2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും തീയതിയടക്കം നാളെ 16 ന് പ്രഖ്യാപിക്കും. ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമോ എന്നത് ആകാംക്ഷയാണ്.
മുന്‍ കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഗ്യാനേഷ് കുമാര്‍, മുന്‍ ഉത്തരാഖണ്ഡ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ പുതി കമ്മിഷണര്‍മാരായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം രണ്ട് കമ്മീഷണര്‍മാരും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. പതിനേഴാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16-നാണ് അവസാനിക്കുന്നത്. 2014, 2019 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കു സമാനമായി ഘട്ടംഘട്ടമായി ഏപ്രിലില്‍ തുടങ്ങി മേയില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും ഇക്കുറിയും വോട്ടെടുപ്പ്.
പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു; തിരഞ്ഞൈടുപ്പ് തീയതി ശനിയാഴ്ച പ്രഖ്യാപിക്കും
ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഗ്യാനേഷ് കുമാര്‍, ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ പുതിയ കമ്മീഷണര്‍മാരായി തെരഞ്ഞെടുത്തത്. കോ-ഓപ്പറേഷന്‍ വകുപ്പ് സെക്രട്ടറി, പാര്‍ലമെന്ററി കാര്യ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാനേഷ് കുമാര്‍ 1988-ലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ഡോ. സുഖ്ബീര്‍ സിങ് സന്ധു നാഷനല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. സെക്രട്ടറി, മാനവവിഭവ വികസന വകുപ്പ് അഡീ. സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഫെബ്രുവരിയില്‍ അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ച ശേഷം പകരം തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അരുണ്‍ ഗോയല്‍ കഴിഞ്ഞയാഴ്ച രാജിവെച്ച സാഹചര്യത്തില്‍ കമ്മീഷനില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രം ബാക്കിയായതോടെയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയില്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും അംഗമായിരുന്നു.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി. തുടർച്ചായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യൂതി ഉപയോഗം 101.58 ദശലക്ഷം യൂണിറ്റായി. ഇന്നലെയും പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകത സർവകാല റെക്കോർഡിലെത്തി. ഇന്നലെ പിക് ടൈമിൽ ആവശ്യകത 5076 മെഗാവാട്ട് ആയിരുന്നു. വേനൽ കടുത്തതോടെ എസിയും ഫാനും ഉൾപ്പെടെ ഉപയോഗിക്കുന്നതിലെ വർധനവാണ് വൈദ്യുതി ഉപയോഗം കൂടാൻ കാരണം
അതിനിടെ വിവിധ സർക്കാർ വകുപ്പുകൾ കെഎസ്ഇബിക്ക് നൽകാനുള്ള കുടിശിക സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. പല വകുപ്പുകളിൽ നിന്നായി കോടികണക്കിന് രൂപയാണ് കെഎസ്ഇബിക്ക് കിട്ടാനുള്ളത്. വാട്ടർ അതോറിറ്റിയുടെ കുടിശിക കഴിഞ്ഞ ദിവസം സർക്കാർ ഏറ്റെടുത്തിരുന്നു. കുടിശിക കിട്ടിയില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് ബോർഡ് യോഗത്തിൽ അറിയിച്ചത്.
ഇലക്ടറല്‍ ബോണ്ട് കേസ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി വീണ്ടും നോട്ടീസ് നല്‍കി. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അപൂര്‍ണമായതിനാലാണ് ഇത്. പ്രസിദ്ധീകരിച്ച രേഖകളില്‍ എന്തുകൊണ്ട് സീരിയല്‍ നമ്പറുകള്‍ ഇല്ലെന്ന് കോടതി എസ്ബിഐയോട് ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ രേഖകള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ കോടതി, എല്ലാ രേഖകളും മാര്‍ച്ച് 17 നകം പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. ഇലക്ടറല്‍ ബോണ്ടുകളുടെ സീരിയല്‍ നമ്പറുകള്‍ പുറത്തുവിട്ടാല്‍ ബോണ്ട് നല്‍കിയതാരാണെന്നും പണം ഏത് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും വ്യക്തമാകും.
