കളമശ്ശേരി സ്ഫോടനം: കോട്ടയത്തും പോലീസ് പരിശോധന

കളമശേരി കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്

കളമശേരി കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്. നിര്‍ണായക തെളിവുകള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നു കണ്ടെത്തി. കൊച്ചി തമ്മനം സ്വദേശിയാണ് ഡൊമിനിക്. സ്‌ഫോടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് ഫെയ്‌സ്ബുക് ലൈവില്‍ എത്തിയിരുന്നു. ഇയാളുടെ ഫോണില്‍നിന്ന് സ്‌ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. കൊടകര പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. വൈകാതെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുവരും.

രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ഇന്റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ സ്‌ഫോടനം നടത്താന്‍ പഠിച്ചത്. ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍, പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു.

സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു. യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായാണ് വിവരം. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.

‘ഭയങ്കരശബ്ദം; കുട്ടിയെ എടുത്ത് ഓടുന്നതിനിടെ മകള്‍ ബോധംകെട്ടു വീണു; തീ ആളിക്കത്തുകയായിരുന്നു’

കൊച്ചി: ”ഭയങ്കര ശബ്ദമായിരുന്നു ഉണ്ടായത്. ഞങ്ങള്‍ നോക്കുമ്പോള്‍ തീ ആളിക്കത്തുകയായിരുന്നു. കുട്ടിയെ എടുത്ത് ഓടി.” കളമശേരിയില്‍ രാവിലെ ഉണ്ടായ സ്‌ഫോടനത്തെ കുറിച്ചു പറയുമ്പോള്‍ ദൃക്‌സാക്ഷിയായ സ്ത്രീയുടെ കണ്ണുകളില്‍ ഭയം നിഴലിച്ചു. ഹാളിന്റെ വാതിലിനടത്ത് ഇരുന്നതിനാലാണു പെട്ടെന്ന് ഇറങ്ങി ഓടാന്‍ സാധിച്ചതെന്നും അവര്‍ പറഞ്ഞു. ”കണ്‍വന്‍ഷന്‍ സെന്ററില്‍ നിരവധി കുട്ടികളും പ്രായമായവരും ഉണ്ടായിരുന്നു. പുറത്തേക്ക് ഇറങ്ങി ഓടുന്നതിനിടെ മകള്‍ ബോധം കെട്ടു വീണു. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ തീ ആളിക്കത്തുകയാണ്.” സ്ത്രീ വ്യക്തമാക്കി.

പലയിടങ്ങളില്‍ നിന്നാണ് മൂന്നു ദിവസത്തെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാനായി കളമശേരിയില്‍ ആളുകള്‍ എത്തിയത്. ഇന്ന് രാവിലെ 9.20 ഓടെ പത്തുബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി നിരവധി വിശ്വാസികള്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തിയിരുന്നു. 2500ല്‍ അധികം പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സാമ്ര കണ്‍വന്‍ഷന്‍ സെന്റര്‍ പൂര്‍ണമായി സീല്‍ ചെയ്തിരിക്കുകയാണ്.

”ദൈവത്തെ അനുസരിച്ചു ജീവിക്കുന്നവരാണ് യഹോവ സാക്ഷികള്‍. ആരെങ്കിലും അടിച്ചാല്‍ പോലും തിരിച്ചടിക്കാറില്ല. കണ്‍വന്‍ഷന്റെ മൂന്നാമത്തെ ദിവസമാണ് ഇന്ന്. പ്രാര്‍ഥനയുടെ അവസാനം ഒരു ഗീതമുണ്ട്. പ്രാര്‍ഥനയുടെ സമയത്ത് എല്ലാവരും കണ്ണടച്ചു നില്‍ക്കും. ഒരാള്‍ പ്രാര്‍ഥിക്കും. അതാണ് രീതി. പ്രാര്‍ഥന തുടങ്ങി ഏതാനും സെക്കന്റുകള്‍ക്കകമാണ് സ്‌ഫോടനമുണ്ടായത്. ഹാളിന്റെ മധ്യഭാഗത്തായാണു സ്‌ഫോടനം ഉണ്ടായത്. കരിമരുന്നിന്റെ മണം ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി.” സംഭവത്തിനു ദൃക്‌സാക്ഷിയായ വ്യക്തി പറയുന്നു. വളരെ നിഷ്‌കളങ്കരായ സമൂഹമാണിത്. അവര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ കൊച്ചിയിലെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

