കേരളത്തിന്റെ തലസ്ഥാന നഗരം കൊച്ചിയാക്കണം എന്ന ആവശ്യങ്ങൾ പല കാലങ്ങളിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ എം പി ഹൈബി ഈഡനും പാർലമെന്റിൽ ഇക്കാര്യം ഉന്നയിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തിന് പകരം സംസ്ഥാനത്തിന്റെ മധ്യഭാഗവും കേരളത്തിലെ ഏറ്റവും വലിയ നഗരവുമായ കൊച്ചിയെ സംസ്ഥാന തലസ്ഥാനമാക്കി മാറ്റണമെന്നാണ് ഹൈബി ഈഡൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തോട് വിഷയത്തിൽ അഭിപ്രായം ചോദിച്ച കേന്ദ്രത്തിനോടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മുൻപും പലരും ഇതേ കാര്യങ്ങൾ ഉന്നയിച്ചിരുന്നു. കൊച്ചി മധ്യഭാഗത്തുള്ള നഗരമായത് കൊണ്ട് തന്നെ എല്ലാവർക്കും എത്തിപ്പെടാൻ എളുപ്പമാണെന്നും അതുകൊണ്ട് ഈ ആവശ്യം ഉന്നയിക്കണമെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി ട്രിവാൻഡ്രം ഇന്ത്യ എന്ന ഒരു പേജ് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഹൈബി ഈഡന്റെ വാദത്തെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ഈ ഫേസ്ബുക്ക് പേജ് കുറിപ്പ് പങ്കുവച്ചിട്ടുള്ളത്.
‘ട്രിവാൻഡ്രം അതിവേഗം വളരുകയാണ്, 15 കൊല്ലങ്ങൾക്ക് മുൻപ് വരെ പലതും ഇവിടെ നിന്നും കടത്തൽ പതിവായിരുന്നു. ഭാവി തലസ്ഥാനം ഒരു പ്രദേശം കേന്ദ്രികരിച്ചു രൂപപ്പെടുത്താൻ തീരുമാനിച്ചിരുന്നു. അവരുടെ പ്രതീക്ഷകൾ തെറ്റിച്ച് ഇവിടെ നിന്നും വി-മാക്ക് ഉൾപ്പെടെ പൊതു ജനങ്ങളുടെ കൂട്ടായ്മകൾ രൂപം കൊണ്ടു, വികസനങ്ങൾക്കായി രാഷ്ട്രീയത്തിന് അതീതമായി ശബ്ദമുയർന്നു തുടങ്ങി, തുടക്കത്തിൽ ഓൺലൈൻ ഫോറമുകളിലും, ബ്ലോഗുകളിലൂടെയും 100 പേരിലൊലൊതുങ്ങിയത് സോഷ്യൽ മീഡിയകളിൽ ട്രിവാൻഡ്രം ഇന്ത്യൻ ഉൾപ്പെടെയുള്ള കൂട്ടായ്മകളിലൂടെ ലക്ഷങ്ങൾ കടന്നു. നാളെ ട്രിവാൻഡ്രം ഇന്ത്യന് 11 വയസ്സിലേക്ക് കടക്കുകയും ചെയ്യുന്നു. അട്ടിമറികൾ ഇന്ന് ഏതൊരു സാധാരണക്കാരനും ചൂണ്ടി കാട്ടാൻ സാധിക്കുന്ന ഒന്നായി മാറി’, കുറിപ്പിൽ പറയുന്നു.