നോട്ടീസിന് എസ്ബിഐ തിങ്കളാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ വലിയ തോതിലാണ് ചര്‍ച്ചയാവുന്നത്. സംഭാവന വിവാദം സര്‍ക്കാരിനെതിരെ ആയുധം ആക്കി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. 47.5% ഇലക്ടല്‍ ബോണ്ടുകളും സ്വന്തമാക്കിയത് ബി ജെ പി യാണ്. 6060 കോടി രൂപയാണ് ബിജെപിക്ക് 2019 മുതല്‍ 2024 വരെ സംഭാവനയായി കിട്ടിയത്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയതിലും വിവാദം കൊഴുക്കുന്നുണ്ട്. സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍സ് 1368 കോടിയാണ് ബോണ്ട് ഉപയോഗിച്ച് സംഭാവന നല്‍കിയത്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് ബോണ്ട് വിവരങ്ങള്‍ കൈമാറിയത്. ഇന്ന് കമ്മീഷന്‍ വിവരം പരസ്യപ്പെടുത്തണമെന്ന നിര്‍ദ്ദേശമിരിക്കെ ഇന്നലെ രാത്രിയോടെ കമ്മീഷന്‍ വിവരങ്ങള്‍ പുറത്തുവിടുകയായിരുന്നു. എന്നാല്‍ ഇതില്‍ ബോണ്ടുകളുടെ സീരിയല്‍ നമ്പറുകള്‍ ഒഴിവാക്കിയതാണ് ഇന്ന് വീണ്ടും കോടതിയില്‍ ഉന്നയിക്കപ്പെട്ടത്.
അതേസമയം,ഇലക്ടറല്‍ ബോണ്ടുകളുടെ ദുരൂഹത ഏറുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നതിനിടെയാണ് കോടികളുടെ ബോണ്ടുകള്‍ വാങ്ങികൂട്ടിയത്. ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളില്‍ മൂന്നു കമ്പനികളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നത് എന്ന് വ്യക്തമായി. ചില കമ്പനികള്‍ ആകെ ലാഭത്തിന്റെ പല ഇരട്ടി തുകയുടെ ബോണ്ട് വാങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ വന്‍ കരാറുകള്‍ കിട്ടുന്നതിന് തൊട്ട് മുമ്പോ ശേഷമോ ആണ് ചില സ്ഥാപനങ്ങള്‍ കോടികള്‍ ബോണ്ട് വഴി സംഭാവന ചെയ്തത്. അന്വേഷണ ഏജന്‍സികളുടെ നടപടി നേരിടുന്നവരാണ് കൂടുതല്‍ ബോണ്ടുവാങ്ങിയതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഫ്യൂച്ചര്‍ ഗെയിമിംഗ്, മേഘാ എഞ്ചിനീയറിംഗ്, വേദാന്ത എന്നിവ ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിലുണ്ട്. ഈ മൂന്ന് കമ്പനകിളും ഇഡി, ആദായ നികുതി എന്നിയുടെ റഡാറിലുണ്ടായിരുന്നു.