52 പേര്‍ ചികിത്സയില്‍, 18 പേര്‍ ഐസിയുവില്‍, 12 വയസ്സുള്ള കുട്ടിയടക്കം 6 പേരുടെ നില ഗുരുതരമെന്ന് വീണ ജോര്‍ജ്ജ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ചികിത്സയ്‌ക്കെത്തിയവര്‍ വിവിധ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ചികിത്സ നേടിയത് 52 പേരാണെന്ന് വീണ ജോര്‍ജ്ജ്. ഐസിയുവില്‍ 18പേരിലുള്‍പ്പെട്ടതില്‍, 12 വയസുള്ള കുട്ടിയടക്കം 6 പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നും മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 30 പേരോളം ചികിത്സ തേടിയിട്ടുണ്ട്. 10 പേര്‍ ഐസിയുവിലും, 10 വാര്‍ഡിലും ചികിത്സ തേടി. വാര്‍ഡിലുള്ളവര്‍ക്ക്

ഡിജിപി കൊച്ചിയില്‍; സ്‌ഫോടന സ്ഥലം സന്ദര്‍ശിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍

കളമശ്ശേരി സ്‌ഫോടന കേസിന്റെ പശ്ചാലത്തലത്തില്‍ ഡിജിപി കൊച്ചിയിലെത്തി. അതിനൊടൊപ്പം നാളെ രാവിലെ 10 30 ന് മുഖ്യമന്ത്രി സര്‍വ്വ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഡിജിപിയാണ് കൊച്ചിയില്‍ ബോംബ് സ്‌ഫോടനത്തെക്കുറിച്ച് പറഞ്ഞത്. ഐഇഡി ബോംബാണ് സ്‌ഫോടനത്തിലുപയോഗിച്ചതെന്നാണ് ഡിജിപി പറഞ്ഞത്.

കളമശ്ശേരി സ്‌ഫോടനം: രേഖ ചിത്രം തയ്യാറാക്കാന്‍ നീക്കം

കളമശ്ശേരി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രേഖ ചിത്രം തയ്യാറാക്കാന്‍ നീക്കം.കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാഗുമായി സംശയാസ്പദമായ രീതിയില്‍ കണ്ടായാള്‍ക്കായി അന്വേഷണ ആരംഭിച്ചു.മൊഴികള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രേഖാ ചിത്രം തയ്യാറാക്കും.

 

 

കളമശ്ശേരി സ്‌ഫോടനം:നാളെ രാവിലെ 10 മണിക്ക് സര്‍വ്വകക്ഷി യോഗം

കളമശ്ശേരി:കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വ്വകക്ഷി യോഗം ചേരും.

കളമശേരി ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം:തൃശൂരില്‍ ഒരാള്‍ കീഴടങ്ങി

കളമശേരി: കളമശേരി ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് തൃശൂരില്‍ ഒരാള്‍ കീഴടങ്ങി. കൊച്ചി സ്വദേശിയായ വ്യക്തിയാണ് കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

അതേസമയം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഒരാളെ കസ്റ്റഡിയില്‍ എടുത്തു. ബാഗ് പരിശോധനയ്ക്കിടെ സംശയം തോന്നിയതോടെയാണു ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് സ്വദേശിയാണ് ഇയാള്‍.

കളമശേരിയില്‍ സ്‌ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാന പൊലീസ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാള്‍, ചന്തകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, സിനിമാ തിയറ്റര്‍, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍, ആളുകള്‍ കൂട്ടംചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

 കേരളത്തിലുടനീളം പ്രധാന കേന്ദ്രങ്ങളിൽ പരിശോധന

 

കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുടനീളം പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കോട്ടയത്തും വ്യാപക പരിശോധന നടത്തുന്നത്. ടിബി റോഡിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വഴിയോര കച്ചവട കേന്ദ്രങ്ങൾ, കെഎസ്ആർടിസി, നാഗമ്പടം ബസ് സ്റ്റാന്റ്, തിരുനക്കര മൈതാനം തുടങ്ങിയിടങ്ങളിൽ പോലീസ് പരിശോധന നടത്തി. വിവരങ്ങളും ഇവർ ശേഖരിക്കുന്നുണ്ട്.

 

റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, ഷോപ്പിംങ് കേന്ദ്രങ്ങൾ, പ്രാർത്ഥന കേന്ദ്രങ്ങൾ ആളുകൾ കൂടുന്ന മറ്റിടങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തുന്നുണ്ട്. സംശയമുള്ള വാഹനങ്ങളടക്കം പരിശോധിക്കുവാൻ നിർദ്ദേശമുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രതനിർദ്ദേശം നൽകി. അതേസമയം, പത്തനംതിട്ട പരുമലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

പരുമലയിൽ പെരുന്നാൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. കേരളത്തിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദില്ലിയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

കളമശ്ശേരിയിൽ പരിക്കേറ്റവരിൽ ഒരു കുട്ടി വെന്റിലേറ്ററിൽ: 2 പേരുടെ നില ഗുരുതരം

കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരം. അതിൽ കുട്ടി ഇപ്പോൾ വെന്റിലേറിൽ കഴിയുകയാണ്. കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരം. അതിൽ കുട്ടി ഇപ്പോൾ വെന്റിലേറിൽ കഴിയുകയാണ്. പരിക്കേറ്റവരുടെ എന്നതിൽ ഇപ്പോഴും സ്ഥിരമായ സ്ഥിരീകരണം വന്നിട്ടില്ല.

കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് മന്ത്രിമാർ

കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരെ മന്ത്രിമാരായ കെ രാജൻ, വി എൻ വാസവൻ, ആന്റണി രാജു, മേയർ എം അനിൽകുമാർ തുടങ്ങിയവർ സന്ദർശിക്കുന്നു.

കളമശ്ശേരിയിൽ സ്‌ഫോടനം: ഒരാള്‍ മരിച്ചു, 23 ഓളം പേർക്ക് പരിക്ക്

കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ വൻ സ്ഫോടനം. കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്ത് രാവിലെ 9.30നായിരുന്നു സംഭവം നടന്നത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ആണ് സ്ഫോടനം നടന്നത്. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇരുപത്തിമൂന്ന് പേർക്ക് പരിക്ക്. തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ ഉണ്ടായെന്ന് ദൃക്‌സാക്ഷികള്‍. ഏകദേശം 2000-ത്തിലധികം ആളുകൾ ആയിരുന്നു കൺവെൻഷനിൽ പങ്കെടുത്തിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

Kochi Convention Centre Blast Live Updates: 1 dead, dozens injured after multiple blasts during Jehovah's Witness prayer meeting; police on high alert

മരണപ്പെട്ട സ്ത്രീയെയും പരിക്കേറ്റവരെയും കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്. 2500 ആളുകൾക്കു പങ്കെടുക്കാൻ കഴിയുന്ന ഹാളാണ് സംഭവം നടന്ന കൺവെൻഷൻ സെന്റർ. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് കൺവെൻഷന് പങ്കെടുക്കാൻ എത്തിയിരുന്നത്. വെള്ളിയാഴ്ച തുടങ്ങിയ കൺവെൻഷൻ ഇന്ന് (ഞായറാഴ്ച) വൈകുന്നേരം അവസാനിക്കാൻ ഇരിക്കുകയായിരുന്നു.

ഓരോ മുപ്പത് സെക്കന്റുകളിലായാണ് സ്ഫോടനം നടന്നത്. ഐഇഡി ഡിവൈസ് ഉപയോഗിച്ചുളള സ്ഫോടനമാണെന്ന് ആദ്യ പരിശോധനയിൽ വ്യക്തമായി. അടുത്തടുത്തായി ഉണ്ടായ രണ്ടാമത്തെ സ്ഫോടനത്തോട് കൂടിയാണ് ആളുകൾ ചിതറിയോടാൻ തുടങ്ങിയിരുന്നത്. ഒരു മിനുട്ട് സമയത്ത് അധികം ദൂരമില്ലാതെ ഇരുപത്തിയഞ്ച് മീറ്റർ അകലത്തിലായാണ് സ്ഫോടനം ഉണ്ടായത്. മൂന്നു സ്‌ഫോടനങ്ങളിൽ ആയിട്ടാണ് സ്ഫോടനം ഉണ്ടായത്. സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്, സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിൽ; മന്ത്രിമാർ

'ചാലക്കുടി പുഴയിലെ ഒഴുക്ക് ഗൗരവതരം, 33 ക്യാമ്പുകള്‍ , 5000 പേരെ മാറ്റിപാര്‍പ്പിച്ചു', രാജന്‍ ചാലക്കുടിയില്‍

കളമശ്ശേരിയിലെ സ്ഫോടനത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്നും മന്ത്രിമാർ. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഒരു കുട്ടി, കുട്ടിയുടെ അമ്മ, ഒരു പുരുഷൻ എന്നിവർക്ക് 80, 90 ശതമാനം പൊളളലേറ്റിട്ടുണ്ട്. ഇവർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടിയുടെ നില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയെന്നും മന്ത്രിമാരായ കെ.രാജൻ, വാസവൻ, ആൻ്റണി രാജു എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രിമാർ അറിയിച്ചു. ആനാവശ്യ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.