‘എന്നാൽ പ്രാദേശികവാദം അവിടെയൊന്നും കൊണ്ട് നിൽക്കുന്ന ഒന്നല്ല എന്നത് തെളിയിക്കുന്ന രണ്ട് സംഭവങ്ങൾ തിരുവനന്തപുരം ജില്ലയുടെ ജന്മദിനമായ ഇന്ന് സംഭവിച്ചിരിക്കുന്നത്. ഒന്ന്, മനോരമയിൽ സി.കെ ശിവനന്ദൻ എഴുതിയ 90%വും ഫേക്ക് ആയിട്ടുള്ള ഒരു ന്യൂസ്, കൊച്ചിയിൽ മഴ മൂലം കളി മുടങ്ങിയ 2010ലെ സംഭവത്തെ കാര്യവട്ടം സ്റ്റേഡിയത്തിന്റെ പേരിലാക്കിയും, കളി കാണാൻ ആളില്ല എന്ന തരത്തിലും മറ്റും തികച്ചും പ്രാദേശികവാദത്തോടെയുള്ള റിപ്പോർട്ട്, ഒരൊറ്റ കളി പോലും അങ്ങനെ തിരുവനന്തപുരത്ത് മുടങ്ങിയിട്ടില്ല. അത് തെളിയിക്കാൻ കൂടുതൽ ലിങ്കുകൾ ഷെയർ ചെയ്ത് പ്രാദേശികവാദം പറയാൻ ആഗ്രഹിക്കുന്നില്ല. മറ്റൊന്ന് എറണാകുളത്തെ എംപി ഹൈബി ഈഡന്റെ പ്രദേശികവാദത്തോടെയുള്ള അഭിപ്രായത്തെ കേരള സർക്കാർ തള്ളി. എന്നിരുന്നാലും ഒരു എംപിയിൽ അപ്രതീക്ഷിതമായി ഇങ്ങനെ ഒരാവശ്യം ഉയർന്നത് അവിടെ ഉള്ള പ്രാദേശികവാദ പേജുകളുടെ തലസ്ഥാന വിരോധങ്ങൾക്ക് പിന്നിൽ പിന്തുണയായി രാഷ്ട്രീയ ലോബികളുടെ ചരട് വലിയുണ്ടെന്നുള്ള തെളിവ് കൂടിയാണ്.
തലസ്ഥാനത്തെ മാറ്റി ചിന്തിക്കുമ്പോൾ തെല്ലങ്കാന ആന്ധ്ര വിഭജനത്തെ കുറിച്ച് ഓർക്കുക, ആ രീതിയിൽ ട്രാവൻകൂർ, മലബാർ സംസ്ഥാനമായി ഈ കൊച്ചു കേരളത്തെ ദയവായി വിഭാജിക്കാൻ ഇടവരുത്തരുത് ഇത്തരം വിഷയങ്ങളിലൂടെ. മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് കൊണ്ട് വാക്കുകൾ ചുരുക്കുന്നു’, കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.
അതേസമയം, എം പി എന്ന രീതിയിൽ സംസ്ഥാനത്തെ പല കാര്യങ്ങളിലും ഹൈബി ഈഡൻ ഇടപെടാറുണ്ടായിരുന്നില്ല. ബ്രഹ്മപുരത്തെ വിഷയത്തിൽ മാത്രമാണ് അഹിബി ഈഡൻ ഒരിക്കൽ പ്രതികരിച്ചു കണ്ടത്. അങ്ങനെയുള്ളയാൾ കൊണ്ടുവരുന്ന പ്രാദേശിക വാദത്തെ എതിർക്കണമാണെന്നാണ് പലരും ഈ വിഷയത്തിൽ അഭിപ്രായം പറയുന്നത്.