ആകെ 1368 കോടിയുടെ ബോണ്ട് വാങ്ങിയ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി ഇഡി 409 കോടി പിടിച്ചെടുത്ത് 5 ദിവസത്തിന് ഉള്ളില്‍ 100 കോടിയുടെ ബോണ്ട് വാങ്ങി. രണ്ടാമത്തെ കമ്പനിയായ മേഘ എഞ്ചിനീയറിങ് 2023 ഏപ്രില്‍ 11 ന് 140 കോടിയുടെ ബോണ്ട് വാങ്ങി. ഒരു മാസത്തിനുശേഷം 14 ,400 കോടിയുടെ മഹാരാഷ്ട്ര ട്വിന്‍ ടണല്‍ പദ്ധതി ടെണ്ടര്‍ മേഘ എഞ്ചിനീയറിങ് നേടിയതായും കാണാം. പ്രമുഖ ഫാര്‍മ കമ്പനികള്‍ അടുത്തടുത്ത ദിവസം ബോണ്ടുകള്‍ വാങ്ങിയതും ദുരൂഹമാണ്. സിപ്ല, ഡോ. റെഡ്ഡീസ്, ഇപ്ക ലാബോറട്ടറീസ് എന്നിവ 2022 നവംബര്‍ പത്തിന് 50 കോടിയോളം രൂപയുടെ ബോണ്ട് വാങ്ങി.
ഗ്ലെന്‍മാര്‍ക്ക് , മാന്‍കൈന്‍ഡ് കമ്പനികള്‍ നവംബര്‍ 11ന് 30 കോടിയുടെയും മറ്റ് ചില ഫാര്‍മ കമ്പനികള്‍ അതിനടുത്ത ദിവസവും ബോണ്ട് വാങ്ങി. മാര്‍ച്ച് 2022ന് സിപ്‌ള, ഗ്‌ളെന്‍മാര്‍ക്ക് തുടങ്ങിയ കമ്പനികള്‍ക്കെതിരെ നികുതിവെട്ടിപ്പ് അന്വേഷണം നടന്നിരുന്നുവെന്നതാണ് വാസ്തവം. പ്രധാന ഖനി , സ്റ്റീല്‍ കമ്പനികള്‍ വാങ്ങി കൂട്ടിയത് 825 കോടിയുടെ ബോണ്ടാണ്. പശ്ചിമ ബംഗാളില്‍ ഖനിക്കുള്ള അനുമതി കിട്ടി ഒരു മാസത്തിന് ശേഷമാണ് വേദാന്ത ഗ്രൂപ്പ് 25 കോടിയുടെ ബോണ്ട് വാങ്ങിയത്. ഖനന അനുമതി നേടിയ സഞ്ജീവ് ഗോയങ്കയുടെ ഹാല്‍ദിയ എനര്‍ജി ഗ്രൂപ്പ് 375 കോടിയുടെ ബോണ്ടാണ് വാങ്ങിയത്. അനധികൃത ഖനനത്തിന് കേസ് നേരിട്ട എസ്സെല്‍ ഗ്രൂപ്പ് നല്തിയത് 224 കോടിയുടെ സംഭാവനയാണ്.
നിഴല്‍ കമ്പനികളുടെ സൂചനയും പുറത്തുവന്ന പട്ടികയിലുണ്ട്. റിലയന്‍സുമായി ബിസിനസ് ബന്ധമുള്ള ക്വിക്ക് സപ്‌ളൈ ചെയിന്‍ എന്ന കമ്പനി 410 കോടിയുടെ ബോണ്ട് വാങ്ങി. എന്നാല്‍ ഈ കമ്പനിയുടെ ലാഭം ഇതിന്റെ നാലിലൊന്ന് മാത്രമാണെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ സംഭാവനയില്‍ പകുതിയോളം കിട്ടിയത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ്. 6,060 .51 കോടി. ആകെ സംഭാവനയില്‍ 47.5 ശതമാനമാണ് ഇത്. രണ്ടാമത് 1609 കോടിയ കിട്ടിയ തൃണമൂലും മൂന്നാമത് 1421 കോടി കിട്ടിയ കോണ്‍ഗ്രസും ആണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മാത്രം ബിജെപിക്ക് കിട്ടിയത് 1700 കോടിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2024 ജനുവരിയില്‍ കിട്ടിയത് 202 കോടിയും. 2018 മുതല്‍ 2019 ഏപ്രില്‍ വരെയുള്ള 2500 കോടിയുടെ കണക്ക് എസ്ബിഐ ഇതു വരെ നല്കിയിട്ടില്ല.