കാക്കനാട് ഹോട്ടലുകളെ ആപ്പിലാക്കാന്‍ നഗരസഭ

Revolving restaurant - Wikipedia

ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചപ്പോള്‍ രുചിവ്യത്യാസമോ, വിഭവത്തിന് കേടുള്ളതായോ അനുഭവപ്പെട്ടിട്ടുട്ടോ? തൃക്കാക്കര നഗരസഭാ പരിധിയിലുള്ള ഹോട്ടലുകളെ കുറിച്ച് അഭിപ്രായം പറയാനും പരാതിപ്പെടാനുമെല്ലാം ആപ്പ് ഒരുങ്ങുന്നു.ശരീരത്തിന് ഹാനികരവും അപകടകരവുമായ സാധനങ്ങള്‍ വില്‍ക്കുന്ന ഭക്ഷണശാലകള്‍ക്ക് പൂട്ടിടാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് പ്രത്യേക ആപ്പ്. ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

Valentine's Day 2023 in Paris: Romantic restaurants to do in love - Sortiraparis.com

നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഭക്ഷണത്തെ കുറിച്ച് തെളിവുസഹിതം ആപ്പിലൂടെ പരാതിപ്പെട്ടാല്‍ നഗരസഭാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ചിത്രങ്ങളും വീഡിയോകളും തെളിവാക്കാം. ‘പോസിറ്റിവ് റിവ്യൂ’ നല്‍കാനും ഓപ്ഷനുണ്ട്. അടുത്ത നഗരസഭാ കൗണ്‍സിലിന്റെ അനുമതി ലഭ്യമാക്കിയശേഷം ആപ്പ് വികസിപ്പിക്കാനുള്ള നടപടി തുടങ്ങും. ആഴ്ചയില്‍ രണ്ടു ദിവസം കര്‍ശന പരിശോധന നടത്തും. അപാകങ്ങള്‍ കണ്ടെത്തിയാല്‍ അതിനനുസരിച്ചുള്ള നടപടികളും സ്വീകരിക്കും.

വംശനാശം സംഭവിച്ചെന്ന് കരുതിയ മരത്തെ 200 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

വംശമറ്റുവെന്ന് കരുതിയ പെര്‍ണാംബുക്കോ ഹോളി ട്രീ എന്ന ബ്രസീലിയന്‍ മരത്തെ 200 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. രണ്ടുനൂറ്റാണ്ടോളം കാണാമറയത്ത് തുടരുകയായിരുന്നു ഈ മരം. 40 അടി വരെ നീളം വെയ്ക്കാന്‍ സാധിക്കുന്ന ഈ മരത്തെ ബ്രസീലിന്റെ വടക്കുകിഴക്ക് പ്രദേശത്താണ് വീണ്ടും കണ്ടെത്തിയത്. നാല് മരങ്ങളുടെ സാന്നിധ്യമാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ഒരു കാലത്ത് ഉഷ്ണമേഖാ അറ്റ്ലാന്റിക് കാടുകളില്‍ ധാരാളമായി ഈ മരത്തെ കണ്ടുവന്നിരുന്നു. നഗരവത്കരണം പോലുള്ള മൂലം കാടിന്റെ വിസ്തൃതി കുറഞ്ഞതും ഈ മരങ്ങളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി.

മേഖലയില്‍ നടത്തിയ പര്യവേഷണം നടക്കുന്നതിനിടെ ഒരു മരം പൂര്‍ണമായും നശിച്ചതായി കണ്ടെത്തി. നദിക്കരയോട് ചേര്‍ന്നുള്ള മരമാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്. ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോ സഹസ്ഥാപകനായ റി-വൈല്‍ഡ് എന്ന സംരക്ഷണ സംഘടനയുടെ സഹായവും കണ്ടെത്തലിന് സഹായമായി. സ്‌കോട്ടിഷ് ജീവശാസ്ത്രജ്ഞനായ ജോര്‍ജ് ഗാര്‍ഡനര്‍ 1838-ലാണ് ആദ്യമായി ഈ മരങ്ങളുടെ സാന്നിധ്യം റെക്കോഡ് ചെയ്യുന്നത്. പിന്നീട് ഈ മരത്തെ സംബന്ധിച്ച് മറ്റുവിവരങ്ങള്‍ ലഭിക്കാത്തത് മൂലം വംശമറ്റുവെന്ന് കരുതുകയായിരുന്നു ശാസ്ത്രലോകം.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Online Casino Repayment Approaches: A Comprehensive Overview

When it involves dipping into on-line gambling establishments, one...

എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു; ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങൾചുമത്തി

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് എതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര കോടതിയിലാണ്...

രാജ്യാന്തര അവയവക്കടത്ത്; അന്വേഷണ സംഘം വിപുലീകരിച്ചു, തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ്...

Finest Live Roulette Bonus Offer: Maximizing Your Earnings

Are you all set to spin the wheel and...