ഹൈബി ഈഡന് എതിരെയുള്ള ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
ലജ്ജാവഹം,
ട്രിവാൻഡ്രം അതിവേഗം വളരുകയാണ്, 15 കൊല്ലങ്ങൾക്ക് മുൻപ് വരെ പലതും ഇവിടെ നിന്നും കടത്തൽ പതിവായിരുന്നു. ഭാവി തലസ്ഥാനം ഒരു പ്രദേശം കേന്ദ്രികരിച്ചു രൂപപ്പെടുത്താൻ തീരുമാനിച്ചിരുന്നു. അവരുടെ പ്രതീക്ഷകൾ തെറ്റിച്ച് ഇവിടെ നിന്നും വി-മാക്ക് ഉൾപ്പെടെ പൊതു ജനങ്ങളുടെ കൂട്ടായ്മകൾ രൂപം കൊണ്ടു, വികസനങ്ങൾക്കായി രാഷ്ട്രീയത്തിന് അതീതമായി ശബ്ദമുയർന്നു തുടങ്ങി, തുടക്കത്തിൽ ഓൺലൈൻ ഫോറമുകളിലും, ബ്ലോഗുകളിലൂടെയും 100 പേരിലൊലൊതുങ്ങിയത് സോഷ്യൽ മീഡിയകളിൽ ട്രിവാൻഡ്രം ഇന്ത്യൻ ഉൾപ്പെടെയുള്ള കൂട്ടായ്മകളിലൂടെ ലക്ഷങ്ങൾ കടന്നു. നാളെ ട്രിവാൻഡ്രം ഇന്ത്യന് 11 വയസ്സിലേക്ക് കടക്കുകയും ചെയ്യുന്നു. അട്ടിമറികൾ ഇന്ന് ഏതൊരു സാധാരണക്കാരനും ചൂണ്ടി കാട്ടാൻ സാധിക്കുന്ന ഒന്നായി മാറി.
എന്നാൽ പ്രാദേശികവാദം അവിടെയൊന്നും കൊണ്ട് നിൽക്കുന്ന ഒന്നല്ല എന്നത് തെളിയിക്കുന്ന രണ്ട് സംഭവങ്ങൾ തിരുവനന്തപുരം ജില്ലയുടെ ജന്മദിനമായ ഇന്ന് സംഭവിച്ചിരിക്കുന്നത്.
1. മനോരമയിൽ സി.കെ ശിവനന്ദൻ എഴുതിയ 90%വും ഫേക്ക് ആയിട്ടുള്ള ഒരു ന്യൂസ്, കൊച്ചിയിൽ മഴ മൂലം കളി മുടങ്ങിയ 2010ലെ സംഭവത്തെ കാര്യവട്ടം സ്റ്റേഡിയത്തിന്റെ പേരിലാക്കിയും, കളി കാണാൻ ആളില്ല എന്ന തരത്തിലും മറ്റും തികച്ചും പ്രാദേശികവാദത്തോടെയുള്ള റിപ്പോർട്ട്, ഒരൊറ്റ കളി പോലും അങ്ങനെ തിരുവനന്തപുരത്ത് മുടങ്ങിയിട്ടില്ല. അത് തെളിയിക്കാൻ കൂടുതൽ ലിങ്കുകൾ ഷെയർ ചെയ്ത് പ്രാദേശികവാദം പറയാൻ ആഗ്രഹിക്കുന്നില്ല.
2. എറണാകുളത്തെ എംപി ഹൈബി ഈഡന്റെ പ്രദേശികവാദത്തോടെയുള്ള അഭിപ്രായത്തെ കേരള സർക്കാർ തള്ളി. എന്നിരുന്നാലും ഒരു എംപിയിൽ അപ്രതീക്ഷിതമായി ഇങ്ങനെ ഒരാവശ്യം ഉയർന്നത് അവിടെ ഉള്ള പ്രാദേശികവാദ പേജുകളുടെ തലസ്ഥാന വിരോധങ്ങൾക്ക് പിന്നിൽ പിന്തുണയായി രാഷ്ട്രീയ ലോബികളുടെ ചരട് വലിയുണ്ടെന്നുള്ള തെളിവ് കൂടിയാണ്.
തലസ്ഥാനത്തെ മാറ്റി ചിന്തിക്കുമ്പോൾ തെല്ലങ്കാന ആന്ധ്ര വിഭജനത്തെ കുറിച്ച് ഓർക്കുക, ആ രീതിയിൽ ട്രാവൻകൂർ, മലബാർ സംസ്ഥാനമായി ഈ കൊച്ചു കേരളത്തെ ദയവായി വിഭാജിക്കാൻ ഇടവരുത്തരുത് ഇത്തരം വിഷയങ്ങളിലൂടെ. മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് കൊണ്ട് വാക്കുകൾ ചുരുക്കുന്നു.
