുപതാം ബൂത്തിലെ വോട്ടിങ്ങില്‍ കമ്മീഷന് പരാതി നല്‍കി.
..
കള്ളനോട്ടടിക്കാനുള്ള സെറ്റപ്പ് വീട്ടില്‍, നിക്ഷേപിച്ചത് അമ്മയുടെ അക്കൗണ്ടില്‍
കട്ടാക്കടയില്‍ കള്ളനോട്ട് ഉണ്ടാക്കിയ സംഭവത്തില്‍ രണ്ട് പേര് പിടിയിലായി. പറണ്ടോട്ട് സ്വദേശിയായ ബിനീഷ് (27), ആര്യനാട് സ്വദേശി ജയന്‍ (47) എന്നിവരാണ് കട്ടാക്കട പൊലീസിന്റെ പിടിയിലായത്. പൂവച്ചലില്‍ എസ്ബിഐയുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനിലാണ് കള്ളനോട് കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് രണ്ട് പേരിലേക്ക് എത്തിയത്.
500ന്റെ എട്ട് കള്ളനോട്ടുകളാണ് സിഡിഎം മെഷീനില്‍ കണ്ടെത്തിയത്. ജയന്റെ വീട്ടിലായിരുന്നു കള്ളനോട്ട് നിര്‍മാണം. ഇതിന് ഉപയോഗിച്ച സാധന സാമഗ്രികള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പണം നിക്ഷേപിച്ച അക്കൗണ്ടിനെക്കുറിച്ചുള്ള അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. ജയന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ 100ന്റെയും 500ന്റെയും നോട്ടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍, മഷി എന്നിവ കണ്ടെടുത്തു. 100 രൂപയുടെ നോട്ടുകള്‍ ഇവിടെ പ്രിന്റ് ചെയ്ത് വെച്ചിട്ടുമുണ്ടായിരുന്നു.
വീട്ടില്‍ അച്ചടിച്ച കള്ളനോട്ട് ഇക്കഴിഞ്ഞ മൂന്നാം തീയ്യതി ബിനീഷിന്റെ അമ്മയുടെ പേരുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്. 500 രൂപയുടെ എട്ട് നോട്ടുകളുണ്ടായിരുന്നു. സിഡിഎമ്മില്‍ കള്ളനോട്ട് നിക്ഷേപിച്ചാല്‍ അവ പ്രത്യേകം അറയിലേക്കാണ് പോകുക. മുഷിഞ്ഞ നോട്ടുകളാണെങ്കില്‍ സ്വീകരിക്കാതെ തിരികെ വരും. പണം മെഷീനിനുള്ളിലേക്ക് പോയപ്പോള്‍ അത് സ്വീകരിക്കപ്പെട്ടെന്നും അക്കൗണ്ടില്‍ എത്തിയെന്നുമാണ് പ്രതികള്‍ കരുതിയത്. എന്നാല്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം വന്നില്ല.
ആറാം തീയ്യതി ബാങ്ക് ഉദ്യോഗസ്ഥര്‍ സിഡിഎം പരിശോധിച്ചപ്പോള്‍ പ്രത്യേക അറയില്‍ കള്ളനോട്ട് കിട്ടി. നിക്ഷേപിച്ച അക്കൗണ്ടും സമയവും കാര്‍ഡ് വിവരങ്ങളും ഉള്‍പ്പെടെ ബാങ്ക് അധികൃതര്‍ പരാതി നല്‍കി. അക്കൗണ്ട് ഉടമയുടെ വിവരം അന്വേഷിച്ചെത്തിയ പൊലീസ് ആദ്യം ബിനീഷിനെ പിടികൂടി. പിന്നാലെ ജയനെയും പിടിച്ചു. വീട്ടിലെ കള്ളനോട്ടടി തുടങ്ങിയിട്ട് ഒരു മാസമായി എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ നോട്ടുകള്‍ ഈ രീതിയില്‍ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടോ വെറെ എവിടെ നിന്നെങ്കിലും മാറിയെടുത്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.