ബ്രഹ്മപുരത്തെ കുറിച്ചുള്ള ഹൈബി ഈഡന്റെ ഫേസ്ബുക് പോസ്റ്റ്
പിണറായി വിജയൻ സർക്കാർ നടത്തിയ അഴിമതികളിൽ ഏറ്റവും ദുർഗന്ധം ഉള്ള അഴിമതിയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നടന്നിട്ടുള്ളത്. വാസ്തവത്തിൽ ബ്രഹ്മപുരത്ത് ഉള്ളത് മാലിന്യ പ്ലാന്റ് അല്ല പകരം മാലിന്യ സംഭരണ കേന്ദ്രം ആണ്. ഒരു തരത്തിലും ഉള്ള ശാസ്ത്രീയ മാലിന്യ സംസ്കരണം അവിടെ നടക്കുന്നില്ല.
മാലിന്യ സംസ്കരണമോ, മാലിന്യ പ്ലാന്റും ആയി ബന്ധമോ ഇല്ലാത്ത സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് കരാർ ലഭിക്കുന്ന വിധത്തിൽ തയ്യാറാക്കിയ അഴിമതിയുടെ നേർ കാഴ്ചകൾ ആണ് ബ്രഹ്മപുരത്തെയും കൊച്ചിയിലെയും ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമായി ബാധിച്ചത്. ടെൻഡർ യോഗ്യത പോലും ഇല്ലാതിരുന്ന എൽ.ഡി.എഫ് മുൻ കൺവീനറുടെ മകളും മരുമകനും ഡയറക്ടറായിട്ടുള്ള “സോണ്ട ഇൻഫ്രാ ടെക്” എന്ന കമ്പനിക്ക് കരാർ ലഭിക്കുന്നതിന് വേണ്ടി സർക്കാരും കൊച്ചിൻ കോർപ്പറേഷനും വഴിവിട്ട നീക്കങ്ങൾ നടത്തുകയുണ്ടായി. മതിയായ പ്രവൃത്തി പരിചയമില്ലെന്ന് മുന്നണിയിൽത്തന്നെ എതിർപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ചു സർക്കാർ ഈ കമ്പനിക്ക് കരാർ നൽകി.
ഇതിനും പുറമെയാണ് നഗര സഭയുടെ മാലിന്യം നീക്കത്തിനുള്ള ലോറികൾ വർക്ക് ഷോപ്പിൽ കയറ്റിയിട്ട് സ്വകാര്യ കമ്പനിയുടെ വാഹനങ്ങൾ വാടകയ്ക്ക് എടുത്തത്. കൊച്ചി കോർപ്പറേഷന് ശാസ്ത്രീയമായ യാതൊരു യാതൊരു പ്ലാനും ഇല്ലാതെ മാലിന്യം ബ്രഹ്മപുരത്ത് കൊണ്ട് പോയി കൂട്ടി ഇടുകയായിരുന്നു. ദുരൂഹ സാഹചര്യത്തിൽ മാലിന്യ മലകൾക്ക് തീ പിടിച്ചതിനെ കുറിച്ച് പോലും കൃത്യമായ അന്വേഷണം നടക്കുന്നില്ല. കേരള ഫയർ ഫോഴ്സ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ബ്രഹ്മപുരം പ്ലാന്റ് മാർഗ്ഗ നിർദേശങ്ങൾക്ക് അനുസരിച്ചല്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. തീ അണയ്ക്കാൻ ഉള്ള സംവിധാനങ്ങളോ, ഫയർ സർവീസ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വഴികളോ ഉണ്ടായിരുന്നില്ല. കൊച്ചിയെ തകർത്തത് കൊണ്ടും മതി വരാത്ത സംസ്ഥാന സർക്കാർ കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ “സോണ്ട ഇൻഫ്രാ ടെക്” നു തന്നെ കരാർ നൽകാൻ സമ്മർദ്ദം ചെലുത്തുകയാണ്. മാലിന്യം പോലും അഴിമതിക്ക് ഉപയോഗിക്കുന്ന ഒരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. കഴിഞ്ഞ ഏഴു വർഷങ്ങൾ ആയി കരാറും ഉപകരാറും ലഭിക്കുന്നത് ക്രോണി സിപിഎം കമ്പനികൾക്ക് ആണ്. ജനങ്ങളുടെ ജീവിതത്തിനു മേൽ അപ്രതീക്ഷിതമായി കറുത്ത പുകയായി വന്ന അഴിമതി ഭരണതിന് എതിരെ പോരാടുക.
വാർത്തകൾ തുടർന്ന് വായിക്കാം
വീഴാറായ മൺചുമരാണ് ഇന്ത്യൻ മതേതരത്വം, അത് താങ്ങി പിടിക്കേണ്ടത് മുസ്ലിം സ്ത്രീകളുടെ ചുമതലയാണെന്ന് ലാലി പി എം
ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യത്തിൽ പ്രതികരിച്ച് നടി ലാലി പി എം. ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബോ അണുനശീകരണം ചെയ്ത ഡിസ്പോസിബിൾ ഹിജാബോ ഇടാൻ കോളേജ് അധികൃതരും പ്രിൻസിപ്പലും വിദ്യാഭ്യാസ വകുപ്പും ഗവൺമെന്റും കോടതിയും സമ്മതിച്ചാൽ പോലും ഇവിടത്തെ മതേതരരെന്ന് സ്വയം കരുതുന്ന യുക്തിവാദികൾ സമ്മതിക്കുമെന്നു തോന്നുന്നില്ലെന്നാണ് ലാലി ഫേസ്ബുക്കിൽ പ്രതികരിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യം ശരിയാണെന്ന് പറയുന്ന ലാലിയ്‌ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
‘മുസ്ലിം സ്ത്രീകളുടെ ശരീരത്തിലും വസ്ത്രധാരണത്തിലുമാണ് ഇവിടത്തെ മതേതരത്വം പൂത്തുലയേണ്ടത്. അവിടെ അവർ വിശ്വാസം ഉപയോഗിച്ചാൽ മതേതരർ അസ്വസ്ഥരാകും. ഇസ്ലാം വിരുദ്ധത പൊട്ടിയൊലിക്കും. ഇടിഞ്ഞു വീഴാറായ മൺചുമരാണ് ഇന്ത്യൻ മതേതരത്വം. അത് താങ്ങി പിടിക്കേണ്ടത് മുസ്ലിം സ്ത്രീകളുടെ ചുമതലയാണ്’, ലാലി പി എം പറയുന്നു.ഓപ്പറേഷൻ തിയേറ്ററിലെ ഹിജാബ് വിഷയം വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. പല പ്രമുഖരും താരങ്ങളും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രാധാന്യം രോഗിയുടെ ജീവനാണെന്നായിരുന്നു വിഷയത്തിൽ ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഒരു ‘മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. ഡോക്ടർമാരുടെ സംഘടനകൾ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട വിഷയമില്ല’, മന്ത്രി പ്രതികരിച്ചു.അതേസമയം, ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മെഡിക്കൽ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തെ പിന്തുണച്ച് മുസ്ലിം സംഘടനയായ എംഎസ്എഫ് രംഗത്തെത്തിയിരുന്നു. ആവശ്യം ന്യായമാണെന്നും വിഷയം ചർച്ചയാക്കുന്നത് സംഘപരിവാറാണെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ തൊഹാനി പറഞ്ഞിരുന്നു.ലാലിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബോ അണുനശീകരണം ചെയ്ത ഡിസ്പോസിബിൾ ഹിജാബോ ഇടാൻ കോളേജ് അധികൃതരും പ്രിൻസിപ്പലും വിദ്യാഭ്യാസ വകുപ്പും ഗവൺമെന്റും കോടതിയും സമ്മതിച്ചാൽ പോലും ഇവിടത്തെ മതേതരരെന്ന് സ്വയം കരുതുന്ന യുക്തിവാദികൾ സമ്മതിക്കുമെന്നു തോന്നുന്നില്ല.
കാരണം മുസ്ലിം സ്ത്രീകളുടെ ശരീരത്തിലും വസ്ത്രധാരണത്തിലുമാണ് ഇവിടത്തെ മതേതരത്വം പൂത്തുലയേണ്ടത്. അവിടെ അവർ വിശ്വാസം ഉപയോഗിച്ചാൽ മതേതരർ അസ്വസ്ഥരാകും. ഇസ്ലാം വിരുദ്ധത പൊട്ടിയൊലിക്കും. ഇടിഞ്ഞു വീഴാറായ മൺചുമരാണ് ഇന്ത്യൻ മതേതരത്വം. അത് താങ്ങി പിടിക്കേണ്ടത് മുസ്ലിം സ്ത്രീകളുടെ ചുമതലയാണ്.
മാസ്സ് കാണിക്കാൻ ചുണ്ടിൽ സിഗരറ്റ് തന്നെ വേണോ? എന്താണ് മാസ്സ് സീനുകളും സിഗരറ്റും തമ്മിലുള്ള ബന്ധം?
കുഞ്ഞുനാൾ മുതൽക്കേ നമ്മളൊക്കെ കണ്ട് വളർന്നത് സിഗരറ്റ് വലിക്കുന്നവരൊക്കെ എന്തോ വലിയ സംഭവം ആണെന്നാണ്. കുഞ്ഞുനാളിലൊക്കെ സിഗരറ്റ് വാങ്ങാൻ മുതിർന്നവർ പറഞ്ഞുവിടുമ്പോൾ ബാക്കി വരുന്ന പൈസയ്ക്ക് മിട്ടായി വാങ്ങാം എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമായിരുന്നു. അതായത് സിഗെരെറ്റ് അത്ര മാസ്സ് ആയിട്ടുള്ള ഒന്നായി എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഓർമ്മവച്ച കാലം മുതൽക്ക് കണ്ടുവളർന്ന സിനിമകളിൽ ഒക്കെ തന്നെ സിഗെരെറ്റിനെ എന്തോ ഭീകരമായ വസ്തുവായിട്ടാണ് ചിത്രീകരിച്ചത്. വില്ലന്മാരും ഡോണുകളും മാത്രമേ അന്നൊക്കെ സിഗെരെറ്റ് വലിച്ചു കണ്ടിട്ടുള്ളൂ. അതൊരു തരത്തിൽ പല മനുഷ്യർക്കും കുട്ടികൾക്കും ഇൻസ്പിറേഷൻ ആയിട്ടുണ്ട്.എന്താണ് പുകവലി , എങ്ങനെ ഇത് ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി
അറയണമെങ്കിൽ സാക്ഷാൽ കൊളമ്പസിൽ നിന്ന് തന്നെ തുടങ്ങണം. പുകയിലയുടെ ഇലകൾ ചുരുട്ടി വലിക്കുന്ന ആദിമകാല ബഹാമാസ് ദ്വീപ് നിവാസികളിൽ നിന്നാണ് ക്രിസ്റ്റഫർ കൊളംബസിന് പുകയിലയെ കുറിച്ചുള്ള അറിവ് കിട്ടുന്നത്. പുകയില പനയോലയിലും മറ്റും ചുരുട്ടി വലിക്കുകയും അത് വെള്ളത്തിലിട്ട് തിളപ്പിച്ചു കുടിക്കുകയും ചെയ്യുന്ന ലഹരി ഉപയോഗം ബഹാമാസ് നിവാസികൾക്ക് ഉണ്ടായിരുന്നുവെന്ന് കൊളമ്പസ് പറയുന്നുണ്ട്. യാത്രികനല്ലേ അദ്ദേഹമത് പോയ ഇടങ്ങളിലെല്ലാം പകർന്നുകൊടുത്തു.എ.ഡി. 1550-ലാണ് പോർച്ചുഗലിലെ ഫ്രഞ്ച് അംബാസിഡർ ആയിരുന്ന ജീൻ നിക്കോട്ട് ആദ്യമായി പുകയില അമേരിക്കയിൽ നിന്നും യൂറോപ്പിലേക്ക് കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ പേരിലാണ് പുകയിലച്ചെടിയും അതിലടങ്ങിയ ആൽക്കലോയിഡുകളും പിന്നീട് അറിയപ്പെട്ടത്. യൂറോപ്പിൽ യുറേഷ്യയിലാണ് 16ാം നൂറ്റാണ്ടിൽ പുകയിലയുടെ ഉപയോഗം തുടങ്ങിയതെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. അവർ ഇതിനെ വാണിജ്യവൽക്കരിക്കുകയും, ആദ്യത്തെ കയറ്റുമതി ചെയ്തപ്പോൾ തന്നെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടിവന്നിട്ടും അതുമായി മുൻപോട്ടു പോയതും ചരിത്രം വ്യക്തമാക്കുന്നു. ഇതിനെ തുടർന്ന് സിഗരറ്റ് ഉണ്ടാക്കുന്ന യന്ത്രം നിലവിൽ വരികയും അത് ജനങ്ങൾക്കിടയിൽ വലിയ പ്രചാരം നേടുകയും ചെയ്തു.ആത്മാക്കളുമായി അബോധാവസ്ഥയിൽ സംസാരിക്കാൻ വേണ്ടി ഗോത്ര സമൂഹങ്ങൾ ഇത്തരത്തിലുള്ള ലഹരികൾ നിരന്തരമായി ഉപയോഗിച്ചിരുന്നു. പുകയിലയും ഈ ലഹരി പദാർത്ഥങ്ങളിൽ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആദ്യമായി പുകവലിച്ചതിന്റെ ബഹുമതി റിപ്പോർട്ട് ചെയ്യപ്പെട്ടത് ബ്രിട്ടീഷുകാരനായ ഒരു നാവികന്റെ പേരിലാണെന്ന് പഠനങ്ങൾ പറയുന്നു.ഇന്നിപ്പോൾ സിഗരറ്റ് ലോക ജനതയുടെ ജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവാണ്. അത് സാഹിത്യത്തിലേക്കും സിനിമയിലേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. സിഗരറ്റ് ഇല്ലാത്ത സിനിമകൾ ഇല്ല, മാസ് സീനുകൾക്കും വില്ലൻ കഥാപാത്രങ്ങളുടെ ഡെപ്തിന് വേണ്ടിയും കഥാകൃത്തുക്കളും സംവിധായകരും സിഗരറ്റിന്റെ മാറി മാറി ഉപയോഗിച്ചു. സത്യത്തിൽ സിഗരറ്റ് ഉണ്ടെങ്കിലേ മാസ് ഉള്ളൂവെന്ന് കാണിക്കാൻ ആർക്കാണ് ഇത്ര തിടുക്കം. മമ്മൂട്ടി, മോഹൻലാൽ, ദുൽക്കർ, ടൊവിനോ, വിജയ്, തുടങ്ങി എല്ലാ മുൻനിര നടന്മാരും സിഗരറ്റിന്റെ മാസ് കാണിക്കാൻ ഉപയോഗിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. മനുഷ്യനെ കാർന്ന് തിന്നുന്ന ഒരു വസ്തു എങ്ങനെ മാസ്സ് എലമെന്റ് ആയി? ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സൂപ്പർ താരങ്ങൾ തന്നെ എങ്ങനെ സിഗരറ്റിന്റെ ബ്രാൻഡ് അംബാസഡമാരായി മാറുന്ന തരത്തിലേക്ക് സിനിമാ ലോകം മാറി?ജനങ്ങളെ സ്വാധീനിക്കുന്ന വ്യക്തികൾ പൊതു സമൂഹത്തിൽ പുലർത്തേണ്ട ചില മിനിമം മര്യാദകൾ ഉണ്ട്. ഒരു കഥാപാത്രത്തിന്റെ സ്വഭാവം കാണിക്കാൻ സിഗരറ്റ് വലിക്കുന്നതും, വെറുമൊരു മാസ്സ് സീനിൻ വേണ്ടി മാത്രം സിഗരറ്റ് ഉപയോഗിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ബ്ലാക്ക് എന്ന സിനിമയിൽ മമ്മൂട്ടി സിഗരറ്റ് വലിക്കുന്നത് ആ കഥാപാത്രത്തിന്റെ ഒരു ശീലമായിട്ടാണ് തോന്നിയതെങ്കിൽ കാലം മാറി ഗ്രേറ്റ് ഫാദർ സിനിമയുടെ ട്രെയിലറിൽ മമ്മൂട്ടി സിഗരറ്റ് വലിക്കുന്നത് മാസ്സ് കാണിക്കാൻ വേണ്ടി മാത്രമാകുന്നു. മമ്മൂട്ടിയെന്ന മഹാനടന് മാസ്സ് കാണിക്കാൻ കേവലം ഒരു സിഗരറ്റിന്റെ അകമ്പടി ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്.ദുൽക്കറിലേക്ക് വരുമ്പോൾ സെക്കന്റ് ഷോയിലെ ലാലു സിഗരറ്റ് വലിക്കുന്നത് കഥാപാത്രത്തിന് വേണ്ടിയാണെങ്കിൽ കിംഗ് ഓഫ് കൊത്തയിൽ എത്തി നിൽക്കുമ്പോൾ അതൊരു കേവലം മാസ്സ് എലമെന്റിലേക്ക് മാത്രമായി ചുരുങ്ങുന്നു. ചുണ്ടിൽ ആ സിഗരറ്റ് ഇല്ലാതെ അയാൾ വന്നാലും അതൊരു നല്ല എൻട്രി തന്നെ ആകുമായിരുന്നു. സിഗരറ്റ് കൊണ്ട് എന്ത് മാസ്സാണ് സംവിധായകർ ഉദ്ദേശിക്കുന്നത്. നേരിട്ടല്ലെങ്കിലും ഇവരെല്ലാം പല മനുഷ്യരെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് ഇതൊരു അനുകരണത്തിലേക്കും ശീലത്തിലേക്കും സമൂഹത്തെ നയിച്ചേക്കാം.
മാസ്സ് സീനുകൾക്ക് വേണ്ടി അധികം സിഗരറ്റിന്റെ ആശ്രയിക്കാതെ നടൻ മോഹൻലാൽ മാത്രമാണെന്നാണ് തോന്നിയിട്ടുള്ളത്. സ്പിരിറ്റിൽ അയാൾ സിനിമയിലുടനീളം സിഗരറ്റ് വലിക്കുന്നുണ്ടെങ്കിലും എന്ത് ചെയ്യരുത് എന്നതിന്റെ അടയാളമായിരുന്നു അത്. ഒരു കഥാപാത്രത്തിന്റെ സ്വഭാവമായിരുന്നു അത്. വിജയ്‌ക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന പരാതിയും മറ്റ് വിവാദങ്ങളും സിഗരറ്റ് ഉപയോഗത്തെ ചൊല്ലിയുള്ളതായിരുന്നു എന്നതും ആശങ്കയുണർത്തുന്ന കാര്യമാണ്. വേണമെങ്കിൽ ഒഴിവാക്കാൻ കഴിയുന്ന ഈ ദുശീലത്തെ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന വാണിംഗ് മെസേജിൽ ഒതുക്കി വലിയൊരു സാമൂഹ്യ ദുരന്തമാക്കുകയാണ് സിനിമകൾ എന്നതിൽ തർക്കം വേണ്ട.
-സാൻ